Canon LBP 2900 പ്രിന്റര്‍ ഉബണ്ടു 18.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവിധം
How to install Canon LBP2900/2900B printer in Ubuntu 18.04
പ്രിന്ററുകളില്‍ ഏറ്റവും ജനകീയ മോഡല്‍ ആണ് Canon LBP2900 / Canon LBP2900B . പക്ഷേ ഈ പ്രിന്റര്‍ ഉബണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പലര്‍ക്കും ബുദ്ധിമുട്ട് നേരിടുന്നു. Canon LBP 2900 പ്രിന്റര്‍ ഉബണ്ടു 18.04 ല്‍ രണ്ട് രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
.ppd ഫയല്‍ ഇന്‍സ്റ്റലേഷന്‍
.deb ഫയല്‍ ഇന്‍സ്റ്റലേഷന്‍
.deb ഫയല്‍ ഇന്‍സ്റ്റലേഷന്‍ എങ്ങനെയെന്ന് നോക്കാം.
പ്രത്യകം ശ്രദ്ധിക്കുക: ഈ രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഇന്‍സ്റ്റലേഷന്‍ സമയത്ത് പ്രിന്റര്‍ കംപ്യൂട്ടറുമായി കണക്ട് ചെയ്യരുത്.
ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്നും ഡ്രൈവർ സോഫ്റ്റ്‌വെയർ ഡൗണ്‍ലോഡ് ചെയ്യുക.
Canon LBP 2900 Dirver Software download
ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ zip ഫയലായാണ് ലഭിക്കുക. അത് Extract ചെയ്യണം. ഡൗണ്‍ലോഡ് ചെയ്ത Canon LBP2900.zip എന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract Here നല്‍കി zip ഫയല്‍ എക്സ്ട്രാക്റ്റ് ചെയ്യുക. അത് തുറക്കുമ്പോള്‍ രണ്ട് zip ഫയലുകള്‍ കാണാം. മുകളില്‍ പറഞ്ഞ രണ്ട് രീതിയിലും ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഫയലുകളാണിത്. ഇതില്‍ ആദ്യ ഫയല്‍
CanonLBP2900_Driver_V271_64bit.zip എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract Here നല്‍കുക. അപ്പോള്‍ അത് ഫോള്‍ഡര്‍ രൂപത്തില്‍ വരും. ആ ഫോള്‍ഡര്‍ തുറക്കുക. install_lbp.desktop ഡബിള്‍ ക്ലിക്ക് ചെയ്യുക.
Trust and Launch ല്‍ ക്ലിക്ക് ചെയ്യുക.
Type the Printer Model in the box. Eg. LBP2900 എന്ന മെസേജ് ബോക്സ് വരും. അവിടെ പ്രിന്റര്‍ മോഡല്‍ ടൈപ്പ് ചെയ്ത് OK നല്‍കുക. ചില മോഡല്‍ LBP2900B എന്നായിരിക്കും. അങ്ങനെയെങ്കില്‍ ആ പേര് നല്‍കുക. പേര് പ്രിന്ററില്‍ എഴുതിയിട്ടുണ്ടാകും.
സിസ്റ്റത്തിന്റെ പാസ്‍വേഡ് ചോദിക്കും. അത് ടൈപ്പ്ചെയ്ത് Ok നല്‍കുക.
അപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു. അല്‍പസമയത്തിനുള്ളില്‍ Installation finish എന്ന മെസേജ് വരും. Ok നല്‍കുക. പ്രിന്റര്‍ കണക്ട് ചെയ്തതിനുശേഷം കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. ഇതോടെ ഇന്‍സ്റ്റലേഷന്‍ പ്രകിയ അവസാനിച്ചു.
ഇനി System Settings ല്‍ ചില മാറ്റങ്ങള്‍ വരുത്തണം. അതിനായി മുകളിലെ പാനലിന്റെ വലത്തെ കോര്‍ണറിലുള്ള കംപ്യൂട്ടറിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. System Settings --> Devices--> Printers തുറക്കുക. അവിടെ LBP രണ്ട് പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി കാണാം. ചിലതില്‍ LBP2900-2 എന്നായിരിക്കും. അതില്‍ ഏതാണോ നമ്മുടെ പ്രിന്റര്‍ (LBP2900 / LBP2900B) അത് മാത്രം നിലനിര്‍ത്തി വേണ്ടാത്തത് ഒഴിവാക്കണം. നിലനിര്‍ത്തേണ്ട പ്രിന്ററിന്റെ പേരിന്റെ വലതു വശത്തുള്ള ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് Use Printer by Default ചെക്ക് ചെയ്യുക. വേണ്ടാത്ത പ്രിന്റര്‍ ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് Remove Printer ടിക്ക് നല്‍കി റിമൂവ് ചെയ്യണം. LBP2900-2 എന്നത് വന്നിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഏതെങ്കിലും കാരണത്താല്‍ പ്രിന്റിങ്ങ് നടക്കാതെ വന്നാല്‍ ഡസ്ക്ടോപ്പിലെ canon_LBP_printer-start എന്ന ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് Run in Terminal ക്ലിക്ക് ചെയ്യുക. ഡസ്ക്ടോപ്പിലെ ഈ ഫയല്‍ ഡിലീറ്റ് ചെയ്യരുത്.
Troubleshoot
A script to start printer can be seen in the Desktop. If printing is not working, double click this file and click 'Run in Terminal'
Please power off your printer
sudo
/etc/init.d/ccpd stop ( ടെര്‍മിനലില്‍ നല്‍കുക: ആവശ്യം വന്നാല്‍)
Please power on your Printer
sudo /etc/init.d/ccpd start
സാധാരണയായി ഈ രീതിയില്‍ Canon LBP2900 ഉബണ്ടു 18.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഈ രീതി പരാജയപ്പെട്ടാല്‍ ചുവടെ പറയുന്ന രണ്ടാമത്തെ രീതി പരീക്ഷിക്കാവുന്നതാണ്.
.ppd ഫയല്‍ ഇന്‍സ്റ്റലേഷന്‍
ഈ ഇന്‍സ്റ്റലേഷന്‍ മുന്‍പ് പറഞ്ഞതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. അതിനായ് പ്രിന്റര്‍ കംപ്യൂട്ടറുമായി കണക്ട് ചെയ്യുക. നേരത്തെ ഡൗണ്‍ലോഡ് ചെയ്ത് വച്ച
Canon-LBP2900B-2900.zip എന്ന ഫയല്‍ Extract Here നല്‍കി zip ഫയല്‍ എക്സ്ട്രാക്റ്റ് ചെയ്യുക. അത് തുറക്കുമ്പോള്‍ Canon-LBP-2900.ppd എന്ന ഫയല്‍ കാണാം. അതാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.
അതിനായ് ഫയര്‍ഫോക്സ് ബ്രൗസര്‍ തുറക്കുക. (ഏതെങ്കിലും ബ്രൗസര്‍)
അഡ്രസ് ബാറില്‍ 127.0.0.1:631എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. ഇത് ബ്രൗസറിന്റെ അഡ്രസ് ബാറില്‍തന്നെ നല്‍കണം. സേര്‍ച്ച് വിന്‍ഡോയിലാകരുത്.
Adding Printers and Classes ക്ലിക്ക് ചെയ്യുക.
തുറന്നുവരുന്ന പേജില്‍ Printers ന് ചുവടെയുള്ള Add Printer ക്ലിക്ക് ചെയ്യുക.
അപ്പോള്‍ സിസ്റ്റത്തിന്റെ User Name, Password ഇവ ചോദിക്കും. മുകളിലെ പാനലിന്റെ വലത്തെ കോര്‍ണറിലുള്ള കംപ്യൂട്ടറിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ യൂസറിന്റെ പേര് ലഭിക്കും. സിസ്റ്റത്തിന്റെ പാസ്‍വേഡ് നല്‍കുക.
Sign In ക്ലിക്ക് ചെയ്യുക.
അപ്പോള്‍ Local Printers ന്റെ ലിസ്റ്റ് കാണിക്കും. അതില്‍ Canon LBP2900 (Canon LBP2900) സെലക്ട് ചെയ്യുക.
Continue നല്‍കുക. വീണ്ടും Continue ക്ലിക്ക് ചെയ്യുക. ഇനിയാണ് ppd ഫയല്‍ കാണിച്ചു കൊടുക്കേണ്ടത്.
Browse ക്ലിക്ക് ചെയ്ത് മുന്‍പ് Extract ചെയ്ത Canon-LBP2900B-2900 ഫോള്‍ഡറില്‍ നിന്നും Canon-LBP-2900.ppd ഫയല്‍ സെലക്ട് ചെയ്ത് Open കൊടുക്കുക.
തുടര്‍ന്ന് Add Printer ക്ലിക്ക് ചെയ്യുക.
Set Default Option ക്ലിക്ക് ചെയ്യുക.
Printer Canon_LBP2900 default options have been set successfully എന്ന മെസേജ് വന്നിട്ടുണ്ടാകും. തുടര്‍ന്ന് വിന്‍ഡോ ക്ലോസ് ചെയ്യാം.
System Settings ല്‍ Devices--> Printers തുറന്ന് പ്രിന്റര്‍ ആഡ് ആയോ എന്ന് പരിശോധിക്കാവുന്നതാണ്. ചിലപ്പോള്‍ പ്രിന്റര്‍ വര്‍ക്ക് ചെയ്യാതെ വരും. അത് പെന്റിങ്ങ് ഫയല്‍ കിടക്കുന്നതുകൊണ്ടാവാം. ഇത് പരിഹരിക്കുന്നതിനായ് പ്രിന്ററിന്റെ Power LED ക്കു താഴെയായി പേപ്പര്‍ ലോഡ് ചെയ്യുന്നതിനുള്ള ഒരു ബട്ടണ്‍ കാണും. അതിലൊന്ന് പ്രസ് ചെയ്യത് വിടുക. പ്രിന്റിങ്ങ് നടന്നുകൊള്ളും. ക്ഷമയോടെ പരീക്ഷിക്കു...വിജയം സുനിശ്ചിതം....
Canon LBP 2900 Dirver Software download
കണക്ട് ആയവര്‍ ചുവടെയുള്ള കമന്റ് ബോക്സില്‍ പ്രതികരിക്കുക!!!