ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Tuesday, June 30, 2020

എസ്.എസ്.എൽ.സി പരീക്ഷാഫലം 30/06/2020 ഉച്ചക്ക് രണ്ടിന്

2020 എസ്.എസ്.എൽ.സി പരീക്ഷാഫലം ചൊവ്വാഴ്ച (ജൂൺ 30) ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

http://www.result.kite.kerala.gov.in/






www.sietkerala.gov.in          എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

എസ്.എസ്.എൽ.സി(എച്ച്.ഐ)റിസൾട്ട്

റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട്

ടി.എച്ച്.എസ്.എൽ.സി റിസൾട്ട്

എ.എച്ച്.എസ്.എൽ.സി റിസൾട്ട്
http://ahslcexam.kerala.gov.in ലും ലഭിക്കും.

ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവിലും ലഭിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പി. ആർ. ഡി ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി. ആർ. ഡി ലൈവ്  (prd live)  ഡൗൺലോഡ് ചെയ്യാം.
ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും.

Tuesday, June 23, 2020

#First Bell 23/06/2020

Std 1 മലയാളം
Std 2 ഇംഗ്ലീഷ്
Std 3 ഇംഗ്ലീഷ്

Std 4 മലയാളം

Std 5 ഹിന്ദി

Std 6 ഹിന്ദി
Std 7 മാത്‍സ്

🔹 HS വിഭാഗം 🔹

Std 8 ഇംഗ്ലീഷ്

Std 8 മാത്‍സ്

Std 9 ഹിന്ദി

Std 9 ബയോളജി

Std 10 sanskrit
Std 10 മലയാളം

Std 10 സോഷ്യൽ സ്റ്റഡീസ്

🔹 പ്ലസ് ടു വിഭാഗം 🔹

Std 12 ഫിസിക്സ്‌

Std 12  എക്കണോമിക്സ്

Std 12 മലയാളം

Std 12 ഹിസ്റ്ററി



#First Bell 22/06/2020

ക്ലാസ് 1 മലയാളം

ക്ലാസ് 2 ഗണിതം

ക്ലാസ് 3 മലയാളം
ക്ലാസ് 4 ഗണിതം

ക്ലാസ് 5 മലയാളം

ക്ലാസ് 6 ഇംഗ്ലീഷ്

ക്ലാസ് 7 മലയാളം

STD 8 Malayalam Class 2

STD 8 Social science Class 4

STD 9 Chemistry Class 3

STD 9 Mathematics Class 3


Tuesday, June 9, 2020

പാഠപുസ്തകങ്ങള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം

കോവിഡ് കാലത്തു വീട്ടിലിരുന്നു ഓൺലൈനായി പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുള്ള ടെക്സ്റ്റ് ബുക്കുകൾ മൊബൈലിൽ ഡൌൺലോഡ് ചെയ്യാനും കാണാനും പറ്റിയ രീതിയിൽ കുറഞ്ഞ വലിപ്പത്തിലുള്ള PDF ആയി താഴെപ്പറയുന്ന പേജിൽ ലഭ്യമാണ്..




ഓൺലൈൻ പഠനം രക്ഷിതാക്കളും രക്ഷകർത്തൃ സമിതികളും ചെയ്യേണ്ടത്

  • ക്ലാസുകൾ വീക്ഷിക്കാനും തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും വേണ്ട സൗകര്യവും പിന്തുണയും നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. വീട്ടിൽ ക്ലാസ് വീക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലായെങ്കിൽ വിവരം അധ്യാപകരെ അറിയിക്കുകയും ക്ലാസ്സ് കാണാനുള്ള ക്രമീകരണം ചെയ്യുകയും വേണം.

  • കഴിയുന്നത്ര ടി.വി. ചാനലിലെ സമയക്രമം അനുസരിച്ച് കാണാൻ കുട്ടിയെ പ്രേരിപ്പിക്കണം ക്ലാസിനെക്കുറിച്ച് കുട്ടിയുമായി ചർച്ചചെയ്ത് അവർക്ക് മനസിലായ കാര്യങ്ങൾ, നേരിടുന്ന പ്രയാസങ്ങൾ എന്നിവ സംബന്ധിച്ച് അഭിപ്രായം അധ്യാപകരെ അറിയിക്കണം,

  • വിഡിയോ ക്ലാസ്സ് ഒരു ഉപാധി മാത്രമാണ്. പരിസരം നിരീക്ഷിക്കുകയും, അന്വേഷി ക്കുകയും, വായിക്കുകയും, വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നതിലൂടെയാണ് പാനം നടക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് കുട്ടിയെ പ്രേരിപ്പിക്കുകയും വേണ്ട പിന്തുണ നൽകുകയും വേണം.

  • - റഫറൻസ്, റിപ്പോർട്ടിങ്, അധ്യാപകരും സഹപാഠികളും ആയുള്ള സമ്പർക്കം എന്നിവയ്ക്ക് ഫോൺ ആവശ്യമായി വരും. ഫോൺ ഉപയോഗം മുതിർന്നവരുടെ മേൽ നോട്ടിൽ ആവുന്നതിന് ശ്രദ്ധിക്കണം. അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം വഴി പരിസരത്തുനിന്നും സാമൂഹ്യ ബന്ധങ്ങളിൽ നിന്നും കുട്ടി അകന്നു പോകാനും വിധേയത്വം രൂപപ്പെടാനും അവസരമൊരുക്കരുത്.

  • പൂസ്തക വായന പ്രോത്സാഹിപ്പിക്കണം.

  • ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അധികമായി ലഭിക്കുന്ന സമയത്ത് തുടരുന്ന ഈ സാഹചര്യത്തിൽ അധികമായി പൂന്തോട്ടം,പച്ചക്കറിത്തോട്ട നിർമ്മാണം, വീടും പരിസരവും വൃത്തിയാക്കൽ, നിർമാണപ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടാൻ കുട്ടിക്ക് അവസരമൊരുക്കണം. ഒറ്റപ്പെടലിന്റെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ
    അവരോടൊപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കണം.

  • വർക്ക്ഷീറ്റുകൾ യഥാസമയം കുട്ടികൾക്കു ലഭ്യമാക്കാനും പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നു എന്നുറപ്പാക്കാനും കഴിയണം.

  • എസ്എംസി / അധ്യാപക രക്ഷാകർതൃ സമിതികൾ ചെയ്യേണ്ടത്.

  •  അതത് സ്കൂളിലെ കുട്ടികൾക്ക് ഡിജിറ്റൽ പഠന പരിപാടിയുടെ പ്രയോജനം ലഭിക്കുന്നു എന്ന് ഉറപ്പാക്കണം.

  • ഡിജിറ്റൽ ക്ലാസുകൾ ലഭ്യമാകാത്ത കുട്ടികൾക്ക് പൊതു ഇടങ്ങളിൽ സൗകര്യം ഒരുക്കുന്നതിന് വിവിധ ഏജൻസികളുമായി ചേർന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം . പാഠപുസ്തകങ്ങൾ സ്കൂളിൽ നിന്ന് വാങ്ങാത്ത കുട്ടികൾക്ക് അവരുടെ വീടുകളിൽ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരുമായി ചേർന്ന് പ്രവർത്തിക്കാവുന്നതാണ്.

  • കുട്ടികൾക്കുള്ള തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രൈമറി ക്ലാസ്സുകൾക്കുളള വർക്ക്ഷീറ്റുകൾ കുട്ടികളുടെ വീടുകളിൽ എത്തിക്കുന്നതിന് പങ്കാളികളാകാവുന്നതാണ്.

  • വിദ്യാഭ്യാസ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് നൽകുന്ന നിർദ്ദേശങ്ങൾ സ്കൂൾ മേധാവി അറിയിക്കുമ്പോൾ അതിനനുസരിച്ച് സാധ്യമായ എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കണം.


Sunday, June 7, 2020

ഓൺലൈൻ പഠനം കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


എല്ലാ പ്രവർത്തനങ്ങളുടെയും ലക്ഷ്യസ്ഥാനത്തുള്ള കുട്ടികളെ ക്ലാസുകളിൽ സജീവ പങ്കാളികളാക്കുകയെന്നതാണ്  പ്രധാന ദൗത്യം. അതിനാവശ്യമായ നിർദ്ദേശങ്ങൾ ചുവടെ.

1 ക്ലാസുകൾ മറ്റ് അലോസരങ്ങളില്ലാതെ പർണമായും ശ്രദ്ധയോടെ വീക്ഷിക്കണം. ഇതിന് ആവശ്യമായ ഒരുക്കങ്ങളും മാനസികമായ  തയ്യാറെടുപ്പും നടത്തണം.

  2 ടൈംടേബിൾ കൃത്യമായി മനസിലാക്കുക മുപ്പത് മിനിറ്റ് വീതമുള്ള ക്ലാസുകളാണ് ഉണ്ടാവുക . അത്രയും സമയം ക്ലാസ് വീക്ഷിക്കാനുള്ള  ക്രമീകരണങ്ങൾ മുൻകൂട്ടി ചെയ്യക.

3.നോട്ടുബുക്ക്, പേന, പെൻസിൽ മുതലായവയെല്ലാം കരുതുക, ക്ലാസ്സിനിടയിൽ കുറിച്ചെടുക്കേണ്ട കാര്യങ്ങൾ കുറിച്ചെടുക്കാൻ. നോട്ടു പുസ്തകത്തിൽ തീയതി-സമയം എഴുതണം

4 ക്ലാസ്സിന് മുന്നൊരുക്കം ഉണ്ടാവണം. ഏത് വിഷയത്തിലാണോ ക്ലാസ് നടക്കുന്നത് അതിൽ മുൻ വർഷം പഠിച്ച് പ്രധാന കാര്യങ്ങൾ എടുത്തു നോക്കുകയും പാഠപുസ്തകത്തിലൂടെയും ചെയ്ത പ്രവർത്തനങ്ങളിലൂടെയും കടന്നു പോയി ഓർമ്മ പുതുക്കുകയും വേണം .

5.വൈദ്യുതി തകരാർ മൂലമോ മറ്റു കാരണങ്ങളാലോ ക്ലാസ് മുഴുവൻ കാണാൻ സാധിക്കാതെ വന്നാൽ യുട്യൂബിൽ ക്ലാസ് കാണാവുന്നതാണ്. സംശയങ്ങളുണ്ടെങ്കിൽ ആവർത്തിച്ച് കാണാനും ഡൗൺലോഡ് ചെയ്തു വയ്ക്കാനും കഴിയും. ചാനലിൽ പുന:പ്രക്ഷേപണവും ഉണ്ടാകും. ഇതെല്ലാം പ്രയോജനപ്പെടുത്തി ഒരു ക്ലാസ് പോലും ഒഴിവാകുന്നില്ല എന്ന് ഉറപ്പാക്കണം.

6. തുടർ പ്രവർത്തനങ്ങളായിനിർദ്ദേശിച്ച പ്രവർത്തനങ്ങൾ അടുത്ത് ക്ലാസ്സിന് മുൻപ് പൂർത്തിയാക്കണം, സംശയ നിവാരണത്തിന് സ്വന്തം അധ്യാപകരുടെയും മുതിർന്നവരുടെയും സഹായം തേടണം. സംപ്രേഷണം ചെയ്യുന്ന ക്ലാസ്സ് സമയം മാത്രമേ 30 മിനിറ്റ് അല്ലെങ്കിൽ ഒരു മണിക്കൂർ എന്ന് പരിമിതപ്പെടുത്തിയിട്ടുള്ളൂ പഠന പ്രവർത്തനത്തിനങ്ങളിൽ ഏർപ്പെടുന്നതിന് സമയ പരിധിയില്ല.

7 ഫോൺ വഴിയോ നവമാധ്യമ കൂട്ടായ്മ വഴിയോ അധ്യാപകരും സഹപാഠികളുമായിബന്ധം പുലർത്തണം. ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കണം.

8. പ്രൈമറി ക്ലാസുകളിൽ മുന്നൊരുക്ക പ്രവർത്തനങ്ങളായിരിക്കും ആദ്യ മുണ്ടാവുക. മുതിർന്നവരുടെ സാന്നിധ്യത്തിൽ ക്ലാസുകൾ വീക്ഷിക്കുന്നതാണുചിതം.സംശയങ്ങൾ ചോദിച്ചും സഹായം സ്വീകരിച്ചു പഠന പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. നിങ്ങളുടെ രചനകളും ആവിഷ്ക്കാരങ്ങളും നവ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കാനും സഹപാഠികളെ പ്രോത്സാഹിപ്പിക്കാനും മുൻകൈയെടുക്കണം.

9.നിങ്ങളുടെ അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം, എന്തെങ്കിലും സംശയമുണ്ടെങ്കിൽ അധ്യാപകരോട് വിളിച്ച് ചോദിക്കാൻ മടിക്കരുത്.

10.ലഭ്യമാണെങ്കിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ക്ലാസ് കാണുന്നതാണ് ഉചിതം.

ഓൺലൈൻ പഠനം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ ചുവടെ.