ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

SPARK

 പേപ്പർലസ് ആക്കുന്നതിന്റെ ഭാഗമായി സ്പാർക്കിൽ പുതിയ അപ്ഡേഷൻ വന്നിട്ടുണ്ട്. സൈനർ വേർഷന്‍ പുതിയത് ആണെങ്കില്‍ മാത്രമേ ഇ സബ്മിറ്റ് ചെയ്യാന്‍ കഴിയൂ. മുൻപ് Make Bill ചെയ്തവ E Submit ചെയ്യുമ്പോള്‍ Error ആവുന്നുണ്ട്.  അത്തരം ബില്ലുകള്‍ Make Bill കാൻസൽ ചെയ്ത് വീണ്ടും Make Bill ചെയ്യണം. കംപ്യൂട്ടറില്‍/ ലാപില്‍ Signer Version പഴയതാണ് എങ്കില്‍ പുതിയത് അപ്ഡേറ്റ് ചെയ്യണം. Wndows ല്‍ 1.9.9, Ubuntu വില്‍ 1.9.8 ആണ് വേണ്ടത്.

 Digital Signature Installer - Updated file download   ______________________________________________________________________________

🔶 *പുതുതായി സർവീസിൽ ചേരുന്നവർ (full -time regular employees) നിർബന്ധമായും ചേരേണ്ട സ്കീമുകൾ* 🔶

1️⃣ *National Pension Scheme (NPS)*

▪️ NPS ചേരാൻ ആയി ജില്ലാ ട്രഷറിയിൽ ആവശ്യം ആയ രേഖകൾ സഹിതം പോകുക. അവിടെ നിന്നും ആണ് ചെയ്യുന്നത്.

▪️ SPARK-ൽ ജീവനക്കാരന്റെ പ്രൊഫൈൽ complete ആയിരിക്കണം. NPS nominee details DDO തന്നെ SPARK ൽ ചേർക്കണം. ഇത് Service Matter- new pension scheme - nps nominee details വഴി ചെയ്യാം.

▪️ ആവശ്യമായ രേഖകൾ :

* DDO ഒപ്പിട്ട NPS അപേക്ഷ ഫോം.

*ആധാർ കാർഡ്, പാൻ കാർഡ്, എന്നിവയുടെ ഒറിജിനൽ.

* SSLC ബുക്കിന്റെ ഒറിജിനൽ.

* നിയമന ഉത്തരവ് പകർപ്പ്

* 3.5cmx2.5 cm ഫോട്ടോ

* അപേക്ഷകന്റെ പേര്, അക്കൗണ്ട് നമ്പർ, IFSC എന്നിവ കാണിക്കുന്ന ബാങ്ക് പാസ്സ് ബുക്ക് കോപ്പി അല്ലെങ്കിൽ ക്യാൻസൽ ചെയ്ത cheque, അല്ലെങ്കിൽ ഇത്രയും രേഖപ്പെടുത്തിയ ബാങ്ക് സർട്ടിഫിക്കറ്റ്.

ഒരു കാര്യം : Spark-employee യുടെ പ്രൊഫൈലിൽ ഹോം ടൗൺ കൃത്യം ആയി അവരുടെ സ്വന്തം ജില്ലാ തന്നെ രേഖപ്പെടുത്തണം. ഫോൺ നമ്പർ ( landline, mobile എന്നിവയും ശരിയായി രേഖപ്പെടുത്തണം.)

▪️ NPS നമ്പർ അഥവാ PRAN SPARK-automatic ആയി update ആകും. ആയിക്കഴിഞ്ഞാൽ present salary -deductions-insert ചെയ്യുക. Arrear തുക ഉണ്ടാകും അതും പിടിക്കണം. Regular contribution ന്റെ കൂടെ തന്നെ arrear കൂടി deduct ചെയ്ത് പോകണം.

2️⃣ *Group lnsurance Scheme (GIS)*

സർവീസിൽ ജോയിൻ ചെയ്യുന്ന ഒരു ജീവനക്കാരന്റെ ആദ്യ ശമ്പളത്തിൽ നിന്നും നിർബന്ധമായി GIS കുറവ് ചെയ്യണം.

▪️ Salary matters - changes in the month - Present salary -യിൽ ചെന്ന് അവിടെ deductions ഇൽ gis select ചെയ്ത് കൊടുക്കാം. From to കൊടുക്കുമ്പോൾ ഏത് തീയതിയിൽ ജോയിൻ ചെയ്താലും ആ മാസം ഒന്നാം തീയതി തൊട്ട് അവസാനം വരെ കൊടുക്കണം.

▪️ ആദ്യ ശമ്പളം പാസ് ആയ ശേഷം VISWAS വഴി ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കാം. അക്കൗണ്ട് നമ്പർ അല്ലോട്ട് ചെയ്ത ശേഷം അത് സ്പാർക്കിൽ പ്രസെന്റ് സാലറി യിലേക്ക് ചേർത്ത് ഇടാം. ബുക്ക് പിന്നീട് ഇൻഷ്വറൻസ് ഓഫീസിൽ നിന്നും അയച്ചു തരും.

▪️ GlS ഒരു അക്കൗണ്ട് ആണ് , പോളിസി അല്ല. ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം എന്നാണ് മുഴുവൻ പേര്.

▪️ Pay sclae അനുസരിച്ചാണ് subscription - ന്റെ rate തീരുമാനിക്കുന്നത്.

▪️ മിനിമം തുക യുടെ ഡബിൾ വരെ അടക്കാം. അതിനും മുകളിൽ അടച്ചാൽ benefit ഇല്ല.

▪️ സർക്കാർ പുതിയ rate പ്രഖ്യാപിച്ചാൽ GIS തുക enhance ചെയ്യണം. September മാസം മാത്രമേ enhance ചെയ്യാവൂ.

▪️ വിരമിക്കുന്ന മാസം വരെ deduction തുടരണം.

▪️ 6 മാസത്തിൽ കൂടുതൽ അടവ് മുടക്കിയാൽ lapse ആകും. പിന്നീട് revival ചെയ്യണം. 1 വർഷം വരെ ഉള്ളത് ജില്ലാ ഓഫീസിലും 5 വർഷം വരെ സംസ്ഥാന ഓഫീസിലും അതിനും മുകളിൽ government ഉം ആണ്.

▪️ സസ്പെൻഷൻ കാലത്തും GlS പിടിക്കണം.

Note : നിലവിൽ 1/3/21 ന് ശേഷം ജോയിൻ ചെയ്യുന്നവർക്ക് പുതിയ നിരക്കിൽ ഉള്ള ഉത്തരവ് വരേണ്ടതുണ്ട്.

3️⃣ *State Life Insurance (SLI)*

▪️ ഇത് ഒരു ഇൻഷുറൻസ് പോളിസിയാണ്. ഓരോ പോളിസിക്കും നിശ്ചിത പ്രിമിയം തുകയും നിശ്ചിത assured തുകയും ഉണ്ടാകും.

▪️ ജീവനക്കാരൻ സർവീസിൽ ജോയിൻ ചെയ്ത് ഒരു മാസത്തിനുള്ളിൽ എടുക്കണം. ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ട് പോയി എടുക്കാം. ( അപേക്ഷാ ഫോം ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിന്റെ സൈറ്റിൽ ലഭ്യമാണ്)

▪️ ആദ്യ പ്രീമിയം ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ട് ചെന്ന് അടക്കാം. ലഭിക്കുന്ന റസിപ്റ്റിൽ ഉള്ള പോളിസി നമ്പർ SPARK -ൽ പ്രസെന്റ് സലറിയിൽ SLI സെലക്റ്റ് ചെയ്ത് എന്റർ ചെയ്യാം. അടുത്ത തവണ മുതൽ ശമ്പളത്തിൽ നിന്നും കുറവ് ചെയ്യാം.

▪️ E Treasury വഴി ഓൺലൈൻ ആയും ആദ്യ പ്രീമിയം അടക്കാം.

(etreasury.kerala.gov.in ലോഗിൻ ചെയ്തു departmental receipts select ചെയ്യുക. അതിൽ Department - സ്റ്റേറ്റ് ഇൻഷ്വറൻസ്. Remittance type - SLI FIRST PREMIUM. Revenue district - select ചെയ്യുക. Office name - select ചെയ്യുക. തുടർന്നുള്ള വിവരങ്ങൾ കൂടി ചേർത്ത് നെറ്റ് ബാങ്കിംഗ് / UPl / Card വഴി തുക അടക്കാം. -ചലാൻ റിസിപ്റ്റ് ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ ലഭ്യം ആക്കി പോളിസിയിൽ ചേരാം)

▪️ പാസ്സ് ബുക്ക്, പോളിസി സർട്ടിഫിക്കേറ്റ് എന്നിവ തപാൽ ആയി ലഭിക്കും. നേരിട്ടും വാങ്ങാം.

▪️ പോളിസി എല്ലാ മാസവും 1 ന് ഡ്യൂ ആകും. അതായത് നമുക്ക് ശമ്പളം ലഭിക്കുന്നത് അടുത്ത മാസം ആണെങ്കിലും പോളിസി അടവ് അതാത് മാസം തന്നെ ആണ് വക ഇരുതുന്നത്.

▪️ Pay റേഞ്ച് അനുസരിച്ചാണ് premium തുക നിശ്ചയിക്കുക. മിനിമം തുകക്കുള്ള പോളിസി എടുക്കണം.

▪️ Pay റേഞ്ച് മാറുമ്പോൾ additional policy എടുക്കണം. അങ്ങനെ വീണ്ടും മിനിമം എത്തണം. കൂടുതൽ തുകക്കും പോളിസി എടുക്കാവുന്നതാണ്.

▪️ പോളിസി mature ആകുമ്പോൾ closure ചെയ്യാം. അതിനും അപേക്ഷ സൈറ്റിലുണ്ട്. അത് പ്രകാരം ചെയ്യുക. Mature തുക പോളിസി certificate ൽ തന്നെ ഉണ്ടാകും. (Sum assured.)

▪️ SLI അംഗത്വം എടുക്കാതെ first Increment അനുവദിക്കാൻ പാടില്ല.

▪️ 3 വർഷം കഴിഞ്ഞാൽ loan കിട്ടും. അപേക്ഷ സൈറ്റിൽ ഉണ്ട്. Max 36 തവണ ആയി തിരിച്ച് അടക്കാം. Pf പോലെ വീണ്ടും പുതിയ ലോൺ പഴയ തിരിച്ച് അടവ് കൂടെ കൂട്ടി എടുക്കാം.

▪️ പോളിസി സർട്ടിഫിക്കേറ്റ് നഷ്ടമായാൽ മുദ്ര പത്രത്തിൽ എഴുതി നൽകണം. അതിൻ്റെ ഫോർമാറ്റും സൈറ്റിൽ ഉണ്ട്.

▪️ പോളിസി എല്ലാം 10 ൻ്റെ ഗുണിതമായിരിക്കും Additional policy minimum ₹100.

▪️ 50 വയസ്സ് പൂർത്തി ആയി ജോയിൻ ചെയ്യുന്ന ജീവനക്കാരൻ പോളിസി എടുക്കേണ്ട.

▪️ പാർട്ട്-ടൈം ജീവനക്കാർ Full Time ആകുമ്പോൾ 50 yrs ആയില്ല എങ്കിൽ പോളിസി എടുക്കണം.

▪️ Nominee യെ വെക്കണം. ഫോം സൈറ്റിലുണ്ട്.

LWA with mc ആണെങ്കിൽ തിരികെ ജോയിൻ ചെയ്ത ശേഷം പലിശ സഹിതം അടക്കാത്തത്ത കാലത്തെ അടവ് നടത്തണം.

▪️ 6 മാസം തുടർച്ചയായി പ്രിമിയം അടക്കാതിരുന്നാൽ പോളിസി lapse ആവും. അങ്ങനെ സംഭവിച്ചാൽ പലിശ സഹിതം പെൻഡിംഗ് തുക അടച്ച് പോളിസി Revive ചെയ്യണം.

▪️ സസ്പെൻഷൻ കാലയളവിലും SLI പിടിക്കണം

4️⃣ *Provident Fund (PF)*

▪️ സർവീസിൽ പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ എൻറോൾ ചെയ്യണം.

▪️ SPARK Individual Login ൽ കയറി GPF അക്കൗണ്ടിന് അപേക്ഷിക്കാൻ employee യോട് പറയുക.

Individual login - provident fund - gpf admission application എടുക്കുക. അവിടെ details എല്ലാം fill ചെയ്യുക. സബ്മിറ്റ് ചെയുക.

(Apply ചെയ്യുമ്പോൾ name വരുന്നില്ല എങ്കിൽ..... ചെയ്യാൻ പറ്റുന്നില്ല എങ്കിൽ സർവീസ് matters - personal details - present service details എടുത്ത് അവിടെ gpf എന്ന സ്ഥലത്ത് സെലക്ട് എന്ന് കൊടുക്കുക. Number ഉണ്ടെങ്കിൽ കളയുക. എന്നിട്ട് കൺഫേം ചെയ്യുക. ഇത് DDO ചെയ്യേണ്ടതാണ്)

▪️ Salary matters - provident fund - gpf admission approval dsc ഉപയോഗിച്ച് ചെയ്യുക.

▪️ AG അക്കൗണ്ട് അനുവദിച്ചാൽ ksmep portal -login ചെയ്ത് admission slip എടുക്കാം.

Spark-service matters - personal details - present service details-account number വന്നിട്ടുണ്ട് എന്ന് ഉറപ്പാക്കണം.

▪️ ശേഷം സാലറി matters - changes in the month - present salary - ൽ ചെന്ന് deducutions-subscription add ചെയ്യാം

▪️ റിട്ടയർ ആവുന്നതിന്റെ ഒരു വർഷം മുമ്പോ അതിന് ശേഷമോ സൗകര്യം പോലെ അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇതും SPARK വഴി ആണ് ചെയ്യേണ്ടത്.

▪️ റിട്ടയർ ആവുന്നതിന്റെ അവസാനത്തെ 3 മാസം GPF subscribe ചെയ്യാൻ പാടില്ല

▪️ ഇടക്കാലത്ത് താൽക്കാലിക ലോൺ അല്ലെങ്കിൽ തിരിച്ചടക്കേണ്ടാത്ത ലോൺ എടുക്കാം. ഇതും SPARK വഴിയാണ് ചെയ്യുന്നത്.

▪️ താൽക്കാലിക ലോൺ DDO / ഡിപ്പാർട്ട്മെന്റ് അധികാരി തന്നെ അനുവദിക്കും. തിരിച്ചടക്കേണ്ടാത്ത ലോൺ DDO അനുവദിക്കുമെങ്കിലും പണം പിൻവലിക്കുന്നതിന് AGയുടെ authorisation വേണം. KSEMP സൈറ്റിൽ ആണ് anthorisation slip ലഭ്യമാവുക.

▪️ താൽക്കാലിക ലോൺ എടുത്ത് ചുരുങ്ങിയത് രണ്ട് തിരിച്ചടവ് എങ്കിലും അടച്ചതിന് ശേഷം അത് തിരിച്ചടക്കേണ്ടാത്ത ലോൺ ആയി മാറ്റാം. ഇതിനും AG -യുടെ authorisation ആവശ്യമാണ്.

 ______________________________________________________________________________

പുതിയ DSC, SPARK ലും BIMS ലും രജിസ്റ്റർ ചെയ്യാം:

SPARK

Administration > New Registration / Renewal of DSC ക്ലിക്ക് ചെയ്യുക

തുറന്നു വരുന്ന പേജിൽ New DSC Registration / Renewal എന്നതിൽ click ചെയ്യുക (ഇതിനു മുമ്പായി പുതിയ DSC Laptop ന്റെ USB പോർട്ടിൽ കുത്തിയിരിക്കണം)

You  already have a registered DSC . Do you want to replace existing DSC with a new Dsc?
എന്ന മെസ്സേജിന് OK നൽകുക

Enter Token Password എന്ന മെസ്സേജ് boxൽ DSC യുടെ പാസ്സ് വേഡ് ടൈപ്പ് ചെയ്ത് ok നൽകുക

DSC യുടെ പേരും കാലാവധിയും കാണിക്കുന്ന മെസ്സേജ് വരുന്നു
അതിൽ click ചെയ്ത് OK നൽകുക

DSC signature updated successfully എന്ന മെസ്സേജിൽ ok ക്ലിക്ക് ചെയ്യുക

സ്പാർക്കിലെ DSC രജിസ്ട്രേഷൻ പൂർത്തിയായി ക്കഴിഞ്ഞു.


BIMS

BIMS സൈറ്റിന്റെ login പേജിൽ DSC Registration / Renewal എന്നു കാണാം. അതിൽ click ചെയ്യുക

പ്രത്യക്ഷമാവുന്ന DDO Registration/Download Request എന്ന മെസ്സേജ് ബോക്സിൽ DDO Code (Treasury + Dept code അടക്കമുള്ളത് ) , PEN നമ്പർ എന്നിവ നൽകി Next എന്നതിൽ click ചെയ്യുക.  

151016B_ _ _(DDO Code) is already mapped with .................(name of DDO).Do you want proceed എന്ന മെസ്സേജ് Box ൽ Proceed ക്ലിക്ക് ചെയ്യുക

തുടർന്ന് ദൃശ്യമാവുന്നDDO യെ സംബന്ധിക്കുന്ന വിവരങ്ങളടങ്ങിയ മെസ്സേജ് ബോക്സിൽ Proceed click ചെയ്യുക.

Initializing DSC Signer..... എന്നു തുടങ്ങുന്ന മെസ്സേജ് അൽപനേരം ദൃശ്യമാവും wait ചെയ്യുക. തുടർന്നു വരുന്ന DSC Details എന്ന ബോക്സിൽ കാണുന്ന Register എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന update signature details with  ........  (DDO code) എന്ന മെസ്സേജ് box ലെ Confirm click ചെയ്യുക

DDO - DSC Details Updated successfully എന്ന മെസ്സേജിൽ ok ക്ലിക് ചെയ്യുക.

ട്രഷറിയിൽ നൽകേണ്ട Print എടുക്കാൻ
വീണ്ടും ഇതേ step ആവർത്തിച്ച് ചെയ്യുക. Confirmation എന്ന മെസ്സേജ് ബോക്സിൽ Enter Token Password എന്നതിൽ DSC യുടെ പാസ്സ് വേർഡ് നൽകി ok ക്ലിക്ക് ചെയ്യുക.
 
DSC details എന്ന മെസ്സേജ് Box ൽ Print എന്നതിൽ click ചെയ്താൽ ലഭിക്കുന്ന Print out Treasury യിൽ സമർപ്പിക്കുക

Treasury യിൽ നിന്നും approve ചെയ്തു കഴിഞ്ഞാൽ പുതിയ DSC ഉപയോഗിച്ച് ബില്ലുകൾ e submit ചെയ്തു തുടങ്ങാം
 
______________________________________________________________________________

Lpc entry 

 
Salary matters
Changes in the month
Lpc entry

Then validate the manual slip through

Salary matters
Changes in the month
Validate / accept agslip
______________________________________________________________________________
 

Generating e- TSB account for Fresh Employees

 
First generate PEN through the menu, Administration - New Employee Record.
Then update the Personal Details, Present Service Details and Contact Details through the Menu Service Matters - Personal Details / Present Service Details / Contact Details.
Update the Basic Pay, Last Pay Change Date, Next Increment Date and Bill Type of an employee through the Menu Service Matters - Personal Details - Present Salary. Then update the option ‘Credit salary to bank’ as ‘N’ and click Confirm button.

Update the Bank Account details of employee through the Menu Salary Matters - Changes in the Month - Present Salary and change the option  Credit salary to bank as ‘Y’ and click Confirm button.
After updating the bank account details of employee, click the button Get e TSB from Treasury, available in the menu Salary Matters - Changes in the Month - Present Salary and click Confirm button.

_____________________________________________________________________________

💡കണ്ണട അലവൻസ് ലഭിക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങളാണ് പറയുന്നത് 💡Ⓜ️Ⓜ️


▶️കണ്ണട വാങ്ങിയ ഒറിജിനൽ ബിൽ ( പുറകിൽ 🔹paid by me 🔹എന്ന് എഴുതി ജീവനക്കാരൻ ഒപ്പിട്ടത്), Ⓜ️
▶️5 വർഷത്തിൽ ഒരിക്കൽ മാത്രം ആണ് ലഭിക്കുന്നത്.
▶️തുക ക്ക് വേണ്ടി അപേക്ഷ സമർപ്പിക്കുന്നത് കൂടാതെ സ്വന്തം ആവശ്യത്തിന് വേണ്ടി ആണ് എന്നും എഴുതി ഒരു declaration ഉം നൽകിയാൽ മതി.Ⓜ️
▶️ തുക പാസ്സ് ആയി അലോട്ട്മൻ്റ് ലഭ്യം ആകുന്ന മുറക്ക് ബിൽ സ്പാർ്കിൽ നിന്നും prepare ചെയ്യാവുന്നത് ആണ്.Ⓜ️
💰1500/- രൂപ ആണ് തുക. GO P 27/2021/FIN DATED 10/02/2021 ഉത്തരവ് കാണുക.💰
♦️പാസ്സ് ആക്കി 🔹അലോട്മെന്റ് 🔹വരുന്ന മുറക്ക് സ്പാർക്ക് വഴി ബിൽ മാറാം. പാസ്സ് ആക്കുന്ന അഥോറിറ്റി ക്ക് തന്നെ അലോട്മെൻ്റ് അനുവദിച്ച് തരുന്നതിന് വേണ്ടി അപേക്ഷ അയക്കുക.Ⓜ️
☑️സർവീസ് ബുക്കിൽ ഇത് റണ്ണിംഗ് എന്ട്രി ആയി ചേർക്കണം.Ⓜ️
📢Essentiality certificate ആവശ്യം ഇല്ല.
📢 GO P 197/2015/ H and FWD dated 10/9/2015 ആണ് റഫറൻസ് GO.Ⓜ️Ⓜ️
♦️SPARK ചെയ്യുന്ന ജീവനക്കാർക്ക് വേണ്ടി 🖱️
♦️ സ്പാർക്ക് ബിൽ + പ്രോസീഡിങ്സ് + ഒറിജിനൽ ബിൽ ( പുറകിൽ paid by
me എന്ന് എഴുതി ജീവനക്കാരൻ ഒപ്പിട്ടത്) ഇത്രയും ആണ് ട്രഷറിയിൽ നൽകേണ്ടത്.Ⓜ️
♦️accounts - claim entry - medical reimbursement/medical advance settlement എന്ന ഓപ്ഷൻ വഴി ബിൽ എടുക്കാം.Ⓜ️
♦️ സ്പാർക്ക് ബിൽ➕proceedings➕bill എന്നിവ ട്രഷറി യില് സമർപ്പിക്കുക.Ⓜ️

_____________________________________________________________________________

 Employee not found for GPF online application

Service Matters
Personal Details
Present Service Details
Choose PF Type as Select
Delete entry in Account Number if any
Click Confirm button

 _____________________________________________________________________________

 ഗസറ്റഡ് ഓഫീസർ മാരുടെ Payslip ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഏജീസ് (A G) ഓഫീസിൽ പുതിയ ഹെൽപ്പ് ഡെസ്ക് നിലവിൽവന്നു.
നമ്പറുകൾ :
 *0471 2776541
                   542
                   543
                   544*
(ഓഫീസ്
സമയം മാത്രം)

 _____________________________________________________________________________

 Spark Individual login

2021 ഏപ്രിൽ ഒന്നു മുതൽ Spark സംവിധാനം പൂർണമായും  Paperless ലേക്ക് മറുകയാണ്.  ഓരോ ജിവനക്കാരന്റെയും സർവീസ് സംബന്ധിച്ച വിവരങ്ങൾ/ ലീവ് അപേക്ഷകൾ / സാലറി വിവരങ്ങൾ /  Salary drawn statement / Income tax Calculation / മറ്റു വിവരങ്ങൾ എന്നിവ സ്പാർക്കിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ്.  അതിനുവേണ്ടി ഓരോ ജീവനക്കാരും spark Individual Login create ചെയ്യേണ്ടതാണ്.

google ൽ www.spark.gov.in/webspark/  എന്ന സൈറ്റ് open ചെയത  ശേഷം Service and payroll Administration repository for Kerala എന്നത് click ചെയ്യുക. തുടർന്നു വരുന്ന ജാലകത്തിലെ വലതു വശത്ത് താഴെ Not registered a User yet,  register Now എന്നത് click ചെയ്യുക . തുടർന്നു വരുന്ന Registration Form  പൂർണമായും പൂരിപ്പിച്ചു ഉറപ്പു വരുത്തിയ ശേഷം verify click ചെയ്യുക തുടർന്നു spark ൽ രജിസ്റ്റർ ചെയത മൊബൈലിലേക്ക് വരുന്ന ആറക്ക OTP  enter ചെയ്തു  Submit  ബട്ടൺ click ചെയ്യുക. തുടർന്ന് ലഭിക്കുന്ന Successfully മെസേജ് ലഭിച്ച് 30 മിനുറ്റിന് ശേഷം നിങ്ങളുടെ യൂസർ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.


user PEN നമ്പറും നേരെത്തെ നല്കിയ പാസ് വേഡും നല്കി താഴെയുള്ള CAPTCHA  enter    ചെയത് ലോഗിൻ ചെയ്യുമ്പോൾ  നിങ്ങൾക്ക് പാസ് വേഡ് മാറ്റാനുള്ള നിർദ്ദേശം ലഭിക്കും. നിർദ്ദേശിക്കുന്ന പോലെ  ആദ്യം നിലവിലെ  പാസ് വേഡ് നല്കുക. തുടർന്നു പുതിയ പാസ് വേഡ് [ Alphabet + Special Character + Numeric എന്നിവ ഉൾകൊള്ളുന്നവയാകണം മിനിമം 8 Character ഉണ്ടായിരിക്കണം. Maximum 15]  - Eg: ( ABCD@1979

_____________________________________________________________________________

professional tax calculate ചെയ്ത് statement spark-ൽ നിന്നും എടുക്കാൻ

1. Salary Matters
2. Processing -> Prof Tax calculation (Click)
3. Select Windows
4. ആദ്യം Remove Existing Prof tax (click - ok)
5. പിന്നെ include Prof. Tax (click )
6. First Half -ന്റെ ഇടതു വശം ടelect ചെയ്യുക. ( month വരും)
Confirm ചെയ്യുക.
അപ്പോൾ print prof tax deduction എന്ന option ൽ നിന്നും Statement എടുക്കുക.

പിന്നീട് ആദ്യത്തെ 4 step ചെയ്ത് Remove ആക്കുക. ഇല്ലെങ്കിൽ Bill -ൽ നിന്നും തുക പി ടിക്കും. (Remove ചെയ്തിട്ടേ Bill process ചെയ്യാവൂ ) തുക GP യിൽഅടയ്ക്കുക.

_____________________________________________________________________________  ഇനിമുതല്‍ Eസര്‍വ്വീസ് ബുക്ക്.

 ജീവനക്കാരെ മൂന്ന് വിഭാഗമായി തരം തിരിച്ചു .

 കാറ്റഗറി A


 1 -1 -2021-നു ശേഷം സർവ്വീസിൽ കയറിയവർ    ഇവര്‍ക്ക് ഇനി മുതൽ സേവന പുസ്തകo (ഫിസിക്കല്‍) ആവശ്യമില്ല. E- Service Book മാത്രം മതിയാകും .

 കാറ്റഗറി B


 31-12-2023 ന് മുന്‍പ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവര്‍. ഇവര്‍ സേവന പുസ്തകം (ഫിസിക്കല്‍) തന്നെ തുടരേണ്ടതാണ്.

 കാറ്റഗറി C

 കാറ്റഗറി Aയിലും Bയിലും ഉള്‍പ്പെടാത്തവര്‍
ഇവര്‍ സേവന പുസ്തകത്തോടൊപ്പം (ഫിസിക്കല്‍) E- Service Bookഉം കരുതണം."ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ".

_____________________________________________________________________________ 

BiMS വഴി Proceedings തയ്യാറാക്കുന്നതെങ്ങനെ?

DDOയുടെ STSB Account ൽ Credit ആകുന്ന തുക (ഉദാഹരണത്തിന്  ജീവനക്കാരുടെ സാലറിയിൽ പിടിക്കുന്ന Prof.Tax) STSB ചെക്ക് എഴുതി BiMSൽ നിന്നും Proceedings തയ്യാറാക്കി അത് e Submit ചെയ്തു വേണം ഇനി മുതൽ ട്രഷറിക്ക് നൽകാൻ. പലരും മാന്വൽ ആയി Proceedings തയ്യാറാക്കിയാണ് നൽകാറ്. പക്ഷെ ഇപ്പോൾ ട്രഷറികൾ അത് സ്വീകരിക്കുന്നില്ല.

BiMSൽ Proceedings തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം DDO Login ൽ കയറുക.
ഇടതു ഭാഗത്ത്  കാണുന്ന മെനുവിൽ TSB യിൽ TSB Accounts ൽ Click ചെയ്യുക.
അതിൽ DDO യുടെ STSB Account അപ്ഡേറ്റ് ചെയ്യണം. നേരത്തെ അപ്ഡേറ്റ് ചെയിതുണ്ടെങ്കിൽ View – Entry – Edit ഇതിൽ  View സെലക്ട് ചെയ്താൽ കാണാൻ കഴിയും. ഇല്ല എങ്കിൽ Entry എന്ന ഓപ്ഷൻ Select ചെയ്യുക.
അതിൽ Account Type STSB Select ചെയ്യുക. Account Number 15 അക്ക STSB നമ്പർ enter ചെയ്യുക.
Account Holder Name ഓട്ടോമാറ്റിക് ആയി വരും. Active Status Yes  ക്ലിക്ക് ചെയ്ത് Save നൽകാം.

ഇത് Approval ചെയ്യുന്നതിനായി Logout ചെയ്ത്  DDO Admin ൽ Login ചെയ്യുക.
ഇടതു ഭാഗത്ത് കാണുന്ന മെനുവിൽ TSB എന്നതിൽ TSB Account Approval എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഇവിടെ  lnbox ൽ Account Details കാണാം. ശരിയാണെങ്കിൽ Allow  എന്ന ബട്ടണിൽ Click ചെയ്യാം. Logout ചെയ്യുക.

വീണ്ടും DDO Login ൽ കയറുക. TSB Accounts എന്നതിൽ Approve ഓപ്ഷൻ Active ആയതായി കാണാം .
View Passbook എന്നൊരു ഓപ്ഷനും ഇവിടെ കാണാം. അതിൽ Click ചെയ്താൽ STSB അക്കൗണ്ട് Statement കാണാൻ കഴിയും. ആവശ്യമുള്ളവർക്ക് Print എടുക്കാൻ കഴിയും.

തുടർന്ന് Present Details അപ്ഡേറ്റ് ചെയ്യണം.
Present Details ക്ലിക്ക് ചെയ്യുക.

നിലവിലെ ഓഫീസിലെ  വിശദാംശങ്ങൾ നൽകുവാനാണിത്. View – Entry – Edit ഇതിൽ   Entry എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് DDO യുടെ പേര്, Designation, Phone number, Email
എന്നിവ നൽകും.
Active status Yes  ക്ലിക്ക് ചെയ്ത് Save നൽകാം.

തുടർന്ന്  Forward Details അപ്ഡേറ്റ് ചെയ്യണം.
അതിനായി  Forward Details ക്ലിക്ക് ചെയ്യുക.
ഈ ഓപ്ഷൻ  Proceedings കൈമാറുന്ന ഉദ്യോഗസ്ഥന്റെ (DDO) Details അപ്ഡേറ്റ് ചെയ്യണം.
View – Entry – Edit ഇതിൽ   Entry എന്നതിൽ Forwarded by എന്ന കോളത്തിൽ Fill ചെയ്ത് Save  നൽകുക.

തുടർന്ന് Beneficiary  Master  അപ്ഡേറ്റ് ചെയ്യണം. അതിനായി  Beneficiary  Master ക്ലിക്ക് ചെയുക.
ഈ വിഭാഗം ഗുണഭോക്തൃ (ആർക്കാണ് കൈമാറുന്നത്) പട്ടിക സൃഷ്ടിക്കുന്നതിനാണ്.
View – Entry – Edit ഇതിൽ   Entry എന്നതിൽ
Add Beneficiaries Details ൽ
Name of Beneficiary,
Mobile Number എന്നിവ നൽകി Credit To എന്നതിൽ Account Type സെലക്ട് ചെയ്യുക. Account Number, Purpose നൽകി Active Status Yes   സെലക്ട് ചെയ്ത്
Save നൽകാം.

തുടർന്ന് Add/Edit Proceedings   ക്ലിക്ക് ചെയ്യുക.
(Proceedings  തയ്യാറാക്കുന്നതിനാണിത്.)
STSB യിൽ ഉള്ള ബാലൻസ് തുക ഇവിടെ കാണാവുന്നതാണ്. GO   ക്ലിക്ക് ചെയ്ത്
Select A S : സെലക്ട് ചെയ്യുക (AS എന്നാൽ അഡ്മിനിട്രേറ്റിവ് sanction ആണ്. )
Alpha Code, Cheque No, Date, എന്നിവ നൽകുക. (ചെക്കിന്റെ മുകളിൽ Cheque No ന്റെ കൂടെ ഇടതു വശത്ത് കാണുന്നതാണ് Alpha Code)

Proceeding Details ൽ Proceedings No, Date, Amount നൽകുക.
Amount in Words ഓട്ടോമാറ്റിക് ആയി വരും.
Present Details സെലക്ട് ചെയ്യുക.
Forward Details സെലക്ട് ചെയ്യുക.
Purpose അനുയോജ്യമായത് Select ചെയ്‌ത്  (അതിൽ ഇല്ലാത്ത ആവശ്യം ആണെങ്കിൽ others സെലക്ട് ചെയുക.)
Subject: Type ചെയ്യുക.
Read: പരാമർശം Type ചെയ്യുക.
Proceedings Content: ഇവിടെ proceedings Type ചെയ്യുക.
To  എന്നതിൽ ആർക്കാണ് കോപ്പി നൽകേണ്ടത് എന്ന് ടൈപ്പ് ചെയ്യുക.
Save ചെയ്ത് Skip നൽകാം.
Beneficiary Details Add ചെയ്യാനായി ഓപ്ഷൻ താഴെ വരും.
ആവശ്യമായവ നൽകി Purpose എന്താണ് എന്നുള്ളത് Type ചെയ്തു Save നൽകുക.
Proceedings കാണുന്നതിനായി Preview ക്ലിക്ക് ചെയ്യുക. ശരിയാണെങ്കിൽ Send for Approval ക്ലിക്ക് ചെയുക.
Approval ചെയ്യുന്നതിനായി Logout ചെയ്ത്  DDO Admin Login ചെയ്യുക.
TSBയിൽ Proceeding Approval എന്നത് Click ചെയ്ത് GO ക്ലിക്ക് ചെയ്യുക.
Remarks കോളത്തിൽ Approved എന്ന് Type ചെയ്ത് Approve ക്ലിക്ക് ചെയ്യുക .
Approve ചെയ്ത proceedings കാണുന്നതിനായി മുകളിൽ കാണുന്ന Out box ക്ലിക്ക് ചെയുക  
PDFൽ  Click ചെയ്ത് Print എടുക്കാം.
 Proceedings e submit ന് Proceedings e submit എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് e submit നൽകാം.
(ഇപ്പോൾ  ഈ ഓപ്ഷനിൽ e submit ചെയ്യുന്നതിനായി  DSC  നിർബന്ധം ഇല്ല.)

Print എടുത്ത  proceedings, Cheque എന്നിവ ബന്ധപ്പെട്ട സ്ഥാപനത്തിൽ നൽകുക.  ചെക്ക് പാസ് ആക്കിയോ എന്ന് അറിയാനായി Proceedings Status ക്ലിക്ക് ചെയ്ത് Go നൽകി View Try Status, Credit Status എന്നീ ഓപ്ഷൻ ക്ലിക്ക് ചെയ്താൽ  status അറിയാവുന്നതാണ്.

____________________________________________________________________________

_____________________________________________________________________________ _____________________________________________________________________________

_____________________________________________________________________________ _____________________________________________________________________________ _____________________________________________________________________________ _____________________________________________________________________________ _____________________________________________________________________________  _____________________________________________________________________________ _____________________________________________________________________________

 _____________________________________________________________________________

No comments:

Post a Comment