ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

KITE





~ഹൈടെക് സ്കൂള്‍ കംപ്ലയിന്റ് രജിസ്ട്രേഷന്‍~

ഹൈടെക് സ്കൂള്‍ പദ്ധതിയില്‍ സ്കൂളുകൾക്ക് ലഭിച്ച ഹൈടെക് ഉപകരണങ്ങള്‍ തകരാറിലായാല്‍ രജിസ്റ്റർ ചെയ്യേണ്ടത് Hitech School Project Monitoring System (htspms) എന്ന വെബ്ബ് സൈറ്റിലാണ്. http://htspms.keltron.in/http://htspms.keltron.in/
വെബ്ബ് സൈറ്റ് തുറന്നു വരുമ്പോള്‍ ലഭ്യമാകുന്ന Login ഭാഗത്ത് യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ നല്‍കി പരാതി രേഖപ്പെടുത്തുന്നതിനുള്ള ജാലകത്തിലെത്താം.

യൂസര്‍ നെയിമിനായി സ്കൂള്‍ ടൈപ്പും(LPS or UPS) സ്കൂള്‍ കോഡും ഒരു ഹൈഫന്‍ ഇട്ട് വേര്‍തിരിച്ച് (സ്പെയ്സ് ഇടരുത്) ഉപയോഗിക്കാം. ഉദാഹരണം
lps–37201 ( for LP Schools)    Password : pass
ups–37244 ( for UP schools)  Password : pass
hs-37001 ( for High schools)  Password : hs-37001  
hss-3015 ( for HSS schools)  Password : hss-3015
vhss-900000( for VHS schools) Password : vhss-900000


School Profile എന്ന മെനുവില്‍ സ്കൂള്‍ കോ‍ഡും സ്കൂളിന്റെ പേരും ഉണ്ട്. ബാക്കി വിവരങ്ങള്‍ പൂര്‍ത്തിയാക്കി സേവ് ചെയ്യുക. (PLACE, POST, PIN, PHONE & EMAIL)

User Setting -> ല്‍ കൊടുത്തിരിക്കുന്ന ഹെഡ്മാസ്റ്ററുടെ PERSONAL DETAILS ല്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ Edit Detail ല്‍ ക്ലിക്ക് ചെയ്ത് തിരുത്തലുകള്‍ വരുത്തി SAVE ചെയ്യുക. (FULL NAME, DESIGNATION, PHONE& Email)

രജിസ്റ്റര്‍ ചെയ്ത പരാതികളുടെ പുരോഗതി വൈകിയാല്‍ താഴെ പറയുന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാവുന്നതാണ്. 
TOLL FREE NUMBER  
1800 4256 200  

~ബ്രോഡ്ബാന്റ് കംപ്ലയിന്റ് രജിസ്ട്രേഷന്‍~


No comments:

Post a Comment