ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Tips & Tricks

യൂട്യൂബ് വീഡിയോയിൽ നിന്ന് ഓഡിയോ വേർതിരിക്കാൻ

How to download audio from any Youtube video

പാട്ട് ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ കാണില്ലല്ലോ? ഏതുതരം പാട്ടിന്റെയും വലിയൊരുശേഖരം യൂട്യൂബിലുണ്ട്. പക്ഷേ അതെല്ലാം വീഡിയോ ഫോർമാറ്റിലുള്ളവയാണ്. ചിലപ്പോൾ ഇങ്ങനെയുള്ള വീഡിയോകൾ കുറെയധികം പാട്ടുകൾ ചേർന്നിട്ടുള്ളതാകാം. ഇത്തരം വീഡിയോയിൽ നിന്ന് ഓഡിയോ മാത്രമായി ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

  • ആദ്യമായ് www.youtube.com ൽ പ്രവേശിക്കുക.

  • ഓഡിയോ എക്സ്ട്രാക്റ്റ് ചെയ്യേണ്ട വീഡിയോ സേർച്ച് ചെയ്യുക.

  • തുടർന്ന് ആ വീഡിയോയുടെ URL കോപ്പി ചെയ്യണം.

ഇത് പ്ലേ ചെയ്യുന്ന വീഡിയോയുടെ അഡ്രസ് ബാറിൽ നിന്ന് കോപ്പിചെയ്യാം. അല്ലെങ്കിൽ പ്ലേ ചെയ്യുന്ന വീഡിയോയ്ക്കുള്ളിൽ റൈറ്റ് ക്ലിക്ക് ചെയ്ത് copy video URL വഴിയുമാവാം.

Video URL കോപ്പി ചെയ്തതിനു ശേഷം ഓഡിയോ വേർതിരിക്കാനായ്

  • https://tuberipper.com/ എന്ന സൈറ്റിൽ പ്രവേശിക്കുക.

  • അവിടെ Enter URL link address here... എന്നസ്ഥലത്ത് മുമ്പ് കോപ്പിചെയ്ത് വച്ച വീഡിയോയുടെ URL പേസ്റ്റ് ചെയ്യുക.

  • എന്റർ പ്രസ് ചെയ്യുക.

  • URL ലോഡായിക്കഴിയുമ്പോൾ ചുവടെയായി Extract Audio എന്ന ബട്ടൺ കാണാം.

  • അതിൽനിന്നും mp3 സെലക്ട് ചെയ്യുക.

അൽപസമയത്തിനുള്ളിൽ സേവ്ചെയ്യാനിള്ള ഫയൽ ദൃശ്യമാവും. അനുയോജ്യമായ ലൊക്കേഷനിൽ സേവ് ചെയ്യുക.. ആസ്വദിക്കുക...


----------------------------------------------------------------
ലാപ്‍ടോപ്പിന്റെ സീരിയൽ നമ്പർ കണ്ടുപിടിക്കാനുള്ള കമാന്റ്

sudo dmidecode -s system-serial-number

ഈ കമാന്റ് ടെര്‍മിനലില്‍ നല്‍കിയാല്‍ മതി. ഇത് ഇവിടെ നിന്നും കോപ്പി ചെയ്ത് Applications --> Accessories --> Terminal തുറന്ന് പേസ്റ്റ് ചെയ്യുക. Alt + Ctrl + T ഒന്നിച്ചമര്‍ത്തിയും ടെര്‍മിനല്‍ തുറക്കാം. [Sudo] Password for user : ചോദിക്കുമ്പോള്‍ സിസ്റ്റത്തിന്റെ പാസ്‍വേഡ് നല്‍കുക. പാസ്‍വേഡ് ടൈപ്പ് ചെയ്യുമ്പോള്‍ കാണില്ല. കീബോര്‍ഡ് നോക്കി ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. എന്റര്‍ അമര്‍ത്തുന്നതോടെ ലാപ്ടോപ്പിന്റെ സീരിയല്‍  നമ്പര്‍ സ്ക്രീനില്‍ വന്നിട്ടുണ്ടാകും.

-------------------------------------------------------------------

SCRCPY in UBUNTU 18.04 - ലാപ്‌ടോപ്പ് ഉപയോഗിച്ച് മൊബൈൽ നിയന്ത്രിക്കാൻ
ആധുനിക കാലഘട്ടത്തില്‍ സ്മാർട്ട്‌ഫോണുകൾക്ക് നമ്മുടെ ജിവിതത്തില്‍ വളരെ പ്രധാന്യമാണുള്ളത്. ഒരുപാട് ആളുകൾക്ക്, ഒരു സാധാരണ കമ്പ്യൂട്ടറിനേക്കാൾ കൂടുതല്‍ പ്രയോജനപ്രദം സ്മാർട്ട്‌ഫോണുകളാണ് . യു‌എസ്ബി   ഉപയോഗിച്ച്  കമ്പ്യൂട്ടറിൽ ഫോൺ സ്ക്രീൻ പ്രദർശിപ്പിക്കാൻ സാധിക്കുന്ന  സംവിധാനമാണ് scrcpy.മൊബൈല്‍ ഫോണിലെ വിവിധ ആപ്പുകള്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനും കഴിയും. Scrcpy തികച്ചും സൗജന്യമാണ് കൂടാതെ പരിധിയില്ലാതെ ഉപയോഗിക്കാൻ കഴിയും.
ഈ ആപ്ലിക്കഷന്‍ കംപ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു മുമ്പായി മൊബൈലിലെ ഡെവലപ്പര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുകയും, യു എസ്സ് ബി ഡിബഗ്ഗിങ്ങ് എനേബിള്‍ ചെയ്യുകയും വേണം. ഡെവലപ്പര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യാന്‍ ഓരോ ഫോണിലും ഓരോ രീതിയാണ്. How to enable developer optio in Redmi 9(ഫോണ്‍ മോഡല്‍) എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് ഓരോ ഫോണിലും ഡെവലപ്പര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്ന രീതി മനസിലാക്കാം.
യുഎസ്ബി വഴിയോ വയർലെസ് വഴിയോ കണക്റ്റുചെയ്‌തിരിക്കുന്ന Android ഉപകരണങ്ങൾ കാണാനും നിയന്ത്രിക്കാന്‍  അനുവദിക്കുന്ന ഒരു  സൗജന്യ ഓപ്പൺ സോഴ്‌സ് അപ്ലിക്കേഷനാണ് srcpy. ഫോണ്‍ ഡേറ്റാ കോഡ് വഴി കംപ്യൂട്ടറുമായി കണക്ട് ചെയ്യുക. File Transfer എനേബിള്‍ ചെയ്യുക. Applications --> Accessories --> Scrcpy ക്രമത്തില്‍ സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കാം.
20.04 ല്‍ sudo apt install എന്ന കമാന്റ് ടെര്‍മിനലില്‍ നല്‍കി ഇന്‍സ്റ്റാള്‍ ചെയ്യുക.
18.04 ല്‍ ചുവടെ നല്‍കിയിരിക്കുന്ന സ്ക്രിപ്റ്റ് റണ്‍ ചെയ്യുക.
http://sites.google.com/site/hgjhgkjkjj/dld/scrcpy-installer.zip 
Scrcpy പൊതു സവിശേഷതകൾ
1. മൗസും കീബോർഡും ഉപയോഗിച്ച് ഡെസ്‌ക്‌ടോപ്പിൽ നിന്ന്  Android ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയും.
2. ഇത് യുഎസ്ബി അല്ലെങ്കിൽ വൈഫൈ വഴി പ്രവർത്തിക്കാൻ കഴിയും
3. കമ്പ്യൂട്ടറിന്റെ കീകൾ ഉപയോഗിച്ച് ഇതിന് ഫോണിനെ നിയന്ത്രിക്കാൻ കഴിയും.
4. വീഡിയോ ബിറ്റ് നിരക്ക് മാറ്റാൻ അനുവദിക്കുന്നു.
5. ആപ്ലിക്കേഷൻ നേരിട്ട് പൂർണ്ണ സ്ക്രീനിലേക്ക് സമാരംഭിക്കാം (Ctrl + f).
6. അവതരണങ്ങൾക്കായി, അപ്ലിക്കേഷന് Android ഉപകരണത്തിൽ ഫിസിക്കൽ ടച്ചുകൾ പ്രദർശിപ്പിക്കാൻ കഴിയും.

scrcpy not found എന്ന എറർ കാണിക്കുകയാണെങ്കിൽ sudo snap install scrcpy എന്ന കമാന്റ് ടൈപ്പ് ചെയ്ത് ഇൻസ്റ്റാൾ ആയതിനു ശേഷം scrcpy എന്ന കമാന്റ് ടൈപ്പ് ചെയ്യുക.

 ----------------------------------------------------------------------------------

സിമ്പിള്‍ സ്ക്രീൻ റിക്കോർ‍ഡർ (SimpleScreenRecorder
     സ്ക്രീൻ റിക്കോർഡിങിനുള്ള മറ്റൊരു ലളിതമായ ആപ്ളിക്കേഷൻ. MKV, MP4, WebM, OGG തുടങ്ങിയ വ്യത്യസ്തങ്ങളായ വീഡിയോ ഫോർമാറ്റുകളെ പിൻതുണയ്ക്കുന്നു. സൗകര്യമനുസരിച്ച് വിവിധ സോഴ്സുകളിൽനിന്നും ശബ്ദം റിക്കോർ‍ഡു ചെയ്യാം. ആവശ്യമായ ഭാഗം മാത്രം സെലക്റ്റ് ചെയ്യാനും ലൈവ് ആയി റിക്കോർ‍ഡിങ് കാണാനും സൗകര്യം. ഒരു പ്രസന്റേഷനെ വീഡിയോ ആക്കുന്നതിനും, വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കുന്നതിനും, ചില ക്ലാസുകള്‍ റിക്കോര്‍ഡ് ചെയ്യുന്നതിനും, ഡസ്ക്ടോപ്പില്‍ നടക്കുന്ന ഏതു പ്രവര്‍ത്തനും റിക്കോര്‍ഡ് ചെയ്യുന്നതിനും സഹായകരമായ ആപ്ലിക്കേഷനാണ്.

കംപ്യൂട്ടറിലെ ശബ്ദക്രമീകരണം പരിശോദിക്കുക. ഇതിനായ് പാനലിലെ സ്പീക്കറിന്റെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് Sound Settings എടുക്കുക. അല്ലെങ്കില്‍

  • Applications →  System tools →  Preferences → settings → sound
  • Output ടാബില്‍ ക്ലിക്ക് ചെയ്ത് Volume ക്രമീകരിക്കുക (Mute ആവരുത്)
  • Input ടാബില്‍ ക്ലിക്ക് ചെയ്ത് മൈക്ക് പ്രവര്‍ത്തിപ്പിച്ച് നോക്കുക (Mute ആവരുത് )
  • Input Level  waves ശ്രദ്ധിക്കുക.
  • Input volume ക്രമീകരിച്ച് റിക്കോര്‍ഡിങ് മൈക്കിന്റെ Volume ക്രമീകരിക്കുക.
  • Show sound volume in the menu bar എന്നതിന് Tick Mark നല്‍കുക.

Appiications -->Sound & Video --> SimpleScreenRecorder എന്ന ക്രമത്തില്‍ സിമ്പിള്‍ സ്ക്രീന്‍ റെക്കോര്‍ഡര്‍ പ്രവര്‍ത്തിപ്പിക്കാം.

തുറന്നു വരുന്ന വിന്‍ഡോയുടെ ചുവടെ കാണുന്ന continue ബട്ടന്‍ ക്ലിക്ക് ചെയ്യുക.

Record the entire screen, Record a fixed rectangle, Follow the cursor എന്ന രീതിയിലൊക്കെ റിക്കാര്‍ഡിങ്ങ് നടത്താം. Video input, Audio input എന്നിവ സെറ്റ് ചെയ്യുകയാണ് ആദ്യ പടി.

Video input എന്നതില്‍ നിന്നും Record the entire screen സെലക്ട് ചെയ്യുക.

Record audio എന്ന ചെക്ക് ബോക്സില്‍ ടിക് നല്‍കുക.

Backend : എന്നില്‍ ALSA സെലക്ട് ചെയ്യുക. Continue നല്‍കുക. തുറന്നു വരുന്ന പേജില്‍

Container: എന്നതിനു നേരെ MP4 സെലക്ട് ചെയ്യുക.

Video Codec: H.264

Audio യുടെ താഴെയുള്ള Coedec : എന്നതില്‍ MP3 സെലക്ട് ചെയ്യുക.

Save as : എന്നതില്‍ വീഡിയോ സേവ് ചെയ്യേണ്ട സ്ഥലം കാണിച്ചുകൊടുക്കുക. Browse ക്ലിക്ക് ചെയ്ത് ആവശ്യമെങ്കില്‍ വീഡിയോ സേവ് ചെയ്യേണ്ട ഫോള്‍ഡര്‍ മാറ്റി നല്‍കാം. ഫയല്‍നാമവും ഇക്കൂടെ നല്‍കാവുന്നതാണ്.

ഇത്രയും നല്‍കി Continue ക്ലിക്ക് ചെയ്യുന്നതോടെ Start Recording വിന്‍ഡോ കാണാം. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ റിക്കോര്‍ഡിങ്ങ് ആരംഭിച്ചു. പാനലില്‍ മുകള്‍ വശത്ത് ഇതിന്റെ ഐക്കണ്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ Simple Screen Recorder ന്റ കൂടുതല്‍ കണ്‍ഡ്രോളറുകള്‍ കാണാം. Start Recording, Stop Recording, Cancel Recording, Save Recording etc.. ചുവന്ന ബട്ടന്‍ കാണുന്നുവെങ്കില്‍ റിക്കോര്‍ഡിങ്ങ് ആരംഭിച്ചുവെന്നര്‍ത്ഥം.
    നിങ്ങളുടെ റെക്കോർഡിംഗ് ആരംഭിച്ചുകഴിഞ്ഞാൽ, Start Recording button എന്നുള്ളത് Pause Recording button എന്നായി മാറും.  റെക്കോർഡിംഗ് പൂർത്തിയാക്കുമ്പോൾ pause ബട്ടണ്‍ അമര്‍ത്തി റെക്കോർഡിംഗ് അവസാനിപ്പിക്കുകയും Save ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തനം സേവ് ചെയ്യുകയും വേണം. സേവ് ബട്ടൺ അമർത്തിയില്ലെങ്കിൽ നിങ്ങളുടെ വീഡിയോ നഷ്‌ടപ്പെടുന്നതായിരിക്കും.  റെക്കോർഡുചെയ്യുമ്പോൾ ഒരു തെറ്റ് സംഭവിക്കുകയാണെങ്കിൽ,  റെക്കോർഡിംഗ് Cancel ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. നിര്‍മ്മിക്കുന്ന ഓരോ വീഡിയോയുടെയും തുടക്കത്തിലും അവസാനത്തിലും സിമ്പിൾസ്ക്രീൻ റെക്കോർഡർ ഡയലോഗ് ബോക്സ് ദൃശ്യമാകരുതെന്ന്  ആഗ്രഹിക്കുന്നുവെങ്കിൽ, റെക്കോർഡിംഗ് ഹോട്ട്കീ എനേബിള്‍ ചെയ്താല്‍ മതി.
Start recording നു തൊട്ട് താഴെയായി Enable Recording Hotkey എന്ന ചെക്ക് ബോക്സ് ടിക് ഇടുക. Ctrl + R  റെക്കോർഡിംഗ് ആരംഭക്കുന്നതിനായ് സെറ്റ് ചെയ്യാം.

Simple Screen Recorder വിൻേഡാ Minimize ചെയ്യുക.

റിക്കോർ‍ഡിങ്ങ് അവസാനിക്കുമ്പോള്‍ Minimize ചെയ്ത Simple Screen Recorderവിൻേഡാ തുറന്ന് Save Recording എന്നതിൽ ക്ലിക്ക് ചെയ്ത് വീഡിയോ സേവ് ചെയ്യുക.

 


ഓണ്‍ലൈനായി ചിത്രത്തിലെ ബാഗ്രൗണ്ട് നീക്കം ചെയ്യാന്‍

    ഇമേജ് എഡിറ്റിങ്ങ് പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പല ആവശ്യങ്ങൾക്കായി ചിത്രങ്ങളുടെ ബാഗ്രൗണ്ട് നീക്കം ചെയ്യേണ്ടതായി വന്നേക്കാം. ഇതിനായി നമ്മൾ പലപ്പോഴും ഉപയോഗിക്കുന്നത് ഫോട്ടോഷോപ്പ്, ജിമ്പ് പോലുള്ള സോഫ്റ്റ്‌വെയറുകളാണ്. ഇപ്രകാരം ചിത്രങ്ങളുടെ പശ്ചാത്തലം മാറ്റുമ്പോൾ പലപ്പോഴും കൃത്യത കുറവ് ഉണ്ടായേക്കാം. കൂടാതെ ഈ സോഫ്റ്റ്‌വെയറുകളിലെ ടൂളുകൾ ഉപയോഗിക്കുന്നതിന് നല്ല പരിശീലനവും ആവശ്യമാണ്. Pen tool / Path tool മുതലായവ ഉപയോഗിച്ച് കട്ട് ചെയ്യുമ്പോള്‍ അരികുകള്‍ കൃത്യമാവണമെന്നുമില്ല. പ്രത്യേകിച്ചും തലഭാഗം തലമുടി ഉള്‍പ്പെടെ മാര്‍ക്ക് ചെയ്യുമ്പോള്‍. എന്നാൽ വലിയ സോഫ്റ്റ് വെയർ പരിശീലനം ഒന്നുമില്ലാതെ തന്നെ ഓൺലൈനായി ഈ പ്രവർത്തനം എങ്ങനെ ചെയ്യാം എന്ന് നോക്കാം. അതിനായി ഗൂഗിളില്‍ remove bg എന്ന് സെർച്ച് ചെയ്യുക. അപ്പോൾ ലഭിക്കുന്ന Remove Background from Image – remove.bg എന്ന സൈറ്റിൽ പ്രവേശിക്കുക. (ഇവിടെ ക്ലിക്ക് ചെയ്യുക)--‍‍> https://www.remove.bg/ അവിടെ Upload Image എന്ന ബട്ടൺ വഴി നമുക്കാവശ്യമായ ‍‍ചിത്രം ഉൾപ്പെടുത്താം. ചിത്രം അപ‍ലോഡ് ആയതിനുശേഷം ബാഗ്രൗണ്ട് നീക്കംചെയ്ത ഇമേജ് അവിടെ കാണാവുന്നതാണ്. Original / Removed Background എന്നീ ടാബുകളില്‍ നിന്ന് ഒറിജിനല്‍ ചിത്രവും ബാഗ്രൗണ്ട് ഇല്ലാത്ത ചിത്രവും നിരീക്ഷിക്കാവുന്നതാണ്. ഇത് Download ബട്ടൺ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക.  

    പശ്ചാത്തലം ഇല്ലാത്ത ഈ ചിത്രത്തിന് വേണമെങ്കിൽ പുതിയ പശ്ചാത്തലമോ, നിറമോ നല്‍കാവുന്നതാണ്. അതിന് പല സോഫ്റ്റ‍്‍വെയറുകൾ ഉപയോഗിക്കാം. ജിമ്പ് ഉപയോഗിച്ച് എങ്ങനെയാണ് ഒരു പശ്ചാത്തല നിറം നൽകുന്നതെന്ന് നോക്കാം. അതിനായി ചിത്രത്തെ റൈറ്റ് ക്ലിക്ക് ചെയ്ത് Open With Gimp Image Editor ക്രമത്തില്‍ ചിത്രത്തെ ജിമ്പില്‍ തുറക്കുക. ഇപ്പോൾ ആ ചിത്രം ജിമ്പിൽ തുറന്നു വരുന്നത് കാണാം. ഈ ചിത്രത്തിന് പശ്ചാത്തലനിറം ഇല്ലായിരിക്കും. പശ്ചാത്തലനിറം ഉള്‍പ്പെടുത്തുന്നതിനായി പുതിയൊരു ലയർ ആഡ് ചെയ്യുക. മെനു ബാറില്‍നിന്നും Layer --‍‍> New Layer ക്രമത്തിൽ പുതിയ ലയർ ഉൾപ്പെടുത്താം. പുതുതായി നിർമ്മിക്കപ്പെട്ട ലെയര്‍ ചിത്രത്തിന്റെ മുകളിലാണ് വരുന്നത്. ലയര്‍ ബോക്സില്‍ നിന്നും അതിനെ ഡ്രാഗ് ചെയ്ത് ചിത്രത്തിന്റെ താഴെയായി ക്രമീകരിക്കുക. അതല്ലെങ്കിൽ ലയർ പാലറ്റിൽ ലയറുകൾ ക്രമീകരിക്കാനുള്ള ഐക്കണിൽ ക്ലിക്ക് ചെയ്ത് മുന്നോട്ടും പുറകോട്ടും ലയറുകളെ മാറ്റാവുന്നതാണ്. പശ്ചാത്തലമായി വന്ന ലയർ ഏറ്റവും താഴെ ആകുവാൻ വേണ്ടിയാണ് ഈ പ്രവർത്തനം ചെയ്തത്. ഇനി പശ്ചാത്തലമായി ആവശ്യമുള്ള നിറം നല്‍കാം. ജിമ്പ്  Tool Box ലെ Foreground & background കളറില്‍ ആവശ്യമായ കളർ ക്രമീകരിച്ചതിനുശേഷം ഫോർഗ്രൗണ്ട് കളർ ബട്ടണിൽക്ലിക്ക് ചെയ്ത് ചിത്രത്തിലേക്ക് ഡ്രാഗ് ചെയ്തിടുക. അപ്പോൾ ചിത്രത്തിനു പുറകിലായി ആ ബാഗ്രൗണ്ട് വരുന്നത് കാണാം. വേണമെങ്കിൽ gradient ആയും പശ്ചാത്തലം ക്രമീകരിക്കാം. ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം File --> Export As വഴി ചിത്രത്തെ png/jpg ആയി export ചെയ്തെടുക്കാം.

    ഓണ്‍ലൈന്‍ പഠനത്തിന്റെ ഈ കാലഘട്ടത്തില്‍  പോസ്റ്ററുകളും വര്‍ക്ക്ഷീറ്റുകളുമൊക്കെ നിര്‍മ്മിക്കുമ്പോള്‍ ഇത് ആവശ്യമായി വന്നേക്കാം.  അതല്ലെങ്കില്‍ നമ്മുടെതന്നെ ഒരു ഫോട്ടോയുടെ ബാഗ്രൗണ്ട് മാറ്റി പരീക്ഷിക്കുന്നതും ഒരു കൗതുകമല്ലേ !!!!

 


ഗൂഗിള്‍ ക്രോമില്‍ ലഭ്യമായ സൗകര്യം ഉപയോഗിച്ച് സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്യാന്‍ : Loom for Chrome

വീഡിയോ ട്യൂട്ടോറിയലുകളും, ഹെല്‍പ് ഫയലുകളും തയ്യാറാക്കാനോ, ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ റെക്കോര്‍ഡ് ചെയ്യാനോ, യൂട്യൂബ്, ഫേസ്‍ബുക്ക്, വാട്ട്സ്അപ്പ് തുടങ്ങിയ മാധ്യമത്തില്‍ കൂടി ലൈവ് ഷെയര്‍ ചെയ്യാനോ ഉപകരിക്കും. ഗൂഗിള്‍ ക്രോമില്‍ ലഭ്യമായ Loom extension ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്.
  • നിങ്ങളുടെ കംപ്യൂട്ടറിലെ Google Chrome വെബ്‍ബ്രൗസര്‍ തുറക്കുക.

  • ഗൂഗിളിന്റെ സേര്‍ച്ച് ബോക‍്സില്‍ Loom for chrome എന്ന് സേര്‍ച്ച് ചെയ്യ്ത് എന്റര്‍ അമര്‍ത്തുക.

  • തുടര്‍ന്ന് ലഭിക്കുന്ന Loom for Chrome ലിങ്കില്‍ ക്ലിക്ക് ചെയ്ത് Add to Chrome ക്ലിക്ക് ചെയ്യക.

  • Add extension ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Sign up for Loom വിന്‍ഡോ വരും. ആദ്യതവണ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ഇത് ചെയ്യേണ്ടിവരിക.

  • Sign in with google സെലക്ട് ചെയ്യുക.

തുറന്നുവരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ മെയിലില്‍കൂടി ലോഗിന്‍ ചെയ്യുക. ഇതോടുകൂടി നിങ്ങളുടെ കംപ്യൂട്ടറില്‍ Loom for Chrome extension ആഡ് ചെയ്യപ്പെട്ടു കഴിഞ്ഞു. അഡ്രസ്‍ബാറിന്റെ വലതുഭാഗത്ത് Extensions ഐക്കണ്‍ കാണാം. അതില്‍ ക്ലിക്ക്ചെയ്താല്‍ പുതുതായി ആഡ്ചെയ്ത Loom for Chrome എന്ന extension കാണാം. ഇപ്പോള്‍ നമ്മുടെ കംപ്യൂട്ടര്‍ സ്ക്രീന്‍ റെക്കോര്‍ഡിങ്ങിന് സജ്ജമായിക്കഴിഞ്ഞു. ഇനി നമുക്ക് സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് തുടങ്ങാം. അതിനായി

  • ഗൂഗിള്‍ ക്രോം തുറക്കുക.

  • വിന്‍ഡോയുടെ വലത് മുകള്‍ ഭാഗത്ത് കാണുന്ന extension ഐക്കണില്‍ നിന്ന് Loom for Chrome സെലക്ട് ചെയ്യുക.

  • തുറന്നു വരുന്ന loom വിന്‍ഡോയില്‍ Screen and Camera, Full Desktop, Mic Default എന്നിവ സെലക്ട് ചെയ്ത് Start Recording --> Yes, proceed ബട്ടണ്‍ അമര്‍ത്തുക.

  • തുറന്നു വരുന്ന Share Your Screen വിന്‍ഡോയില്‍ നിന്നും Your Entire Screen സെലക്ട് ചെയ്ത് ചുവടെ കാണുന്ന ഡെസ്‍ക‍്ടോപ്പ് തമ്പ്നെയിലില്‍ ക്ലിക്ക്ചെയ്ത് Share അമര്‍ത്തുന്നതോടെ റിക്കോര്‍ഡിങ്ങ് ആരംഭിച്ചുകഴിഞ്ഞു.

ചുവടെയായി Cancel, Pause, Finish Recording ബട്ടണുകള്‍ കാണാം. ഡെസ്‍ക‍്ടോപ്പില്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെടും. Finish Recording ബട്ടണ്‍ അമര്‍ത്തി റിക്കോര്‍ഡിങ്ങ് അവസാനിപ്പിക്കാം. റിക്കോര്‍ഡിങ്ങ് അവസാനിക്കുമ്പോള്‍ മകളില്‍ കാണുന്ന Copy Video link ഉപയോഗിച്ച് വീഡിയോ ലിങ്ക് ഷെയര്‍ ചെയ്യാം. Copy Video link ന്റെ വലതു ഭാഗത്ത് കാണുന്ന മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്ത് വീഡിയോ ഡൗണ്‍ലോ‍ഡ് ചെയ്യാം. loom.com ല്‍ sign in ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും വീഡിയോ കാണാം.

വീഡിയോകോണ്‍ഫറന്‍സുകള്‍ സ്വതന്ത്രസോഫ്റ്റ്‍വെയറില്‍ - ജിറ്റ്‌സി മീറ്റ്

    ഇത് ഒരു ഓപ്പൺ സോഴ്‌സ് ജാവാസ്ക്രിപ്റ്റ് വെബ്‌ആർ‌ടി‌സി ആപ്ലിക്കേഷനാണ്. ഇത് വീഡിയോ കോൺഫറൻസിംഗിനായി ഉപയോഗിക്കാം. ഒരു ലിങ്ക് ഉപയോഗിച്ച് വീഡിയോ കോൺഫറൻസിനായി പുതിയ അംഗങ്ങളെ ക്ഷണിക്കാൻ കഴിയും. ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുന്നതിലൂടെയോ അല്ലെങ്കിൽ ഒരു ബ്രൗസറിൽ നേരിട്ട് ഉപയോഗിച്ചോ ഉപയോഗിക്കാൻ കഴിയും, മാത്രമല്ല ജിറ്റ്സി സമീപകാലത്തെ ഏത് ബ്രൗസറിലും നന്നായി പ്രവർത്തിക്കുന്നു. ഓരോ ഉപയോക്താവിനും Jitsi.org സെർവറുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ ലിനക്സ് അടിസ്ഥാനമാക്കിയുള്ള മെഷീനിൽ സെർവർ സോഫ്റ്റ്‍വെയർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാനും കഴിയും. ഗൂഗിള്‍ മീറ്റ് പോലുള്ള വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം പ്രവര്‍ത്തിക്കുന്നതിന് ഒരു മെയില്‍ അക്കൗണ്ട് നിര്‍ബന്ധമാണ്. 'എന്നാല്‍ പ്രത്യേക അക്കൗണ്ട് ഇല്ലാതെതന്നെ നേരിട്ട് ജിറ്റ്സി ഉപയോഗിക്കാമെന്നത് ഇതിന്റെ സവിശേഷതയാണ്. ' 'jitsi meet' മൊബൈല്‍ ആപ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് മൊബൈലിലും പ്രവര്‍ത്തിപ്പിക്കാം.

പ്രവര്‍ത്തനം

  • Jitsi Meet മീറ്റ് എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് ജിറ്റ്സിയുടെ സൈറ്റിലെത്തുക.

  •   https://meet.jit.si എന്നതാണ് ജിറ്റ്സിയുടെ സൈറ്റ് അഡ്രസ്.

  • Start meeting ന്റെ ഇടതു ഭാഗത്ത് മീറ്റിങ്ങിനൊരു പേര് നല്‍കുക. എന്തു പേരും നല്‍കാം. ഉദാ. 37001praveshanolsavam

  • അഡ്രസ്‍ബാറില്‍ നിന്നും ഈ വിലാസം കോപ്പിചെയ്താണ് പങ്കെടുക്കുന്നവര്‍ക്ക് നല്‍കേണ്ടത്. https://meet.jit.si/37001praveshanolsavam

    Start meeting ല്‍ ക്ലിക്ക് ചെയ്യുക. ക്യാമറയും മൈക്രൊഫോണും അക്സസ് ചെയ്യാനുള്ള അനുവാദം ചോദിക്കും. അവ allow നല്‍കുക. Please enter your name എന്ന ബോക്സ് വരും. അവിടെ നിങ്ങളുടെ പേര് രേഖപ്പെടുത്തുക. Join meeting ക്ലിക്ക് ചെയ്യുക.

ഇനി എങ്ങനെയാണ് മറ്റുള്ളവര്‍ ഇതില്‍ ജോയിന്‍ ചെയ്യുന്നതെന്ന് നോക്കാം.

  • പങ്കെടുക്കുന്നവര്‍ https://meet.jit.si എന്ന വെബ്‍വിലാസത്തിലൂടെ ജിറ്റ്സിയില്‍ പ്രവേശിക്കുന്നു.

  • അഡ്രസ്‍ബാറിലെ https://meet.jit.si എന്ന വിലാസത്തിനു ശേഷം / ഇട്ട് മീറ്റിങ്ങിനു നല്‍കിയ പേര് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തി ജോയിന്‍ ചെയ്യാം. https://meet.jit.si/37001praveshanolsavam ഇത് ഉദാഹരണം മാത്രമാണ്. മീറ്റിങ്ങിനു നല്‍കിയ പേരാണ് പ്രധാനം.

സവിശേഷതകള്‍

  • 1000 പേരെ വരെ ഉള്‍പ്പെടുത്തി മീറ്റിംഗ് നടത്താവുന്നതാണ്.

  • മീറ്റിങ്ങിന് നിശ്ചിത സമയപരിധി ഇല്ല.

  • സ്ക്രീന്‍ ഷെയറിങ്ങ് സംവിധാനമുണ്ട്.

  • Text chatting സാധ്യമാണ്.

  • YouTube സ്ട്രീമിങ്ങ് സൗകര്യമുണ്ട്.

  • Raise/Lower hand ബട്ടണ്‍ ഉപയോഗിച്ച് പങ്കെടുക്കുന്നവര്‍ക്ക് സംസാരിക്കാന്‍ അനുവാദം ചോദിക്കാം.

  • YouTube വീഡിയോ ലിങ്ക് നേരിട്ട് നല്‍കാം.

  • പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാരെയും ഒറ്റ ക്ലിക്കില്‍ മ്യൂട്ട് ചെയ്യാം.


ഗൂഗിള്‍ മീറ്റും ഓഡിയോ പ്രശ്നങ്ങളും : പരിഹാരം

    കംപ്യൂട്ടറില്‍ ഗൂഗിള്‍ മീറ്റ് നടത്തുന്നതിന് 'ഗൂഗിള്‍ ക്രോം ' വെബ്‍ബ്രൗറാണ് ഏറ്റവും അനുയോജ്യം. സ്കൂള്‍ പ്രവേശനോല്‍സവം പോലുള്ള പരിപാടികള്‍ നടത്തുമ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കിവച്ച ശബ്ദസന്ദേശങ്ങളും, വീഡിയോകളും ഗൂഗിള്‍ മീറ്റില്‍ പ്രസന്റ് ചെയ്യേണ്ടതായി വരും. അപ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ഓഡിയോ ലഭിക്കാത്ത സാഹചര്യവും ചിലപ്പോള്‍ ഉണ്ടാകാം. ഇത് പരിഹരിക്കുന്നതിനായ് ശബ്ദസന്ദേശങ്ങളും, വീഡിയോകളും ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കുക. പ്രസന്റ് ചെയ്യാനുള്ള ഓഡിയോ/വീഡിയോ ബ്രൗസറില്‍ തുറക്കുകയാണ് ഇതിനുള്ള പരിഹാരം. പ്രദര്‍ശിപ്പിക്കേണ്ട വീഡിയോ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Google Chrome നല്‍കുക. ആദ്യമായി ചെയ്യുന്നവര്‍ Open With Other Application --> View All Application ക്രമത്തില്‍ ഗൂഗിള്‍ ക്രോം കണ്ടെത്തുക. അപ്പോള്‍ അത് പുതിയൊരു ടാബിലായിരിക്കും തുറന്നുവരുന്നത്. അത് Pause ബട്ടണ്‍ അമര്‍ത്തി പോസ് ചെയ്യുക.വീണ്ടും മുകളില്‍ നിന്നും ഗൂഗിള്‍ മീറ്റിന്റെ ടാബ് തുറന്ന് മീറ്റിങ്ങിലെത്തുക. തുടര്‍ന്ന് Present now ക്ലിക്ക് ചെയ്യുമ്പോള്‍ Your entire screen, A window, A tab എന്നീ ഓപ്ഷനുകള്‍ കാണാം. അതില്‍നിന്നും ' A tab ' സെലക്ട് ചെയ്യുക. അപ്പോള്‍ ബ്രൗസറില്‍ തുറന്നിരിക്കുന്ന എല്ലാ ടാബുകളും കാണുവാന്‍ സാധിക്കും. അതില്‍ നിന്നും നമുക്കാവശ്യമായ ഓഡിയോ/വീഡിയോ ഫയലുള്ള ടാബ് കാണിച്ചു കൊടുക്കുക. ഫയല്‍ പ്ലേ ചെയ്യുക. ഇത് വെബ്‍ബ്രൗസറിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ എല്ലാവര്‍ക്കും ലഭ്യമാണ്. ഇങ്ങനെ ഓഡിയോ പ്രശ്നം പരിഹരിക്കാം.


ഗൂഗിൾ മീറ്റ് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തുന്ന ക്ലാസുകൾ റിക്കോർഡ് ചെയ്യുന്നതെങ്ങനെ ?

ഇതിന് OBS Studio പോലുള്ള സ്ട്രീമിംഗ് അഥവാ റെക്കോർഡിങ് സോഫ്റ്റ്‌വെയറുകൾ ആവശ്യമാണ്. OBS Studio ഉപയോഗിച്ച് ഉബണ്ടുവില്‍ എങ്ങനെ റിക്കോർഡിങ് നടത്താമെന്ന് നോക്കാം. ഇതിനായി നമ്മുടെ കമ്പ്യൂട്ടറില്‍ OBS Studio ഇൻസ്റ്റാൾ ചെയ്യേണ്ടതായിട്ടുണ്ട്.അതിനായി ടെർമിനൽ തുറക്കുക. കീബോർഡിലെ Alt, Ctrl, T എന്നീ കീകൾ ഒരുമിച്ച് അമർത്തിയാൽ Terminal തുറക്കാം. അല്ലെങ്കിൽ ഡെസ്‍ക്ടോപ്പിലെ ഒഴിഞ്ഞ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് Open Terminalക്ലിക്ക് ചെയ്തോ, Applications --> Accessories --> Terminal ഈ വിധമോ ടെർമിനൽ തുറക്കുക. Terminal ജാലകത്തില്‍ sudo apt update എന്ന കമാന്റ് ടൈപ്പ് ചെയ്യുക. അപ്പോൾ സിസ്റ്റത്തിന്റെ പാസ്സ്‌വേർഡ് ചോദിക്കും. അവിടെ സിസ്റ്റത്തിലെ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യുക. പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യുമ്പോൾ നമുക്ക് കാണുവാൻ സാധിക്കില്ല. ടൈപ്പ് ചെയ്തതിനുശേഷം enter അമര്‍ത്തുക. ആപ്പോള്‍ അപ്ഡേഷൻ പ്രവർത്തനങ്ങൾ നടക്കുന്നത് കാണാം. തുടര്‍ന്ന് $ സൈനില്‍ നില്‍ക്കും. അവിടെ sudo apt install obs-studio എന്ന് ടൈപ്പ് ചെയ്ത് enter അമർത്തുക. Do you want to continue? [Y/n] എന്നതില്‍ Y ടൈപ്പ് ചെയ്യുക. അപ്പോൾ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ആരംഭിക്കും. അല്‍പസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നെറ്റ് സംവിധാനം ഉറപ്പാക്കുമല്ലോ.

Applications --> Sound and Video --> OBS ക്രമത്തിൽ സോഫ്റ്റ്‍വെയര്‍ പ്രവർത്തിപ്പിക്കാം. ഇതൊരു Streaming/Recording സോഫ്റ്റ്‌വെയർ ആണ്. സ്ക്രീൻ റെക്കോർഡ് ചെയ്യണമെങ്കിൽ സോഫ്റ്റ്‌വെയറില്‍ ചില സെറ്റിങ്ങുകൾ വരുത്തണം. OBS Studio യുടെ പ്രധാന ജാലകത്തിൽ താഴെയായി Sources എന്നൊരു ടാബ് കാണാം. Sources ടാബിനു താഴെ കാണുന്ന + (Add)ബട്ടണില്‍ ക്ലിക്ക് ചെയ്ത് Screen Capture (XSHM) സെലക്ട് ചെയ്ത് OK അമര്‍ത്തുക. ഇത് സ്ക്രീന്‍ ക്യാപ്ചറിനു വേണ്ടിയാണ്. ആവശ്യമെങ്കില്‍ ചുവന്ന നിറത്തില്‍ കാണുന്ന ലൈനില്‍ ക്ലിക്ക് ചെയ്ത് ക്യാപ്ചര്‍ ഏറിയാ ക്രമീകരിക്കാം.

തുടർന്ന് ഓഡിയോ കിട്ടുന്നതിനായി വീണ്ടും Sources ടാബിലെ + (Add)ബട്ടണ്‍ അമര്‍ത്തി Audio Output Capture (PulseAudio) സെലക്ട് ചെയ്ത് OK അമര്‍ത്തുക.

ഇതോടുകൂടി OBS Studio സ്ക്രീൻ ക്യാപ്ചര്‍ ചെയ്യാൻ തയ്യാറായി കഴിഞ്ഞു. ഇനി OBS Studio യിലെ സ്റ്റാർട്ട് റെക്കോർഡിങ് ബട്ടൺ അമർത്തി റിക്കോർഡിങ് ആരംഭിക്കാം. തുടര്‍ന്ന് ഈ ജാലകം മിനിമൈസ് ചെയ്യാം. അതിനുശേഷം ഗൂഗിൾ മീറ്റ് പോലുള്ള ഓൺലൈൻ കോൺഫറൻസിൽ പ്രവേശിക്കാം. അപ്പോള്‍ മുതല്‍ സ്ക്രീനിൽ വരുന്ന കാര്യങ്ങൾ മുഴുവൻ റെക്കോർഡ് ചെയ്തുകൊണ്ടിരിക്കും. OBS Studio യിലെ സ്റ്റോപ്പ് റിക്കോർഡിങ്ങ് അമർത്തി റിക്കോർഡിങ് അവസാനിപ്പിക്കാം. റിക്കോർഡിങ് അവസാനിപ്പിക്കുമ്പോൾ തന്നെ റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോ ഹോമില്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാകും. എതെങ്കിലും വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് ആവശ്യമായ എഡിറ്റിങ്ങുകള്‍ വരുത്തി വീഡിയോ ഷെയര്‍ ചെയ്യാം.


പി ‍ഡി എഫ് ഫയലുകളെ മുറിക്കാം... ഒന്നാക്കാം.

    പി ‍ഡി എഫ് ഫയലുകളെ എഡിറ്റ് ചെയ്യുന്നതിന് ധാരാളം സോഫ്റ്റ്‍വെയറുകള്‍ ഉബണ്ടുവില്‍ ലഭ്യമാണ്. ഇതില്‍ താരതമ്യേന വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒന്നാണ് PDF Shuffler. Applications → Office→ PDF Shuffler ക്രമത്തില്‍ തുറക്കാം. എഡിറ്റ് ചെയ്യേണ്ട പി ‍ഡി എഫ് ഫയലിനെ സോഫ്റ്റ്‍വെയറിലേയ്ക്ക് ഡ്രാഗ് ചെയ്തിടുക. അപ്പോള്‍ ഓരോ പേജുകളായി ആ പി ‍ഡി എഫ് ഫയല്‍ സോഫ്റ്റ്‍വെയറില്‍ ദൃശ്യമാകും. ഇതിലെ ഓരോ പേജിലും റൈറ്റ് ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ഓപ്ഷണലുകള്‍ ലഭ്യമാകും. Rotate, Crope, Delete, Export Selection തുടങ്ങിയവ. ഇതില്‍നിന്ന് ഒരു പേജോ, നിശ്ചിതഎണ്ണം പേജുകളോ സേവ് ചെയ്തെടുക്കണമെങ്കില്‍ ആവശ്യമായ പേജുകള്‍ സെലക്ട് ചെയ്ത് അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Export Selection കൊടുത്ത് ഫയല്‍നാമം നല്‍കി സേവ് ചെയ്യുക.ആവശ്യമുള്ള പേജുകള്‍ മാത്രമായി സെലക്ട് ചെയ്യാന്‍ Ctrl കീ ഉപയോഗിക്കാം. പേജുകളുടെ ക്രമം അങ്ങോട്ടുമിങ്ങോട്ടും മാറ്റി ക്രമപ്പെടുത്താം, ചില പേജുകള്‍ വേണമെങ്കില്‍ ഒഴിവാക്കാം, പേജുകള്‍ ക്രോപ്പ് ചെയ്ത് സൈസ് കുറയ്ക്കാം, പേജിനെ ആവശ്യമെങ്കില്‍ റൊട്ടേറ്റ് ചെയ്യാം തുടങ്ങിയ പ്രവര്‍ത്തനങ്ങളും വളരെ ലളിതമായി ഈ സോഫ്റ്റ്‍വെയറിലൂടെ ചെയ്യാം. ഒന്നിലധികം PDF പേജുകൾ ചേർത്ത് ഒരൊറ്റ ഫയൽ തയ്യാറാക്കുന്നതിൻ PDF Shuffler ഉപയോഗിക്കാം. PDF Shuffler തുറന്ന് ഒന്നിച്ച് ചേർക്കേണ്ട പേജുകൾ ആവശ്യമായ ക്രമത്തിൽ സോഫ്റ്റ്‍വെയറിലേക്ക് വലിച്ചിടുക. ആവശ്യമെങ്കിൽ പേജുകൾ ഡ്രാഗ് ചെയ്ത് വീണ്ടും ക്രമീകരിക്കാം. ക്രമപ്പെടുത്തിയ പേജുകൾ വീണ്ടും സേവ് ചെയ്യുമ്പോൾ PDF ഡോക്യുമെന്റ് ഒറ്റ ഫയലായി സമാഹരിക്കപ്പെടുന്നു. പാഠപുസ്തകത്തിന്റെ രണ്ട് പാര്‍ട്ടുകള്‍ PDF Shuffler ഉപയോഗിച്ച് ഒന്നാക്കി നോക്കു. ആദ്യം വരേണ്ട വാള്യം ആദ്യം ഡ്രാഗ് ചെയ്തിടണം. തുടര്‍ന്ന് അടുത്തതും. ഇനി File --> Save As വഴി സേവ് ചെയ്തെടുത്തോളു...


 

ഗൂഗിള്‍ ക്രോം ഉബണ്ടു 18.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ ?

മോസില്ല ഫയർഫോക്സ്, ക്രോമിയം, ഗ്നോം വെബ് (webഎന്ന പേരിൽ) എന്നീ മൂന്ന് വെബ് ബ്രൗസറുകളാണ് ഉബുണ്ടു 18.04 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. Applications – Internet എന്ന മെനുവിൽ ഈ മൂന്നു വെബ് ബ്രൗസറുകളും സജ്ജീകരിച്ചിരിക്കുന്നു. ഓരോ വെബ് ബ്രൗസറിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ഉബണ്ടുവില്‍ ഏറ്റവും കൂടുതല്‍പേര്‍ ഉപയോഗിക്കുന്നത് മോസില്ല ഫയർഫോക്സ് ആണെങ്കിലും 'ഗൂഗിള്‍ മീറ്റ്' പോലുള്ള ആവശ്യങ്ങള്‍ക്ക് 'ഗൂഗിള്‍ ക്രോം' ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായി വന്നേക്കാം. ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് ഗൂഗിള്‍ ക്രോമിന്റെ ഡെബിയന്‍ നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി.

google chrome deb file for ubuntu 18.04 എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുക.

Google Chrome Browser - Download Google Chrome -->

Download Chrome -->

64 bit .deb (For Debian/Ubuntu) -->

Accept and Install -->

Save File

അപ്പോള്‍ google-chrome-stable_current_amd64.deb എന്നൊരു ഫയല്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഡൗണ്‍ലോ‍ഡ് ചെയ്തിട്ടുണ്ടാകും. ആ ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന വിന്‍ഡോയിലെ Install Package ക്ലിക്ക് ചെയ്ത് പാസ്‍വേഡ് ആവശ്യപ്പെടുമ്പോള്‍ സിസ്റ്റത്തിന്റെ പാസ്‍വേഡ് നല്‍കുക. അല്‍പ സമയത്തിനുള്ളില്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാവും. തുടര്‍ന്ന്

Applications --> Internet വഴി ഗൂഗിള്‍ ക്രോം തുറക്കാം.

ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും ഗൂഗിള്‍ ക്രോം ഡൗണ്‍ലോ‍ഡ് ചെയ്യാം.

Google Chrome download 

 


 

 സമ്പൂര്‍ണ്ണയിലെ കുട്ടികളുടെ വിവരങ്ങള്‍ ഒറ്റ സ്ക്രീന്‍ഷോട്ടില്‍

    ഈ വര്‍ഷത്തെ SSLC വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ പരിശോധിച്ച് തിരുത്തലുകള്‍ വരുത്തുന്നതിനായ് ബുദ്ധിമുട്ടുണ്ടെന്ന് പലരും പറഞ്ഞു. ഒരു പരിഹാരമിതാ..

    സമ്പൂര്‍ണ്ണയിലെ കുട്ടിയുടെ നിശ്ചിത പേജിന്റെ സ്ക്രീന്‍ ഷോട്ട് എടുക്കുക. പക്ഷേ സ്ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍ വെബ്‍പേജ് മുഴുവനായി വരാത്തതാണ് പലരുടെയും പ്രശ്നം. നാം കാണുന്ന പേജിന്റെ താഴെയുള്ള ഭാഗം കിട്ടുന്നില്ല. പരിഹാരമുണ്ട്. screenshot addon firefox എന്ന് ഗൂഗിള്‍ സര്‍ച്ച് കൊടുക്കുക. സ്ക്രീന്‍ ഷോട്ടിന്റെ ധാരാളം ആഡ്ഓണുകള്‍ ലഭിക്കും. അതില്‍ Full Web Page Screenshots എന്നത് സെലക്ട് ചെയ്ത് Add to Firexox ക്ലിക്ക് ചെയ്യുന്നതോടെ അത് നമ്മുടെ ബ്രൗസറിന്റെ ഭാഗമായിക്കഴിഞ്ഞു. ഇതിന്റെ ഷോട്ട്കട്ട് അഡ്രസ് ബാറിന്റെ വലതുഭാഗത്ത് S എന്ന ചിഹ്നത്തോടെ കാണാം. (FireShot-Capture page)ഇനി സമ്പൂര്‍ണ്ണയില്‍ കുട്ടിയുടെ പേജ് തുറന്ന് സ്ക്രീന്‍ ഷോട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്ത് Capture entire page സെലക്ട് ചെയ്ത് കുട്ടിയുടെ പേര് ഫയല്‍ നാമം നല്‍കി pdf ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. Places --> Downloads --> FireShot എന്ന ഫോള്‍ഡറില്‍ സേവ് ആകും. ഈ ഫയല്‍ കുട്ടികള്‍ക്ക് അയച്ചുകൊടുത്ത് ആവശ്യമായ തിരുത്തലുകള്‍ വരുത്തുക. ഇത് ഫയര്‍ഫോക‍്സില്‍ നിന്നുകൊണ്ട് ചെയ്യണേ. ഗൂഗിള്‍ ക്രോമിലും മറ്റ് ബ്രൗസറുകളിലും വ്യത്യസ്ത രീതിയാണ്.

    ഫയര്‍ഫോസ്കിന്റെ അഡ്രസ് ബാറിനോട് ചേര്‍ന്നുള്ള Page action ... (മൂന്ന് കുത്ത്) ക്ലിക്ക് ചെയ്ത് Take a screenshot സെലക്ട് ചെയ്ത് ദൃശ്യമാകുന്ന Save full page ക്ലിക്ക് ചെയ്തും വെബ്‍പേജിന്റെ മുഴുവനായുള്ള സ്ക്രീന്‍ ഷോട്ട് എടുക്കാം.

Firefox ന്റെ മറ്റുള്ള സ്ക്രീന്‍ ഷോട്ട് ആഡ്ഓണുകളം പരീക്ഷിച്ചു നോക്കാവുന്നതാണ്.


*LiberOffice Writer ല്‍ watermark നിര്‍മ്മിക്കാം*

18.04 ലെ ഓഫീസ് പാക്കേജിലെ LiberOffice Writer ല്‍ നിന്നുകൊണ്ട് ഒരു ഡോക്കുമെന്റില്‍ വാട്ടര്‍മാര്‍ക്കുകള്‍ നിര്‍മ്മിക്കാം. Format --> Watermark ക്രമത്തില്‍ Watermark ജാലകത്തിലെത്തുക. Text എന്നിടത്ത് പേജില്‍ വാട്ടര്‍മാര്‍ക്കായി വരേണ്ട ടെസ്റ്റ് നല്‍കുക. Angle ടാബില്‍ ടെക്സ്റ്റ് എത്ര ഡിഗ്രി ചരിയണമെന്നും, Transparency എത്ര ശതമാനം വേണമെന്ന് തൊട്ടടുത്ത ടാബിലും നല്‍കാം. ഇഷ്ടപ്പെട്ട കളറും നല്‍കി OK പറയുന്നതോടെ പേജില്‍ വാട്ടര്‍മാര്‍ക്ക് നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞു. നല്‍കിയ വാട്ടര്‍മാര്‍ക്ക് കളയാന്‍ CTRL or SHIFT കീ അമര്‍ത്തി സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്തോളു..


വാട്ടര്‍മാര്‍ക്കായി നല്‍കിയ ടെക‍്‍സ്റ്റ് ഇമേജ് രൂപത്തിലാണ് പേജില്‍ വരിക. Ctrl കീ പിടിച്ച് ടെക്സ്റ്റ് സെലക്ട് ചെയ്ത് ദൃശ്യമാകുന്ന നോഡുകള്‍ ചലിപ്പിച്ച് ടെക്റ്റിന്റെ വലുപ്പം ആവശ്യാനുസരണം വ്യത്യാസപ്പെടുത്താം.




*Pdf ന് രണ്ട് സോഫ്റ്റ്‍വെയര്‍*


Pfdsam

#!/bin/sh
sudo apt update
sudo apt install pdfsam

Pdf Arranger

#!/bin/sh
sudo add-apt-repository ppa:linuxuprising/apps
sudo apt update
sudo apt install pdfarranger



*writer Tip*

ഫോർമാറ്റിംഗ് പഠിപ്പിക്കുമ്പോൾ പെൻഡ്രൈവിൽ മാറ്ററുകൾ കോപ്പി ചെയ്ത് കൊടുക്കുകയല്ലേ ചെയ്യുന്നത്. എന്നാൽ writer ൽ ഇതിനുള്ള സംവിധാനം ഉണ്ട്. dummy text ..
dt
എന്ന് ടൈപ്പ് ചെയ്തിട്ട് F3 കീ പ്രസ് ചെയ്താൽ സാമ്പിൾ പാരഗ്രാഫ് കിട്ടും. Tools മെനുവിൽ Auto Text - Standard - Dummy Text എന്ന വഴിയിലും കിട്ടും.


 

*ഇങ്ക്സ്കേപ്പും ക്യൂആര്‍ കോഡും*

ഇപ്പോള്‍ ഡിജിറ്റൽ ലോകത്ത് കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണല്ലോ QR Code. ദിനപത്രങ്ങളിലും, മാസികകളിലും, പാഠപുസ്കകങ്ങളിലുമെല്ലാം ക്യൂആര്‍ കോഡ് കാണാം. സാധാരണയായി ഓണ്‍ലൈനില്‍ നിന്നാണ് മിക്കവരും ക്യൂആര്‍ കോഡ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റിന്റെ സൗകര്യമില്ലാതെതന്നെ ഇങ്ക്സ്കേപ്പില്‍ ക്യൂആര്‍ കോഡ് നിര്‍മ്മിക്കാം. അതിനായ് Inksape തുറക്കുക --> Extensions --> Render --> Barcode --> QR Code തുറക്കുക. തുറന്ന് വരുന്ന ജാലകത്തില്‍ Text എന്ന ഭാഗത്ത് കോഡ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നതിന്റെ ലിങ്ക് പേസ്റ്റ് ചെയ്യുക. ജാലകത്തിന്റെ ചുവടെയുള്ള Apply ക്ലിക്ക് ചെയ്യുമ്പോള്‍ Inksape ക്യാന്‍വാസില്‍ അതിന്റെ കോഡ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും. ഉദാഹരണമായി kitepta.blogspot.com എന്ന് Text എന്ന ഭാഗത്ത് ടൈപ്പ് ചെയ്തുനോക്കു...




 *PDF ഡോക്കുമെന്റുകളെ സ്‍പ്ലിറ്റ് ചെയ്യുന്ന വിധം*

PDF ഡോക്കുമെന്റുകളെ സിംഗിള്‍ പേജുകളായി മാറ്റുന്നതിന് ധാരാളം ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.വളരെ ലളിതമായി ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനാണ് pdftk. ഇത് ഉബണ്ടു 18.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ടെര്‍മിനനില്‍ sudo snap install pdftk എന്ന് ടൈപ്പ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് സ്‍പ്ലിറ്റ് ചെയ്യേണ്ട ഡോക്കുമെന്റിനെ ഒരു ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക. ഫോള്‍ഡറിലെ empty സ്പെയ്സില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open in Terminal സെലക്ട് ചെയ്യുക. അവിടെ pdftk filename.pdf burst എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുമ്പോള്‍ എല്ലാം സിംഗിള്‍ ഫയലുകളായിട്ടുണ്ടാകും.pdftk എന്നതിനു ശേഷം സ്‍പ്ലിറ്റ് ചെയ്യേണ്ട ഫയലിന്റെ പേരാണ് നല്‍കേണ്ടത്. ഈ പ്രവര്‍ത്തനത്തിലൂടെ ഒരു പി ഡി എഫ് പുസ്തകത്തെ പല പേജുകളായി മാറ്റാം.




*Pdf പേജിനെ എഡിറ്റ് ചെയ്യാന്‍*


ഒരു PDF പേജില്‍നിന്നും നമുക്ക് ആവശ്യമില്ലാത്തത് ഒഴിവാക്കാനും വേണ്ടത് ടൈപ്പ്ചെയ്തിടാനും സാധിക്കും.പി ഡി എഫ് ഫയലിനെ open with xournalല്‍ തുറക്കുക. Eraser ടൂള്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് Tools --> Eraser Options-->Whiteouts എനേബിള്‍ ചെയ്തതിനുശേഷം ആവശ്യമില്ലാത്ത ഭാഗം മായിച്ചുകളയാം.ടെക്സ്റ്റ് ടൂള്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യുകയുമാവാം.




* pdf ഫയലുകളുടെ ഫയല്‍ സൈസ് കുറയ്ക്കാന്‍*


1. pdf
ഫയലുകളുടെ ഫയല്‍ സൈസ് കുറയ്ക്കാന്‍ pdf ഫയല്‍ LibreOffice Draw ല്‍ തുറക്കുക.File -->Export as PDF --> Quality 80% --> Reduce image resolution 150 DPI നല്‍കി Export ചെയ്യുക.ഫയല്‍ സൈസ് കുറഞ്ഞിരിക്കും.


2. pdf file
കളുടെ സൈസ് കുറയ്ക്കാന്‍ Terminal ലില്‍
ps2pdf<space> largefile.pdf<space>smallfile.pdf
എന്ന കമാന്റ് നല്‍കുക.


3. pdf_size_reducer.tar.xz
ഡൗണ്‍ലോഡ് ചെയ്യുക -->
Extract
ചെയ്തതിനു ശേഷം റീസൈസ് ചെയ്യേണ്ട ഫയല്‍ input.pdf എന്ന് Rename ചെയ്ത് ഈ ഫോള്‍ഡറില്‍ paste ചെയ്യുക.
convert.sh
ഡബിള്‍ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.നെറ്റ് കണക്റ്റഡ് ആയിരിക്കണം.പാസ്‍വേഡ് നല്‍കുക.
output.pdf, output1.pdf
എന്നീ ഫയലുകള്‍ നിര്‍മ്മിക്കപ്പെടുന്നതു വരെ കാത്തിരിക്കുക.
ഈ ഫയലുകളുടെ സൈസ് പരിശോധിക്കുക.




*ഒരു സിസ്റ്റത്തില്‍ Bookmarks ചെയ്ത് വച്ചിരിക്കുന്ന സൈറ്റുകള്‍ മറ്റൊരു സിസ്റ്റത്തിലെ Bookmarks ല്‍ കൊണ്ടുവരുന്നതിനുള്ള മാര്‍ഗം*

Open Firefox -->
Click the Bookmarks button and select Show All Bookmarks to open the Library window -->
തുറന്നുവരുന്ന Library വിന്‍ഡോയില്‍ നിന്നും Import and Backup ക്ലിക് ചെയ്ത് Export Bookmarks to HTML… ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ സിസ്റ്റത്തില്‍ ബുക്ക്മാര്‍ക്ക് ചെയ്ത സൈറ്റുകള്‍ bookmarks.html എന്ന പേരില്‍ export ചെയ്തിട്ടുണ്ടാകും.
മറ്റൊരു സിസ്റ്റത്തില്‍ Import ചെയ്യുന്നതിനായി..
Open Firefox.
    Click the Library icon and click Bookmarks -->
    Click Show All Bookmarks-->
    Click Import and Backup --> Import Bookmarks from HTML.
    Locate and open the HTML file you've saved earlier and you'll be good to go!




*Pdf ഫയലിനെ writer ലേയ്ക്ക് മാറ്റുവാനുള്ള ഒരു മാര്‍ഗം*


കണ്‍വേര്‍ട്ട് ചെയ്യേണ്ട pdf ഫയല്‍ Open with Ocular ക്രമത്തില്‍ തുറക്കുക.
മുകളിലുള്ള Selection എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ cursor ' + ' രൂപത്തില്‍ വരും.
ആവശ്യമായ ഭാഗം ഡ്രാഗ് ചെയ്യുക.
Text
എന്ന ഭാഗത്തെ Copy to Clipboard സെലക്‌ട് ചെയ്യുക.
ഇനി witter/Text editor തുറന്ന് Paste ചെയ്യാം.
ടെക്‌സ്റ്റ് മലയാളത്തിലാണെങ്കില്‍ writer ലെ font മാറ്റിക്കൊടുക്കേണ്ടി വരും.




*Whats App Tips*

Whatsapp - Group കളിൽ നിന്നും നമുക്ക് ലഭിക്കുന്ന ഫോട്ടോകളും വീഡിയോകളും നമ്മുടെ ഫോണിന്റെ ഗാലറിയിൽ SAVE ആകാതിരിക്കാൻ whatsapp-ന്റെ പുതിയ Feature ഉണ്ട്. ആദ്യമായി Right side Corner-ൽ കാണുന്ന 3 dot-ൽ ക്ലിക്കു് ചെയ്യുക. 2'Group info എടുക്കുക. 3. അതിൽ 3 Option- ഉണ്ട്.( I, Mute notifications, 2. Custom notifications, 3 Media Visibility, അ തി ൽ Media Visibility-യിൽclick ചെയ്ത് No എന്നു ആക്കുക. ഇനി വരുന്ന ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ Group-ൽ മാത്രം ലഭിക്കും. Gallery യിലേക്ക് പോകുകയില്ല.

ഓരോ ഗ്രൂപ്പുകൾക്കും പ്രത്യേകം ചെയ്യുണം.




*വാട്ട്സ്ആപ്പില്‍ അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാമെങ്കിലും മെസേജ് കിട്ടിയവര്‍ അത് വായിച്ചാല്‍ delete for everyone എന്നത് കാണില്ല.*


എങ്ങനെ പരിഹരിക്കും ?
ഫോണിലെ Settings നിന്നും Date & time എടുക്കുക.
നെറ്റ് കണക്ഷന്‍ ഒഴിവാക്കുക.
Automatic date & time
ഓഫാക്കുക.
മെസേജ് അയച്ച സമയത്തിന്റെ മുമ്പുള്ള സമയം നല്‍കുക.
ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
ഇനി delete ചെയ്‍തോളു....




*Ubuntu 18.04 ല്‍ പാസ്‌വേഡ് മറന്നു പോയാല്‍......*

ഉബുണ്ടു 18.04 ല്‍ യൂസര്‍ പാസ്‌വേഡ് മറന്നു പോയാല്‍ റീസെറ്റ് ചെയ്യാവുന്നതാണ്. സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്ത് grub മെനുവിലെ റിക്കവറി മോഡ് തെരഞ്ഞെടുത്ത ശേഷം enter ചെയ്യുക.(grub window കാണുന്നില്ലെങ്കില്‍ Escape കീ ബൂട്ട് ചെയ്ത് വരുമ്പോള്‍ അമര്‍ത്തുക) Arrow കീ ഉപയോഗിച്ച് root Drop to root shell prompt തെരഞ്ഞെടുത്ത ശേഷം enter ചെയ്യുക. mount -rw -o remount / എന്ന കമാന്റ് type ചെയ്ത് enter ചെയ്യുക. യൂസര്‍ നെയിം ghss എന്ന് ആയ സിസ്റ്റത്തിന്റെ പാസ്‌വേഡ് മാറ്റുന്നതിനായി passwd ghss എന്ന് ടൈപ്പ് ചെയ്ത് enter ചെയ്യുക(ഇവിടെ ghss എന്നതിനു പകരം സിസ്റ്റത്തിന്റെ user name നല്‍കുക.) Enter new password എന്നതില്‍ പുതിയ പാസ്‌വേഡ് നല്‍കി enter ചെയ്യുക. ഒരിക്കല്‍ കൂടി പാസ്‌വേഡ് ടൈപ്പ് ചെയ്ത് enter ചെയ്യുക. password changed successfully എന്ന മെസേജ് ലഭിക്കുന്നതാണ്. sudo reboot നല്‍കി സിസ്റ്റം reboot ചെയ്യുക.

User
ന്റെ password ആണ് മാറേണ്ടതെങ്കില്‍
Terminal
തുറന്ന് sudo passwd ശേഷം പാസ്‍വേഡ് മാറേണ്ട യൂസറിന്റെ പേര് ടൈപ്പ് ചെയ്യുക. ഉദാ. യൂസറിന്റെ പേര് user എന്നാണെങ്കില്‍
sudo passwd user
എന്റര്‍ ചെയ്തതിനു ശേഷം സ്റ്റത്തിന്റെ പാസ്‍വേഡ് നല്‍കി തുടര്‍ന്ന് യൂസറിനുള്ള പുതിയ പാസ്‍വേഡ് സെറ്റ് ചെയ്യുകയുമാവാം.




*Laptopല്‍ സെല്‍ഫിയെടുക്കാം. അപ്‍ലോഡു ചെയ്യാം.*


ഉബുണ്ടു വില്‍ Applications> Sound & Video> GTK UVC Video viewer എന്ന ക്രമത്തില്‍ തുറക്കുക.
പോസ് ചെയ്യുക.
ബാക്ഗ്രൗണ്ട് നോയ്സ് ഒഴിവാക്കുക.
Cap.Image (1)
എന്നിടത്ത് അമര്‍ത്തി കാപ്ച്വര്‍ ചെയ്യാം.
നിങ്ങളുടെ സിസ്റ്റത്തിന്റെ ഹോം ഫോള്‍ഡറില്‍ my_photo-1 എന്ന പേരില്‍ ഫോട്ടോ സേവായിട്ടുണ്ടാകും.
ഡെസ്റ്റിനോഷന്‍ മാറ്റുന്നതിനുള്ള സൗകര്യം സെററിംഗ്സിലുണ്ട്.
വീഡിയോ ചെയ്യുന്നതിനുമുള്ള സൗകര്യമുണ്ട്.


*പാഠപുസ്തകത്തിലെ QR code സ്കാന്‍ ചെയ്യാന്‍*

ഈ വര്‍ഷത്തെ പാഠപുസ്തകങ്ങളില്‍ ഡിജിറ്റല്‍ റിസോഴ്‍സുകള്‍ QR code വഴി സ്കാന്‍ ചെയ്ത് നിരീക്ഷിക്കുന്നതിനുള്ള സംവിധാനമുണ്ടല്ലോ. മൊബൈലില്‍ കോഡ് സ്കാന്‍ ചെയ്ത് നിരീക്ഷിക്കുന്നത് പ്രൊജക്ടറില്‍ ദൃശ്യമാക്കുന്നതിനും പലപ്പോഴും ബുദ്ധിമുട്ടുണ്ടാകാം. ലാപ്‍ടോപ്പില്‍തന്നെ ഇതിന് സംവിധാനമൊരുക്കാം. Applications -->Software വഴി QtQR സേര്‍ച്ച് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. Applications -->Graphics -->QtQR തുറന്ന് പാഠപുസ്തകത്തിലെ പി ഡി എഫ് ല്‍ നിന്നും QR code സോഫ്‍റ്റ്‍വെയറിലേയ്ക്ക് ഡ്രാഗ്ചെയ്തിടുക. നെറ്റ് കണക്ടട് ആണെങ്കില്‍ റിസോഴ്സുകള്‍ നിരീക്ഷിക്കുകയും പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിക്കുകയുമാവാം.




*ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുമ്പോൾ grub installation പൂർത്തിയാവാതെ OS ഇൻസ്റ്റലേഷൻ പരാജയപ്പെടുന്ന കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്ന വിധം*


ഇതിൽ ആദ്യം ഗ്രബ് ബൂട്ട് ലോഡർ ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുകയും അതിനു ശേഷം ഗ്രബ് Manually ഇൻസ്റ്റാൾ ചെയ്യുകയുമാണ് വേണ്ടത്. അതിനായി
Try Ubuntu സെലക്ട് ചെയ്ത്  Live സെഷനിൽ ബൂട്ട് ചെയ്യുക.
ഗ്രബ് ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു ടെർമിനൽ തുറന്ന്
sudo ubiquity -b എന്ന കമാന്റ് റൺ ചെയ്യുക
ഇപ്പാൾ ഇൻസ്റ്റലേഷൻ ജാലകം പ്രത്യക്ഷപ്പെടും. സാധാരണപോലെ ഇൻസ്റ്റലേഷൻ തുടരാം.
ഇൻസ്റ്റലേഷൻ പൂർത്തിയായതിനു ശേഷം 'Continue testing' ക്ലിക്ക് ചെയ്ത് ലൈവ് സെഷനിൽ തന്നെ തുടരുക.
Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് root partition ഉം  EFI partition ഉം ഏതെന്ന് കണ്ടെത്തുക.
(ഉദാഹരണമായി റൂട്ട് പാർട്ടീഷ്യൻ /dev/sda6 ഉം EFI പാർട്ടീഷ്യൻ /dev/sda1 ഉം ആണെന്നിരിക്കട്ടെ.)
റൂട്ട് പാർട്ടീഷ്യനെ (ഇവിടെ /dev/sda6 ആണ് ഉദാരണമായി ഉപയോഗിക്കുന്നത്) ലൈവ് സെഷനിലെ /mnt യിലേക്ക് മൗണ്ട് ചെയ്യുക.
അതിനായി sudo mount /dev/sda6 /mnt എന്ന കമാന്റ് റൺ ചെയ്യുക.
തുടർന്ന് EFI പാർട്ടീഷ്യൻ മൗണ്ട് ചെയ്യുന്നതിനുള്ള ഫോൾഡർ നിർമ്മിക്കുക.
അതിനായി  sudo mkdir -p /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക.
അതിനു ശേഷം  sudo mount /dev/sda1 /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക
തുടർന്ന് 
for i in /dev /dev/pts /proc /sys; do sudo mount -B $i /mnt$i; done എന്ന കമാന്റ് റൺ ചെയ്യുക.
അതിനു ശേഷം sudo modprobe efivars എന്ന കമാന്റ് റൺ ചെയ്യുക.
ഇനി grub-efi പാക്കേജ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.
അതിനായി  sudo apt-get install --reinstall grub-efi-amd64 എന്ന കമാന്റ് റൺ ചെയ്യുക. (ഇൻസ്റ്റലേഷൻ തുടരുന്നതിനായി Y അമർത്തുക)
തുടർന്ന് ഗ്രബ് ഇൻസ്റ്റാൾ ചെയ്യാം.
അതിനായി
sudo grub-install --no-nvram --root-directory=/mnt /dev/sda
എന്ന കമാന്റ് റൺ ചെയ്യുക.
ഇനി ഗ്രബ് അപ്ഡേറ്റ് ചെയ്യുന്നതിനായി ചുവടെ നൽകിയ രണ്ട് കമാന്റുകൾ റൺ ചെയ്യുക
sudo chroot /mnt
update-grub

തുടർന്ന് chroot ൽനിന്ന് പുറത്തുകടക്കുന്നതിനായി exit എന്ന കമാന്റ് റൺ ചെയ്യുക.
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്ത് വീണ്ടും ലൈവ് സെഷനിൽ പ്രവേശിക്കുക.
Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച്  EFI partition തുറക്കുക.
Boot എന്ന ഫോൾഡറിനെ 1Boot എന്ന പേരിൽ rename ചെയ്യുക.
ubuntu എന്ന ഫോൾഡറിനെ copy ചെയ്ത് അവിടെത്തന്നെ paste ചെയ്യുക. ഇപ്പോൾ ubuntu (copy) എന്ന പേരിൽ ഒരു ഫോൾഡർ അവിടെ കാണാം. ഇതിനെ (വലിയ അക്ഷരത്തിൽ) BOOT എന്ന പേരിൽ  rename ചെയ്യുക.
ഈ BOOT എന്ന ഫോൾഡർ തുറന്ന് അതിനുള്ളിലെ grubx64.efi എന്ന ഫയൽ copy ചെയ്ത് അവിടെത്തന്നെ paste ചെയ്ത് അതിനെ BOOTX64.efi എന്ന പേരിൽ  rename ചെയ്യുക.
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക
റീസ്റ്റാർട്ട് ചെയ്യുമ്പോൾ ബൂട്ട് ഓപ്ഷൻ കീ (F12) അമർത്തി ലിനക്സിനെ സൂചിപ്പിക്കുന്ന ബൂട്ട് എൻട്രി വന്നിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. Windows ഉള്ള കമ്പ്യൂട്ടറാണെങ്കിൽ ചിലപ്പോൾ Windows നു താഴെയായിട്ടായിരിക്കും ലിനക്സ് വന്നിട്ടുണ്ടാവുക. ഇത് സെലക്ട് ചെയ്താൽ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്ത OS ലേക്ക് ബൂട്ട് ചെയ്യാം.




*How to Install Zoom (Video Conferencing) on Ubuntu 18.04*


wget -O /tmp/zoom.deb https://zoom.us/client/latest/zoom_amd64.deb
sudo apt update && sudo apt install libxcb-xtest0
sudo dpkg -i /tmp/zoom.deb

മുകളില്‍ നല്‍കിയിരിക്കുന്ന കമാന്റ് ഓരോ വരിയായി ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക.( Alt+Ctrl+T) ഇന്‍സ്റ്റലേഷന്‍ തീര്‍ന്നതിനു ശേഷം Applications --> Internet --> Zoom വഴി സൂം തുറക്കാം. സിസ്റ്റത്തിൽ ഇന്റർനെറ്റ് സൗകര്യം ഉണ്ടായിരിക്കുണം.




*ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ സമയത്ത് ഹാര്‍ഡ് ഡിസ്ക് മുഴുവനും ഫ്രീസ്പെയ്സ് ആയി പ്രദര്‍ശിപ്പിക്കപ്പെടുന്ന അവസ്ഥ*


ഇന്‍സ്റ്റലേഷന്‍ സമയത്ത് ഇന്‍സ്റ്റാളര്‍ സോഫ്റ്റ്‌വെയറിന് ഹാര്‍ഡ് ഡിസ്കില്‍ നിലവിലുള്ള പാര്‍ട്ടീഷ്യനുകളെ തിരിച്ചറിയാതെ വരുമ്പോള്‍ ഹാര്‍ഡ് ഡിസ്ക് മുഴുവനും ഫ്രീസ്പെയ്സ് ആയി പ്രദര്‍ശിപ്പിക്കപ്പെടും.

ഇത്തരം സാഹചര്യങ്ങളില്‍ അവിടെ വെച്ച് ഇന്‍സ്റ്റലേഷന്‍ Quit ചെയ്യണം

Applications --> Accessories --> Disks എന്ന ക്രമത്തില്‍ തുറന്ന് ഹാര്‍ഡ് ഡിസ്ക് ഡിവൈസ് ഏതെന്ന് നോട്ട് ചെയ്യുക (സാധാരണ ഇത് /dev/sda ആയിരിക്കും).

പാര്‍ട്ടീഷ്യന്‍ ടേബിളുകളില്‍ കാണുന്ന ചില തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയറാണ് fixparts. കമാന്റ് ലൈനില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറാണിത്.

Applications --> Accessories --> Terminal തുറന്ന്

sudo fixparts /dev/sda

എന്ന കമാന്റ് നല്‍കുക. (ഹാര്‍ഡിസ്ക് /dev/sdb ആണെങ്കില്‍ അതിനനുസരിച്ച് കമാന്റില്‍ മാറ്റം വരുത്തണം)

ഇപ്പോള്‍ ചുവടെ കാണുന്ന രീതിയില്‍ ഉള്ള സന്ദേശങ്ങള്‍ ടെര്‍മിനലില്‍ പ്രത്യക്ഷപ്പെടും.

GPT Signatures detected on the disk...............
Do you want to delete them.......(Y/N)

ഇവിടെ Y എന്ന കീ അമര്‍ത്തുക


  തുടര്‍ന്ന് ടെര്‍മിനല്‍ ക്ലോസ് ചെയ്ത് അവിടെ വച്ച് തന്നെ ഇന്‍സ്റ്റലേഷന്‍ തുടരാവുന്നതാണ്.ഹാര്‍ഡ് ഡിസ്കിലെ പാര്‍ട്ടീഷ്യനുകള്‍ കാണാന്‍ സാധിക്കും.ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കാം.




*Ubuntu ല്‍ install ചെയ്തിട്ടുള്ള software upgrade ചെയ്യുന്നതിന് സ്വീകരിക്കാവുന്ന ഒരു എളുപ്പമാര്‍ഗം*


1. Internet    connect ചെയ്യുക
2. Terminal
തുറക്കുക (rt click -> open in terminal)
3. sudo apt-get update
എന്ന്  terminal ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.
4. system password
ടൈപ്പ് ചെയ്ത്  Enter കീ അമര്‍ത്തുക.പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍
5.  sudo apt-get install <software name> --only-upgrade
(
ഉദാ:   sudo apt-get install firefox --only-upgrade)എന്ന്  terminal ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.
6.
പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ terminal ജാലകം close ചെയ്യുക.
(
ഇങ്ങനെ ചെയ്താല്‍ dependency software കള്‍ install ചെയ്യപ്പെടില്ല. അത് ഓരോന്നും കണ്ടെത്തി upgrade ചെയ്യേണ്ടതുണ്ട്. )




*വലിയ ഫയലുകള്‍ എങ്ങനെ ഘട്ടം ഘട്ടമായി ഡൗണ്‍ലോഡ് ചെയ്യാം*

സാധാരണ നാം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് പ്ലാനുകള്‍ 1.5/2 GB യൊക്കെ ഡാറ്റായാണ് ദിവസവും നല്‍കുന്നത്. ഇതുപയോഗിച്ച് 2.5 GB ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുവാന്‍ പ്രയാസമല്ലെ? അതുമല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് തീരാതെ അത്യാവശ്യം വന്നാലും സിസ്റ്റം ഓഫ് ചെയ്യാന്‍ കഴിയാത്ത സാഹചര്യം. ഈ ഘട്ടങ്ങളില്‍ ബ്രൌസറില്‍ ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന ഫയലിന്റെ പേര് കാണിക്കുന്ന ഭാഗം എടുത്ത്  ഫയലിന്റെ പേരില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Pause ചെയ്യുക.


തുടര്‍ന്ന് Downloads folder ലെ ഇതേ പേരിലുള്ള .part എന്ന് അവസാനിക്കുന്ന ഫയല്‍ കോപ്പി ചെയ്ത് മറ്റൊരു ഫോള്‍ഡറില്‍ സൂക്ഷിക്കുക.

വീണ്ടും ഡൗണ്‍ലോഡ് ചെയ്യുന്നതിന് ബ്രൌസറില്‍ ഇതേ ഭാഗത്തു റൈറ്റ് ക്ലിക്ക് ചെയ്ത് Resume ല്‍ ക്ലിക്ക് ചെയ്യുക. ചിലപ്പോള്‍ ബാക്കി ഡൗണ്‍ലോഡ് ആകും. അല്ലെങ്കില്‍ പുതിയതായി ഡൗണ്‍ലോഡിംഗ് ആരംഭിക്കാം. പുതിയതായി ഡൗണ്‍ലോഡിംഗ് ആരംഭിക്കുകയാണെങ്കില്‍ അത് ആരംഭിച്ചാലുടനെ മുകളില്‍ പറഞ്ഞപോലെ Pause ചെയ്യുക.


 
തുടര്‍ന്ന് നേരത്തെ കോപ്പി ചെയ്ത് വെച്ചിരിക്കുന്ന .part എന്ന് അവസാനിക്കുന്ന ഫയല്‍ അവിടെ നിന്നും കോപ്പി ചെയ്ത് Downloads ല്‍ പേസ്റ്റ് ചെയ്ത് അവിടെയുള്ള ഫയലിനെ Replace ചെയ്യുക. അതിനുശേഷം വീണ്ടും ‍ബ്രൌസറില്‍ ഇതേ ഭാഗത്തു റൈറ്റ് ക്ലിക്ക് ചെയ്ത് Resume ല്‍ ക്ലിക്ക് ചെയ്യുക.


വലിയ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ .part ഫയല്‍ ബാക്ക് അപ് ചെയ്യുന്നത് ഇന്റര്‍നെറ്റ് തടസത്തിലൂടെയും മറ്റും ഇടയ്ക്കുവെച്ച് തടസപ്പെടുന്നത് ഒഴിവാക്കാം.




*Ubuntu ല്‍ ഒരു സിസ്റ്റത്തില്‍ online ല്‍ നിന്നും Install ചെയ്ത സോഫ്റ്റ്‍വെയറുകള്‍ എങ്ങനെ മറ്റൊന്നിലേയ്ക്ക് offline ആയി Install ചെയ്യാം*


Online ല്‍ നിന്നും സോഫ്റ്റ്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സാധാരണ നാം ചെയ്യാറുള്ളത് Terminal തുറന്ന് sudo apt-get update എന്നും തുടര്‍ന്ന് sudo apt-get install firefox (ഫയര്‍ഫോക്സ് Install ചെയ്യുന്നതിന്. മറ്റ് സോഫ്റ്റ്‍വെയറുകളാണെങ്കില്‍ firefox മാറ്റി അവയുടെ പേര് നല്‍കുക). ഇങ്ങനെ Install ചെയ്യുന്ന സോഫ്റ്റ്‍വെയറുകളും അവയുടെ dependency file കളും computer ല്‍ var/cache/apt/archives എന്ന ഫോള്‍ഡറില്‍ സേവ് ചെയ്ത് കിടക്കുന്നുണ്ടാകും. അവയെ copy ചെയ്ത് ഇതേ OS ഉള്ള മറ്റ് സിസ്റ്റങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

1. open terminal and type the command to clear all files from the folder

   sudo apt-get clean OR sudo apt clean

2. type the command
  
   sudo apt install firefox

3. open the folder  Home > other locations > computer > var > cache > apt > archives

4. copy all deb files and paste to a folder

5. paste this folder on the other computer's desktop

6. open the folder from desktop and open terminal via rt click inside the folder

7. type the command sudo dpkg -i *.deb in the terminal and enter




*ഒരു ഫോള്‍ഡറിലുള്ള ഒന്നിലധികം ചിത്രങ്ങളെ ഒരുമിച്ച് തമ്പ്നെയില്‍, വലുപ്പം കുറക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന്*


ഫോള്‍ഡര്‍ തുറന്ന് എല്ലാ ചിത്രഫയലുകളേയും ഒരുമിച്ച് സെലക്ട് ചെയ്യുക. (Ctrl+A കീ അമര്‍ത്തുകയോ, മൗസ് ഉപയോഗിച്ച് ഡ്രാഗ് ചെയ്തോ ഇത് ചെയ്യാവുന്നതാണ്)
ഏതെങ്കിലും ഒരു ചിത്രത്തിന്റെ മുകളില്‍‌ മൗസ് പോയിന്റര്‍ കൊണ്ടുപോയി വലത് ബട്ടന്‍ ക്ലിക്ക് ചെയ്യുക.
Resize Images
എന്ന വിന്‍ഡോയിലെ  Image Size എന്നതില്‍ 3 ഓപ്ഷനുകള്‍ ലഭ്യമാണ്.
 

1. Select Size : Predefinedവലുപ്പങ്ങളായ 96x96, 128x128 തുടങ്ങിയവയില്‍ അനുയോജ്യമായത് തിരഞ്ഞെടുക്കുക.   

2. Scale : നിലവിലുള്ള ചിത്രങ്ങളുടെ Aspect Ratio നിലനിര്‍ത്തിക്കൊണ്ട് നിശ്ചിത     ശതമാനം വലുപ്പത്തില്‍ സ്കെയില്‍ ചെയ്യുന്നതിന് ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.     

3. Custom Size : നമുക്ക് ആവശ്യമുള്ള വലുപ്പത്തില്‍  Aspect Ratio നിലനിര്‍ത്തിക്കൊണ്ട് വീതിയോ ഉയരമോ മാറ്റം വരുത്തുന്നതിന് ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

File Name
എന്ന ഭാഗത്ത് നിലവിലുള്ള ചിത്രങ്ങളെ നിലനിര്‍ത്തിക്കൊണ്ട്  ചിത്രങ്ങളെ ആവശ്യമായ വലുപ്പത്തില്‍ സേവ് ചെയ്യുന്നതിന് Append എന്നത് സെലക്ട് ചെയ്ത് Resize എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
നിലവിലുള്ള ചിത്രത്തെ ഒഴിവാക്കി വലുപ്പത്തില്‍ മാറ്റം വരുത്തിയ ചിത്രം മാത്രം സേവ് ചെയ്യുന്നതിന് Resize in Place എന്നത് സെലക്ട് ചെയ്ത് Resize എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.




*സെല്‍ഫിയെടുക്കാം : ചീസ് വെബ്ക്യാം ബൂത്ത് *

ഗ്നോമിൽ പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ചീസ് അഥവാ ചീസ് വെബ്ക്യാം ബൂത്ത്. കമ്പ്യൂട്ടറിൽ ഘടിപ്പിച്ചിട്ടുള്ള വെബ്ക്യാം ഉപയോഗിച്ച് ചിത്രങ്ങളും ചലച്ചിത്രങ്ങളൂം എടുക്കുവാനുള്ള ഒരു സോഫ്റ്റ്‌വെയറാണിത്. ഡാനിയേൽ ജി സീഗെൽ എന്നയാൾ ഗൂഗിൾ സമ്മർ ഓഫ് കോഡ് 2007 പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണിത്. ആപ്പിൾ മാക് ഒ.എസ്. എക്സിലെ ഫോട്ടോബൂത്ത് എന്ന സോഫ്റ്റ്‌വെയറുമായി സാമ്യമുണ്ടിതിന്. ഫോട്ടോബൂത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും ഡാനിയേൽ ജി സീഗെൽ പറയുന്നു.

ചെറിയ ചില ഇഫക്റ്റുകൾ ചിത്രങ്ങളിലും ചലച്ചിത്രങ്ങളിലും ചേർക്കുവാനുള്ള സൗകര്യവും ചീസിലുണ്ട്. ജിസ്‌ട്രീമർ (GStreamer) ഉപയോഗിച്ചാണ് ചിത്രങ്ങൾക്കും മറ്റും ചീസ് ഇഫക്റ്റുകൾ കൊടുക്കുന്നത്. വളരെ ലളിതമായ ഒരു ഗ്രാഫിക്കൽ ഇന്റർഫേസാണ് ചീസിന്റേത്. യുഎസ് ബി വഴി ഘടിപ്പിച്ചിരിക്കുന്ന വെബ്ക്യാമുകളും, ലാപ്‌ടോപ്പുകളിൽ സ്വതേയുള്ള വെബ്ക്യാമുകളും ചീസ് ഉപയോഗിച്ചു പ്രവർത്തിപ്പിക്കാം.

Applications --> Sound & Video --> Cheese Webcam Booth എന്ന ക്രമത്തില്‍ സോഫ്റ്റ്‍വെയര്‍ തുറക്കാം. Take a photo using a webcam ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെടുക്കാം.(ലാപ്ടോപ്പില്‍) വീഡിയോ മോഡിലേയ്ക്ക് മാറിയാല്‍ വീഡിയോയും ചിത്രീകരിക്കാം.



* ചില യൂട്യൂബ് വിശേഷങ്ങള്‍ *


ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റാണ്‌ യൂട്യൂബ്. ഈ സംവിധാനത്തിലൂടെ ലോകത്തെവിടെനിന്നും ഉപഭോക്താക്കൾക്ക് വീഡിയോ ഖണ്ഡങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കഴിയുന്നു. 2005 ഫെബ്രുവരിയിൽ പേപ്പാൽ എന്ന ഇ-വ്യാപാര കമ്പനിയിൽ ജോലി ചെയ്തിരുന്ന എതാനും പേർ ചേർന്നാണു യൂട്യൂബിനു രൂപം കൊടുത്തത്. കാലിഫോർണിയയിലെ സാൻ ബ്രൂണൊ അസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച ഈ വെബ് സേവന കമ്പനി അഡോബ് ഫ്ലാഷ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്. വീഡിയോ ഖണ്ഡങ്ങൾ, സംഗീതം, ടെലിവിഷൻ പരിപാടികൾ തുടങ്ങിയവയെല്ലാം ഈ വെബ് സൈറ്റ് വഴി പങ്കുവയ്ക്കപ്പെടുന്നുണ്ട്. യുട്യൂബിൽ അംഗമായാൽ ആർക്കും വീഡിയോകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ശ്ലീലമായ വീഡിയോകൾ മാത്രമാണ് അനുവദിക്കുക. പുതിയ ഉപഭോക്താക്കൾക്ക് 10 മിനുട്ടിൽ കൂടുതൽ വീഡിയോ കയറ്റാൻ അനുമതി നൽകുന്നില്ല. ഉപഭോക്താക്കൾക്ക് യൂട്യൂബിൽ നിന്ന് വീഡിയോ ഖണ്ഡങ്ങൾ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.


യൂട്യൂബില്‍നിന്നും വീഡിയോകള്‍ ഡൗണ്‍ലേഡ് ചെയ്ത് ഉപയോഗിക്കുന്നതിന് അനുമതിവേണം. Creative Commons സില്‍പ്പെടുന്നത് നമുക്ക് യഥേഷ്ടം ഉപയോഗിക്കാം. അതിനായി യൂട്യൂബ് തുറക്കുമ്പോള്‍ കാണുന്ന Search ബോക്സില്‍ നമുക്കാവശ്യമായ വീഡിയോ കീവേഡ് നല്കി സേര്‍ച്ച് ചെയ്യുക. അപ്പോള്‍ നമ്മള്‍ സേര്‍ച്ച് ചെയ്ത കീവേഡിനനുസരിച്ചുള്ള വീഡിയോകള്‍ മാത്രമായി ലിസ്റ്റ് ചെയ്യും. അതിന്റെ മുകളിലായി FILTER എന്നു കാണും. FILTER ല്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന വിന്‍ഡോയില്‍ Creative Commons സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നമുക്ക് യഥേഷ്ടം ഉപയോഗിക്കാന്‍ അനുവാദമുള്ള വീഡിയോകള്‍ മാത്രമായി ലിസ്റ്റ് ചെയ്യപ്പെടും. ഇത് നമുക്ക് ആവശ്യനുസരണം ഉപയോഗിക്കാം.


അല്‍പം യൂട്യൂബ് ടിപ്‍സ്ഉം ആവാം


1. യൂട്യൂബിൽ വീഡിയോ കാണുമ്പോൾ PAUSE / PLAY ചെയ്യാൻ K ബട്ടൺ അമർത്തിയാൽ മതി. വീഡിയോ പതുക്കെ PLAY ചെയ്യാൻ K ബട്ടൺ അമര്‍ത്തി പിടിക്കുക.


2. വീഡിയോയുടെ തുടക്കത്തിലേക്ക് പെട്ടെന്ന് മടങ്ങാൻ 0 (സീറോ) ബട്ടൺ ക്ലിക്ക് ചെയ്യുക.


3. വീഡിയോ ഫുൾസ്‌ക്രീൻ ആവാൻ F ബട്ടൺ അമര്‍ത്തുക. തിരികെപോകാനും F ബട്ടൺ അമര്‍ത്തിയാല്‍ മതി.


4. DOWN ARROW KEY അമർത്തിപ്പിടിച്ചാൽ സൗണ്ട് കുറഞ്ഞു MUTE ആകും,

അതുപോലെ UP ARROW KEY അമർത്തിപ്പിടിച്ചാൽ സൗണ്ട് കൂടിക്കൂടി വരും.


5. വീഡിയോ Mute/unmute ചെയ്യാന്‍ M അമര്‍ത്തുക.


6. പ്ലേ ചെയ്യുന്ന വീഡിയോ Miniplayer ആയി കാണാന്‍ i അമര്‍ത്തുക.


7. അഞ്ചു സെക്കൻഡ് വീതം വീഡിയോ മുന്നോട്ടു /പിറകോട്ടു നീങ്ങണമെങ്കിൽ: LEFT / RIGHT (⇾ ⇽) കീ കൾ അമർത്തിയാൽ മതി.

അഞ്ചിൽകൂടുതൽ സമയം നീങ്ങാൻ CONTROL KEY യും LEFT RIGHT KEY യും അമർത്തുക.


8. വീഡിയോ Play/Pause ചെയ്യാന്‍ Spacebar ഉം ഉപയോഗിക്കാം.


9. വീഡിയോ theater mode ല്‍ കാണാണ്‍ T അമര്‍ത്തുക.


10. യൂട്യൂബിൽ നിന്നും വിഡിയോ ഡൗണ്‍ലോഡ് ചെയ്യാൻ 

 

a. Youtube അഡ്രസ് ബാറിലെ www. ശേഷം SS എന്ന് ടൈപ് ചെയ്യ്ത് എന്റര്‍ അമര്‍ത്തുക. തുടര്‍ന്ന് ദൃശ്യമാകുന്ന ജാലകത്തിൽ download ബട്ടണില്‍ ക്ലിക്ക് ചെയ്യ്ത് വിഡിയോ ഡൗണ്‍ലോഡ് ചെയ്യാം.


b. പ്ലേ ചെയ്യുന്ന വീഡിയോയില്‍ റൈറ്റ് ബട്ടണ്‍ അമര്‍ത്തി copy video URLക്ലിക്ക്ചെയ്ത് Applications --> Internet --> YouTube DL GUI ക്ലിക്ക് ചെയ്യുക. Enter URLs below എന്ന ബോക്സില്‍ പേസ്റ്റ് ചെയ്യുക. Add ബട്ടണ്‍ അമര്‍ത്തി ചുവടെയുള്ള Start ബട്ടണ്‍ അമര്‍ത്തുന്നതോടെ ഡൗണ്‍ലോഡ് ആരംഭിക്കും. ഹോമിലായിരിക്കും ഡിഫോള്‍ട്ടായി ഡൗണ്‍ലോഡ് ആവുക. ലോക്കോഷന്‍ മാറ്റിക്കൊടുക്കുകയുമാവാം.


*ഉബുണ്ടു 18.04 ലെ വെബ് ബ്രൗസറുകൾ *

മോസില്ല ഫയർഫോക്സ്, ക്രോമിയം, ഗ്നോം വെബ് (webഎന്ന പേരിൽ) എന്നീ മൂന്ന് വെബ് ബ്രൗസറുകളാണ് ഉബുണ്ടു 18.04 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. Applications – Internet എന്ന മെനുവിൽ ഈ മൂന്നു വെബ് ബ്രൗസറുകളും സജ്ജീകരിച്ചിരിക്കുന്നു

 


ഫയര്‍ഫോക്സ് വെബ് ബ്രൗസര്‍ (Firefox Web Browser)


      Firefox 65.0.1 അണ് ഈ പതിപ്പില്‍ ഡിഫോള്‍ട്ട് ആയി ഉള്‍പ്പെടുത്തിയിട്ടുള്ളത്. Firefox ന്റെ ഈ വേര്‍ഷനിലും‍ മെനുബാര്‍ ഹൈഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ F10കീ അമർത്തി മെനുബാര്‍ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. കൂടാതെ അഡ്രസ്ബാര്‍ ഉള്‍പ്പെടുന്ന ഭാഗത്തിന്റെ അവസാനമുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്താലും മെനുവിലുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. അഡ്രസ്ബാറിനു മുകളിലുള്ള ഒഴിഞ്ഞ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് Menu Bar ല്‍ ടിക് നല്‍കി മെനു ബാര്‍ സ്ഥിരമായ് ഉറപ്പിക്കാം.

ക്രോമിയം വെബ് ബ്രൗസര്‍ (Chromium Web Browser)


      ഗൂഗിളിന്റെ ഓപ്പൺ സോഴ്സ് വെബ് ബ്രൗസർ പ്രോജക്ടിൽ നിന്നാണ് ക്രോമിയം ബ്രൗസർ ഉണ്ടാവുന്നത്. ക്രോമിയത്തിന്റെ 71.0.3578.98 പതിപ്പാണ് ഉബുണ്ടു 18.04ൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് വെബ് ബ്രൗസറുകളെ പോലെ ഇതിലും മെനുബാർ ദൃശ്യമല്ല. മൊബൈൽ ഫോണിൽ ഉള്ളതുപോലെ ഒരു Three dot menu അഡ്രസ്സ് ബാറിന്റെ അവസാനം കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ മെനു ദൃശ്യമാകുന്നതാണ്.

GNOME Web - വെബ് ബ്രൗസര്‍ (Web)


      മുമ്പ് എപ്പിഫനി വെബ് ബ്രൗസർ (Epiphany web browser) എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കുവേണ്ടി നിർമ്മിച്ചിട്ടുള്ള വളരെ ലളിതമായ ഈ വെബ് ബ്രൗസറാണിത്.

മറ്റ് വെബ് സോഫ്റ്റ്‍വെയറുകൾ

ഫയൽസില്ല (FileZilla)


ഫയൽ ട്രാൻസ്ഫർ പ്രോട്ടോകോൾ (FTP) ഉപയോഗിച്ച് വെബ്സെർവറിലേക്കും തിരിച്ചും ഫയലുകൾ കൈമാറാനുള്ള ക്ലയന്റ് സോഫ്റ്റ്‍വെയർ ആണ് ഫയൽസില്ല. FTPക്ക് പുറമെ SFTP, FTPS എന്നീ പ്രോട്ടോകോളുകളെയും ഫയൽസില്ല പിന്തുണക്കുന്നുണ്ട്. ക്രോസ് പ്ലാറ്റ്ഫോം സോഫ്റ്റ്‍വെയറായതുകൊണ്ട് ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കും ഫയൽ കൈമാറ്റം സാധ്യമാണ്. ക്ലയന്റ്സോഫ്റ്റ്‍വെയറിനുപുറമേ ഫയൽസില്ല സെർവർ എന്ന പേരിൽ സെർവർ സോഫ്റ്റ്‍വെയറും ലഭ്യമാണ്. ഫയൽസില്ല ക്ലയന്റിന്റെ 3.28.0 പതിപ്പാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കൂടെ ലഭ്യമാക്കിയിരിക്കുന്നത്.

 

സവിശേഷതകൾ

  • സ്വതന്ത്രസോഫ്റ്റ്‍വെയർ

  • IPv6 പ്രോട്ടോകോൾ സപ്പോർട്ട് ചെയ്യുന്നു.

  • വ്യത്യസ്ത ടാബുകളിലായി ഒന്നിലധികം സെർവറുകൾ കണക്ട് ചെയ്യാനും ഫയലുകൾ കൈമാറാനും സാധിക്കുന്നു.

  • സെർവറിലെയും ലോക്കലിലെയും ഡയറക്ടറികൾ ബുക്ക്മാർക്ക് ചെയ്യാനുള്ള സംവിധാനം

  • ഫയൽനെയിം ഫിൽട്ടറുകൾ

  • റിമോട്ട് ഫയൽ എഡിറ്റിംഗ്. സെർവറിൽനിന്നും ഫയൽ ഡൗൺലോഡ് ചെയ്യാതെ എഡിറ്റ് ചെയ്യാനുള്ള സൗകര്യം

  • ക്രോസ്പ്ലാറ്റ്ഫോം. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ആശ്രിതത്വം ഇല്ല.

ഫയൽസില്ല ഉപയോഗിച്ച് ലോക്കൽ നെറ്റ്‍വർക്കിൽ ഫയൽ ഷെയർചെയ്യുന്നവിധം

  • രണ്ട് കമ്പ്യൂട്ടറുകൾ ഒരേ നെറ്റ്‍വർക്കിൽ കണക്ട് ചെയ്യുക.

  • ഫയൽസില്ല ഓപ്പൺ ചെയ്ത് ഇനിപറയുന്ന ഫീൽഡുകൾ ശരിയായി പൂരിപ്പിക്കുക.

    1. Host : കണക്ട് ചെയ്യേണ്ട സിസ്റ്റത്തിന്റെ ഐ.പി അഡ്രസ്സ്

    1. Username: കണക്ട് ചെയ്യേണ്ട സിസ്റ്റത്തിന്റെ username

    1. Password: കണക്ട് ചെയ്യേണ്ട സിസ്റ്റത്തിന്റെ password

    1. Port: 22

  • തുടർന്ന് Quick connect എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  • Remote site എന്ന ഭാഗത്ത് കണക്ടചെയ്ത സിസ്റ്റത്തിലെ ഫയൽസിസ്റ്റം തുറന്നുവന്നിരിക്കുന്നത് കാണാം.

  • Local siteഎന്ന ഭാഗത്തുനിന്നും ഫയൽബ്രൗസ് ചെയ്ത് ഷെയർ ചെയ്യേണ്ട ഫയൽ സെലക്ട് ചെയ്യുക.

  • Remote site ലെ ഫയൽബ്രൗസ് ചെയ്ത് ഫയൽ സേവ് ചെയ്യേണ്ട ഫോൾഡർ സെലക്ട് ചെയ്യുക.

  • എന്റർ കീ അമർത്തുകയോ സെലക്ട്ചെയ്തുവച്ചിരിക്കുന്ന ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Upload ൽ ക്ലിക്ക് ചെയ്തോ ഫയൽ കൈമാറാം.


SOME BROWSING TRICKS .....


1. അബദ്ധത്തിൽ നിങ്ങൾ സന്ദർശിച്ചുകൊണ്ടിരുന്ന സൈറ്റ് Close ആയിപ്പോയാൽ Ctrl + Shift + T അമർത്തുക. പഴയ ടാബിലേക്കു മടങ്ങിയെത്താം.


2. സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന സൈറ്റിന്റെ URL ഹൈലൈറ്റ് ആകാന്‍

Ctrl + L അമര്‍ത്തുക. പുതിയ ടാബിലേയ്ക്ക് ലിങ്ക് കോപ്പി ചെയ്യുന്നതിനും, സന്ദര്‍ശിക്കുന്ന സൈറ്റിന്റെ ലിങ്ക് മറ്റാര്‍ക്കെങ്കിലും ഷെയര്‍ ചെയ്യുന്നതിനായി കോപ്പിയെടുക്കുന്നതിനും സഹായകരമാണ്.


3. ഏറ്റവും എളുപ്പത്തിൽ screenshot എടുക്കാൻ print screen ബട്ടൺ അമർത്തുക.


4. ബ്രൌസര്‍ ഹിസ്റ്ററി സേവ് ആകാതെ ബ്രൌസ് ചെയ്യാന്‍

ക്രോം യൂസേര്‍സ് ബ്രൌസര്‍ ഓപ്പണ്‍ ചെയ്ത് CTRL + SHIFT + N പ്രസ്സ് ചെയ്യുക. ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ CTRL + SHIFT + P പ്രസ്സ് ചെയ്യണം.. ആപ്പോള്‍ വരുന്ന സീക്രട്ട് ബ്രൌസിംഗ് വിന്‍ഡോയില്‍ നിങ്ങള്‍ ഏതൊക്കെ സൈറ്റ് ഓപ്പണ്‍ ചെയ്താലും അത് ഹിസ്റ്ററിയില്‍ സേവ് ആകില്ല!


5. വെബ്‍ബ്രൗസറില്‍ പുതിയ ടാബ് ആരംഭിക്കാന്‍ Ctrl + T


6.വെബ്‍ബ്രൗസറിനെ നോട്ട്പാഡാക്കി മാറ്റാന്‍ പുതിയ ടാബ് തുറന്ന് അഡ്രസ്ബാറില്‍

ഇത് കോപ്പിചെയ്താല്‍ മതി. data:text/html, <html contenteditable>


7. Ctrl + U അമര്‍ത്തിയാല്‍ സന്ദര്‍ശിക്കുന്ന പേജിന്റെ source code കാണാവുന്നതാണ്.




പാഠപുസ്തകങ്ങള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം

കോവിഡ് കാലത്തു വീട്ടിലിരുന്നു ഓൺലൈനായി പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുള്ള ടെക്സ്റ്റ് ബുക്കുകൾ മൊബൈലിൽ ഡൌൺലോഡ് ചെയ്യാനും കാണാനും പറ്റിയ രീതിയിൽ കുറഞ്ഞ വലിപ്പത്തിലുള്ള PDF ആയി താഴെപ്പറയുന്ന പേജിൽ ലഭ്യമാണ്..


 

പിഡിഎഫ് ഫയലിനെ എങ്ങനെ വേഡ് ആക്കി മാറ്റാം? ഒരു എളുപ്പവഴി

 

നിങ്ങളുടെ ജിമെയിലില്‍ നിന്ന് തന്നെ പിഡിഎഫ് രേഖ വേഡ് ഫോര്‍മാറ്റിലേക്ക് മാറ്റാനും അത് എഡിറ്റ് ചെയ്യാനും സാധിക്കും.


ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണ് പലരും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ലഭിക്കുന്ന കത്തുകളും, ഔദ്യോഗിക രേഖകളും മിക്കപ്പോഴും പിഡിഎഫ് ഫയല്‍ രൂപത്തിലാണ് ഉണ്ടാവാറ്. എന്നാല്‍ പിഡിഎഫ് ഫയലുകളിലെ പിഴവുകള്‍ തിരുത്താന്‍ എളുപ്പമല്ല. അതിന് അത് വേഡ് ഫയലായി കണ്‍വേര്‍ട്ട് ചെയ്യേണ്ടതുണ്ട്.


പിഡിഎഫ് ഡോക്യുമെന്റിനെ വേഡാക്കി മാറ്റാന്‍ നിരവധി ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള പിഡിഎഫ് രേഖകള്‍ ഈ വെബ്‌സൈറ്റുകളില്‍ വേഡ് ആക്കി മാറ്റാന്‍ എളുപ്പമാണെങ്കിലും മലയാളം ഉള്‍പ്പടെയുള്ള പ്രാദേശിക ഭാഷകള്‍ പിഡിഎഫില്‍ നിന്നും വേഡിലേക്ക് മാറ്റുക സാധാരണ പിഡിഎഫ് കണ്‍വേര്‍ട്ടര്‍ വെബ്‌സൈറ്റില്‍ അത്ര എളുപ്പമല്ല.


എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജിമെയിലില്‍ നിന്ന് തന്നെ പിഡിഎഫ് രേഖ വേഡ് ഫോര്‍മാറ്റിലേക്ക് മാറ്റാനും അത് എഡിറ്റ് ചെയ്യാനും സാധിക്കും. അതെങ്ങനെയാണെന്ന് നോക്കാം.


  • ഇമെയിലില്‍ ലഭിക്കുന്ന പിഡിഎഫ് ഫയലുകള്‍ ജിമെയിലില്‍ നിന്ന് തന്നെ തുറക്കുക.

  • തുറന്നുവരുന്ന ഡോക്യുമെന്റിന് മുകളിലായി ഓപ്പണ്‍ വിത്ത് ഗൂഗിള്‍ ഡോക്‌സ് എന്ന ബട്ടന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.

  • അപ്പോള്‍ ഒരു പുതിയ വിന്‍ഡോയില്‍ ഗൂഗിള്‍ ഡോക്‌സ് തുറന്നുവരും. നിങ്ങള്‍ നല്‍കിയ പിഡിഎഫ് രേഖയിലുണ്ടായിരുന്ന ഉള്ളടക്കം ഇവിടെ നിന്നും എഡിറ്റ് ചെയ്യാം.

  • വേണ്ട മാറ്റങ്ങള്‍ വരുത്തി അത് വീണ്ടും പിഡിഎഫ് ഫോര്‍മാറ്റിലേക്ക് തന്നെ സേവ് ചെയ്യാനും വേഡ് ഫോര്‍മാറ്റില്‍ സേവ് ചെയ്യാനും സാധിക്കും.

  • മലയാളം ഉള്ളടക്കങ്ങളാണെങ്കില്‍ ഗൂഗിള്‍ ടൈപ്പിങ് ഇന്‍പുട്ട് ഉപയോഗിച്ചോ ടൈപ്പ് ഇന്‍ പോലുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ചോ ഗൂഗിള്‍ ഡോക്‌സില്‍ നിന്ന് തന്നെ വേണ്ട മാറ്റങ്ങള്‍ വരുത്താനാവും. ഇത് കോപ്പി ചെയ്‌തെടുത്ത് നിങ്ങള്‍ക്ക് ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യുകയും ആവാം.


കംപ്യൂട്ടറില്‍ സേവ് ചെയ്ത് വെച്ച പിഡിഎഫ് എങ്ങനെ വേഡ് ആക്കാം.


  • അതിനായി ഗൂഗിള്‍ ഡോക്‌സ് (Google Docs) തുറക്കുക.

  • ബ്ലാങ്ക് ഫയല്‍ ഓപ്പണ്‍ ചെയ്യുക ഫയല്‍-ഓപ്പണ്‍- അപ്പ് ലോഡ് തിരഞ്ഞെടുക്കുക.

  • നിങ്ങള്‍ക്ക് കണ്‍വേര്‍ട്ട് ചെയ്യേണ്ട പിഡിഎഫ് തിരഞ്ഞെടുത്ത് ഓപ്പണ്‍ ചെയ്യുക.

  • അപ്പോള്‍ പിഡിഎഫ് ഫയല്‍ തുറന്നുവരും.

  • അതില്‍ മുകളിലായി ഓപ്പണ്‍ വിത്ത് ഗൂഗിള്‍ ഡോക്‌സ് എന്ന് കാണാം. അത് തിരഞ്ഞെടുക്കുക.

  • അപ്പോള്‍ നിങ്ങള്‍ നല്‍കിയ പിഡിഎഫിലെ ഉള്ളടക്കങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഗൂഗിള്‍ ഡോക്‌സില്‍ കാണാം.

  • വേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ഇത് ഗൂഗിള്‍ ഡോക്‌സില്‍ നിന്ന് തന്നെ വേഡ് ആക്കി സേവ് ചെയ്യുകയോ പിഡിഎഫ് ആക്കി സേവ് ചെയ്യുകയോ ചെയ്യാം.

മൈക്രോസോഫ്റ്റ് വേഡിന് സമാനമായി ഗൂഗിള്‍ നല്‍കുന്ന സേവനമാണ് ഗൂഗിള്‍ ഡോക്‌സ്. മൈക്രോസോഫ്റ്റ് വേഡില്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ഗൂഗിള്‍ ഡോക്‌സിലും സാധ്യമാണ്. ഇത് കൂടാതെ എക്‌സലിന് സമാനമായുള്ള ഗൂഗിള്‍ ഷീറ്റും പവര്‍പോയിന്റിന് സമാനമായുള്ള ഗൂഗിള്‍ സ്ലൈഡും ലഭ്യമാണ്.

 


 

ഫെയ്‌സ്‌ബുക്കിലുള്ള ചിത്രങ്ങൾ ഇനി നേരിട്ട് ഗൂഗിൾ ഫോട്ടോസിലേക്ക് മാറ്റാം

 

ചിത്രങ്ങൾ മാത്രമല്ല വിഡിയോകളും ഇനി ഈസിയായി മാറ്റാം. ഡെസ്ക്ടോപ് കമ്പ്യൂട്ടറിലോ, ലാപ്‌ടോപിലോ, മൊബൈൽ ആപ് ഉപയോഗിച്ചോ ഫെയ്‌സ്‌ബുക് ഫോട്ടോകളും വിഡിയോകളും ഗൂഗിൾ ഫോട്ടോസിലേക്ക് കൈമാറാവുന്നതാണ്.

പലർക്കും ഫെയ്‌സ്‌ബുക്കിൽ പല കാലത്തായി പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോകൾ ഗൃഹാതുരത്വം നിറഞ്ഞതായിരിക്കയും. ഒരിക്കലും നഷ്പ്പെടരുത് എന്ന് ആഗ്രഹിക്കുന്നവയായിരിക്കും ഈ ഫോട്ടോകൾ. അങ്ങനെയെങ്കിൽ ഈ ഫോട്ടോകൾ മറ്റൊരു സ്ഥലത്തുകൂടെ സേവ് ചെയ്തു വയ്ക്കുന്നത് നല്ലതാണ്. പല സമയത്തായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഓരോന്നായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നത് അല്പം ശ്രമകരമായ കാര്യമാണ്. ഇതിനൊരു പരിഹാരവുമായി ഫെയ്‌സ്ബുക്ക് തന്നെ രംഗത്തെത്തി.

ഇനി ഫെയ്‌സ്‌ബുക്കിലുള്ള നിങ്ങളുടെ ചിത്രങ്ങൾ നേരിട്ട് ഗൂഗിൾ ഫോട്ടോസിലേക്ക് മാറ്റം. ചിത്രങ്ങൾ മാത്രമല്ല വിഡിയോകളും ഇനി ഈസിയായി മാറ്റാം. ഫെയ്‌സ്‌ബുക്കിന്റെ സെറ്റിങ്സിൽ പോയി 'യുവർ ഫേസ്ബുക് ഇൻഫർമേഷൻ' സെക്ഷൻ തിരഞ്ഞെടുക്കുക. അതിനകത്തെ 'ട്രാൻസ്ഫർ എ കോപ്പി ഓഫ് യുവർ ഫോട്ടോസ് ഓർ വീഡിയോസ്' ക്ലിക്ക് ചെയ്യുക. തുടർന്ന് വെരിഫിക്കേഷനായി നിങ്ങളുടെ ഫേസ്ബുക് പാസ്സ്‌വേർഡ് നൽകുക. അതിനു ശേഷം വരുന്ന ഡ്രോപ്പ് ഡൌൺ ബോക്‌സിൽ ഗൂഗിൾ ഫോട്ടോസ് തിരഞ്ഞെടുക്കുക. ഫോട്ടോസ് ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപ് ഗൂഗിൾ ഫോട്ടോസിന്റെയും പാസ്സ്‌വേർഡ് ചോദിക്കും. ഇതും കൃത്യമായി നൽകിയാൽ ഫെയ്‌സ്‌ബുക്കിലുള്ള ചിത്രങ്ങൾ ഗൂഗിൾ ഫോട്ടോസിലേക്ക്മാറും.

 


 

എങ്ങനെ നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് ലാപ്ടോപ്പിൽ ഉപയോഗിക്കാം??


 നിങ്ങളുടെ കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പിനുള്ള ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്, എന്നാൽ പൊതു വൈഫൈ ഉപയോഗിക്കാൻ നിങ്ങൾക്ക് താൽപ്പര്യവുമില്ല, എന്തുചെയ്യും?

നിങ്ങളുടെ ഫോൺ യുഎസ്ബി, ബ്ലൂടൂത്ത് അല്ലെങ്കിൽ വൈഫൈ വഴി ബന്ധിപ്പിക്കുന്നതിനും, ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ഒരു കണക്ഷൻ നൽകാൻ പറ്റുന്നതിനും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് വിവരിക്കുകയാണ് ഇവിടെ.

യുഎസ്ബി ടെതെറിംഗ്

നമ്മളിൽ പലർക്കും അറിയാം എന്താണ് ഇതെന്ന്. വളരെ ലളിതമായി പറഞ്ഞാൽ നിങ്ങളുടെ മൊബൈൽ ഫോണിനെ യുഎസ്ബി ഡാറ്റ കേബിൾ വഴി ഒരു കംപ്യൂട്ടറുമായോ അല്ലെങ്കിൽ ലാപ്ടോപുമായോ ബന്ധിപ്പിക്കുക വഴി ഫോണിലെ ഇന്റർനെറ്റ് നിങ്ങൾക്ക് പിസിയിൽ ഉപയോഗിക്കാൻ കഴിയുന്ന സൗകര്യമാണിത്.

ചെയ്യേണ്ടത്

ഇതിനായി നിങ്ങളുടെ ഫോണിന്റെ കൂടെ തന്നെ ലഭിച്ച യുഎസ്ബി കേബിൾ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും ഉചിതം. 6.97Mbps ഡൗൺലോഡ് വേഗതയും 2.02Mbps വരെ അപ്ലോഡ് വേഗതയും പരമാവധി ഇതുവഴി ലഭ്യമാകും. ഇതിനായി സെറ്റിങ്സിൽ USB tethering ഓപ്ഷൻ ആണ് ഓൺ ചെയേണ്ടത്.

ബ്ലൂടുത്ത് ടെതെറിംഗ്

അധികമാരും ഇന്നത്തെ കാലത്ത് ഉപയോഗിക്കാറില്ലെങ്കിലും ബ്ലൂടൂത്ത് വഴിയും ഇന്റർനെറ്റ് നിങ്ങളുടെ ഫോണിൽ നിന്നും പിസിയിലേക്ക് ഉപയോഗിക്കാൻ കഴിയും. ഇതിനായി ഫോണിലേത് എന്നപോലെ തന്നെ ലാപ്ടോപ്പിലും ബ്ലൂടൂത്ത് സൗകര്യം ഉണ്ടായിരിക്കണം. ഇനി ബ്ലൂടൂത്ത് ഇല്ലാത്ത പിസിയോ ലാപ്ടോപ്പോ ആണെങ്കിൽ യുഎസ്ബി ബ്ലൂടൂത്ത് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭിക്കും. അതും ഉപയോഗിക്കാവുന്നതാണ്.

ചെയ്യേണ്ടത്

മറ്റു മാർഗ്ഗങ്ങളെ അപേക്ഷിച്ചു ഇവിടെ സ്പീഡ് പരമാവധി കുറവായിരിക്കും എന്നതും ഓർമ്മിപ്പിക്കട്ടെ. 0.35Mbps വരെ ഡൗൺലോഡ് സ്പീഡും 0.78Mbps വരെ അപ്ലോഡ് സ്പീഡും മാത്രമാണ് ഇവിടെ ലഭിക്കുക. ഈ സൗകര്യം ഉപയോഗിക്കുന്നതിനായി നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ സെറ്റിങ്സിൽ Wireless & networks > More > Tethering & portable ൽ കയറി Bluetooth tethering ഓൺ ചെയ്യുക.

വൈഫൈ ഹോട്സ്പോട്ട്

ഇതിനെ കുറിച്ച് പ്രത്യേകിച്ച് അധികമാരോടും പറയേണ്ടതില്ല എന്നാണ് തോന്നുന്നത്. കാരണം ഇന്നുള്ളതിൽ ബഹുഭൂരിഭാഗം ആളുകളും തങ്ങളുടെ ഫോണിൽ മറ്റൊരു ഫോണിലെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും അതുപോലെ തങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് തങ്ങളുടെ ലാപ്ടോപ്പിൽ ഉപയോഗിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്ന ഏറ്റവും സൗകര്യപ്രദമായ ഒപ്പം ഏറ്റവും എളുപ്പവുമുള്ള മാർഗ്ഗമാണിത്.

ചെയ്യേണ്ടത്

എങ്കിലും ഈ സെറ്റിംഗ്സ് അറിയാത്തവർക്ക് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ഇവിടെ വിവരിക്കുകയാണ്. ഇതിനായി നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ സെറ്റിങ്സിൽ കയറി Wireless & networks > More > Tethering & portablePortable Wi-Fi hotspot ഓൺ ചെയ്യുക. ശേഷം ലാപ്ടോപ്പിലോ മറ്റു ഫോണുകളിലോ എല്ലാം തന്നെ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയും. വേഗത ഡൗൺലോഡ് സ്പീഡ് 16.01Mbps വരെയും അപ്ലോഡ് സ്പീഡ് 4.45Mbps വരെയും പരമാവധി ലഭിക്കുകയും ചെയ്യും.

______________________________________________________________________________

 

ഗൂഗിളിൽ സ്വന്തം പേര് സെർച്ച് ചെയ്യാറുണ്ടോ? വിവരങ്ങൾ ശരിയല്ലെങ്കിൽ തിരുത്താം..

എന്താണ് ഗൂഗിളിന്റെ പീപ്പിള്‍ കാര്‍ഡ്‌സ്? നിങ്ങള്‍ക്കുമുണ്ടാക്കാം എളുപ്പത്തിലൊരു ഇന്റര്‍നെറ്റ് വിലാസം...

പീപ്പിൾ കാർഡ് എന്ന പേരിലാണ് പുതിയ സംവിധാനം ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. വിസിറ്റിംഗ് കാർഡിന്റെ വിർച്വൽ രൂപം ആണ് പീപ്പിൾ കാർഡ്.

നിങ്ങൾ നിങ്ങളുടെ സ്വന്തം പേര് ഗൂഗിളിൽ സെർച്ച് ചെയ്യാറുണ്ടോ? വരുന്ന ഉത്തരം കൃത്യമല്ല എങ്കിൽ എന്ത് ചെയ്യും? തിരുത്താൻ അവസരമൊരുക്കുകയാണ് ഗൂഗിൾ. 'പീപ്പിൾ കാർഡ്' എന്ന പേരിലാണ് പുതിയ സംവിധാനം ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വിസിറ്റിംഗ് കാർഡിന്റെ വിർച്വൽ രൂപം ആണ് 'പീപ്പിൾ കാർഡ്'

നിങ്ങളൊരു ചെറുകിട ബിസിനസ്സ് സംരംഭകനോ, പെർഫോമിംഗ് ആർട്ടിസ്റ്റോ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറോ അല്ലെങ്കിൽ ഓൺലൈൻ ലോകത്ത് തന്റേതായ ഒരിടം നിർമ്മിക്കാൻ താൽപര്യപ്പെടുന്ന വ്യക്തിയോ ആണെങ്കിൽ പീപ്പിൾ കാർഡ് വളരെയേറെ ഉപകാരപ്രദമാണ്. നിങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങൾ നൽകാനും അതുവഴി മറ്റുള്ളവർക്ക് നിങ്ങളുമായി പെട്ടന്ന് ബന്ധപ്പെടാനുള്ള സാദ്ധ്യതകളാണ് പീപ്പിൾ കാർഡ് ഒരുക്കുന്നത്.

എങ്ങനെ നിങ്ങളുടെ ഗൂഗിൾ പീപ്പിൾ കാർഡ് തയ്യാറാക്കാം?

നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് സിഗ് ഇൻ ചെയ്ത് ' ആഡ് മി ടു സെർച്ച്' (add me to Search) എന്നത് സെർച്ച് ചെയ്യുക. അപ്പോൾ തുറന്നു വരുന്ന 'ആഡ് യൂവർസെൽഫ്‌ ടു ഗൂഗിൾ സെർച്ച്' (Add yourself to Google Search) തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങളുടെ ഫോൺ നമ്പർ നൽകണം. ഫോണിൽ വരുന്ന ആറ് അക്ക കോഡ് എന്റർ ചെയ്യാൻ ആവശ്യപ്പെടും. ഇതാണ് ആദ്യ ഘട്ടം.

നിങ്ങൾ താമസിക്കുന്ന സ്ഥലവും നിങ്ങളുടെ തൊഴിലിനെയും കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണവും ചേർത്ത് പബ്ലിക് പ്രൊഫൈൽ സൃഷ്ടിക്കാനുള്ള ഒരു ഓൺലൈൻ ഫോം പൂരിപ്പിക്കലാണ് അടുത്ത ഘട്ടം. നിങ്ങളുടെ ജോലി, വിദ്യാഭ്യാസം, ജന്മനാട്, നിങ്ങളുടെ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ചേർക്കുന്നതിനുള്ള ഓപ്ഷനുകൾ ഈ ഫോമിലുണ്ടാവും. നിങ്ങളുടെ ഫോട്ടോ, ഫോൺ നമ്പർ, -മെയിൽ ഐഡി എന്നീ അതിസ്വകാര്യ വിവരങ്ങൾ പീപ്പിൾ കാർഡിൽ ചേർക്കണോ എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. ഒടുവിൽ വിവരങ്ങൾ സേവ് ചെയ്യുന്നതോടെ നിങ്ങളുടെ പീപ്പിൾ കാർഡ് തയ്യാറാകും.

ഒരു ഗൂഗിൾ അക്കൗണ്ടും ഫോൺ നമ്പറും ഉപയോഗിച്ച് ഒരു പീപ്പിൾ കാർഡ് മാത്രമേ തയ്യാറാക്കാൻ സാധിക്കൂ. ഓര്‍ക്കുക മൊബൈല്‍ ഫോണില്‍കൂടി മാത്രമേ ഇപ്പോള്‍ ഇന്ത്യയില്‍ ഇത് സാധ്യാമാവു 

______________________________________________________________________________

 Resize Photo and Signature for UPSC Exams | SSC Exams | Kerala PSC Exams | GATE Exams and other online examinations.  

PSC Photo               <----   PSC   പോലുള്ള പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോട്ടോ റീസൈസ് ചെയ്യുകയും ഫോട്ടോയില്‍ പേരും ജനനതീയതിയും  ടൈപ്പ് ചെയ്യേണ്ടതായും വരും. അതിന് സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ സംവിധാനമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. ഫോട്ടോ അപ്‍ലോഡ് ചെയ്തതിനുശേഷം പേര്, ജനനതീയതി എന്നീ ചെക്ബോക്സുകള്‍ ടിക് നല്‍കണം. ശേഷം ഡൗണ്‍ലോഡ് ചെയ്യാം. Custom Resize ഉപയോഗിച്ച് നമുക്കാവശ്യമായ ഡയമെന്‍ഷനില്‍ ക്രോപ്പ് ചെയ്യുകയുമാവാം. ഫോട്ടോ പോലെ സിഗ്നേച്ചറും റീസൈസ് ചെയ്യാം. സഹായത്തിനായ് സൈറ്റില്‍ ഹെല്‍പ് ഫയല്‍ നല്‍കിയിട്ടുമുണ്ട്.

______________________________________________________________________________    

പി ഡി എഫ് പുസ്‍തകത്തില്‍ നിന്ന് കോപ്പി പേസ്റ്റ് ചെയ്യാം 

     ഓണ്‍ലൈന്‍ പഠനവുമായ് ബന്ധപ്പെട്ട് റിസോഴ്‍സുകള്‍ നിര്‍മ്മിക്കുന്നതിനായ് പലപ്പോഴും പാഠപുസ്‍തകത്തിലെ വിവരങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ടതായ് വരാം. ഇത് പലപ്പോഴും ശ്രമകരവും വളരെ സമയമെടുക്കുന്നതുമാണ്. ഇതിനൊരു പരിഹാരമായ് ഒരു ഓണ്‍ലൈന്‍ കണ്‍വേര്‍ട്ടറെ ഉപയോഗപ്പെടുത്താം. അതിനായ്  Click Here (https://libindic.org/Payyans) എന്ന സൈറ്റില്‍ പ്രവേശിക്കുക. തുറന്നുവരുന്ന ASCII - Unicode Conversion എന്ന ടെക്റ്റ് ബോക‍്സില്‍ പാഠപുസ്‍തകത്തില്‍ നിന്നും കോപ്പി ചെയ്‍ത മാറ്റര്‍ പേസ്റ്റ് ചെയ്ത് ചുവടെയുള്ള Convert ക്ലിക്ക് ചെയ്യുക. അപ്പോള്‍ കണ്‍വേര്‍ട്ട് ചെയ്ത മാറ്റര്‍ തൊട്ടുതാഴെ ലഭ്യമാകും. ചെറിയ എഡിറ്റിങ്ങ് നടത്തി ഇത് കോപ്പി പെയ്സ്റ്റ് ചെയ്യുകയുമാവാം.

______________________________________________________________________________


 ഡിജിലോക്കർ സംവിധാനം അറിയേണ്ടതെല്ലാം

    നമുക്കാവശ്യമായ എല്ലാ രേഖകളും, സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കർhttps://digilocker.gov.in എന്ന വെബ്‍സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്. ആദ്യമായി രജിസ്റ്റർ ചെയ്യാൻ മുകളിൽ പ്രതിപാദിച്ച വെബ്‍സൈറ്റിൽ കയറി sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേർഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്‍വേഡും നൽകണം. അതിനുശേഷം ആധാർ നമ്പർ ഇതിലേക്ക് ലിങ്ക് ചെയ്യണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം “Get more now” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് “Board of Public Examination Kerala” തിരഞ്ഞെടുക്കുക. തുടർന്ന് "Class X School Leaving Certificate' സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.


    ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള സർക്കാർ സംവിധാനമാണ് ഡിജിലോക്കര്‍. ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ് ഫോമിലാണ് സംവിധാനം പ്രവ‍ര്‍ത്തിക്കുന്നത്. ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ എപ്പോഴും പ്രയോജനപ്പെടും. രേഖകളുടെ പകര്‍പ്പുകള്‍ എളുപ്പത്തിൽ എവിടെയും ലഭ്യമാക്കുന്നതിനും ഉപകരിക്കും.ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഡിജിലോക്കറിന് 1.35 കോടി ഉപയോക്താക്കളുണ്ട്, ആളുകൾ പാൻ കാർഡുകൾ, മാർക്ക് ഷീറ്റുകൾ, ജാതി സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡുകൾ മുതലായവ ഇതിൽ സൂക്ഷിക്കുവാൻ ഉപയോഗിക്കുന്നു.

ഡിജിലോക്കർ സംവിധാനം എങ്ങനെ ഉപയോഗിക്കാം?


1.
ഡിജിലോക്കർ വെബ്സൈറ്റ് സന്ദർശിക്കുകയോ, അല്ലെങ്കിൽ സ്മാർട്ട് ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.
2.
അതിനു ശേഷം നിങ്ങളുടെ ആധാർ നമ്പറോ മൊബൈൽ നമ്പറോ ഉപയോഗിച്ചോ ഒരു യൂസർ ഐഡി ക്രിയേറ്റ് ചെയ്യുക. .ടി.പി വെരിഫിക്കേഷൻ ഉണ്ടാകും.
3.
ഒറിജിനൽ രേഖകളുടെ സ്‌കാൻ ചെയ്ത കോപ്പികൾ (PDF, JPEG or PNG) വെബ്സൈറ് വഴിയോ ആപ്പ് വഴിയോ അപ്‍ലോഡ് ചെയ്യുക.
4.
പിന്നീട് ഏത് സ്ഥലത്തുനിന്നു വേണമെങ്കിലും ഈ രേഖകൾ നമുക്ക് ആക്സസ് ചെയ്യാവുന്നതാണ്.
5.
ഇൻകം ടാക്‌സ് വകുപ്പ്, സിബിഎസ്ഇ, രജിസ്ട്രാർ ഓഫീസ് തുടങ്ങിയ ചില സ്ഥാപങ്ങൾക്ക് നമ്മുടെ രേഖകൾ നേരിട്ട് നമ്മുടെ ഇ-ലോക്കറിലേയ്ക്ക് അപ്‌ലോഡ് ചെയ്യാൻ കഴിയും.
6.
മറ്റുള്ളവരുമായി രേഖകൾ ഷെയർ ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.
7. UIDAI,
കേന്ദ്ര ഗതാഗത മന്ത്രാലയം, വിദ്യാഭ്യാസ ബോർഡുകൾ, ഇൻകം ടാക്‌സ് വകുപ്പ് തുടങ്ങിയ പല സ്ഥാപങ്ങളും ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

    2020 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള സംസ്ഥാന ഐടി മിഷൻ, -മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്.യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്താണ് ഡിജിറ്റല്‍ പതിപ്പ് ഡിജിലോക്കറില്‍ ലഭ്യമാക്കുന്നത്.സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ക്ക് ഡിജിലോക്കറിലേക്ക് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.

    ഡിജിലോക്കർ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി സംസ്ഥാന - .ടി. മിഷന്റെ സിറ്റിസൺ കാൾ സെന്ററിലെ 1800-4251-1800 (ടോൾ ഫ്രീ) 155300 (ബി.എസ്.എൻ.എൽ നെറ്റ്‍വർക്കിൽ നിന്ന്) 0471- 2335523 (ബാക്കി നെറ്റ്‍വർക്കിൽ നിന്നും) എന്നി ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

______________________________________________________________________________

 

 ഡെസ്ക്‌ടോപ്പിൽ/ലാപ്‍ടോപ്പില്‍ എങ്ങനെ വാട്സാപ്പ് ഉപയോഗിക്കാം?



> നിങ്ങളുടെ ഫോണിലെ വാട്സാപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.

>കംപ്യൂട്ടറിന്റെ ബ്രൗസറിൽ web.whatsapp.com എന്ന വെബ്‌സൈറ്റ് തുറക്കുക.

> തുറന്നു വരുന്ന പേജിൽ നിങ്ങള്‍ക്ക് ഒരു ക്യൂആര്‍ കോഡ് കാണാൻ കഴിയും. ഫോണിൽ വാട്സാപ്പ് തുറന്ന് വലത് ഭാഗത്ത് മുകളില്‍ കാണുന്ന മൂന്നു കുത്തുകളില്‍ ക്ലിക്ക് ചെയ്ത് സെറ്റിങ്സിൽ നിന്നും വാട്സാപ്പ് വെബ്( WhatsApp Web) തിരഞ്ഞെടുക്കുക.

> നിങ്ങളുടെ ഫോണിലെ ക്യാമറ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തെടുക്കുക. ഫോണ്‍ നേരേ ക്യൂആര്‍ കോഡിലേയ്ക്ക് പിടിക്കുക.അല്പസമയത്തിനുള്ളില്‍ കണക്ട് ആകും.

ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതോടെ ഫോണിലെ വാട്സാപ്പ് ഡെസ്ക്‌ടോപ്പിൽ ഓപ്പറേറ്റ് ചെയ്യാനാവും. നിങ്ങള്‍ വെബ് വഴി വാട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ ഫോണിലും ലഭ്യമാവും. ശ്രദ്ധിക്കേണ്ട ഒരു കാര്യം വെബിൽ വാട്സാപ്പ് ഉപയോഗിക്കുമ്പോള്‍ ഫോണിൽ ഡാറ്റ കണക്ടഡ് ആയിരിക്കണം.

വാട്സാപ്പ് ഗ്രൂപ്പ് കോളിൽ ഇനി ഒരുപാടാളുകളെ ചേർക്കാം

ഫോണിൽ ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും കംപ്യൂട്ടറിൽ വാട്സാപ്പ് വെബ് ഉപയോഗിക്കുമ്പോൾ ചെയ്യാം. കംപ്യൂട്ടറിലുള്ള ഫയലുകള്‍ ഫോണിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ സാധിക്കും. കൂടാതെ ചാറ്റിലെ മീഡിയ ഫയലുകള്‍ ആവശ്യാനുസരണം നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഫോണില്‍ മലയാളത്തില്‍ എഴുതിയ കാര്യങ്ങള്‍ ഇതുവഴി വളരെ എളുപ്പം കംപ്യൂട്ടറിലേയ്ക്ക് കോപ്പി ചെയ്യാം. സ്കൂള്‍ വിക്കി പേജുകള്‍ എഡിറ്റ് ചെയ്യുന്നതിന് വളരെ സഹായകരമാണ്.

______________________________________________________________________________

 

 

 

4 comments:

  1. വളരെയേറെ പുതുമയുള്ള കാര്യങ്ങള്‍.Excellent work. congrats!

    ReplyDelete
  2. വളരെയേറെ ഉപകാരപ്രദം.THANKS ALOT.GEOGEBRA FILE(.ggb) കള്‍ WHATSUP ഇല്‍ UPLOAD ചെയ്യുന്നതെങ്ങിനെയെന്നുപറയാമൊ?

    ReplyDelete
  3. വളരെയേറെ ഉപകാരപ്രദം

    ReplyDelete