ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Wednesday, May 26, 2021

ഗൂഗിൾ മീറ്റ് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തുന്ന ക്ലാസുകൾ റിക്കോർഡ് ചെയ്യുന്നതെങ്ങനെ ?

 

    ഇതിന് OBS Studio പോലുള്ള സ്ട്രീമിംഗ് അഥവാ റെക്കോർഡിങ് സോഫ്റ്റ്‌വെയറുകൾ ആവശ്യമാണ്. OBS Studio ഉപയോഗിച്ച് ഉബണ്ടുവില്‍ എങ്ങനെ റിക്കോർഡിങ് നടത്താമെന്ന് നോക്കാം. ഇതിനായി നമ്മുടെ കമ്പ്യൂട്ടറില്‍ OBS Studio ഇൻസ്റ്റാൾ ചെയ്യേണ്ടതായിട്ടുണ്ട്.

അതിനായി ടെർമിനൽ തുറക്കുക. കീബോർഡിലെ Alt, Ctrl, T എന്നീ കീകൾ ഒരുമിച്ച് അമർത്തിയാൽ Terminal തുറക്കാം. അല്ലെങ്കിൽ ഡെസ്‍ക്ടോപ്പിലെ ഒഴിഞ്ഞ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് Open Terminalക്ലിക്ക് ചെയ്തോ, Applications --> Accessories --> Terminal ഈ വിധമോ ടെർമിനൽ തുറക്കുക.

Terminal ജാലകത്തില്‍ sudo apt update എന്ന കമാന്റ് ടൈപ്പ് ചെയ്യുക. അപ്പോൾ സിസ്റ്റത്തിന്റെ പാസ്സ്‌വേർഡ് ചോദിക്കും. അവിടെ സിസ്റ്റത്തിലെ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യുക. പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യുമ്പോൾ നമുക്ക് കാണുവാൻ സാധിക്കില്ല. ടൈപ്പ് ചെയ്തതിനുശേഷം enter അമര്‍ത്തുക. ആപ്പോള്‍ അപ്ഡേഷൻ പ്രവർത്തനങ്ങൾ നടക്കുന്നത് കാണാം. തുടര്‍ന്ന് $ സൈനില്‍ നില്‍ക്കും. അവിടെ sudo apt install obs-studio എന്ന് ടൈപ്പ് ചെയ്ത് enter അമർത്തുക. Do you want to continue? [Y/n] എന്നതില്‍ Y ടൈപ്പ് ചെയ്യുക. അപ്പോൾ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ആരംഭിക്കും. അല്‍പസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നെറ്റ് സംവിധാനം ഉറപ്പാക്കുമല്ലോ.

Applications --> Sound and Video --> OBS ക്രമത്തിൽ സോഫ്റ്റ്‍വെയര്‍ പ്രവർത്തിപ്പിക്കാം. ഇതൊരു Streaming/Recording സോഫ്റ്റ്‌വെയർ ആണ്. സ്ക്രീൻ റെക്കോർഡ് ചെയ്യണമെങ്കിൽ സോഫ്റ്റ്‌വെയറില്‍ ചില സെറ്റിങ്ങുകൾ വരുത്തണം. OBS Studio യുടെ പ്രധാന ജാലകത്തിൽ താഴെയായി Sources എന്നൊരു ടാബ് കാണാം. Sources ടാബിനു താഴെ കാണുന്ന + (Add)ബട്ടണില്‍ ക്ലിക്ക് ചെയ്ത് Screen Capture (XSHM) സെലക്ട് ചെയ്ത് OK അമര്‍ത്തുക. ഇത് സ്ക്രീന്‍ ക്യാപ്ചറിനു വേണ്ടിയാണ്. ആവശ്യമെങ്കില്‍ ചുവന്ന നിറത്തില്‍ കാണുന്ന ലൈനില്‍ ക്ലിക്ക് ചെയ്ത് ക്യാപ്ചര്‍ ഏറിയാ ക്രമീകരിക്കാം.

തുടർന്ന് ഓഡിയോ കിട്ടുന്നതിനായി വീണ്ടും Sources ടാബിലെ + (Add)ബട്ടണ്‍ അമര്‍ത്തി Audio Output Capture (PulseAudio) സെലക്ട് ചെയ്ത് OK അമര്‍ത്തുക.

ഇതോടുകൂടി OBS Studio സ്ക്രീൻ ക്യാപ്ചര്‍ ചെയ്യാൻ തയ്യാറായി കഴിഞ്ഞു. ഇനി OBS Studio യിലെ സ്റ്റാർട്ട് റെക്കോർഡിങ് ബട്ടൺ അമർത്തി റിക്കോർഡിങ് ആരംഭിക്കാം. തുടര്‍ന്ന് ഈ ജാലകം മിനിമൈസ് ചെയ്യാം. അതിനുശേഷം ഗൂഗിൾ മീറ്റ് പോലുള്ള ഓൺലൈൻ കോൺഫറൻസിൽ പ്രവേശിക്കാം. അപ്പോള്‍ മുതല്‍ സ്ക്രീനിൽ വരുന്ന കാര്യങ്ങൾ മുഴുവൻ റെക്കോർഡ് ചെയ്തുകൊണ്ടിരിക്കും. OBS Studio യിലെ സ്റ്റോപ്പ് റിക്കോർഡിങ്ങ് അമർത്തി റിക്കോർഡിങ് അവസാനിപ്പിക്കാം. റിക്കോർഡിങ് അവസാനിപ്പിക്കുമ്പോൾ തന്നെ റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോ ഹോമില്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാകും. എതെങ്കിലും വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് ആവശ്യമായ എഡിറ്റിങ്ങുകള്‍ വരുത്തി വീഡിയോ ഷെയര്‍ ചെയ്യാം.

No comments:

Post a Comment