ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Saturday, April 6, 2024

ഉബണ്ടുവിൽ OBS Studio ഉപയോഗിച്ച് സ്റ്റേജ് പ്രോഗ്രാം റിക്കോ‍ർഡ് ചെയ്യുന്ന വിധം

 

ഉബണ്ടുവിൽ OBS Studio ഉപയോഗിച്ച് സ്റ്റേജ് പ്രോഗ്രാം റിക്കോ‍ർഡ് ചെയ്യുന്ന വിധം

 

Webcam ലാപ്‍ടോപ്പിൽ കണക്ട് ചെയ്യുക.

Applications--> Sound and Video --> OBS studio

ചുവടെ കാണുന്ന Sources ലെ + സൈനിൽ ക്ലിക്ക് ചെയ്ത് Video Capture Device ക്ലിക്ക് ചെയ്ത് OK പറഞ്ഞ് Device ൽ നിന്നും കണക്ട് ചെയ്ത Webcam സെലക്ട് ചെയ്യുക. സ്ക്രീൻ ഏരിയായ്ക്കനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുക.

സ്ക്രീനിൽ ഒരു പ്രത്യേക ടെക്റ്റ് സ്ഥിരമായ് നിൽക്കണമെങ്കിൽ ഒരു .txt ഫയൽ നി‍ർമിക്കുക. (eg. Kalolsavam 2024) Kalolsavam 2024.txt

തുട‍ർന്ന് + സൈനിൽ ക്ലിക്ക് ചെയ്ത് Text സെലക്ട് ചെയ്ത് OK പറയുക. അപ്പോൾ Text properties വിൻഡോ ദൃശ്യമാകും. Text എഴുതാനുള്ള ബോക്സിനു ചുവടെ Read from file ചെക്ബോക‍്സിന് ടിക് നൽകുക. Browse ക്ലിക്ക് ചെയ്ത് .txt ഫയൽ സെലക്ട് ചെയ്യുക. OK. തുട‍ർന്ന് സ്ക്രീനിൽ വന്ന ടെക്സ്റ്റ് റീസൈസ് ചെയ്ത് അനുയോജ്യമായ സ്ഥലത്ത് ക്രമീകരിക്കുക.

Start Recording ക്ലിക്ക് ചെയ്യുക.

Setting ക്ലിക്ക് ചെയ്ത് Output എവിടെയാണ് സോവ് ചെയ്യേണ്ടതെന്നും പറയാം.

Stop Recording ക്ലിക്ക് ചെയ്ത് റിക്കോർഡിങ് അവസാനിപ്പിക്കാം. ഡിഫോൾട്ടായി ഹോമിലാണ് ഫയൽ സേവ് ചെയ്യപ്പെടുന്നത്.

Canon LBP 2900 Printer installation in Ubuntu 22.04

 Canon LBP 2900 Printer installation in Ubuntu 22.04

ഉബണ്ടു 22.04 വേർഷനിൽ Canon LBP 2900 നന്നായി വർക്ക് ചെയ്യും.

അതിന്റെ പ്രന്റർ ‍ഡ്രൈവർ ചുവടെ നൽകുന്നു.

ഇൻസ്റ്റലേഷൻ സമയത്ത് ഇൻ്റ‍ർനെറ്റ് കണക്ഷൻ ആവശ്യമാണ്.

CanonLBP.sh ൽ റൈറ്റ് ക്ലിക്ക് ചെയ്ത്  run as a program സെലക്ട് ചെയ്യുക.


Printer Driver

                   Canon LBP Printer driver for Ubuntu 22.04