എല്ലാ പ്രവർത്തനങ്ങളുടെയും ലക്ഷ്യസ്ഥാനത്തുള്ള കുട്ടികളെ ക്ലാസുകളിൽ സജീവ പങ്കാളികളാക്കുകയെന്നതാണ് പ്രധാന ദൗത്യം. അതിനാവശ്യമായ നിർദ്ദേശങ്ങൾ ചുവടെ.
1 ക്ലാസുകൾ മറ്റ് അലോസരങ്ങളില്ലാതെ പർണമായും ശ്രദ്ധയോടെ വീക്ഷിക്കണം. ഇതിന് ആവശ്യമായ ഒരുക്കങ്ങളും മാനസികമായ തയ്യാറെടുപ്പും നടത്തണം.
2 ടൈംടേബിൾ കൃത്യമായി മനസിലാക്കുക മുപ്പത് മിനിറ്റ് വീതമുള്ള ക്ലാസുകളാണ് ഉണ്ടാവുക . അത്രയും സമയം ക്ലാസ് വീക്ഷിക്കാനുള്ള ക്രമീകരണങ്ങൾ മുൻകൂട്ടി ചെയ്യക.
3.നോട്ടുബുക്ക്, പേന, പെൻസിൽ മുതലായവയെല്ലാം കരുതുക, ക്ലാസ്സിനിടയിൽ കുറിച്ചെടുക്കേണ്ട കാര്യങ്ങൾ കുറിച്ചെടുക്കാൻ. നോട്ടു പുസ്തകത്തിൽ തീയതി-സമയം എഴുതണം
4 ക്ലാസ്സിന് മുന്നൊരുക്കം ഉണ്ടാവണം. ഏത് വിഷയത്തിലാണോ ക്ലാസ് നടക്കുന്നത് അതിൽ മുൻ വർഷം പഠിച്ച് പ്രധാന കാര്യങ്ങൾ എടുത്തു നോക്കുകയും പാഠപുസ്തകത്തിലൂടെയും ചെയ്ത പ്രവർത്തനങ്ങളിലൂടെയും കടന്നു പോയി ഓർമ്മ പുതുക്കുകയും വേണം .
5.വൈദ്യുതി തകരാർ മൂലമോ മറ്റു കാരണങ്ങളാലോ ക്ലാസ് മുഴുവൻ കാണാൻ സാധിക്കാതെ വന്നാൽ യുട്യൂബിൽ ക്ലാസ് കാണാവുന്നതാണ്. സംശയങ്ങളുണ്ടെങ്കിൽ ആവർത്തിച്ച് കാണാനും ഡൗൺലോഡ് ചെയ്തു വയ്ക്കാനും കഴിയും. ചാനലിൽ പുന:പ്രക്ഷേപണവും ഉണ്ടാകും. ഇതെല്ലാം പ്രയോജനപ്പെടുത്തി ഒരു ക്ലാസ് പോലും ഒഴിവാകുന്നില്ല എന്ന് ഉറപ്പാക്കണം.
6. തുടർ പ്രവർത്തനങ്ങളായിനിർദ്ദേശിച്ച പ്രവർത്തനങ്ങൾ അടുത്ത് ക്ലാസ്സിന് മുൻപ് പൂർത്തിയാക്കണം, സംശയ നിവാരണത്തിന് സ്വന്തം അധ്യാപകരുടെയും മുതിർന്നവരുടെയും സഹായം തേടണം. സംപ്രേഷണം ചെയ്യുന്ന ക്ലാസ്സ് സമയം മാത്രമേ 30 മിനിറ്റ് അല്ലെങ്കിൽ ഒരു മണിക്കൂർ എന്ന് പരിമിതപ്പെടുത്തിയിട്ടുള്ളൂ പഠന പ്രവർത്തനത്തിനങ്ങളിൽ ഏർപ്പെടുന്നതിന് സമയ പരിധിയില്ല.
7 ഫോൺ വഴിയോ നവമാധ്യമ കൂട്ടായ്മ വഴിയോ അധ്യാപകരും സഹപാഠികളുമായിബന്ധം പുലർത്തണം. ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കണം.
8. പ്രൈമറി ക്ലാസുകളിൽ മുന്നൊരുക്ക പ്രവർത്തനങ്ങളായിരിക്കും ആദ്യ മുണ്ടാവുക. മുതിർന്നവരുടെ സാന്നിധ്യത്തിൽ ക്ലാസുകൾ വീക്ഷിക്കുന്നതാണുചിതം.സംശയങ്ങൾ ചോദിച്ചും സഹായം സ്വീകരിച്ചു പഠന പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. നിങ്ങളുടെ രചനകളും ആവിഷ്ക്കാരങ്ങളും നവ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കാനും സഹപാഠികളെ പ്രോത്സാഹിപ്പിക്കാനും മുൻകൈയെടുക്കണം.
9.നിങ്ങളുടെ അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം, എന്തെങ്കിലും സംശയമുണ്ടെങ്കിൽ അധ്യാപകരോട് വിളിച്ച് ചോദിക്കാൻ മടിക്കരുത്.
10.ലഭ്യമാണെങ്കിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ക്ലാസ് കാണുന്നതാണ് ഉചിതം.
ഓൺലൈൻ പഠനം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ ചുവടെ.

No comments:
Post a Comment