- ക്ലാസുകൾ വീക്ഷിക്കാനും തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും വേണ്ട സൗകര്യവും പിന്തുണയും നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. വീട്ടിൽ ക്ലാസ് വീക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലായെങ്കിൽ വിവരം അധ്യാപകരെ അറിയിക്കുകയും ക്ലാസ്സ് കാണാനുള്ള ക്രമീകരണം ചെയ്യുകയും വേണം.
- കഴിയുന്നത്ര ടി.വി. ചാനലിലെ സമയക്രമം അനുസരിച്ച് കാണാൻ കുട്ടിയെ പ്രേരിപ്പിക്കണം ക്ലാസിനെക്കുറിച്ച് കുട്ടിയുമായി ചർച്ചചെയ്ത് അവർക്ക് മനസിലായ കാര്യങ്ങൾ, നേരിടുന്ന പ്രയാസങ്ങൾ എന്നിവ സംബന്ധിച്ച് അഭിപ്രായം അധ്യാപകരെ അറിയിക്കണം,
- വിഡിയോ ക്ലാസ്സ് ഒരു ഉപാധി മാത്രമാണ്. പരിസരം നിരീക്ഷിക്കുകയും, അന്വേഷി ക്കുകയും, വായിക്കുകയും, വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നതിലൂടെയാണ് പാനം നടക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് കുട്ടിയെ പ്രേരിപ്പിക്കുകയും വേണ്ട പിന്തുണ നൽകുകയും വേണം.
- - റഫറൻസ്, റിപ്പോർട്ടിങ്, അധ്യാപകരും സഹപാഠികളും ആയുള്ള സമ്പർക്കം എന്നിവയ്ക്ക് ഫോൺ ആവശ്യമായി വരും. ഫോൺ ഉപയോഗം മുതിർന്നവരുടെ മേൽ നോട്ടിൽ ആവുന്നതിന് ശ്രദ്ധിക്കണം. അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം വഴി പരിസരത്തുനിന്നും സാമൂഹ്യ ബന്ധങ്ങളിൽ നിന്നും കുട്ടി അകന്നു പോകാനും വിധേയത്വം രൂപപ്പെടാനും അവസരമൊരുക്കരുത്.
- പൂസ്തക വായന പ്രോത്സാഹിപ്പിക്കണം.
- ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അധികമായി ലഭിക്കുന്ന സമയത്ത് തുടരുന്ന ഈ സാഹചര്യത്തിൽ അധികമായി പൂന്തോട്ടം,പച്ചക്കറിത്തോട്ട നിർമ്മാണം, വീടും പരിസരവും വൃത്തിയാക്കൽ, നിർമാണപ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടാൻ കുട്ടിക്ക് അവസരമൊരുക്കണം. ഒറ്റപ്പെടലിന്റെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ
അവരോടൊപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കണം. - വർക്ക്ഷീറ്റുകൾ യഥാസമയം കുട്ടികൾക്കു ലഭ്യമാക്കാനും പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നു എന്നുറപ്പാക്കാനും കഴിയണം.
- എസ്എംസി / അധ്യാപക രക്ഷാകർതൃ സമിതികൾ ചെയ്യേണ്ടത്.
- അതത് സ്കൂളിലെ കുട്ടികൾക്ക് ഡിജിറ്റൽ പഠന പരിപാടിയുടെ പ്രയോജനം ലഭിക്കുന്നു എന്ന് ഉറപ്പാക്കണം.
- ഡിജിറ്റൽ ക്ലാസുകൾ ലഭ്യമാകാത്ത കുട്ടികൾക്ക് പൊതു ഇടങ്ങളിൽ സൗകര്യം ഒരുക്കുന്നതിന് വിവിധ ഏജൻസികളുമായി ചേർന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം . പാഠപുസ്തകങ്ങൾ സ്കൂളിൽ നിന്ന് വാങ്ങാത്ത കുട്ടികൾക്ക് അവരുടെ വീടുകളിൽ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരുമായി ചേർന്ന് പ്രവർത്തിക്കാവുന്നതാണ്.
- കുട്ടികൾക്കുള്ള തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രൈമറി ക്ലാസ്സുകൾക്കുളള വർക്ക്ഷീറ്റുകൾ കുട്ടികളുടെ വീടുകളിൽ എത്തിക്കുന്നതിന് പങ്കാളികളാകാവുന്നതാണ്.
- വിദ്യാഭ്യാസ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് നൽകുന്ന നിർദ്ദേശങ്ങൾ സ്കൂൾ മേധാവി അറിയിക്കുമ്പോൾ അതിനനുസരിച്ച് സാധ്യമായ എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കണം.
Tuesday, June 9, 2020
ഓൺലൈൻ പഠനം രക്ഷിതാക്കളും രക്ഷകർത്തൃ സമിതികളും ചെയ്യേണ്ടത്
Subscribe to:
Post Comments (Atom)
No comments:
Post a Comment