ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Monday, March 7, 2022

ഉബണ്ടു 18.04 ല്‍ Firefox അപ്ഡേറ്റ് ചെയ്യാന്‍ How to update Firefox in Ubuntu 18.04

 


ഉബണ്ടുവില്‍ Firefox അപ്ഡേറ്റ് ചെയ്യാന്‍

    ഫയര്‍ഫോക്സ് അപ്ഡേറ്റഡ് വേര്‍ഷന്‍ ആണെങ്കിലേ ഇന്റര്‍നെറ്റിലെ പല പ്രവര്‍ത്തനങ്ങളും സുഗമമായി ചെയ്യാന്‍ പറ്റൂ. അപ്ഡേറ്റ് ചെയ്യുന്നതിന് മുമ്പായി നിങ്ങളുടെ Firefox വേര്‍ഷന്‍ ഏതാണെന്ന് മനസിലാക്കുക. ഫയര്‍ഫോക്സ് തുറന്ന് മുകളില്‍ വലതുവശത്തുള്ള മൂന്ന് വരയില്‍ ക്ലിക്ക് ചെയ്യുക. (Open Application Menu) തുറന്നു വരുന്നതില്‍നിന്ന് Help ക്ലിക്ക് ചെയ്ത് About Firefox തുറക്കുന്നതോടെ ഫയര്‍ഫോക്സ് വേര്‍ഷന്‍ ഏതാണെന്ന് കാണാവുന്നതാണ്. പഴയ വേര്‍ഷനാണെങ്കില്‍ അപ്ഡേറ്റ് ചെയ്യണം.

ഇതിനായ് നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കണം. ടെര്‍നിനല്‍ വഴി അപ്ഡേറ്റ് ചെയ്യന്നതാണ് എളുപ്പം. രണ്ട് കമാന്റുകള്‍ മാത്രം മതി.

ആദ്യമായി Terminal തുറക്കുക.

Applications --> Accessories--> Terminal

(Alt+ Ctrl+T) ഈ മൂന്ന് കീകള്‍ ഒന്നിച്ചമര്‍ത്തിയാലും മതി.

Terminal ല്‍ sudo apt-get update എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. Password for user : ചോദിക്കുമ്പോള്‍ സിസ്റ്റത്തിന്റെ പാസ്‍വേഡ് നല്‍കുക. പാസ്‍വേഡ് ടൈപ്പ് ചെയ്യുമ്പോള്‍ കാണില്ല. കീബോര്‍ഡ് നോക്കി ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. ഈ കമാന്റ് റണ്‍ ആകാന്‍ കുറച്ചുസമയമെടുക്കും.

അത് തീര്‍ന്നതിനുശേഷം sudo apt-get install firefox എന്ന് കമാന്റ് ടൈപ്പ്ചെയ്ത് എന്റര്‍ അമര്‍ത്തുക.

ചുരുക്കത്തില്‍ Firefox അപ്ഡേറ്റ് ചെയ്യാന്‍ രണ്ട് കമാന്റുകള്‍ മാത്രം മതി

1. sudo apt-get update

2. sudo apt-get install firefox

നമ്മള്‍ ഓണ്‍ലൈനായി ചെയ്യുന്ന പല കാര്യങ്ങളും കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ നമ്മള്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസര്‍ അപ്‍ടുഡേറ്റ് ആയിരിക്കണം. ഇക്കാര്യം അറിയാമെങ്കിലും പലപ്പോഴും പല സൈറ്റുകള്‍ എടുക്കുമ്പോഴും പലവിധ പ്രശ്നങ്ങള്‍ കാണിക്കാറുണ്ട്. പുതിയ പല സൈറ്റുകളും ഏറ്റവും ലേറ്റസ്റ്റ് വെബ് ബ്രൗസര്‍ മാത്രമേ പിന്‍തുണക്കു. അകാരണമായ പ്രശ്നങ്ങള്‍ കാണിച്ചുകൊണ്ടിരിക്കും. പാസ് വേഡ് കയറാതിരിക്കുക, പി. ഡി. ഫ് ജനറേറ്റ് ചെയ്യാതിരിക്കുക തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം.PFMS സൈറ്റ് ഒരു  ഉദാഹരണം മാത്രം.

 ഫയര്‍ഫോക്സില്‍ ഡിഫോള്‍ട്ടായി മെനുബാര്‍ കാണില്ല. മെനുമാര്‍ ഉള്‍പ്പെടുത്താന്‍

ഫയര്‍ഫോക്സ് തുറന്ന് അഡ്രസ് ബാറിന് മുകളില്‍ കാണുന്ന + സൈനിന് വലതുവശത്ത് (Open a new tab) റൈറ്റ് ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന Menu Bar എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇതില്‍ അണ്‍ചെക്ക് ചെയ്ത് മെനുബാര്‍ നീക്കുകയും ആവാം..

ഫയര്‍ഫോക്സില്‍ മെനുബാര്‍ ഉള്‍പ്പെടുത്താന്‍ മറ്റൊരു വിധം
ഫയര്‍ഫോക്സ് തുറന്ന് മുകളില്‍ വലതുവശത്തുള്ള മൂന്ന് വരയില്‍ ക്ലിക്ക് ചെയ്യുക. (Open Application Menu)
താഴെയുള്ള  More Tools --> Customize Toolbar--> A new Customize Firefox tab will open. തുറന്നു വരുന്ന വിന്‍‍ഡോയുടെ ചുവടെയുള്ള Toolbars ല്‍ നിന്നും Menu Bar ടിക് നല്‍കുക.

No comments:

Post a Comment