ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Monday, May 25, 2020

ചില യൂട്യൂബ് വിശേഷങ്ങള്‍

ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റാണ്‌ യൂട്യൂബ്. ഈ സംവിധാനത്തിലൂടെ ലോകത്തെവിടെനിന്നും ഉപഭോക്താക്കൾക്ക് വീഡിയോ ഖണ്ഡങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കഴിയുന്നു. 2005 ഫെബ്രുവരിയിൽ പേപ്പാൽ എന്ന ഇ-വ്യാപാര കമ്പനിയിൽ ജോലി ചെയ്തിരുന്ന എതാനും പേർ ചേർന്നാണു യൂട്യൂബിനു രൂപം കൊടുത്തത്. കാലിഫോർണിയയിലെ സാൻ ബ്രൂണൊ അസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച ഈ വെബ് സേവന കമ്പനി അഡോബ് ഫ്ലാഷ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്. വീഡിയോ ഖണ്ഡങ്ങൾ, സംഗീതം, ടെലിവിഷൻ പരിപാടികൾ തുടങ്ങിയവയെല്ലാം ഈ വെബ് സൈറ്റ് വഴി പങ്കുവയ്ക്കപ്പെടുന്നുണ്ട്. യുട്യൂബിൽ അംഗമായാൽ ആർക്കും വീഡിയോകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ശ്ലീലമായ വീഡിയോകൾ മാത്രമാണ് അനുവദിക്കുക. പുതിയ ഉപഭോക്താക്കൾക്ക് 10 മിനുട്ടിൽ കൂടുതൽ വീഡിയോ കയറ്റാൻ അനുമതി നൽകുന്നില്ല. ഉപഭോക്താക്കൾക്ക് യൂട്യൂബിൽ നിന്ന് വീഡിയോ ഖണ്ഡങ്ങൾ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

യൂട്യൂബില്‍നിന്നും വീഡിയോകള്‍ ഡൗണ്‍ലേഡ് ചെയ്ത് ഉപയോഗിക്കുന്നതിന് അനുമതിവേണം. Creative Commons സില്‍പ്പെടുന്നത് നമുക്ക് യഥേഷ്ടം ഉപയോഗിക്കാം. അതിനായി യൂട്യൂബ് തുറക്കുമ്പോള്‍ കാണുന്ന Search ബോക്സില്‍ നമുക്കാവശ്യമായ വീഡിയോ കീവേഡ് നല്കി സേര്‍ച്ച് ചെയ്യുക. അപ്പോള്‍ നമ്മള്‍ സേര്‍ച്ച് ചെയ്ത കീവേഡിനനുസരിച്ചുള്ള വീഡിയോകള്‍ മാത്രമായി ലിസ്റ്റ് ചെയ്യും. അതിന്റെ മുകളിലായി FILTER എന്നു കാണും. FILTER ല്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന വിന്‍ഡോയില്‍ Creative Commons സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നമുക്ക് യഥേഷ്ടം ഉപയോഗിക്കാന്‍ അനുവാദമുള്ള വീഡിയോകള്‍ മാത്രമായി ലിസ്റ്റ് ചെയ്യപ്പെടും. ഇത് നമുക്ക് ആവശ്യനുസരണം ഉപയോഗിക്കാം.

അല്‍പം യൂട്യൂബ് ടിപ്‍സ്ഉം ആവാം

1. യൂട്യൂബിൽ വീഡിയോ കാണുമ്പോൾ PAUSE / PLAY ചെയ്യാൻ K ബട്ടൺ അമർത്തിയാൽ മതി. വീഡിയോ പതുക്കെ PLAY ചെയ്യാൻ K ബട്ടൺ അമര്‍ത്തി പിടിക്കുക.

2. വീഡിയോയുടെ തുടക്കത്തിലേക്ക് പെട്ടെന്ന് മടങ്ങാൻ 0 (സീറോ) ബട്ടൺ ക്ലിക്ക് ചെയ്യുക.

3. വീഡിയോ ഫുൾസ്‌ക്രീൻ ആവാൻ F ബട്ടൺ അമര്‍ത്തുക. തിരികെപോകാനും F ബട്ടൺ അമര്‍ത്തിയാല്‍ മതി.

4. DOWN ARROW KEY അമർത്തിപ്പിടിച്ചാൽ സൗണ്ട് കുറഞ്ഞു MUTE ആകും,

അതുപോലെ UP ARROW KEY അമർത്തിപ്പിടിച്ചാൽ സൗണ്ട് കൂടിക്കൂടി വരും.

5. വീഡിയോ Mute/unmute ചെയ്യാന്‍ M അമര്‍ത്തുക.

6. പ്ലേ ചെയ്യുന്ന വീഡിയോ Miniplayer ആയി കാണാന്‍ i അമര്‍ത്തുക.

7. അഞ്ചു സെക്കൻഡ് വീതം വീഡിയോ മുന്നോട്ടു /പിറകോട്ടു നീങ്ങണമെങ്കിൽ: LEFT / RIGHT (⇾ ⇽) കീ കൾ അമർത്തിയാൽ മതി.

അഞ്ചിൽകൂടുതൽ സമയം നീങ്ങാൻ CONTROL KEY യും LEFT RIGHT KEY യും അമർത്തുക.

8. വീഡിയോ Play/Pause ചെയ്യാന്‍ Spacebar ഉം ഉപയോഗിക്കാം.

9. വീഡിയോ theater mode ല്‍ കാണാണ്‍ T അമര്‍ത്തുക.

10. യൂട്യൂബിൽ നിന്നും വിഡിയോ ഡൗണ്‍ലോഡ് ചെയ്യാൻ 

a. Youtube അഡ്രസ് ബാറിലെ www. ശേഷം SS എന്ന് ടൈപ് ചെയ്യ്ത് എന്റര്‍ അമര്‍ത്തുക. തുടര്‍ന്ന് ദൃശ്യമാകുന്ന ജാലകത്തിൽ download ബട്ടണില്‍ ക്ലിക്ക് ചെയ്യ്ത് വിഡിയോ ഡൗണ്‍ലോഡ് ചെയ്യാം.

b. പ്ലേ ചെയ്യുന്ന വീഡിയോയില്‍ റൈറ്റ് ബട്ടണ്‍ അമര്‍ത്തി copy video URLക്ലിക്ക്ചെയ്ത് Applications --> Internet --> YouTube DL GUI ക്ലിക്ക് ചെയ്യുക. Enter URLs below എന്ന ബോക്സില്‍ പേസ്റ്റ് ചെയ്യുക. Add ബട്ടണ്‍ അമര്‍ത്തി ചുവടെയുള്ള Start ബട്ടണ്‍ അമര്‍ത്തുന്നതോടെ ഡൗണ്‍ലോഡ് ആരംഭിക്കും. ഹോമിലായിരിക്കും ഡിഫോള്‍ട്ടായി ഡൗണ്‍ലോഡ് ആവുക. ലോക്കോഷന്‍ മാറ്റിക്കൊടുക്കുകയുമാവാം.


No comments:

Post a Comment