ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Wednesday, August 19, 2020

എങ്ങനെ നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് ലാപ്ടോപ്പിൽ ഉപയോഗിക്കാം??

    നിങ്ങളുടെ കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പിനുള്ള ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്, എന്നാൽ പൊതു വൈഫൈ ഉപയോഗിക്കാൻ നിങ്ങൾക്ക് താൽപ്പര്യവുമില്ല, എന്തുചെയ്യും?

നിങ്ങളുടെ ഫോൺ യുഎസ്ബി, ബ്ലൂടൂത്ത് അല്ലെങ്കിൽ വൈഫൈ വഴി ബന്ധിപ്പിക്കുന്നതിനും, ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ഒരു കണക്ഷൻ നൽകാൻ പറ്റുന്നതിനും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് വിവരിക്കുകയാണ് ഇവിടെ.

യുഎസ്ബി ടെതെറിംഗ്

നമ്മളിൽ പലർക്കും അറിയാം എന്താണ് ഇതെന്ന്. വളരെ ലളിതമായി പറഞ്ഞാൽ നിങ്ങളുടെ മൊബൈൽ ഫോണിനെ യുഎസ്ബി ഡാറ്റ കേബിൾ വഴി ഒരു കംപ്യൂട്ടറുമായോ അല്ലെങ്കിൽ ലാപ്ടോപുമായോ ബന്ധിപ്പിക്കുക വഴി ഫോണിലെ ഇന്റർനെറ്റ് നിങ്ങൾക്ക് പിസിയിൽ ഉപയോഗിക്കാൻ കഴിയുന്ന സൗകര്യമാണിത്.

ചെയ്യേണ്ടത്

ഇതിനായി നിങ്ങളുടെ ഫോണിന്റെ കൂടെ തന്നെ ലഭിച്ച യുഎസ്ബി കേബിൾ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും ഉചിതം. 6.97Mbps ഡൗൺലോഡ് വേഗതയും 2.02Mbps വരെ അപ്ലോഡ് വേഗതയും പരമാവധി ഇതുവഴി ലഭ്യമാകും. ഇതിനായി സെറ്റിങ്സിൽ USB tethering ഓപ്ഷൻ ആണ് ഓൺ ചെയേണ്ടത്.

ബ്ലൂടുത്ത് ടെതെറിംഗ്

അധികമാരും ഇന്നത്തെ കാലത്ത് ഉപയോഗിക്കാറില്ലെങ്കിലും ബ്ലൂടൂത്ത് വഴിയും ഇന്റർനെറ്റ് നിങ്ങളുടെ ഫോണിൽ നിന്നും പിസിയിലേക്ക് ഉപയോഗിക്കാൻ കഴിയും. ഇതിനായി ഫോണിലേത് എന്നപോലെ തന്നെ ലാപ്ടോപ്പിലും ബ്ലൂടൂത്ത് സൗകര്യം ഉണ്ടായിരിക്കണം. ഇനി ബ്ലൂടൂത്ത് ഇല്ലാത്ത പിസിയോ ലാപ്ടോപ്പോ ആണെങ്കിൽ യുഎസ്ബി ബ്ലൂടൂത്ത് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭിക്കും. അതും ഉപയോഗിക്കാവുന്നതാണ്.

ചെയേണ്ടത്

മറ്റു മാർഗ്ഗങ്ങളെ അപേക്ഷിച്ചു ഇവിടെ സ്പീഡ് പരമാവധി കുറവായിരിക്കും എന്നതും ഓർമ്മിപ്പിക്കട്ടെ. 0.35Mbps വരെ ഡൗൺലോഡ് സ്പീഡും 0.78Mbps വരെ അപ്ലോഡ് സ്പീഡും മാത്രമാണ് ഇവിടെ ലഭിക്കുക. ഈ സൗകര്യം ഉപയോഗിക്കുന്നതിനായി നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ സെറ്റിങ്സിൽ Wireless & networks > More > Tethering & portable ൽ കയറി Bluetooth tethering ഓൺ ചെയ്യുക.

വൈഫൈ ഹോട്സ്പോട്ട്

ഇതിനെ കുറിച്ച് പ്രത്യേകിച്ച് അധികമാരോടും പറയേണ്ടതില്ല എന്നാണ് തോന്നുന്നത്. കാരണം ഇന്നുള്ളതിൽ ബഹുഭൂരിഭാഗം ആളുകളും തങ്ങളുടെ ഫോണിൽ മറ്റൊരു ഫോണിലെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും അതുപോലെ തങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് തങ്ങളുടെ ലാപ്ടോപ്പിൽ ഉപയോഗിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്ന ഏറ്റവും സൗകര്യപ്രദമായ ഒപ്പം ഏറ്റവും എളുപ്പവുമുള്ള മാർഗ്ഗമാണിത്.

ചെയേണ്ടത്

എങ്കിലും ഈ സെറ്റിംഗ്സ് അറിയാത്തവർക്ക് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ഇവിടെ വിവരിക്കുകയാണ്. ഇതിനായി നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ സെറ്റിങ്സിൽ കയറി Wireless & networks > More > Tethering & portablePortable Wi-Fi hotspot ഓൺ ചെയ്യുക. ശേഷം ലാപ്ടോപ്പിലോ മറ്റു ഫോണുകളിലോ എല്ലാം തന്നെ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയും. വേഗത ഡൗൺലോഡ് സ്പീഡ് 16.01Mbps വരെയും അപ്ലോഡ് സ്പീഡ് 4.45Mbps വരെയും പരമാവധി ലഭിക്കുകയും ചെയ്യും.


Tuesday, August 18, 2020

ഫെയ്‌സ്‌ബുക്കിലുള്ള ചിത്രങ്ങൾ ഇനി നേരിട്ട് ഗൂഗിൾ ഫോട്ടോസിലേക്ക് മാറ്റാം

 

ചിത്രങ്ങൾ മാത്രമല്ല വിഡിയോകളും ഇനി ഈസിയായി മാറ്റാം. ഡെസ്ക്ടോപ് കമ്പ്യൂട്ടറിലോ, ലാപ്‌ടോപിലോ, മൊബൈൽ ആപ് ഉപയോഗിച്ചോ ഫെയ്‌സ്‌ബുക് ഫോട്ടോകളും വിഡിയോകളും ഗൂഗിൾ ഫോട്ടോസിലേക്ക് കൈമാറാവുന്നതാണ്.

 

പലർക്കും ഫെയ്‌സ്‌ബുക്കിൽ പല കാലത്തായി പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോകൾ ഗൃഹാതുരത്വം നിറഞ്ഞതായിരിക്കയും. ഒരിക്കലും നഷ്പ്പെടരുത് എന്ന് ആഗ്രഹിക്കുന്നവയായിരിക്കും ഈ ഫോട്ടോകൾ. അങ്ങനെയെങ്കിൽ ഈ ഫോട്ടോകൾ മറ്റൊരു സ്ഥലത്തുകൂടെ സേവ് ചെയ്തു വയ്ക്കുന്നത് നല്ലതാണ്. പല സമയത്തായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഓരോന്നായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നത് അല്പം ശ്രമകരമായ കാര്യമാണ്. ഇതിനൊരു പരിഹാരവുമായി ഫെയ്‌സ്ബുക്ക് തന്നെ രംഗത്തെത്തി.

 

ഇനി ഫെയ്‌സ്‌ബുക്കിലുള്ള നിങ്ങളുടെ ചിത്രങ്ങൾ നേരിട്ട് ഗൂഗിൾ ഫോട്ടോസിലേക്ക് മാറ്റം. ചിത്രങ്ങൾ മാത്രമല്ല വിഡിയോകളും ഇനി ഈസിയായി മാറ്റാം. ഫെയ്‌സ്‌ബുക്കിന്റെ സെറ്റിങ്സിൽ പോയി 'യുവർ ഫേസ്ബുക് ഇൻഫർമേഷൻ' സെക്ഷൻ തിരഞ്ഞെടുക്കുക. അതിനകത്തെ 'ട്രാൻസ്ഫർ എ കോപ്പി ഓഫ് യുവർ ഫോട്ടോസ് ഓർ വീഡിയോസ്' ക്ലിക്ക് ചെയ്യുക. തുടർന്ന് വെരിഫിക്കേഷനായി നിങ്ങളുടെ ഫേസ്ബുക് പാസ്സ്‌വേർഡ് നൽകുക. അതിനു ശേഷം വരുന്ന ഡ്രോപ്പ് ഡൌൺ ബോക്‌സിൽ ഗൂഗിൾ ഫോട്ടോസ് തിരഞ്ഞെടുക്കുക. ഫോട്ടോസ് ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപ് ഗൂഗിൾ ഫോട്ടോസിന്റെയും പാസ്സ്‌വേർഡ് ചോദിക്കും. ഇതും കൃത്യമായി നൽകിയാൽ ഫെയ്‌സ്‌ബുക്കിലുള്ള ചിത്രങ്ങൾ ഗൂഗിൾ ഫോട്ടോസിലേക്ക്മാറും.

Monday, August 17, 2020

പിഡിഎഫ് ഫയലിനെ എങ്ങനെ വേഡ് ആക്കി മാറ്റാം? ഒരു എളുപ്പവഴി

 

നിങ്ങളുടെ ജിമെയിലില്‍ നിന്ന് തന്നെ പിഡിഎഫ് രേഖ വേഡ് ഫോര്‍മാറ്റിലേക്ക് മാറ്റാനും അത് എഡിറ്റ് ചെയ്യാനും സാധിക്കും.

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണ് പലരും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ലഭിക്കുന്ന കത്തുകളും, ഔദ്യോഗിക രേഖകളും മിക്കപ്പോഴും പിഡിഎഫ് ഫയല്‍ രൂപത്തിലാണ് ഉണ്ടാവാറ്. എന്നാല്‍ പിഡിഎഫ് ഫയലുകളിലെ പിഴവുകള്‍ തിരുത്താന്‍ എളുപ്പമല്ല. അതിന് അത് വേഡ് ഫയലായി കണ്‍വേര്‍ട്ട് ചെയ്യേണ്ടതുണ്ട്.

പിഡിഎഫ് ഡോക്യുമെന്റിനെ വേഡാക്കി മാറ്റാന്‍ നിരവധി ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള പിഡിഎഫ് രേഖകള്‍ ഈ വെബ്‌സൈറ്റുകളില്‍ വേഡ് ആക്കി മാറ്റാന്‍ എളുപ്പമാണെങ്കിലും മലയാളം ഉള്‍പ്പടെയുള്ള പ്രാദേശിക ഭാഷകള്‍ പിഡിഎഫില്‍ നിന്നും വേഡിലേക്ക് മാറ്റുക സാധാരണ പിഡിഎഫ് കണ്‍വേര്‍ട്ടര്‍ വെബ്‌സൈറ്റില്‍ അത്ര എളുപ്പമല്ല.

എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജിമെയിലില്‍ നിന്ന് തന്നെ പിഡിഎഫ് രേഖ വേഡ് ഫോര്‍മാറ്റിലേക്ക് മാറ്റാനും അത് എഡിറ്റ് ചെയ്യാനും സാധിക്കും. അതെങ്ങനെയാണെന്ന് നോക്കാം.


  • ഇമെയിലില്‍ ലഭിക്കുന്ന പിഡിഎഫ് ഫയലുകള്‍ ജിമെയിലില്‍ നിന്ന് തന്നെ തുറക്കുക.

  • തുറന്നുവരുന്ന ഡോക്യുമെന്റിന് മുകളിലായി ഓപ്പണ്‍ വിത്ത് ഗൂഗിള്‍ ഡോക്‌സ് എന്ന ബട്ടന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.

  • അപ്പോള്‍ ഒരു പുതിയ വിന്‍ഡോയില്‍ ഗൂഗിള്‍ ഡോക്‌സ് തുറന്നുവരും. നിങ്ങള്‍ നല്‍കിയ പിഡിഎഫ് രേഖയിലുണ്ടായിരുന്ന ഉള്ളടക്കം ഇവിടെ നിന്നും എഡിറ്റ് ചെയ്യാം.

  • വേണ്ട മാറ്റങ്ങള്‍ വരുത്തി അത് വീണ്ടും പിഡിഎഫ് ഫോര്‍മാറ്റിലേക്ക് തന്നെ സേവ് ചെയ്യാനും വേഡ് ഫോര്‍മാറ്റില്‍ സേവ് ചെയ്യാനും സാധിക്കും.

  • മലയാളം ഉള്ളടക്കങ്ങളാണെങ്കില്‍ ഗൂഗിള്‍ ടൈപ്പിങ് ഇന്‍പുട്ട് ഉപയോഗിച്ചോ ടൈപ്പ് ഇന്‍ പോലുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ചോ ഗൂഗിള്‍ ഡോക്‌സില്‍ നിന്ന് തന്നെ വേണ്ട മാറ്റങ്ങള്‍ വരുത്താനാവും. ഇത് കോപ്പി ചെയ്‌തെടുത്ത് നിങ്ങള്‍ക്ക് ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യുകയും ആവാം.


കംപ്യൂട്ടറില്‍ സേവ് ചെയ്ത് വെച്ച പിഡിഎഫ് എങ്ങനെ വേഡ് ആക്കാം.


  • അതിനായി ഗൂഗിള്‍ ഡോക്‌സ് (Google Docs) തുറക്കുക.

  • ബ്ലാങ്ക് ഫയല്‍ ഓപ്പണ്‍ ചെയ്യുക ഫയല്‍-ഓപ്പണ്‍- അപ്പ് ലോഡ് തിരഞ്ഞെടുക്കുക.

  • നിങ്ങള്‍ക്ക് കണ്‍വേര്‍ട്ട് ചെയ്യേണ്ട പിഡിഎഫ് തിരഞ്ഞെടുത്ത് ഓപ്പണ്‍ ചെയ്യുക.

  • അപ്പോള്‍ പിഡിഎഫ് ഫയല്‍ തുറന്നുവരും.

  • അതില്‍ മുകളിലായി ഓപ്പണ്‍ വിത്ത് ഗൂഗിള്‍ ഡോക്‌സ് എന്ന് കാണാം. അത് തിരഞ്ഞെടുക്കുക.

  • അപ്പോള്‍ നിങ്ങള്‍ നല്‍കിയ പിഡിഎഫിലെ ഉള്ളടക്കങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഗൂഗിള്‍ ഡോക്‌സില്‍ കാണാം.

  • വേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ഇത് ഗൂഗിള്‍ ഡോക്‌സില്‍ നിന്ന് തന്നെ വേഡ് ആക്കി സേവ് ചെയ്യുകയോ പിഡിഎഫ് ആക്കി സേവ് ചെയ്യുകയോ ചെയ്യാം.

മൈക്രോസോഫ്റ്റ് വേഡിന് സമാനമായി ഗൂഗിള്‍ നല്‍കുന്ന സേവനമാണ് ഗൂഗിള്‍ ഡോക്‌സ്. മൈക്രോസോഫ്റ്റ് വേഡില്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ഗൂഗിള്‍ ഡോക്‌സിലും സാധ്യമാണ്. ഇത് കൂടാതെ എക്‌സലിന് സമാനമായുള്ള ഗൂഗിള്‍ ഷീറ്റും പവര്‍പോയിന്റിന് സമാനമായുള്ള ഗൂഗിള്‍ സ്ലൈഡും ലഭ്യമാണ്.