നമുക്കാവശ്യമായ എല്ലാ രേഖകളും, സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കർ. https://digilocker.gov.in എന്ന വെബ്‍സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്. ആദ്യമായി രജിസ്റ്റർ ചെയ്യാൻ മുകളിൽ പ്രതിപാദിച്ച വെബ്‍സൈറ്റിൽ കയറി sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേർഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്‍വേഡും നൽകണം. അതിനുശേഷം ആധാർ നമ്പർ ഇതിലേക്ക് ലിങ്ക് ചെയ്യണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം “Get more now” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് “Board of Public Examination Kerala” തിരഞ്ഞെടുക്കുക. തുടർന്ന് "Class X School Leaving Certificate' സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.
ഡിജിറ്റൽ
ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള
സർക്കാർ സംവിധാനമാണ് ഡിജിലോക്കര്‍. ക്ലൗഡ്
അധിഷ്ഠിത പ്ലാറ്റ് ഫോമിലാണ്
സംവിധാനം പ്രവര്‍ത്തിക്കുന്നത്.
ഡിജിലോക്കറിൽ
സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ
എപ്പോഴും പ്രയോജനപ്പെടും.
രേഖകളുടെ
പകര്‍പ്പുകള്‍ എളുപ്പത്തിൽ
എവിടെയും ലഭ്യമാക്കുന്നതിനും
ഉപകരിക്കും.ഏറ്റവും
പുതിയ സ്ഥിതിവിവരക്കണക്കുകൾ
പ്രകാരം,
ഡിജിലോക്കറിന്
1.35 കോടി
ഉപയോക്താക്കളുണ്ട്,
ആളുകൾ പാൻ
കാർഡുകൾ, മാർക്ക്
ഷീറ്റുകൾ, ജാതി
സർട്ടിഫിക്കറ്റുകൾ,
ജനന
സർട്ടിഫിക്കറ്റുകൾ,
റേഷൻ കാർഡുകൾ
മുതലായവ ഇതിൽ സൂക്ഷിക്കുവാൻ
ഉപയോഗിക്കുന്നു.
ഡിജിലോക്കർ
സംവിധാനം എങ്ങനെ ഉപയോഗിക്കാം?
1.
ഡിജിലോക്കർ
വെബ്സൈറ്റ് സന്ദർശിക്കുകയോ,
അല്ലെങ്കിൽ
സ്മാർട്ട് ഫോണിൽ ആപ്പ് ഡൗൺലോഡ്
ചെയ്യുകയോ ചെയ്യാം.
2. അതിനു
ശേഷം നിങ്ങളുടെ ആധാർ നമ്പറോ
മൊബൈൽ നമ്പറോ ഉപയോഗിച്ചോ ഒരു
യൂസർ ഐഡി ക്രിയേറ്റ് ചെയ്യുക.
ഓ.ടി.പി
വെരിഫിക്കേഷൻ ഉണ്ടാകും.
3. ഒറിജിനൽ
രേഖകളുടെ സ്‌കാൻ ചെയ്ത കോപ്പികൾ
(PDF, JPEG or PNG) വെബ്സൈറ്
വഴിയോ ആപ്പ് വഴിയോ അപ്‍ലോഡ്
ചെയ്യുക.
4.
പിന്നീട്
ഏത് സ്ഥലത്തുനിന്നു വേണമെങ്കിലും
ഈ രേഖകൾ നമുക്ക് ആക്സസ്
ചെയ്യാവുന്നതാണ്.
5. ഇൻകം
ടാക്‌സ് വകുപ്പ്,
സിബിഎസ്ഇ,
രജിസ്ട്രാർ
ഓഫീസ് തുടങ്ങിയ ചില സ്ഥാപങ്ങൾക്ക്
നമ്മുടെ രേഖകൾ നേരിട്ട്
നമ്മുടെ ഇ-ലോക്കറിലേയ്ക്ക്
അപ്‌ലോഡ് ചെയ്യാൻ കഴിയും.
6. മറ്റുള്ളവരുമായി
രേഖകൾ ഷെയർ ചെയ്യാനുള്ള
സംവിധാനവും ഇതിലുണ്ട്.
7. UIDAI, കേന്ദ്ര
ഗതാഗത മന്ത്രാലയം,
വിദ്യാഭ്യാസ
ബോർഡുകൾ, ഇൻകം
ടാക്‌സ് വകുപ്പ് തുടങ്ങിയ
പല സ്ഥാപങ്ങളും ഇതിൽ രജിസ്റ്റർ
ചെയ്തിട്ടുണ്ട്.
2020 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള സംസ്ഥാന ഐടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്.യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്താണ് ഡിജിറ്റല്‍ പതിപ്പ് ഡിജിലോക്കറില്‍ ലഭ്യമാക്കുന്നത്.സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ക്ക് ഡിജിലോക്കറിലേക്ക് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
ഡിജിലോക്കർ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി സംസ്ഥാന - ഐ.ടി. മിഷന്റെ സിറ്റിസൺ കാൾ സെന്ററിലെ 1800-4251-1800 (ടോൾ ഫ്രീ) 155300 (ബി.എസ്.എൻ.എൽ നെറ്റ്‍വർക്കിൽ നിന്ന്) 0471- 2335523 (ബാക്കി നെറ്റ്‍വർക്കിൽ നിന്നും) എന്നി ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
No comments:
Post a Comment