ഓണ്‍ലൈന്‍ പഠനവുമായ് ബന്ധപ്പെട്ട് റിസോഴ്‍സുകള്‍ നിര്‍മ്മിക്കുന്നതിനായ് പലപ്പോഴും പാഠപുസ്‍തകത്തിലെ വിവരങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ടതായ് വരാം. ഇത് പലപ്പോഴും ശ്രമകരവും വളരെ സമയമെടുക്കുന്നതുമാണ്. ഇതിനൊരു പരിഹാരമായ് ഒരു ഓണ്‍ലൈന്‍ കണ്‍വേര്‍ട്ടറെ ഉപയോഗപ്പെടുത്താം. അതിനായ് Click Here (https://libindic.org/Payyans) എന്ന സൈറ്റില്‍ പ്രവേശിക്കുക. തുറന്നുവരുന്ന ASCII - Unicode Conversion എന്ന ടെക്റ്റ് ബോക‍്സില്‍ പാഠപുസ്‍തകത്തില്‍ നിന്നും കോപ്പി ചെയ്‍ത മാറ്റര്‍ പേസ്റ്റ് ചെയ്ത് ചുവടെയുള്ള Convert ക്ലിക്ക് ചെയ്യുക. അപ്പോള്‍ കണ്‍വേര്‍ട്ട് ചെയ്ത മാറ്റര്‍ തൊട്ടുതാഴെ ലഭ്യമാകും. ചെറിയ എഡിറ്റിങ്ങ് നടത്തി ഇത് കോപ്പി പെയ്സ്റ്റ് ചെയ്യുകയുമാവാം.
No comments:
Post a Comment