ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Sunday, November 14, 2021

*SCRCPY* in UBUNTU 18.04 - ലാപ്‌ടോപ്പ് ഉപയോഗിച്ച് മൊബൈൽ നിയന്ത്രിക്കാൻ


 

 *SCRCPY* in UBUNTU 18.04 - ലാപ്‌ടോപ്പ് ഉപയോഗിച്ച് മൊബൈൽ നിയന്ത്രിക്കാൻ

    ആധുനിക കാലഘട്ടത്തില്‍ സ്മാർട്ട്‌ഫോണുകൾക്ക് നമ്മുടെ ജിവിതത്തില്‍ വളരെ പ്രധാന്യമാണുള്ളത്. ഒരുപാട് ആളുകൾക്ക്, ഒരു സാധാരണ കമ്പ്യൂട്ടറിനേക്കാൾ കൂടുതല്‍ പ്രയോജനപ്രദം സ്മാർട്ട്‌ഫോണുകളാണ്. യു‌എസ്ബി ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ഫോൺ സ്ക്രീൻ പ്രദർശിപ്പിക്കാൻ സാധിക്കുന്ന സംവിധാനമാണ് scrcpy. ഇതുവഴി മൊബൈല്‍ ഫോണിന്റെ സ്ക്രീന്‍ ഡെസ്‍ക്ടോപ്പില്‍ ലഭ്യമാകും. മൊബൈല്‍ ഫോണിലെ വിവിധ ആപ്പുകള്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനും കഴിയും. scrcpy തികച്ചും സൗജന്യമാണ് കൂടാതെ പരിധിയില്ലാതെ ഉപയോഗിക്കാൻ കഴിയും.

  ഈ ആപ്ലിക്കഷന്‍ കംപ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു മുമ്പായി മൊബൈലിലെ ഡെവലപ്പര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുകയും, യു എസ്സ് ബി ഡിബഗ്ഗിങ്ങ് എനേബിള്‍ ചെയ്യുകയും വേണം. ഡെവലപ്പര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യാന്‍ ഓരോ ഫോണിലും ഓരോ രീതിയാണ്. How to enable developer option in Redmi 9 (ഫോണ്‍ മോഡല്‍) എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് ഓരോ ഫോണിലും ഡെവലപ്പര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്ന രീതി മനസിലാക്കാം. ഫോണില്‍ അവിടെ പറയുന്ന സ്ഥലത്ത് ഏഴുപ്രാവശ്യം ടാപ്പ് ചെയ്താല്‍ ഡെവലപ്പര്‍ മോഡിലെത്താം. (Settings -->  About phone-->  MIUI Version--> tap seven times on it. അപ്പോള്‍ "You are now a developer" എന്ന മെസേജ് ലഭിക്കും.)

    ഫോണിലെ Settings --> Additional Settings വഴി Developer option ല്‍ എത്തുക. അവിടെ USB debugging ഓണ്‍ ആക്കുക. USB debugging(Security Settings) എന്ന ടാബ് കാണുന്നുണ്ടെങ്കില്‍ അതും കൂടി ഓണ്‍ ആക്കുക. മൊബൈല്‍ കംപ്യൂട്ടറിന്റെ USB പോര്‍ട്ടുമായി കണക്ട് ചെയ്യുക. ആദ്യമായി കണക്ട് ചെയ്യുമ്പോള്‍ ഫോണില്‍ വരുന്ന മെസേജ്  OK നല്‍കുക. യുഎസ്ബി വഴിയോ വയർലെസ് വഴിയോ കണക്റ്റുചെയ്‌തിരിക്കുന്ന Android ഉപകരണങ്ങൾ കാണാനും നിയന്ത്രിക്കാന്‍ അനുവദിക്കുന്ന ഒരു സൗജന്യ ഓപ്പൺ സോഴ്‌സ് അപ്ലിക്കേഷനാണ് srcpy.

    ഫോണ്‍ ഡേറ്റാ കോഡ് വഴി കംപ്യൂട്ടറുമായി കണക്ട് ചെയ്യുക. File Transfer എനേബിള്‍ ചെയ്യുക. Applications --> Accessories --> Scrcpy ക്രമത്തില്‍ സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കാം. ടെര്‍മിനലില്‍ scrcpy എന്ന കമാന്റ് നല്‍കി നേരിട്ടും ഇത് പ്രവര്‍ത്തിപ്പിക്കാം. Applications --> Accessories --> Terminal. ഫോണും ലാപ്ടോപ്പും ഒരേ നെറ്റ്‍വര്‍ക്കിലാണെങ്കില്‍ വൈഫൈ വഴിയും ഇത് പ്രവര്‍ത്തിപ്പിക്കാം.  

    നിങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം 20.04 ആണെങ്കില്‍ sudo apt install എന്ന കമാന്റ് ടെര്‍മിനലില്‍ നല്‍കി സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. 18.04 ല്‍ ചുവടെ നല്‍കിയിരിക്കുന്ന സ്ക്രിപ്റ്റ് റണ്‍ ചെയ്യുക.

http://sites.google.com/site/hgjhgkjkjj/dld/scrcpy-installer.zip

Scrcpy പൊതു സവിശേഷതകൾ 

1. മൗസും കീബോർഡും ഉപയോഗിച്ച് ഡെസ്‌ക്‌ടോപ്പിൽ നിന്ന് Android ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയും. 

2. ഇത് യുഎസ്ബി അല്ലെങ്കിൽ വൈഫൈ വഴി പ്രവർത്തിക്കാൻ കഴിയും 

3. കമ്പ്യൂട്ടറിന്റെ കീകൾ ഉപയോഗിച്ച് ഇതിന് ഫോണിനെ നിയന്ത്രിക്കാൻ കഴിയും. 

4. വീഡിയോ ബിറ്റ് നിരക്ക് മാറ്റാൻ അനുവദിക്കുന്നു. 

5. ആപ്ലിക്കേഷൻ നേരിട്ട് പൂർണ്ണ സ്ക്രീനിലേക്ക് സമാരംഭിക്കാം (Ctrl + f). 

6. അവതരണങ്ങൾക്കായി, അപ്ലിക്കേഷന് Android ഉപകരണത്തിൽ ഫിസിക്കൽ ടച്ചുകൾ പ്രദർശിപ്പിക്കാൻ കഴിയും. 

scrcpy not found എന്ന എറർ കാണിക്കുകയാണെങ്കിൽ sudo snap install scrcpy എന്ന കമാന്റ് ടൈപ്പ് ചെയ്ത് ഇൻസ്റ്റാൾ ആയതിനു ശേഷം scrcpy എന്ന കമാന്റ് ടൈപ്പ് ചെയ്യുക.

Scrcpy Installer Script 

Tuesday, July 6, 2021

Canon LBP 2900 പ്രിന്റര്‍ ഉബണ്ടു 18.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവിധം.
How to install Canon LBP2900/2900B printer in Ubuntu 18.04


Canon LBP 2900 പ്രിന്റര്‍ ഉബണ്ടു 18.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവിധം

How to install Canon LBP2900/2900B printer in Ubuntu 18.04

പ്രിന്ററുകളില്‍ ഏറ്റവും ജനകീയ മോഡല്‍ ആണ് Canon LBP2900 / Canon LBP2900B . പക്ഷേ ഈ പ്രിന്റര്‍ ഉബണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പലര്‍ക്കും ബുദ്ധിമുട്ട് നേരിടുന്നു. Canon LBP 2900 പ്രിന്റര്‍ ഉബണ്ടു 18.04 ല്‍ രണ്ട് രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

  • .ppd ഫയല്‍ ഇന്‍സ്റ്റലേഷന്‍

  • .deb ഫയല്‍ ഇന്‍സ്റ്റലേഷന്‍

.deb ഫയല്‍ ഇന്‍സ്റ്റലേഷന്‍ എങ്ങനെയെന്ന് നോക്കാം.

പ്രത്യകം ശ്രദ്ധിക്കുക: ഈ രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഇന്‍സ്റ്റലേഷന്‍ സമയത്ത് പ്രിന്റര്‍ കംപ്യൂട്ടറുമായി കണക്ട് ചെയ്യരുത്.

ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്നും ഡ്രൈവർ സോഫ്റ്റ്‌വെയർ ഡൗണ്‍ലോഡ് ചെയ്യുക

 Canon LBP 2900 Dirver Software download

 ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ zip ഫയലായാണ് ലഭിക്കുക. അത് Extract ചെയ്യണം. ഡൗണ്‍ലോഡ് ചെയ്ത Canon LBP2900.zip എന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract Here നല്‍കി zip ഫയല്‍ എക്സ്ട്രാക്റ്റ് ചെയ്യുക. അത് തുറക്കുമ്പോള്‍ രണ്ട് zip ഫയലുകള്‍ കാണാം. മുകളില്‍ പറഞ്ഞ രണ്ട് രീതിയിലും ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഫയലുകളാണിത്. ഇതില്‍ ആദ്യ ഫയല്‍

  • CanonLBP2900_Driver_V271_64bit.zip എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract Here നല്‍കുക. അപ്പോള്‍ അത് ഫോള്‍ഡര്‍ രൂപത്തില്‍ വരും. ആ ഫോള്‍ഡര്‍ തുറക്കുക. install_lbp.desktop ഡബിള്‍ ക്ലിക്ക് ചെയ്യുക.

  • Trust and Launch ല്‍ ക്ലിക്ക് ചെയ്യുക.

  • Type the Printer Model in the box. Eg. LBP2900 എന്ന മെസേജ് ബോക്സ് വരും. അവിടെ പ്രിന്റര്‍ മോഡല്‍ ടൈപ്പ് ചെയ്ത് OK നല്‍കുക. ചില മോഡല്‍ LBP2900B എന്നായിരിക്കും. അങ്ങനെയെങ്കില്‍ ആ പേര് നല്‍കുക. പേര് പ്രിന്ററില്‍ എഴുതിയിട്ടുണ്ടാകും.

  • സിസ്റ്റത്തിന്റെ പാസ്‍വേഡ് ചോദിക്കും. അത് ടൈപ്പ്ചെയ്ത് Ok നല്‍കുക.

അപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു. അല്‍പസമയത്തിനുള്ളില്‍ Installation finish എന്ന മെസേജ് വരും. Ok നല്‍കുക. പ്രിന്റര്‍ കണക്ട് ചെയ്തതിനുശേഷം കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. ഇതോടെ ഇന്‍സ്റ്റലേഷന്‍ പ്രകിയ അവസാനിച്ചു.  

ഇനി System Settings ല്‍ ചില മാറ്റങ്ങള്‍ വരുത്തണം. അതിനായി മുകളിലെ പാനലിന്റെ വലത്തെ കോര്‍ണറിലുള്ള കംപ്യൂട്ടറിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. System Settings --> Devices--> Printers തുറക്കുക. അവിടെ LBP രണ്ട് പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി കാണാം. ചിലതില്‍ LBP2900-2 എന്നായിരിക്കുംഅതില്‍ ഏതാണോ നമ്മുടെ പ്രിന്റര്‍ (LBP2900 / LBP2900B) അത് മാത്രം നിലനിര്‍ത്തി വേണ്ടാത്തത് ഒഴിവാക്കണം. നിലനിര്‍ത്തേണ്ട പ്രിന്ററിന്റെ പേരിന്റെ വലതു വശത്തുള്ള ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് Use Printer by Default ചെക്ക് ചെയ്യുക. വേണ്ടാത്ത പ്രിന്റര്‍ ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് Remove Printer ടിക്ക് നല്‍കി റിമൂവ് ചെയ്യണം. LBP2900-2 എന്നത് വന്നിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഏതെങ്കിലും കാരണത്താല്‍ പ്രിന്റിങ്ങ് നടക്കാതെ വന്നാല്‍ ഡസ്ക്ടോപ്പിലെ canon_LBP_printer-start എന്ന ഫയലില്‍ ‍ഡബിള്‍ക്ലിക്ക് ചെയ്ത് Run in Terminal ക്ലിക്ക് ചെയ്യുക. ഡസ്ക്ടോപ്പിലെ ഈ ഫയല്‍ ഡിലീറ്റ് ചെയ്യരുത്.

 Troubleshoot

A script to start printer can be seen in the Desktop. If printing is not working, double click this file and click 'Run in Terminal'


Please power off your printer

sudo /etc/init.d/ccpd stop                 ( ടെര്‍മിനലില്‍ നല്‍കുക: ആവശ്യം വന്നാല്‍)

Please power on your Printer

sudo /etc/init.d/ccpd start


സാധാരണയായി ഈ രീതിയില്‍ Canon LBP2900 ഉബണ്ടു 18.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഈ രീതി പരാജയപ്പെട്ടാല്‍ ചുവടെ പറയുന്ന രണ്ടാമത്തെ രീതി പരീക്ഷിക്കാവുന്നതാണ്.


.ppd ഫയല്‍ ഇന്‍സ്റ്റലേഷന്‍

ഈ ഇന്‍സ്റ്റലേഷന്‍ മുന്‍പ് പറഞ്ഞതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. അതിനായ് പ്രിന്റര്‍ കംപ്യൂട്ടറുമായി കണക്ട് ചെയ്യുക. നേരത്തെ ഡൗണ്‍ലോഡ് ചെയ്ത് വച്ച

  • Canon-LBP2900B-2900.zip എന്ന ഫയല്‍ Extract Here നല്‍കി zip ഫയല്‍ എക്സ്ട്രാക്റ്റ് ചെയ്യുക. അത് തുറക്കുമ്പോള്‍ Canon-LBP-2900.ppd എന്ന ഫയല്‍ കാണാം. അതാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.

  • അതിനായ് ഫയര്‍ഫോക്സ് ബ്രൗസര്‍ തുറക്കുക. (ഏതെങ്കിലും ബ്രൗസര്‍)

  • അഡ്രസ് ബാറില്‍ 127.0.0.1:631എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. ഇത് ബ്രൗസറിന്റെ അഡ്രസ് ബാറില്‍തന്നെ നല്‍കണം. സേര്‍ച്ച് വിന്‍ഡോയിലാകരുത്.

  • Adding Printers and Classes ക്ലിക്ക് ചെയ്യുക.

  • തുറന്നുവരുന്ന പേജില്‍ Printers ന് ചുവടെയുള്ള Add Printer ക്ലിക്ക് ചെയ്യുക.

  • അപ്പോള്‍ സിസ്റ്റത്തിന്റെ User Name, Password ഇവ ചോദിക്കും. മുകളിലെ പാനലിന്റെ വലത്തെ കോര്‍ണറിലുള്ള കംപ്യൂട്ടറിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ യൂസറിന്റെ പേര് ലഭിക്കും. സിസ്റ്റത്തിന്റെ പാസ്‍വേഡ് നല്‍കുക.

  • Sign In ക്ലിക്ക് ചെയ്യുക.

  • അപ്പോള്‍ Local Printers ന്റെ ലിസ്റ്റ് കാണിക്കും. അതില്‍ Canon LBP2900 (Canon LBP2900) സെലക്ട് ചെയ്യുക.

  • Continue നല്‍കുക. വീണ്ടും Continue ക്ലിക്ക് ചെയ്യുക. ഇനിയാണ് ppd ഫയല്‍ കാണിച്ചു കൊടുക്കേണ്ടത്.

  • Browse ക്ലിക്ക് ചെയ്ത് മുന്‍പ് Extract ചെയ്ത Canon-LBP2900B-2900 ഫോള്‍ഡറില്‍ നിന്നും Canon-LBP-2900.ppd ഫയല്‍ സെലക്ട് ചെയ്ത് Open കൊടുക്കുക.

  • തുടര്‍ന്ന് Add Printer ക്ലിക്ക് ചെയ്യുക.

  • Set Default Option ക്ലിക്ക് ചെയ്യുക.

  • Printer Canon_LBP2900 default options have been set successfully എന്ന മെസേജ് വന്നിട്ടുണ്ടാകും. തുടര്‍ന്ന് വിന്‍ഡോ ക്ലോസ് ചെയ്യാം.

System Settings ല്‍ Devices--> Printers തുറന്ന് പ്രിന്റര്‍ ആഡ് ആയോ എന്ന് പരിശോധിക്കാവുന്നതാണ്. ചിലപ്പോള്‍ പ്രിന്റര്‍ വര്‍ക്ക് ചെയ്യാതെ വരും. അത് പെന്റിങ്ങ് ഫയല്‍ കിടക്കുന്നതുകൊണ്ടാവാം. ഇത് പരിഹരിക്കുന്നതിനായ് പ്രിന്ററിന്റെ Power LED ക്കു താഴെയായി പേപ്പര്‍ ലോഡ് ചെയ്യുന്നതിനുള്ള ഒരു ബട്ടണ്‍ കാണും. അതിലൊന്ന് പ്രസ് ചെയ്യത് വിടുക. പ്രിന്റിങ്ങ് നടന്നുകൊള്ളും. ക്ഷമയോടെ പരീക്ഷിക്കു...വിജയം സുനിശ്ചിതം....

 Canon LBP 2900 Dirver Software download

കണക്ട് ആയവര്‍ ചുവടെയുള്ള കമന്റ് ബോക്സില്‍ പ്രതികരിക്കുക!!! 

Saturday, June 26, 2021

ഷട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഇമേജ് എഡിറ്റിങ്ങ് /ട്രോള്‍ നിര്‍മ്മാണം : Image editing with Shutter

ഷട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഇമേജ് എഡിറ്റിങ്ങ്/ട്രോള്‍ നിര്‍മ്മാണം

ഓണ്‍ലൈന്‍ വിദ്യാഭ്യാസകാലത്ത് അത്യാവശ്യം പരിചയിച്ചിരിക്കേണ്ട ഒന്നാണ് ഇമേജ് എഡിറ്റിങ്ങ്. ഇമേജ് എഡിറ്റിങ്ങിന് GIMP, Inkscape, Krita തുടങ്ങിയ മുന്‍നിര സോഫ്റ്റ്‍വെയറുകള്‍ ഉണ്ടെങ്കിലും വളരെ ലളിതമായ് വലിയ സോഫ്റ്റ്‍വെയര്‍ പരിജ്ഞാനം ഒന്നും ഇല്ലാതെതന്നെ പരിശീലിക്കാവുന്ന ഒരു സോഫ്റ്റ്‍വെയറാണ് ഷട്ടര്‍ (Shutter). ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി പലപ്പോഴും ചിത്രങ്ങളോ, ചിത്ര ആല്‍ബങ്ങളോ കുട്ടികളുമായി ഷെയര്‍ ചെയ്യേണ്ടതായി വന്നേക്കാം. ചിത്രങ്ങളില്‍ ആവശ്യമായ അടയാളപ്പെടുത്തലുകള്‍ വരുത്തണം, ചിത്രത്തില്‍ ആവശ്യമില്ലാത്തതെന്തെങ്കിലുമുണ്ടെങ്കില്‍ നീക്കംചെയ്യണം, ചിത്രത്തെ ക്രോപ്പ് ചെയ്യണം, സ്ക്രീൻഷോട്ടുകളിൽ ആവശ്യമുള്ള ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യുക, നിർദ്ദേശങ്ങളോ സൂചനകളോ ടൈപ്പ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഷട്ടര്‍ സോഫ്റ്റ്‍വെയറില്‍ പരിശീലിക്കാം.

ഷട്ടര്‍ ഉപയോഗിച്ച് ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍

  • Capture a Specific Area

  • Capture your Desktop

  • Capture a Window

  • Capture a Menu or Tooltip

  • Capture a Website

  • Add Text, Arrows, Rectangles, Ellipses…

  • Censor / Pixelize to Hide Private Data

  • Auto-Increment Shape

  • Crop image

Applications --> Accessories --> Shutter ക്രമത്തില്‍ സോഫ്റ്റ്‍വെയര്‍ തുറക്കാം.

Selection, Desktop, Window എന്നിങ്ങനെയുള്ള മൂന്ന് ബട്ടനുകള്‍ കാണാം.

Selection

    Selection ബട്ടനില്‍ ക്ലിക്ക് ചെയ്ത് ചതുരാകൃതിയില്‍ സ്ക്രീനിന്റെ ക്യാപ്ചര്‍ സാധ്യമാക്കുന്നു. Shift കീ അമര്‍ത്തിയോ, Right Click ചെയ്തോ സെലക്ഷന്‍ ഡയലോഗ് ബോക്സ് എനേബിള്‍ ചെയ്ത് X, Y വിലകളും width, height വിലകള്‍ നല്‍കിയും സെലക്ഷന്‍ ക്രമപ്പെടുത്താം. സെലക്ട് ചെയ്ത ഏരിയ ആവശ്യാനുസരണം വലുതാക്കാനും ചെറുതാക്കാനും സാധിക്കും. Escape ബട്ടന്‍ അമര്‍ത്തി ക്യാന്‍സല്‍ ചെയ്യാം. എന്റര്‍ അമര്‍ത്തുന്നതോടെ സ്ക്രീന്‍ഷോട്ട് ഷട്ടര്‍ ജാലകത്തില്‍ വരും. അപ്പോള്‍ മാത്രമാണ് Edit, Export ബട്ടനുകള്‍ ആക്ടീവാകുക. Shutter ല്‍ Edit → Preferences എടുത്ത് Capture after a delay of എന്ന ഭാഗത്ത് സമയക്രമീകരണം നടത്താം.

Desktop

     Shutter ഉപയോഗിച്ച് മറ്റ് വർക്ക്സ്പേസുകളുടെയും തുറന്നിരിക്കുന്ന ഏത് ആപ്ലിക്കേഷന്റെയും സ്ക്രീൻഷോട്ട് അവ സ്ക്രീനിൽ കാണാതിരിക്കുമ്പോൾ പോലും ക്യാപ്ചർ ചെയ്യാൻ കഴിയും. ഇതിനായി ടൂൾബാറിലെ Desktop എന്ന ഓപ്ഷൻ എടുത്താൽ മതി. ഒരു വർക്ക്സ്പേസിൽ നിന്നുകൊണ്ട് മുഴുവൻ വർക്കസ്പേസിന്റെയും ഏതെങ്കിലും ഒരു വർക്കസ്പേസിന്റെയും സ്ക്രീൻഷോട്ട് എടുക്കാം.

Windows

    ടൂൾബാറിലെ Windows എന്ന ഓപ്ഷൻ ഉപയോഗിച്ച് മിനിമൈസ് ചെയ്തതോ തുറന്നിരിക്കുന്ന മറ്റ് ആപ്ലിക്കേഷനുകളുടെ അടിയിൽ സ്ഥിതിചെയ്യുന്നതോ ആയ ജാലകങ്ങളുടെ സ്ക്രീൻഷോട്ടും എടുക്കാൻ കഴിയും. കൂടാതെ ആപ്ലിക്കേഷനുകളുടെ മെനുകളുടെ മാത്രം സ്ക്രീൻഷോട്ടും ടൂൾടിപ്പുകളുടെ സ്ക്രീൻഷോട്ടും എടുക്കാനുള്ള സൗകര്യവും ഷട്ടറിലുണ്ട്. സ്ക്രീൻഷോട്ടുകളിൽ ആവശ്യമുള്ള ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യുക, ക്രോപ്പ് ചെയ്യുക, നിർദ്ദേശങ്ങളോ സൂചനകളോ ടൈപ്പ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്ക് അടിസ്ഥാന എഡിറ്റിംഗ് ടൂളും ഷട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്. ചിത്രത്തിൽ റൈറ്റ് ക്ലിക്ക് ചെയ്താൽ ജിമ്പ് തുടങ്ങിയ അഡ്വാൻസ്ഡ് സോഫ്റ്റ്‍വെയറുകളിൽ എഡിറ്റുചെയ്യുകയുമാവാം

ഷട്ടര്‍ സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് പാഠപുസ്തകത്തില്‍നിന്ന് ഒരു ചിത്രത്തിന്റെ സ്ക്രീന്‍ഷോട്ട് എടുക്കുന്നതും ആവശ്യമായ എഡിറ്റിങ്ങ് നടത്തുന്നതെങ്ങനെയെന്നും നോക്കാം.

സ്ക്രീന്‍ഷോട്ട് തയ്യാറാക്കുന്നതെങ്ങനെ ?

  • ചിത്രം എടുക്കാനുദ്ദേശിക്കുന്ന പേജ് തുറക്കുക.

  • Ctrl കീ പിടിച്ച് മൗസ് വീല്‍ സ്ക്രോള്‍ ചെയ്തോ, പേജിന്റെ മുകളില്‍ വലതുഭാഗത്തുള്ള Set Zoom level (ഗിയര്‍ ഐക്കന്റെ സമീപമുള്ള) വിലകളില്‍ മാറ്റം വരുത്തിയോ ചിത്രം ആവശ്യമായ വലുപ്പത്തില്‍ ക്രമീകരിക്കുക.

  • Applications --> Accessories --> Shutter ക്രമത്തില്‍ സോഫ്റ്റ്‍വെയര്‍ തുറക്കുക.

  • സോഫ്റ്റ്‍വെയറിലെ Selection എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് rectangular രൂപത്തില്‍ ആവശ്യമായ സെലക്ഷന്‍ വരുത്തുക.

  • സെലക്ഷന്‍ വേണമെങ്കില്‍ റീസൈസ് ചെയ്യാം. Escape കീ അമര്‍ത്തി ക്യാന്‍സല്‍ ചെയ്യാം.

  • Enter പ്രസ് ചെയ്യുന്നതോടെ സ്ക്രീന്‍ഷോട്ട് ഷട്ടറില്‍ തയ്യാറായിക്കഴിഞ്ഞു.

  • File --> Save As വഴി ചിത്രം PNG ഫോര്‍മാറ്റില്‍ സേവ് ചെയ്യാം.

  • File Export to PDF വഴി പിഡിഎഫ് ആയും എക്സ്പോര്‍ട്ട് ചെയ്യാം.

ചിത്രത്തില്‍ എഡിറ്റിങ്ങ് നടത്തുന്നതെങ്ങനെ ?

മുകളില്‍ പറഞ്ഞവിധം സ്ക്രീന്‍ഷോട്ട് തയ്യാറാക്കിയതോ, File --> Open എന്ന ക്രമത്തില്‍ കംപ്യൂട്ടറില്‍നിന്ന് ആവശ്യമായ ചിത്രം ഷട്ടറില്‍ തുറക്കുക. വിന്‍ഡോയുടെ വലത് മുകള്‍ ഭാഗത്ത് Edit, Export എന്നീ ബട്ടനുകള്‍ കാണാം. അതില്‍ Edit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ മാത്രമാണ് ചിത്രത്തെ എഡിറ്റ് ചെയ്യാനുള്ള കൂടുതല്‍ ടൂളുകള്‍ ആക്ടീവായി വരിക.

  • അടയാളപ്പെടുത്തലുകള്‍ വരുത്തുന്നതിനായ് Draw a straight line, Draw an arrow ടൂളുകള്‍ ഉപയോഗിക്കാം.

  • Draw a rectangle, Draw an ellipse ടൂളുകള്‍ ഉപയോഗിച്ച് ചതുരവും, വൃത്തവുമൊക്കെ വരച്ചുചേര്‍ക്കാം. Ctrl കീ പിടിച്ച് വരച്ചാല്‍ സമചതുരവും കൃത്യമായ വൃത്തവും ലഭിക്കും.

  • ചുവടെയുള്ള Fill color, Stroke color എന്നിവ ഉപയോഗിച്ച് രൂപങ്ങളില്‍ കളര്‍ ഫില്ല് ചെയ്യാനും, സ്ട്രോക്ക് കളര്‍ മാറ്റാനും സാധിക്കും.

  • rectangle, ellipse ടൂളുകള്‍ ഉപയോഗിച്ച് ചിത്രത്തില്‍നിന്ന് ആവശ്യമില്ലാത്ത ഭാഗങ്ങള്‍ ഒഴിവാക്കാം. പശ്ചാത്തലനിറം ഫില്‍ ചെയ്യുകയെന്ന പ്രവര്‍ത്തമാണ് ഇവിടെ നടത്തുന്നത്. rectangle ടൂള്‍ സെലക്ട് ചെയ്യുക. ചുവടെയുള്ള Fill color ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന Choose Fill color വിന്‍ഡോയില്‍ കളര്‍ വീലിന് ചുവടെയുള്ള eyedropper ല്‍ ക്ലിക്ക്ചെയ്ത് പശ്ചാത്തലനിറം പിക് ചെയ്യുക. Opacity level കൂട്ടി നല്‍കുക. തുടര്‍ന്ന് മായ്ക്കേണ്ട ഭാഗത്ത് സെലക്ഷന്‍ നടത്തിയാല്‍ ആ ഭാഗം ഫില്‍ ആകുകയും എഴുത്ത് മറയുന്നതും കാണാം. Opacity level കൂട്ടി നല്‍കിയില്ലെങ്കില്‍ എഴുത്ത് പൂര്‍ണ്ണമായി മറയില്ല.

  • Opacity വിലകളില്‍ മാറ്റം വരുത്തി Transparency ലെവല്‍ ക്രമീകരിക്കാം.

  • Add same text to the screenshot ഉപയോഗിച്ച് ആവശ്യമായ സൂചനകളോ, നിര്‍ദേശങ്ങളോ എഴിതിച്ചേര്‍ക്കാം.

  • Pixelize selected area ടൂള്‍ ഉപയോഗിച്ച് ചിത്രത്തിലെ സൂചനകള്‍ ബ്ലര്‍ ചെയ്യാം

    Draw arrow, line, text എന്നിങ്ങനെയുള്ള ടൂളുകള്‍ ഉപയോഗിച്ചതിനു ശേഷം ആ ടൂളുകള്‍ മാറ്റാന്‍ ഒന്നാമതു കാണുന്ന Select item to move or resize  എന്ന ആരോ ടൂളില്‍ ക്ലിക്ക് ചെയ്താല്‍ മതി.

    ഗൂഗിളില്‍ ഇമേജ് സേര്‍ച്ച് വഴി ആവശ്യമായ ചിത്രം കണ്ടെത്തിയതിനു ശേഷം ഷട്ടര്‍ തുറന്ന് Selection ബട്ടന്‍ ക്ലിക്ക്ചെയ്ത്  ചിത്രം ഡൗണ്‍ലോഡ് ചെയ്യാതെതന്നെ സ്ക്രീന്‍ഷോട്ടെടുക്കാം. ഇങ്ങനെ ഷട്ടറില്‍ തുറക്കുന്ന ചിത്രത്തെ Edit ബട്ടണ്‍ അമര്‍ത്തി മാറ്റങ്ങള്‍ വരുത്താം. അപ്പോള്‍ ചിത്രത്തിന്റെ അരികുകളില്‍ സെലക്ഷന്‍ ചതുരങ്ങള്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ ഇമേജ് ബാഗ്രൗണ്ട് ഏരിയാ വര്‍ദ്ധിപ്പിക്കാം. ചിത്രത്തിന്റെ ബാഗ്രൗണ്ട് കളറും വര്‍ദ്ധിപ്പിച്ച ഭാഗത്തിന്റെ ബാഗ്രൗണ്ട് കളറും രണ്ടായിരിക്കും. വര്‍ദ്ധിപ്പിച്ച ഭാഗം ചാരകളറില്‍ കാണപ്പെടും. അവിടെ അടയാളപ്പെടുത്തലുകള്‍ നടത്തണമെങ്കില്‍ കളര്‍ മാറ്റണം. ചാരകളറില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Change background color ക്ലിക്ക് ചെയ്യുക. Choose fill color വിന്‍ഡോയില്‍നിന്നും കളര്‍ പിക്കര്‍ ടൂളുപയോഗിച്ച് ഇമേജിന്റെ ബാഗ്രൗണ്ട് കളര്‍ പിക്ക് ചെയ്യുക. OK അമര്‍ത്തുന്നതോടെ രണ്ടുകളറും ഒന്നായിട്ടുണ്ടാവും. സെലക്ഷന്‍ ടൂളുപയോഗിച്ച് ഇമേജിന്റെ സ്ഥാനം ഇനി ആവശ്യനുസരണം ക്രമീകരിക്കാം.

    Insert image

    എഡ്റ്റ് ചെയ്യേണ്ട ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ട വളരെയറെ ചെറു ചിത്രങ്ങള്‍ ഷട്ടര്‍ സോഫ്റ്റ്‍വെയറിന്റെ ചുവടെയുള്ള
    Insert Image ല്‍ സമാഹരിച്ചിട്ടുണ്ട്. അനുയോജ്യമായവ ഉള്‍പ്പെടുത്തുക വഴി ചിത്രത്തിന്റെ ആശയസംവേദത വര്‍ദ്ധിക്കും.

    Callout കള്‍ തയ്യാറാക്കാം

    ചുവടെയുള്ള Insert Image --> Forms--> Callouts ക്രമത്തില്‍ ചിത്രത്തില്‍ cllout കള്‍ ചേര്‍ക്കാം. ചിത്രത്തില്‍ ചേര്‍ത്ത cllout ല്‍ Text ടൂള്‍ ഉപയോഗിച്ച് ആവശ്യമായ ഡയലോഗുകള്‍ മലയാളത്തിലോ, ഇംഗ്ലീഷിലോ എഴുതിച്ചേര്‍ക്കാം. ഇത്തരത്തില്‍ മനോഹരമായ ട്രോളുകള്‍ ഉണ്ടാക്കാം. ഓണ്‍ലൈന്‍ പഠനത്തില്‍ പഠനവിരസത ഒഴിവാക്കാനും കുട്ടിയുടെ ശ്രദ്ധപിടിച്ചുപറ്റാനും ഇതുപകരിക്കും.

    ചിത്രം ക്രോപ്പ് ചെയ്യാം

    ചിത്രത്തില്‍ ബോര്‍ഡറുകളോ മറ്റോ ഉണ്ടെങ്കില്‍ ടൂള്‍ബാറിന്റെ ഏറ്റവും താഴെയുള്ള Crop your selection ടൂള്‍ ഉപയോഗിച്ച് ക്രോപ്പ് ചെയ്തെടുക്കാം.

    ഹൈലൈറ്റുകള്‍ നടത്താം

    Highlighter ടൂള്‍ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യേണ്ട ഭാഗം സെലക്ട് ചെയ്ത് ചിത്രത്തില്‍ ഹൈലൈറ്റുകള്‍ നടത്താം. ചുവടെയുള്ള stroke color ല്‍ നിന്ന് കളറും അതിന്റെ ഒപ്പാസിറ്റിയും ക്രമീകരിക്കാം.



Tuesday, June 22, 2021

വോക്കോസ്ക്രീന്‍ (vokoscreen) ഉപയോഗിച്ചുള്ള സ്ക്രീന്‍ റിക്കോർഡിങ്ങ് / ക്ലാസ് ഷൂട്ടിങ്ങ്..

വോക്കോസ്ക്രീന്‍ (vokoscreen) ഉപയോഗിച്ചുള്ള സ്ക്രീന്‍ റിക്കോർഡിങ്ങ് / ക്ലാസ് ഷൂട്ടിങ്ങ്..

    വ്യത്യസ്ത ഫോർമാറ്റുകളെ പിൻതുണയ്ക്കുന്ന ലളിതമായ ഈ അപ്ലിക്കേഷന്റെ ഏറ്റവും വലിയ പ്രത്യേകത സ്ക്രീൻ റിക്കോർഡിങ്ങിനോടൊപ്പം വെബ്കാം റിക്കോർ‍ഡിങ് കൂടി നടത്താൻ സാധിക്കും എന്നതാണ്. അതിനാല്‍തന്നെ ഓണ്‍ലൈന്‍ പഠനകാലത്ത് അധ്യാപകര്‍ക്ക് ലാപ്‍ടോപ്പില്‍ ക്ലാസ് ഷൂട്ട് ചെയ്യുന്നതിന് ഏറ്റവും യോജിച്ച ആപ്ലിക്കേഷനാണിത്. പഠനസംബന്ധമായ വീഡിയോകള്‍, ലൈവ് പ്രോഗ്രാമുകള്‍, വീഡിയോ കോണ്‍ഫറന്‍സുകള്‍ എന്നിവ റെക്കോർഡുചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന ഡെസ്‌ക്‌ടോപ്പ് റിക്കോർഡിംഗിനായുള്ള ഒരു ലളിതമായ ഉപകരണമാണിത്. വീഡിയോ മാത്രമായോ, വീഡിയോയും ശബ്ദവും ഉള്‍പ്പെടെയോ റിക്കോർഡുചെയ്യുന്നതിനും സാധിക്കും.

    Applications --> Sound & Video -->vokoscreen എന്ന ക്രമത്തില്‍ സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കാം. വളരെ ലളിതമായ ഇന്റർഫോണ് ഇതിനുള്ളത്. vokoscreen തുറന്നുവരുമ്പോള്‍ ആറ് ടാബുകളുള്ള ഒരു യൂസർ ഇന്റർഫേസാണ് കാണാന്‍ കഴിയുക.

  • സ്ക്രീൻ ക്രമീകരണങ്ങൾ Screen Settings

  • ഓഡിയോ ക്രമീകരണങ്ങൾ Audio settings

  • വീഡിയോ ക്രമീകരണം Recording settings

  • സെറ്റിങ്ങ്സ് The Settings tab

  • വെബ്ക്യാം Webcam settings

  • സഹായം Help tab

ഇതില്‍ ഒന്നാമതായി കാണുന്ന സ്ക്രീൻ സജ്ജീകരണ ടാബാണ് വീഡിയോ റിക്കോർഡിംഗ് നിയന്ത്രിക്കുന്നത്.

Fullscreen, Window, Area എന്നിങ്ങനെ മൂന്ന് വിധത്തില്‍ സ്ക്രീന്‍കാസ്റ്റ് നടത്താം.

  • സ്ക്രീന്‍ മുഴുവനായും റിക്കോര്‍ഡ് ചെയ്യണമെങ്കില്‍ Fullscreen തിരഞ്ഞെടുക്കണം.

  • ഉദ്ദേശിക്കുന്ന ജാലകം മാത്രം മതിയെങ്കില്‍ Window യും

  • പ്രത്യേക ഏരിയ മാത്രം മതിയെങ്കില്‍ Area യും സെലക്ട് ചെയ്യണം.

  • സ്ക്രീനിന്റെ ഒരു പ്രത്യേക ഭാഗം മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് വലുതായി കാണിക്കുകയും ചെയ്യണമെങ്കില്‍ മാഗ്നിഫിക്കേഷൻ ഓണാക്കിയാല്‍ മതി. മാഗ്നിഫിക്കേഷൻ വിൻഡോ 200x200, 400x200, 600x200 എന്നിവയിൽ ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാൻ കഴിയും.

  • റെക്കോർഡിംഗിനിടെ നിങ്ങൾ അമർത്തുന്ന കീ വ്യക്തമായി ദൃശ്യമാകാന്‍ Showkey ഓപ്ഷൻ ടിക് നല്‍കിയാല്‍ മതി.

  • റെക്കോർഡിംഗിനിടെ നിങ്ങൾ ക്ലിക്കുചെയ്ത ഏരിയ ഹൈലൈറ്റ് ചെയ്യുമെങ്കിൽ Showclick ഓപ്ഷൻ ടിക് നല്‍കിയാല്‍ മതി.

  • കൗണ്ട്ഡൗൺ ടൈമര്‍ സജ്ജമാക്കാന്‍ Countdown എത്ര സെക്കന്റ് വേണമെന്ന് നല്‍കുക.

സ്ക്രീനിൽ രണ്ടാമത്തെ ടാബിൽ (മൈക്രോഫോൺ ചിഹ്നം ഉപയോഗിച്ച് സൂചിപ്പിക്കുന്നത്) ഓഡിയോ സജ്ജീകരണങ്ങൾ നടത്തുവാനുള്ളതാണ്.

ഓഡിയോ റെക്കോർഡ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനും pulseaudio അല്ലെങ്കിൽ അൽസ ഉപയോഗിക്കാമോ എന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾ pulseaudio തിരഞ്ഞെടുക്കുകയാണെങ്കിൽ, നൽകിയിരിക്കുന്ന ചെക്ക് ബോക്സുകൾ ടിക് നല്‍കി അനുയോജ്യമായ   ഇൻപുട്ട് ഉപകരണം തിരഞ്ഞെടുക്കാവുന്നതാണ്.

മൂന്നാം ടാബ് (ഫിലിം റീൽ ചിഹ്നത്താൽ സൂചിപ്പിച്ചത്) വീഡിയോ ക്രമീകരണങ്ങൾ നടത്തുവാനുള്ളതാണ്.

Frames per second, Video format , Videocodec, Audiocodec, മൗസ് കഴ്സറിന്റെ റെക്കോർഡിംഗ് ഓഫാക്കാൻ അനുവദിക്കുന്ന ചെക്ക്ബോക്സ് എന്നിവയാണ് വീഡിയോ ക്രമീകരണങ്ങളില്‍ പ്രധാനമായുള്ളത്. Frames ഓപ്ഷനില്‍ Frames per second ക്രമീകരിക്കുന്നതിലൂടെ ഓരോ സെക്കൻഡിലുമുള്ള ഫ്രെയിമുകൾ ക്രമീകരിക്കാം. ഏത് കോഡെക് ഉപയോഗിക്കണം, ഏതു വീഡിയോ ഫോർമാറ്റിൽ റെക്കോഡ് ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. Default കോഡെക്കുകൾ mpeg4, libx264 എന്നിവയാണ്. സ്വതവേയുള്ള ഫോർമാറ്റുകൾ mkv, avi ആണ്.

നാലാമത്തെ ടാബ് (ഉപകരണ ചിഹ്നത്താൽ സൂചിപ്പിച്ചിരിക്കുന്നത്) ചില പ്രധാന ക്രമീകരണങ്ങൾ (Settings )നടത്തുവാനുള്ളതാണ്.

ഈ ടാബിൽ, വീഡിയോകൾ സേവ്ചെയ്യേണ്ട ലൊക്കേഷൻ തിരഞ്ഞെടുക്കാനാകും.

പ്ലേ ബട്ടൺ അമർത്തുമ്പോൾ വരേണ്ട വീഡിയോ പ്ലെയര്‍ തിരഞ്ഞെടുക്കാനാകും.

അവസാനമായി, സിസ്റ്റം ട്രേയിലേക്ക് Vokoscreen ചെറുതാക്കണോ എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

അഞ്ചാമതായുള്ളത് വെബ്ക്യാം സെറ്റിങ്ങാണ്.

സ്ക്രീൻ റിക്കോർഡിങ്ങിനോടൊപ്പമോ, ക്ലാസ് ഷൂട്ട് ചെയ്യുന്ന സമയത്തോ അവതരിപ്പിക്കുന്ന ആളുടെ വീഡിയോകൂടി പ്രത്യേകമായി കാണണമെങ്കില്‍ വെബ്ക്യാം ഓപ്ഷൻ ക്ലിക്കുചെയ്ത് വെബ്കാം റിക്കോർ‍ഡിങ് കൂടി നടത്താൻ സാധിക്കും.

യഥാർത്ഥത്തിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് അഞ്ച് പ്രധാന ബട്ടണുകൾ ഉണ്ട് : vokoscreen ആരംഭിച്ചാല്‍ ഇത് മുകളിലെ പാനലില്‍ കാണപ്പെടുന്നു.

  • ആരംഭിക്കുക Start
  • നിർത്തുക Stop
  • താൽക്കാലികമായി നിർത്തുക Pause
  • പ്ലേ ചെയ്യുക Play
  • അയയ്ക്കുക Send
  • Start ബട്ടൺ അമര്‍ത്തി റിക്കോർഡിങ്ങ് പ്രക്രിയ ആരംഭിക്കുന്നു.

  • Stop ബട്ടൺ റിക്കോര്‍ഡിങ്ങ് നിർത്തുന്നു.

  • സ്റ്റാർട്ട് ബട്ടൺ ഉപയോഗിച്ച് പുനരാരംഭിക്കാൻ കഴിയുന്ന വീഡിയോ Pause ബട്ടൺ അമര്‍ത്തി താൽക്കാലികമായി നിർത്താം.

  • Play ബട്ടണ്‍ അമര്‍ത്തി റെക്കോർഡിങ്ങിനു ശേഷം വീഡിയോ പ്ലേ ചെയ്യാനും കഴിയും.

  • Send അമര്‍ത്തി വീഡിയോ മെയില്‍ വഴി അയക്കുവാനും കഴിയും.

Start ബട്ടൺ അമര്‍ത്തി റിക്കോർഡിങ്ങ് ആരംഭിച്ചാല്‍ പാനലില്‍ vokoscreen ഐക്കണ്‍ ചുവന്ന വൃത്തമായി മാറും. Stop അമര്‍ത്തുന്നതോടെ സ്വയമേതന്നെ Videos ഫോള്‍ഡറില്‍ സേവ് ആകും.

vokoscreen keyboard shortcuts

Ctrl+Shift+f10 --> Start recording

Ctrl+Shift+f11 --> Stop recording

Ctrl+Shift+f12 --> Pause recording

ഉബണ്ടു 18.04ല്‍ vokoscreen ആപ്ലിക്കേഷന്‍ ഇല്ലെങ്കില്‍

Applications --> Software തുറക്കുക. മുകളില്‍ വലതു വശത്തായി സേര്‍ച്ച് ഐക്കാണ്‍ കാണാം. (ലെന്‍സിന്റെ ചിത്രം) അതില്‍ ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന സേര്‍ച്ച് ബോക്സില്‍ vokoscreen എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. അപ്പോള്‍ vokoscreen സോഫ്റ്റ്‍വെയര്‍ ലിസ്റ്റ് ചെയ്യും. അതില്‍ ക്ലിക്ക് ചെയ്ത് Install കൊടുക്കുക. പാസ്‍വേഡ് ചോദിക്കുമ്പോള്‍ സിസ്റ്റം പാസ്‍വേഡ് നല്‍കുക. ഇങ്ങനെ സോഫ്റ്റ്‍വെയര്‍ സെന്ററില്‍നിന്ന് നമുക്കാവശ്യമായ സോഫ്റ്റ്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

sudo apt update
sudo apt install vokoscreen 
എന്നീ കമാന്റുകള്‍‍ Applications --> Accessories --> Terminal 
തുറന്ന് ടൈപ്പ് ചെയ്തും  vokoscreen ഇന്‍സ്റ്റാള്‍ ചെയ്യാം.