*SCRCPY* in UBUNTU 18.04 - ലാപ്‌ടോപ്പ് ഉപയോഗിച്ച് മൊബൈൽ നിയന്ത്രിക്കാൻ
ആധുനിക കാലഘട്ടത്തില്‍ സ്മാർട്ട്‌ഫോണുകൾക്ക് നമ്മുടെ ജിവിതത്തില്‍ വളരെ പ്രധാന്യമാണുള്ളത്. ഒരുപാട് ആളുകൾക്ക്, ഒരു സാധാരണ കമ്പ്യൂട്ടറിനേക്കാൾ കൂടുതല്‍ പ്രയോജനപ്രദം സ്മാർട്ട്‌ഫോണുകളാണ്. യുഎസ്ബി ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ഫോൺ സ്ക്രീൻ പ്രദർശിപ്പിക്കാൻ സാധിക്കുന്ന സംവിധാനമാണ് scrcpy. ഇതുവഴി മൊബൈല്‍ ഫോണിന്റെ സ്ക്രീന്‍ ഡെസ്‍ക്ടോപ്പില്‍ ലഭ്യമാകും. മൊബൈല്‍ ഫോണിലെ വിവിധ ആപ്പുകള്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനും കഴിയും. scrcpy തികച്ചും സൗജന്യമാണ് കൂടാതെ പരിധിയില്ലാതെ ഉപയോഗിക്കാൻ കഴിയും.
ഈ ആപ്ലിക്കഷന്‍ കംപ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു മുമ്പായി മൊബൈലിലെ ഡെവലപ്പര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുകയും, യു എസ്സ് ബി ഡിബഗ്ഗിങ്ങ് എനേബിള്‍ ചെയ്യുകയും വേണം. ഡെവലപ്പര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യാന്‍ ഓരോ ഫോണിലും ഓരോ രീതിയാണ്. How to enable developer option in Redmi 9 (ഫോണ്‍ മോഡല്‍) എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് ഓരോ ഫോണിലും ഡെവലപ്പര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്ന രീതി മനസിലാക്കാം. ഫോണില്‍ അവിടെ പറയുന്ന സ്ഥലത്ത് ഏഴുപ്രാവശ്യം ടാപ്പ് ചെയ്താല്‍ ഡെവലപ്പര്‍ മോഡിലെത്താം. (Settings --> About phone--> MIUI Version--> tap seven times on it. അപ്പോള്‍ "You are now a developer" എന്ന മെസേജ് ലഭിക്കും.)
ഫോണിലെ Settings --> Additional Settings വഴി Developer option ല്‍ എത്തുക. അവിടെ USB debugging ഓണ്‍ ആക്കുക. USB debugging(Security Settings) എന്ന ടാബ് കാണുന്നുണ്ടെങ്കില്‍ അതും കൂടി ഓണ്‍ ആക്കുക. മൊബൈല്‍ കംപ്യൂട്ടറിന്റെ USB പോര്‍ട്ടുമായി കണക്ട് ചെയ്യുക. ആദ്യമായി കണക്ട് ചെയ്യുമ്പോള്‍ ഫോണില്‍ വരുന്ന മെസേജ് OK നല്‍കുക. യുഎസ്ബി വഴിയോ വയർലെസ് വഴിയോ കണക്റ്റുചെയ്‌തിരിക്കുന്ന Android ഉപകരണങ്ങൾ കാണാനും നിയന്ത്രിക്കാന്‍ അനുവദിക്കുന്ന ഒരു സൗജന്യ ഓപ്പൺ സോഴ്‌സ് അപ്ലിക്കേഷനാണ് srcpy.
ഫോണ്‍ ഡേറ്റാ കോഡ് വഴി കംപ്യൂട്ടറുമായി കണക്ട് ചെയ്യുക. File Transfer എനേബിള്‍ ചെയ്യുക. Applications --> Accessories --> Scrcpy ക്രമത്തില്‍ സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കാം. ടെര്‍മിനലില്‍ scrcpy എന്ന കമാന്റ് നല്‍കി നേരിട്ടും ഇത് പ്രവര്‍ത്തിപ്പിക്കാം. Applications --> Accessories --> Terminal. ഫോണും ലാപ്ടോപ്പും ഒരേ നെറ്റ്‍വര്‍ക്കിലാണെങ്കില്‍ വൈഫൈ വഴിയും ഇത് പ്രവര്‍ത്തിപ്പിക്കാം.
നിങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം 20.04 ആണെങ്കില്‍ sudo apt install എന്ന കമാന്റ് ടെര്‍മിനലില്‍ നല്‍കി സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. 18.04 ല്‍ ചുവടെ നല്‍കിയിരിക്കുന്ന സ്ക്രിപ്റ്റ് റണ്‍ ചെയ്യുക.
http://sites.google.com/site/hgjhgkjkjj/dld/scrcpy-installer.zip
Scrcpy പൊതു സവിശേഷതകൾ
1. മൗസും കീബോർഡും ഉപയോഗിച്ച് ഡെസ്‌ക്‌ടോപ്പിൽ നിന്ന് Android ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയും.
2. ഇത് യുഎസ്ബി അല്ലെങ്കിൽ വൈഫൈ വഴി പ്രവർത്തിക്കാൻ കഴിയും
3. കമ്പ്യൂട്ടറിന്റെ കീകൾ ഉപയോഗിച്ച് ഇതിന് ഫോണിനെ നിയന്ത്രിക്കാൻ കഴിയും.
4. വീഡിയോ ബിറ്റ് നിരക്ക് മാറ്റാൻ അനുവദിക്കുന്നു.
5. ആപ്ലിക്കേഷൻ നേരിട്ട് പൂർണ്ണ സ്ക്രീനിലേക്ക് സമാരംഭിക്കാം (Ctrl + f).
6. അവതരണങ്ങൾക്കായി, അപ്ലിക്കേഷന് Android ഉപകരണത്തിൽ ഫിസിക്കൽ ടച്ചുകൾ പ്രദർശിപ്പിക്കാൻ കഴിയും.
scrcpy not found എന്ന എറർ കാണിക്കുകയാണെങ്കിൽ sudo snap install scrcpy എന്ന കമാന്റ് ടൈപ്പ് ചെയ്ത് ഇൻസ്റ്റാൾ ആയതിനു ശേഷം scrcpy എന്ന കമാന്റ് ടൈപ്പ് ചെയ്യുക.
No comments:
Post a Comment