വോക്കോസ്ക്രീന്‍ (vokoscreen) ഉപയോഗിച്ചുള്ള സ്ക്രീന്‍ റിക്കോർഡിങ്ങ് / ക്ലാസ് ഷൂട്ടിങ്ങ്..
വ്യത്യസ്ത ഫോർമാറ്റുകളെ പിൻതുണയ്ക്കുന്ന ലളിതമായ ഈ അപ്ലിക്കേഷന്റെ ഏറ്റവും വലിയ പ്രത്യേകത സ്ക്രീൻ റിക്കോർഡിങ്ങിനോടൊപ്പം വെബ്കാം റിക്കോർഡിങ് കൂടി നടത്താൻ സാധിക്കും എന്നതാണ്. അതിനാല്‍തന്നെ ഓണ്‍ലൈന്‍ പഠനകാലത്ത് അധ്യാപകര്‍ക്ക് ലാപ്‍ടോപ്പില്‍ ക്ലാസ് ഷൂട്ട് ചെയ്യുന്നതിന് ഏറ്റവും യോജിച്ച ആപ്ലിക്കേഷനാണിത്. പഠനസംബന്ധമായ വീഡിയോകള്‍, ലൈവ് പ്രോഗ്രാമുകള്‍, വീഡിയോ കോണ്‍ഫറന്‍സുകള്‍ എന്നിവ റെക്കോർഡുചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന ഡെസ്‌ക്‌ടോപ്പ് റിക്കോർഡിംഗിനായുള്ള ഒരു ലളിതമായ ഉപകരണമാണിത്. വീഡിയോ മാത്രമായോ, വീഡിയോയും ശബ്ദവും ഉള്‍പ്പെടെയോ റിക്കോർഡുചെയ്യുന്നതിനും സാധിക്കും.
Applications --> Sound & Video -->vokoscreen എന്ന ക്രമത്തില്‍ സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കാം. വളരെ ലളിതമായ ഇന്റർഫോണ് ഇതിനുള്ളത്. vokoscreen തുറന്നുവരുമ്പോള്‍ ആറ് ടാബുകളുള്ള ഒരു യൂസർ ഇന്റർഫേസാണ് കാണാന്‍ കഴിയുക.
സ്ക്രീൻ ക്രമീകരണങ്ങൾ Screen Settings
ഓഡിയോ ക്രമീകരണങ്ങൾ Audio settings
വീഡിയോ ക്രമീകരണം Recording settings
സെറ്റിങ്ങ്സ് The Settings tab
വെബ്ക്യാം Webcam settings
സഹായം Help tab
ഇതില്‍ ഒന്നാമതായി കാണുന്ന സ്ക്രീൻ സജ്ജീകരണ ടാബാണ് വീഡിയോ റിക്കോർഡിംഗ് നിയന്ത്രിക്കുന്നത്.
Fullscreen, Window, Area എന്നിങ്ങനെ മൂന്ന് വിധത്തില്‍ സ്ക്രീന്‍കാസ്റ്റ് നടത്താം.
സ്ക്രീന്‍ മുഴുവനായും റിക്കോര്‍ഡ് ചെയ്യണമെങ്കില്‍ Fullscreen തിരഞ്ഞെടുക്കണം.
ഉദ്ദേശിക്കുന്ന ജാലകം മാത്രം മതിയെങ്കില്‍ Window യും
പ്രത്യേക ഏരിയ മാത്രം മതിയെങ്കില്‍ Area യും സെലക്ട് ചെയ്യണം.
സ്ക്രീനിന്റെ ഒരു പ്രത്യേക ഭാഗം മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് വലുതായി കാണിക്കുകയും ചെയ്യണമെങ്കില്‍ മാഗ്നിഫിക്കേഷൻ ഓണാക്കിയാല്‍ മതി. മാഗ്നിഫിക്കേഷൻ വിൻഡോ 200x200, 400x200, 600x200 എന്നിവയിൽ ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാൻ കഴിയും.
റെക്കോർഡിംഗിനിടെ നിങ്ങൾ അമർത്തുന്ന കീ വ്യക്തമായി ദൃശ്യമാകാന്‍ Showkey ഓപ്ഷൻ ടിക് നല്‍കിയാല്‍ മതി.
റെക്കോർഡിംഗിനിടെ നിങ്ങൾ ക്ലിക്കുചെയ്ത ഏരിയ ഹൈലൈറ്റ് ചെയ്യുമെങ്കിൽ Showclick ഓപ്ഷൻ ടിക് നല്‍കിയാല്‍ മതി.
കൗണ്ട്ഡൗൺ ടൈമര്‍ സജ്ജമാക്കാന്‍ Countdown എത്ര സെക്കന്റ് വേണമെന്ന് നല്‍കുക.
സ്ക്രീനിൽ രണ്ടാമത്തെ ടാബിൽ (മൈക്രോഫോൺ ചിഹ്നം ഉപയോഗിച്ച് സൂചിപ്പിക്കുന്നത്) ഓഡിയോ സജ്ജീകരണങ്ങൾ നടത്തുവാനുള്ളതാണ്.
ഓഡിയോ റെക്കോർഡ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനും pulseaudio അല്ലെങ്കിൽ അൽസ ഉപയോഗിക്കാമോ എന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾ pulseaudio തിരഞ്ഞെടുക്കുകയാണെങ്കിൽ, നൽകിയിരിക്കുന്ന ചെക്ക് ബോക്സുകൾ ടിക് നല്‍കി അനുയോജ്യമായ ഇൻപുട്ട് ഉപകരണം തിരഞ്ഞെടുക്കാവുന്നതാണ്.
മൂന്നാം ടാബ് (ഫിലിം റീൽ ചിഹ്നത്താൽ സൂചിപ്പിച്ചത്) വീഡിയോ ക്രമീകരണങ്ങൾ നടത്തുവാനുള്ളതാണ്.
Frames per second, Video format , Videocodec, Audiocodec, മൗസ് കഴ്സറിന്റെ റെക്കോർഡിംഗ് ഓഫാക്കാൻ അനുവദിക്കുന്ന ചെക്ക്ബോക്സ് എന്നിവയാണ് വീഡിയോ ക്രമീകരണങ്ങളില്‍ പ്രധാനമായുള്ളത്. Frames ഓപ്ഷനില്‍ Frames per second ക്രമീകരിക്കുന്നതിലൂടെ ഓരോ സെക്കൻഡിലുമുള്ള ഫ്രെയിമുകൾ ക്രമീകരിക്കാം. ഏത് കോഡെക് ഉപയോഗിക്കണം, ഏതു വീഡിയോ ഫോർമാറ്റിൽ റെക്കോഡ് ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. Default കോഡെക്കുകൾ mpeg4, libx264 എന്നിവയാണ്. സ്വതവേയുള്ള ഫോർമാറ്റുകൾ mkv, avi ആണ്.
നാലാമത്തെ ടാബ് (ഉപകരണ ചിഹ്നത്താൽ സൂചിപ്പിച്ചിരിക്കുന്നത്) ചില പ്രധാന ക്രമീകരണങ്ങൾ (Settings )നടത്തുവാനുള്ളതാണ്.
ഈ ടാബിൽ, വീഡിയോകൾ സേവ്ചെയ്യേണ്ട ലൊക്കേഷൻ തിരഞ്ഞെടുക്കാനാകും.
പ്ലേ ബട്ടൺ അമർത്തുമ്പോൾ വരേണ്ട വീഡിയോ പ്ലെയര്‍ തിരഞ്ഞെടുക്കാനാകും.
അവസാനമായി, സിസ്റ്റം ട്രേയിലേക്ക് Vokoscreen ചെറുതാക്കണോ എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
അഞ്ചാമതായുള്ളത് വെബ്ക്യാം സെറ്റിങ്ങാണ്.
സ്ക്രീൻ റിക്കോർഡിങ്ങിനോടൊപ്പമോ, ക്ലാസ് ഷൂട്ട് ചെയ്യുന്ന സമയത്തോ അവതരിപ്പിക്കുന്ന ആളുടെ വീഡിയോകൂടി പ്രത്യേകമായി കാണണമെങ്കില്‍ വെബ്ക്യാം ഓപ്ഷൻ ക്ലിക്കുചെയ്ത് വെബ്കാം റിക്കോർഡിങ് കൂടി നടത്താൻ സാധിക്കും.
യഥാർത്ഥത്തിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് അഞ്ച് പ്രധാന ബട്ടണുകൾ ഉണ്ട് : vokoscreen ആരംഭിച്ചാല്‍ ഇത് മുകളിലെ പാനലില്‍ കാണപ്പെടുന്നു.
-
ആരംഭിക്കുക
Start
-
നിർത്തുക
Stop
-
താൽക്കാലികമായി
നിർത്തുക Pause
-
പ്ലേ
ചെയ്യുക Play
- അയയ്ക്കുക Send
Start ബട്ടൺ അമര്‍ത്തി റിക്കോർഡിങ്ങ് പ്രക്രിയ ആരംഭിക്കുന്നു.
Stop ബട്ടൺ റിക്കോര്‍ഡിങ്ങ് നിർത്തുന്നു.
സ്റ്റാർട്ട് ബട്ടൺ ഉപയോഗിച്ച് പുനരാരംഭിക്കാൻ കഴിയുന്ന വീഡിയോ Pause ബട്ടൺ അമര്‍ത്തി താൽക്കാലികമായി നിർത്താം.
Play ബട്ടണ്‍ അമര്‍ത്തി റെക്കോർഡിങ്ങിനു ശേഷം വീഡിയോ പ്ലേ ചെയ്യാനും കഴിയും.
Send അമര്‍ത്തി വീഡിയോ മെയില്‍ വഴി അയക്കുവാനും കഴിയും.
Start ബട്ടൺ അമര്‍ത്തി റിക്കോർഡിങ്ങ് ആരംഭിച്ചാല്‍ പാനലില്‍ vokoscreen ഐക്കണ്‍ ചുവന്ന വൃത്തമായി മാറും. Stop അമര്‍ത്തുന്നതോടെ സ്വയമേതന്നെ Videos ഫോള്‍ഡറില്‍ സേവ് ആകും.
vokoscreen keyboard shortcuts
Ctrl+Shift+f10 --> Start recording
Ctrl+Shift+f11 --> Stop recording
Ctrl+Shift+f12 --> Pause recording
ഉബണ്ടു 18.04ല്‍ vokoscreen ആപ്ലിക്കേഷന്‍ ഇല്ലെങ്കില്‍
Applications --> Software തുറക്കുക. മുകളില്‍ വലതു വശത്തായി സേര്‍ച്ച് ഐക്കാണ്‍ കാണാം. (ലെന്‍സിന്റെ ചിത്രം) അതില്‍ ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന സേര്‍ച്ച് ബോക്സില്‍ vokoscreen എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. അപ്പോള്‍ vokoscreen സോഫ്റ്റ്‍വെയര്‍ ലിസ്റ്റ് ചെയ്യും. അതില്‍ ക്ലിക്ക് ചെയ്ത് Install കൊടുക്കുക. പാസ്‍വേഡ് ചോദിക്കുമ്പോള്‍ സിസ്റ്റം പാസ്‍വേഡ് നല്‍കുക. ഇങ്ങനെ സോഫ്റ്റ്‍വെയര്‍ സെന്ററില്‍നിന്ന് നമുക്കാവശ്യമായ സോഫ്റ്റ്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
sudo apt update sudo apt install vokoscreen എന്നീ കമാന്റുകള്‍ Applications --> Accessories --> Terminal
തുറന്ന് ടൈപ്പ് ചെയ്തും vokoscreen ഇന്‍സ്റ്റാള്‍ ചെയ്യാം.
No comments:
Post a Comment