ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Sunday, August 28, 2022

ഫയർഫോക്സിലെ ഡൗൺലോഡ് ക്രമീകരണം. How do I get Firefox to open files instead of saving?

 

ഫയർഫോക്സിലെ ഡൗൺലോഡ് ക്രമീകരണം.

How do I get Firefox to open files instead of saving?

Firefox ൽ ഡിഫോൾട്ടായി ഡൗൺലോഡ് ചെയ്യുന്നത് Downloads ഫോൾഡറിലാണ് വരുന്നത്. ഇത് നമുക്ക് Firefox മെനുബാറിലെ Edit --> Setting --> General --> Downloads --> Always ask you where to save file നൽകി ഇഷ്ടമുള്ള ലൊക്കേഷനിൽ സേവ് ചെയ്യാം. ഫയർഫോക‍്സ് വെബ് ബ്രൗസർ ഉപയോഗിച്ച് ഇന്റർനെറ്റിൽ നിന്നും വിവിധ ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ Open With, Save File എന്നീ ഓപ്ഷനുകൾ കാണാവുന്നതാണ്. എന്നാൽ ചിലപ്പോൾ ഫയർഫോക‍്സ് അപ്ഡേറ്റ് ചെയ്യുമ്പോഴോ, നമ്മുടെ ശ്രദ്ധക്കുറവു മൂലം ചില പ്രശ്നങ്ങൾ സംഭവിക്കുമ്പോഴോ Open With ഓപ്ഷൻ നഷ്ടപ്പെടും. എപ്പോൾ ഡൗൺലോഡ് ചെയ്താലും നേരെ സേവാകും. ചിലപ്പോൾ നമുക്ക് ആ ഫയൽ സേവ്ചെയ്യാതെ തന്നെ തുറന്നു നോക്കിയാൽ മതിയാകും. ഫയർഫോക‍്സിൽ ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന നോക്കാം.


Firefox മെനുബാറിലെ Edit --> Setting (പഴയ വേർഷനിൽ Preference) ക്ലിക് ചെയ്യുക.

തുറക്കുമ്പോൾ ആദ്യം കാണുന്ന General ടാബിലെ Download ന് താഴെയുള്ള Applications സിൽ വരിക. (Choose how Firefox handles the files you download from the web)

Applications നു താഴെയായി Content Type, Action എന്നീ ഹെഡുകള്‍ കാണാം. Content Type എന്നാൽ വിവിധ ഫയൽ ഫോർമാറ്റുകൾ. Action എന്നാൽ ആ ഫയലുകൾ എങ്ങനെ തുറക്കണം എന്നാണ്. ഉദാഹരണത്തിന് MP3 audio എന്നതിന് വലതു വശത്തായി Always ask എന്നാണു കാണുന്നതെങ്കിൽ Always ask ൽ ക്ലിക്ക് ചെയ്താൽ drop down option ലഭിക്കും. അതിൽ നിന്ന് Save file സെലക്ട് ചെയ്യാം. അങ്ങനെ ഓരോ ഫയൽ ടൈപ്പിനും Always ask വേണോ Save file വേണോ എന്ന് തീരുമാനിക്കാം. Firefox അതത് സമയത്ത് അപ്ഡോറ്റ് ചെയ്തില്ലെങ്കിലും ഡൗൺലോഡ് സമയത്ത് പ്രശ്നങ്ങൾ കാണിക്കാം.  sudo apt update, sudo apt install firefox എന്നീ കമാന്റുകൾ ടെർമിനലിൽ (Applications --> Accessories --> Terminal)  ഒന്ന് പൂർത്തിയാകുമ്പോൾ അടുത്തത് എന്ന ക്രമത്തിൽ നൽകി ഫയർഫോക‍്സ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

ഇങ്ങിനെ ചെയ്തിട്ടും ചിലപ്പോൾ open ചെയ്ത ഫയലുകൾ Save ചെയ്യപ്പെടുന്നുണ്ട്. തുറക്കുന്ന file temp foldersave അകാത്തതാണ് കാരണം. ഇത് പരിഹരിക്കുന്നതിനായ് Firefox തുറന്ന് അഡ്രസ് ബാറിൽ about:config എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തുക. Accept the Risk and Continue നൽകുക. Show All ക്ലിക്ക് ചെയ്യുക. browser.download.start_downloads_in_tmp_dir എന്നത് true ആക്കുക.


ഫയര്‍ഫോക്സില്‍ ഡിഫോള്‍ട്ടായി മെനുബാര്‍ കാണില്ല. മെനുമാര്‍ ഉള്‍പ്പെടുത്താന്‍

ഫയര്‍ഫോക്സ് തുറന്ന് അഡ്രസ് ബാറിന് മുകളില്‍ കാണുന്ന + സൈനിന് വലതുവശത്ത് (Open a new tab) റൈറ്റ് ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന Menu Bar എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇതില്‍ അണ്‍ചെക്ക് ചെയ്ത് മെനുബാര്‍ നീക്കുകയും ആവാം..

ഫയര്‍ഫോക്സില്‍ മെനുബാര്‍ ഉള്‍പ്പെടുത്താന്‍ മറ്റൊരു വിധം

ഫയര്‍ഫോക്സ് തുറന്ന് മുകളില്‍ വലതുവശത്തുള്ള മൂന്ന് വരയില്‍ ക്ലിക്ക് ചെയ്യുക. (Open Application Menu) താഴെയുള്ള More Tools --> Customize Toolbar--> A new Customize Firefox tab will open. തുറന്നു വരുന്ന വിന്‍‍ഡോയുടെ ചുവടെയുള്ള Toolbars ല്‍ നിന്നും Menu Bar ടിക് നല്‍കുക.

No comments:

Post a Comment