ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Tuesday, July 21, 2020

ഉപരിപഠനം

(ഈ പോസ്റ്റ് ഓരോ ദിവസവും അപ്‍‍‍ഡേറ്റ് ചെയ്യുന്നതാണ് )











#######################

ഓട്ടോണമസ് കോളേജ് ബിരുദ പ്രവേശനം - ഇപ്പോൾ അപേക്ഷിക്കാം- ഓരോ കോളേജിലേക്കും പ്രത്യേകം അപേക്ഷിക്കണം
കേരളത്തിലെ സ്വയംഭരണ ആർട്സ് & സയൻസ് കോളേജുകളിലെ 2020-ലെ  ബിരുദതല പ്രോഗ്രാമുകളിലെ  പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
സർവകലാശാലകൾ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെൻ്റിൻ്റെ പരിധിയിൽ ഈ കോളേജുകൾ ഉൾപ്പെടുന്നില്ല.
ഓരോ കോളേജിലേക്കും പ്രത്യേകം അപേക്ഷിക്കണം.

കോളേജുകളും അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതിയും (വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണം)

1. സെൻ്റ് ജോസഫ്സ് കോളേജ്, ദേവഗിരി, കോഴിക്കോട്- 23.7.2020 (3 pm); 
https://www.devagiricollege.org/
2. ഫറൂക്ക് കോളേജ്, കോഴിക്കോട്- 20.7.2020;
https://www.farookcollege.ac.in/
3. എം.ഇ.എസ്‌. മമ്പാട് കോളേജ്, പൊന്നാനി-  29.7.2020;
https://mesmampadcollege.edu.in/
4. ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട- 21-07-2020 (5 pm);
https://christcollegeijk.edu.in/
5. സെൻ്റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട- 31.7.2020;
http://stjosephs.edu.in/
6. വിമല കോളേജ്, തൃശൂർ -To be announced;
http://www.vimalacollege.edu.in/
7.സെൻ്റ് തോമസ് കോളേ ജ്, തൃശൂർ - 25.7.2020;
https://stthomas.ac.in/
8. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി - Visit Website; 
https://rajagiri.edu/admissions/
9. എം.എ. കോളേജ്, കോതമംഗലം -
http://www.macollege.in/
10. സെൻ്റ് ആൽബർട്സ് കോളേജ്, എറണാകുളം-
https://www.alberts.edu.in/
11. സെൻ്റ് തെരേസാസ് കോളേജ് എറണാകുളം -22.7.2020;
https://teresas.ac.in/
12. മരിയൻ കോളേജ്, കുട്ടിക്കാനം-
Visit Website; https://www.mariancollege.org/
13. സേക്രട്ട് ഹാർട്സ് കോളേജ്, തേവര- 01.08.2020 (5 pm);
http://www.shcollege.ac.in/
14. മഹാരാജാസ് കോളേജ്, എറണാകുളം - 31.7.2020;
https://maharajas.ac.in/
15. സി.എം.എസ്. കോളേജ്, കോട്ടയം- 3.8.2020 (5 pm);
http://cmscollege.ac.in/
16. എസ്. ബി.കോളേജ് ചങ്ങനാശ്ശേരി -
https://sbcollege.ac.in/
17. അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി -30.07.2020;
https://assumptioncollege.in/
18. ഫാത്തിമ മാത നാഷണൽ കോളേജ് കൊല്ലം -Not started;
http://fmnc.ac.in/
19. മാർ  ഇവാനിയോസ് കോളജ്, തിരുവനന്തപുരം- To be announced; 

സംസ്ഥാനത്തെ വിവിധ ഓട്ടോണമസ് കോളേജുകളില്‍ ഡിഗ്രി/പിജി പ്രവേശനത്തിന് Onlineവഴി രജിസ്‌ട്രേഷൻ ആരംഭിച്ചു. കോളേജുകള്‍, അവസാന തീയതി, അപ്ലിക്കേഷന്‍ ഫീസ് തുടങ്ങിയ ചുവടെ :

Mar Ivanios College, Thiruvananthapuram
Application Fees : General : 420/-
SC/ST : 210/-
St.Berchmans College,Changanassery      
Last Date : 03/08/2020
Application Fees : General : 300/-
SC/ST/OEC : 150/-
Maharaja's College,Ernakulam
Last Date : 31/06/2020
Application Fees : All Candidate : 100/-
St.Teresa's College (womens),Ernakulam    
Last Date : 22/07/2020
Application Fees : General : 400/-
SC/ST : 200/-
Secred Heart College,Eranakulam
Last Date : 01/08/2020 5 PM
Application Fees : General : 420/-
SC/ST : 200/-
Assumption College, Chanaganacherry   
Last Date : 30/07/2020
Application Fees : General : 300/-
SC/ST : 150/-
CMS College, Kottayam
Last Date : 03/08/2020 5 PM
Application Fees : General : 300/-
SC/ST : 150/-
Christ College Irinjalakuda
Last Date : 21/07/2020 5PM
St. Thomas College, Thrissur
Last Date : 25/07/2020
M E S Mampad College, Malappuram
Last Date : 29/07/2020
Application Fees : General : 250/-
SC/ST : 125/-
Farook College, Kozhikode
Last Date : 25/07/2020
Application Fees : General : 300/-
SC/ST : 150/-
St.Josephs’ College, Devagiri, Kozhikkode    
Last Date : 23/07/2020 3PM
Application Fees : General : 250/-
SC/ST : 125/-
St.Joseph’s College,Irinjalakuda    
Application Fees : General : 250/-
SC/ST : 125/-
Vimala College, Thrissur
Application Fees : General : 250/-
SC/ST : 100/-
സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികൾക്ക് കീഴിലെ ഏകജാലക സംവിധാനത്തിൽ ഓട്ടോണമസ്‌ ആയ കോളേജുകൾ ഉൾപ്പെടില്ല. ഓട്ടോണമസ്‌ കോളേജുകളിൽ അഡ്മിഷന് വേറെ തന്നെ അപേക്ഷിക്കണം.

XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXX

Mahatma Gandhi University ബിരുദ ഏകജാലകം



എം.ജി.യിൽ ബിരുദ പ്രവേശനം; ഏകജാലക ഓൺലൈൻ
രജിസ്‌ട്രേഷൻ ജൂലൈ 28 മുതൽ
മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴിയുള്ള (ക്യാപ്) പ്രവേശനത്തിനായി ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും. സർവകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശന പ്രക്രിയ പൂർണമായി ഓൺലൈനിലാണ്. അപേക്ഷകൻ ഫോട്ടോ, ഒപ്പ്, മറ്റു രേഖകൾ, സാക്ഷ്യപത്രങ്ങൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം.

മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, ഭിന്നശേഷി-സ്‌പോർട്‌സ്-കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തിന് ഏകജാലകം വഴി രജിസ്റ്റർ ചെയ്യണം. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗം സീറ്റിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലകത്തിലൂടെ നൽകിയ ഓൺലൈൻ അപേക്ഷയുടെ പകർപ്പ് അതതു കോളജിൽ നൽകണം. ലക്ഷദ്വീപിൽനിന്നുള്ളവർ ഓൺലൈനായി അപേക്ഷിച്ച ശേഷം പകർപ്പ് അതതു കോളജിൽ നൽകണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാനാവില്ല. ഭിന്നശേഷി-സ്‌പോർട്‌സ്-കൾച്ചറൽ ക്വാട്ടയിലേക്ക് പ്രൊവിഷണൽ റാങ്ക് പട്ടിക സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതതു കോളജുകളിൽ ഓൺലൈനായി നടത്തും. എസ്.സി., എസ്.ടി. വിഭാഗത്തിന് 375 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. വിശദവിവരം ക്യാപ് വെബ്‌സൈറ്റിൽ(www.cap.mgu.ac.in) ലഭ്യമാണ്.

University of Kerala Online Admission Portal


University of Calicut

Kerala Agriculture University

***********************************************
ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം
തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരളാ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള
അടൂര്‍ (04734-224076, 8547005045),
ധനുവച്ചപുരം (0471-2234374, 8547005065),
കുണ്ടറ (0474-2580866, 8547005066),
മാവേലിക്കര (0479-2304494, 8547005046),
കാര്‍ത്തികപ്പള്ളി (0479-2485370, 8547005018),
കലഞ്ഞൂര്‍ (04734-272320, 8547005024),
പെരിശ്ശേരി (0479-2456499, 9400400977), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 7  അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍  ഡിഗ്രി കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. ജൂലൈ  23 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.  ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350/-രൂപ (എസ്.സി, എസ്.റ്റി 150/-രൂപ)  രജിസ്‌ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ http://www.ihrd.ac.in/മുഖാന്തിരം ലഭ്യമാണ്.
***********************************************
ഡിസാസ്റ്റർ മാനേജ്മെൻ്റ് വിദഗ്ദനാകാം
ദുരന്തങ്ങള്‍ തടയുക എന്നത് എപ്പോഴും സാധ്യമല്ല. എന്നാല്‍ ശാസ്ത്രീയമായ മുന്‍കരുതലെടുത്താല്‍ അവയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാം. അതിനായി സഹായിക്കുന്ന സേനയാണ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് വിങ്ങ്. ഇന്നിതൊരു കോഴ്സാണ്. വെടിക്കെട്ട് ദുരന്തങ്ങള്‍, പ്രകൃതിക്ഷോഭം തുടങ്ങിയ മനുഷ്യന്‍റെ ജീവനും സ്വത്തിനും നാശം വിതക്കുന്ന ദുരന്തങ്ങളുണ്ടാവുമ്പോള്‍ അവിടെയൊക്കെയും കടന്ന് ചെന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിന് സഹായിക്കുന്ന കോഴ്സാണ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് എന്നത്. ദുരന്തങ്ങളില്‍ മരിച്ചവരുടെ കണക്കെടുപ്പല്ല ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ അത് മുന്‍കൂട്ടി കണ്ട് ഡിസാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമെല്ലാം ഇതിന്‍റെ പരിധിയില്‍ വരും.
ശ്രീ മുരളി തുമ്മാരുകുടിയെന്ന മലയാളി, UN സംഘത്തിലെ പ്രശസ്തനായ ദുരന്തനിവാരണ വിദഗ്ദനാണ്.

ദുരന്തങ്ങളെ വിലയിരുത്തല്‍, അവയുടെ തീവ്രത കണക്കാക്കല്‍, അപകടങ്ങളുടെ തീവ്രത കുറയ്ക്കല്‍, അടിയന്തര സംവിധാനങ്ങള്‍ ഒരുക്കല്‍, ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ദുരന്തനിവാരണ സേന ചെയ്യുന്നത്. ശാസ്ത്രീയമായ തീരുമാനങ്ങള്‍ പെട്ടെന്നെടുക്കാനുള്ള വിവേകവും അല്‍പം സാമൂഹ്യസേവനവും ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ വഴി തിരഞ്ഞെടുക്കാം.

എങ്ങനെ പഠിക്കാം:

ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമെടുത്ത ശേഷം ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ പഠിക്കാം. എഞ്ചിനിയറിങ്ങിന് ശേഷമുള്ള എം ടെക് കോഴ്സുമുണ്ട്.
പ്ലസ് ടു വിന് ശേഷം ചെയ്യാവുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഉണ്ട്.

എവിടെ പഠിക്കാം:

1. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് മുംബൈ (https://www.tiss.edu/)

2. സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പുണെ (http://www.cdms.org.in/)

3. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ന്യൂഡല്‍ഹി (http://www.ecology.edu/)

4. ദേവി അഹല്യ വിശ്വവിദ്യാലയ ഇന്‍ഡോര്‍ (http://www.dauniv.ac.in/) – എം ബി എ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്

5. ഗ്രാഫിക് ഈറ യൂണിവേഴ്സിറ്റി ഡെറാഡൂണ്‍ (http://www.geu.ac.in/)

6. സ്വാമി വിവേകാനന്ദ സുഭാര്‍ത്ഥി യൂണിവേഴ്സിറ്റി മീററ്റ് – എം ബി എ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് (http://www.subharti.org/)

7. കലിംഗ യൂണിവേഴ്സിറ്റി റായിപൂര്‍ (http://kalingauniversity.ac.in/)

8. ആസ്സാം ഡൌണ്‍ ടൌണ്‍ യൂണിവേഴ്സിറ്റി ഗുവാഹതി (https://adtu.in/)

9. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി (http://www.pondiuni.edu.in/)

10. യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയെ ആന്‍ഡ് എനര്‍ജി സ്റ്റഡീസ് ഡെറാഡൂണ്‍ (http://www.upes.ac.in/) – എം ടെക് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്

11. പഞ്ചാബ് യൂണിവേഴ്സിറ്റി ചന്ധീഗഡ് (http://puchd.ac.in/) മാസ്റ്റേഴ്സ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്

12. ടെക്നോ ഗ്ലോബല്‍ യൂണിവേഴ്സിറ്റി ഷില്ലോങ്ങ് (http://technoglobaluniversityshillong.org/)

13. യൂണിവേഴ്സിറ്റി ഓഫ് കാശ്മീര്‍, ശ്രീനഗര്‍ (http://geogrd.uok.edu.in
/) എം എസ് സി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്

14. അമിറ്റി യൂണിവേഴ്സിറ്റി നോയിഡ
https://www.amity.edu/
പിജി ഡിപ്ളോമ ഇൻ ഡിസാസ്റ്റർ മാനേജ്മെൻ്റ്

15 എംഎസ് യൂണിവേഴ്സിറ്റി വഡോദര

16. അളഗപ്പ യൂണിവേഴ്‌സിറ്റി ചെന്നൈ

(ലിസ്റ്റ് അപൂർണ്ണം)
ജോലി സാധ്യതകള്‍:
ഏറ്റവുമധികം വേതനം ലഭിക്കുന്ന ജോലികളിലൊന്നായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മാറിക്കഴിഞ്ഞു. ഒരു ലക്ഷം വരെ പ്രതിമാസ വേതനം ലഭിക്കുന്ന ഒരു ജോലിയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളും, പ്രകൃതിദുരന്തങ്ങളും കൂടിയ സാഹചര്യത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ വലുതാണ്. പ്രത്യേകിച്ചും സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഈ കോഴ്‌സ് പഠിച്ചിറങ്ങിയവര്‍ക്ക് ആവശ്യമേറെയുള്ളത്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍, സാര്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍, ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമെ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പഠിച്ചവര്‍ക്ക് അവസരമുണ്ട്. ഇതിനു പുറമെ വന്‍കിട സ്വകാര്യ കമ്പനികളിലും ജോലി നേടാം

***********************************************
ജിയോ ഇൻഫർമാറ്റിക്സ് എന്നത് നിസാര കരിയറല്ല
ജിയോ-ഇൻഫോർമാറ്റിക്സ് എന്ന പഠനമേഖല പരിസ്ഥിതി വിശകലനത്തിനും, കാലാവസ്ഥ വ്യതിയാനങ്ങൾ പഠിക്കാനും, ദുരന്തനിവാരണത്തിനും, ടെലികമ്യൂണിക്കേഷനും ഒക്കെ ഒട്ടേറെ സഹായിക്കുന്നതാണ്. പക്ഷേ ജിയോ-ഇൻഫോർമാറ്റിക്സ് എന്ന വാക്ക് ഒട്ടേറെ പേർക്ക് ഇന്നും അപരിചിതമാണ്. അതേസമയം ഗൂഗിൾ പോലുള്ള GPS ഉപയോഗിക്കുന്ന ആപ്പുകളായ യൂബർ, ഓല എന്നിവയും ഇന്ന് വലിയ പ്രചാരമാണ് നേടിക്കൊണ്ടിരിക്കുന്നത്.

വളർന്നുകൊണ്ടിരിക്കുന്ന ഈ സാങ്കേതികമേഖല തുറന്നിടുന്ന തൊഴിലവസരങ്ങളെക്കുറിച്ചു കൂടുതൽ അറിയുന്നതിനുമുൻപായി ജിയോ-ഇൻഫോർമാറ്റിക്സ് എന്താണ് എന്ന് ആദ്യം മനസിലാക്കാം. ലളിതമായി പറയുകയാണെങ്കിൽ ഭൂമിയെയും അതിലെ വസ്തുക്കളെയും ബഹിരാകാശത്തിനിന്നുകൊണ്ട് വീക്ഷിക്കാനും വിശകലനം ചെയ്യാനും ചിത്രീകരിക്കാനുമാവശ്യമായ ഉപകരണങ്ങളും സാങ്കേതികവിദ്യകളുമടങ്ങിയ സംവിധാനമാണ് ജിയോ-ഇൻഫോർമാറ്റിക്സ് എന്നുപറയുന്നത്. ഉദാഹരണത്തിന് നമ്മുടെ ഭൂമിയുടെയും, സമുദ്രങ്ങളുടെയും, നിർമ്മിതികളുടേയുമൊക്കെ ജിയോഗ്രഫിക്കൽ സ്ഥാനങ്ങൾ നിശ്ചയിക്കാൻ ജിയോ-ഇൻഫോർമാറ്റിക്സ് സഹായിക്കും.

ലോകത്തെ എല്ലാ മേഖലയിലും പല ആവശ്യങ്ങൾക്കായും ജിയോ-ഇൻഫോർമാറ്റിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. നഗര-ഗ്രാമീണ ആസൂത്രണങ്ങൾ, ഭൂവിനിയോഗപ്രവർത്തനങ്ങൾ, കൃഷി, പ്രതിരോധമേഖല, അടിസ്ഥാനസൗകര്യനിർമ്മാണം തുടങ്ങിയവക്കെല്ലാം ജിയോ-ഇൻഫോർമാറ്റിക്സ് വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഗതാഗതമേഖലയെടുത്താൽ കാറിനുള്ളിലെ നാവിഗേഷനും ഇത് ലോകമാകമാനം ഉപയോഗിക്കുന്നു. ഇതുകൂടാതെ, സമുദ്രഗതാഗതം, വ്യോമയാനം, നെറ്റ്‌വർക്ക് പ്ലാനിംഗ്, തുടങ്ങിയവയ്ക്കും ജിയോ-ഇൻഫോർമാറ്റിക്സ് ഉപയോഗിക്കുന്നു. ജിയോഗ്രഫിയും ഭൗമശാസ്ത്രവും ജിയോ-ഇൻഫോർമാറ്റിക്സ് ഡാറ്റ ഉപയോഗിച്ചാണ് നിലനിൽക്കുന്നത്.
വിദ്യാഭ്യാസയോഗ്യത:
ജിയോ-ഇൻഫോർമാറ്റിക്സിൽ കരിയർ പടുത്തുയർത്താനുള്ള അടിസ്ഥാനയോഗ്യത സയൻസ് വിഷയങ്ങളിലെ ബിരുദം ആണ്. ജിയോഗ്രഫി, അഗ്രിക്കൾച്ചർ, എഞ്ചിനീയറിംഗ്, ഐ ടി, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദവിദ്യാർത്ഥികൾക്കും ജിയോ-ഇൻഫോർമാറ്റിക്സിലും റിമോട്ട് സെൻസിങ്ങിലും MSc. അല്ലെങ്കിൽ M.Tech കോഴ്സുകളിൽ അഡ്മിഷൻ നേടാം. അതുകൂടാതെ Ph.D പ്രോഗ്രാമുകളും ഡിപ്ലോമ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്‌സുകളും ചെയ്യുന്നവരുണ്ട്.

വിദ്യാഭ്യാസയോഗ്യതക്കപ്പുറം ഈ മേഖലയിൽ ശോഭനമായ കരിയർ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അടിസ്ഥാനമായി വേണ്ടത് വിഷയത്തിലെ താല്പര്യവും അഭിരുചിയുമാണ്. പ്രശ്നപരിഹാര നൈപുണ്യവും വിശകലനം ചെയ്യാനുള്ള അതീവ താല്പര്യവും ഈ മേഖലയിൽ അത്യാവശ്യമാണ്.

അതിവേഗത്തിലുള്ള വളർച്ചയും ഒട്ടനവധി തൊഴിൽസാധ്യതകളും
ഇന്ന് ജിയോ-ഇൻഫോർമാറ്റിക്സ് പ്രൊഫഷണലുകൾക്ക് മുൻപുണ്ടായിരുന്നതിനേക്കാൾ കൂടുതൽ സംവിധാനങ്ങളും ഉപകരണങ്ങളും ലഭ്യമാണ്. ഗൂഗിൾ മാപ്‌സ് പോലുള്ള ഇന്റർനെറ്റ് ഓഫ് തിങ്സ് സംവിധാനങ്ങൾ വഴി ലഭിക്കുന്ന ജിയോസ്പേഷ്യൽ ഡാറ്റയുടെ വർദ്ധിച്ച ലഭ്യതകാരണമാണ് ഇത് സാധ്യമായത്. ഈ വളർച്ച മറ്റുള്ള മേഖലകളായ നാഗരാസൂത്രണത്തിനും രോഗനിയന്ത്രണത്തിനും മറ്റ് ബിസിനസ് മേഖലകളിലും വളരെ വലിയ മുന്നേറ്റമാണ് ഉണ്ടാക്കുന്നത്.

P&S Market Research നടത്തിയ പഠനത്തിൽ പറയുന്നത് 2023 ആകുമ്പോൾ $17.5 billion ആയിരിക്കും ജിയോ-ഇൻഫോർമാറ്റിക്സ് ഇൻഡസ്ട്രിയുടെ മൊത്തം മാർക്കറ്റ് വില. ഈ ഉയർച്ച ഈ മേഖലയിലെ തൊഴിലവസരങ്ങൾ വളരെയധികം ഉയർത്തുമെന്നാണ് വിദഗദ്ധർ സൂചിപ്പിക്കുന്നത്.

മികച്ച പ്രതിഫലം
ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഫഷനലുകൾക്ക് വളരെ ഉയർന്ന ശമ്പളമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ, അനുദിനം സംഭവിക്കുന്ന പുരോഗമനങ്ങളും പുതിയ ടെക്നോളജിയുടെ കടന്നുവരവും പ്രൊഫഷണലുകളുടെ പ്രതിഫലം വർദ്ധിപ്പിക്കുന്നതിൽ പങ്ക് വഹിക്കുന്നു. കഴിവുള്ള മികച്ച വിദഗ്ദ്ധരുടെ അഭാവവും ഈ മേഖലയിലെ പ്രതിഫലങ്ങൾ ഉയരുന്നതിനു കാരണമാകുന്നു. മികച്ച പ്രതിഫലം ഉറപ്പാക്കുന്ന ജിയോ-ഇൻഫോർമാറ്റിക്സ് തൊഴിൽ മേഖലകൾ ചുവടെ ചേർക്കുന്നു.
കൃഷി
ഇന്ത്യ കൃഷിയെ ആശ്രയിച്ചുകൊണ്ടുള്ള ഒരു സമ്പദ്‌വ്യവസ്ഥയാണ്. പക്ഷെ ഇന്നത്തെകാലത്ത് കൃഷിരീതികൾക്കും പ്രവർത്തനങ്ങൾക്കും ഒട്ടേറെ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. കായികാധ്വാനത്തിൽ നിന്നും മാറി ടെക്നിക്കൽ കൃഷിരീതികൾക്കാണ് ഇന്ന് പ്രചാരം കൂടുതൽ. മണ്ണ് പരിശോധനമുതൽ വിദൂരതയിൽ നിന്നുള്ള നിരീക്ഷണത്തിനുമൊക്കെ ഇന്ന് ജിയോ-ഇൻഫോർമാറ്റിക്സ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളും സംവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത്.
ഐ ടി
ഐ ടി മേഖലയിൽ ജിയോ-ഇൻഫോർമാറ്റിക്സ് സ്പെഷ്യലിസ്റ്റുകൾക്ക് വൻ ഡിമാൻഡാണ് ഇപ്പോൾ കണ്ടുവരുന്നത്. സ്പെഷ്യലിസ്റ്റുകൾക്ക് ഈ ടെക്നോളോജിയുള്ള ആഴത്തിലുള്ള അറിവും പരിചയവും വിവിധ ഐ ടി കമ്പനികൾക്ക് അത്യാവശ്യമാണ്. ജിയോ-ഇൻഫോർമാറ്റിക്സ് അടിസ്ഥാനമാക്കിക്കൊണ്ട് ഒട്ടനവധി സോഫ്ട്‍വെയറുകളും ആപ്പ്ളിക്കേഷനുകളും ഇന്ന് നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഐ ടി മേഖലയിൽ തൊഴിൽസാധ്യതകൾ ഏറെയാണ്.
വ്യോമയാനം
ജിയോ-ഇൻഫോർമാറ്റിക്സ് ഇല്ലെങ്കിൽ ലോകത്തു ഒറ്റ വിമാനംപോലും പ്രവർത്തിക്കില്ല. റിമോട്ട് സെൻസിംഗ് പോലുള്ള GIS സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് വിമാനങ്ങളുടെ പറക്കലിന്റെ ഗതിനിയന്ത്രണവും ദിശ നിശ്ചയിക്കുന്നതും. അതുകൊണ്ടുതന്നെ ജിയോ-ഇൻഫോർമാറ്റിക്സിന് ഏറ്റവും കൂടുതൽ സാധ്യതകൾ ഈ മേഖലയിലാണ്.

തീർന്നിട്ടില്ല, മുകളിൽപ്പറഞ്ഞിട്ടില്ലാത്ത ഒട്ടേറെ മേഖലകളിൽ ജിയോ-ഇൻഫോർമാറ്റിക്സ് വിദഗ്ധർക്ക് വൻ ഡിമാൻഡാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഒട്ടും ആശങ്കയില്ലാതെ തിരഞ്ഞെടുക്കാവുന്ന ഒരു കരിയർ ആണ് ജിയോ-ഇൻഫോർമാറ്റിക്സ്.


***********************************************
കാലാവസ്ഥാ പഠന ശാസ്ത്രം
കാലാവസ്ഥയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ശാസ്ത്രശാഖയാണ് മീറ്റിയറോളജി. പ്രകൃതിയെ സൂഷ്മമായി നിരീക്ഷിക്കാനും മാറ്റങ്ങൾ അപഗ്രഥിക്കാനും കഴിവും താത്പര്യവുമുള്ളവർക്ക് ഏറെ അവസരങ്ങൾ തുറന്നുതരുന്ന തൊഴിൽമേഖല. തെർമോമീറ്ററും അനിമോമീറ്ററും ഉപയോഗിച്ച് നിരീക്ഷണം നടത്തി കാലാവസ്ഥ പ്രവചിക്കുന്ന കാലം എന്നേ മാറിക്കഴിഞ്ഞു.
സാറ്റലൈറ്റ് പഠനങ്ങളും ആധുനിക കമ്പ്യൂട്ടറുകളും സൂപ്പർ കമ്പ്യൂട്ടറുകളും ഉപയോഗിച്ചാണ് ഇപ്പോഴത്തെ പഠനങ്ങൾ. വിശാലമായ കാഴ്ചപ്പാടും ഗവേഷണ താത്പര്യവുമുള്ളവർക്ക് ഇന്ത്യയിലും വിദേശത്തുമായി മീറ്റിയറോളജി ശാഖയിൽ വിവിധ കോഴ്സുകളുണ്ട്. ഒപ്പം ഉയർന്ന ശമ്പളത്തോടെ സ്വദേശത്തും വിദേശത്തും ജോലിസാധ്യതയും.

കണക്കിലും ശാസ്ത്രവിഷയങ്ങളിലും അടിസ്ഥാനമുള്ളവർക്കാണ് മേഖലയിൽ കൂടുതൽ തിളങ്ങാനാവുക. കാരണം, മീറ്റിയറോളജിയിൽ എല്ലാ കോഴ്സുകളുടെയും സിലബസിൽ ഇവ ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമെയാണ് ടെക്നോളജി രംഗത്തെ പരിജ്ഞാനം. അതിനാൽ സ്കൂളിൽ നിന്നുതന്നെ ഇതിനായി ശ്രമം തുടങ്ങേണ്ടതുണ്ട്.

മറ്റെല്ലാ എൻജിനീയറിങ് കോഴ്സുകളെയും പോലെ കമ്പ്യൂട്ടർ പരിജ്ഞാനവും ഈ കോഴ്സുകൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. വിശകലനശേഷിയും വിവരങ്ങൾ പങ്കുവെക്കാനുള്ള കഴിവുമാണ് ഈ തൊഴിൽമേഖലയ്ക്ക് വേണ്ട മറ്റ് അടിസ്ഥാനയോഗ്യതകൾ.

പ്ളസ്ടു തലത്തിൽ ഗണിതവും ശാസ്ത്രവും പഠിച്ചവർക്ക് കാലാവസ്ഥ ശാസ്ത്രബിരുദത്തിനും ബിരുദതലത്തിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി പഠിച്ചവർക്ക് ബിരുദാനന്തരത്തിനും പ്രവേശനം തേടാം. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് ഗവേഷണങ്ങൾക്കും സാധ്യതയേറെയാണ്.
പഠനശാഖകൾ
ക്ലൈമറ്റോളജി:
ഒരു പ്രദേശത്തിന്റെയോ മേഖലയുടെയോ കാലാവസ്ഥയുമായി ബന്ധപ്പെട്ട പഠനം.

സിനോപ്റ്റിക് മീറ്റിയറോളജി:
ന്യൂനമർദ പ്രദേശങ്ങൾ, വായു, തുടങ്ങിയവയെക്കുറിച്ചുള്ള പഠനം.

ഡയനാമിക് മീറ്റിയറോളജി:
അന്തരീക്ഷമാറ്റങ്ങൾ ഗണിത സമവാക്യങ്ങളിലൂടെ വിലയിരുത്തിയുള്ള പഠനം.

ഫിസിക്കൽ മീറ്റിയറോളജി:
അന്തരീക്ഷത്തിന്റെ ഭൗതികഘടനയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമുള്ള പഠനം.

അഗ്രികൾച്ചറൽ മീറ്റിയറോളജി: കാർഷികമേഖലയ്ക്ക് ആവശ്യമായ കാലാവസ്ഥ പഠനം

അപ്ളൈഡ് മീറ്റിയറോളജി:
 കാലാവസ്ഥ വിവരശേഖരണവും വിവിധ മേഖലയിലെ പ്രയോഗവും. അന്തരീക്ഷമലിനീകരണം തടയൽ, നഗരവികസനം, സൂര്യപ്രകാശം, കാറ്റ് എന്നിവയിൽനിന്നുള്ള ഊർജോത്പാദനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലെ പ്രധാന പഠനകേന്ദ്രങ്ങൾ
#ഐ.ഐ.ടി. ഖരക്പുർ(മീറ്റിയറോളജിഉപരിപഠനം)
#ദി സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് ആൻഡ് ഓഷ്യാനിക് സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ളൂർ560012( ഗവേഷണ അനുബന്ധ കോഴ്സുകൾ)
#ആന്ധ്രാ യൂണിവേഴ്സിറ്റി, വിശാഖപട്ടണം, ആന്ധ്രപ്രദേശ്530003( എം.എസ്സി. ഓഷ്യാനോഗ്രാഫി/മീറ്റിയറോളജി)
#കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി682002 (മീറ്റിയറോളജി !എം.എസ്സി.).
#മഹാരാജ സയ്യാജിറാവു യൂണിവേഴ്സിറ്റി, ബറോഡ, ഫത്തേഗഞ്ജ്, വഡോദര390002 (ബി.എസ്സി. മീറ്റിയറോളജി).
#ശിവാജി യൂണിവേഴ്സിറ്റി, വിദ്യാനഗർ, കോലാപ്പുർ, മഹാരാഷ്ട്ര415004( ബി.എസ്സി. മീറ്റിയറോളജിഓഷ്യനോഗ്രാഫി).
# ഐ.ഐ.ടി. ഡൽഹി (അറ്റ്മോസ്ഫറിക്, എൻവയോൺമെന്റ്, ഓഷ്യൻ മോഡലിങ് തുടങ്ങി പത്തോളം വിഷയങ്ങളിൽ ഉപരിപഠനം)
#പഞ്ചാബി വാഴ്സിറ്റി
തൊഴിൽ സാധ്യത:
ഇന്ത്യൻ മീറ്റിയറോളജിക്കൽ വകുപ്പിൽ ഗ്രേഡ്രണ്ട് നിയമനങ്ങൾ. യു.പി.എസ്.സി.യാണ് അപേക്ഷ ക്ഷണിക്കുക.
ദൃശ്യമാധ്യമങ്ങളിൽ കാലാവസ്ഥ വിശകലനം, കാലാവസ്ഥ പഠനകേന്ദ്രങ്ങളിൽ ഗവേഷകർ/ശാസ്ത്രജ്ഞർ.

***********************************************
ഭൗതിക ശാസ്ത്രത്തിന്റെ (ഫിസിക്ക്സ് ) ഉപരിപഠന സാധ്യതകൾ
ഉപരിപഠനഗവേഷണങ്ങൾക്ക് ധാരാളം അവസരങ്ങളുള്ള ശാസ്ത്ര വിഷയമാണു ഫിസിക്സ്.ബിഎസ്‌സി, എംഎസ്‌സി,പിഎച്ച്ഡി, തുടർഗവേഷണം എന്നിവയെ കുറിച്ചു പരക്കെ അറിവുള്ളതാണ്. ഇതിനു പുറമെയുള്ള ചില സാധ്യതകൾ.
പ്ലസ്‌ടു കഴിഞ്ഞ് :
1. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു:
4 വർഷ ബിഎസ് (റിസർച്).
പ്രവേശനം 4 കൈവഴികളിലൂടെ: കെവിപിവൈ / ജെഇഇ മെയിൻ / ജെഇഇ അഡ്വാൻസ്‌ഡ് / നീറ്റ് യുജി.
വെബ്സൈറ്റ്: http://www.iisc.ac.in

2. ഐസർ (ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്): തിരുവനന്തപുരം, മൊഹാലി, കൊൽക്കത്ത,പുണെ, ഭോപാൽ,തിരുപ്പതി, ബെർഹാംപുർ എന്നിവിടങ്ങളിൽ.
5 കൊല്ലത്തെ ബിഎസ്–എംഎസ് ഇരട്ട ബിരുദ പ്രോഗ്രാം. പ്രവേശനം 3 കൈവഴികളിലൂടെ: കെവിപിവൈ / ഐഐടി ജെഇഇ അഡ്വാൻസ്‌ഡ് / ഐസർ–അഭിരുചി പരീക്ഷ.
വെബ്സൈറ്റ്: http://www.iiser-admissions.in.

3. ഐഐടി:
ജെഇഇ അഡ്വാൻസ്ഡ്‌ വഴി 7 ഐഐടികളിൽ ബിടെക് എൻജിനീയറിങ് ഫിസിക്സ്,രണ്ട് ഐഐടികളിൽ 5 വർഷ എംഎസ്‌സി ഫിസിക്സ്,കാൻപുർ ഐഐടിയിൽ 4 വർഷ ബിഎസ് ഫിസിക്സ്, ബനാറസ് ഐഐടിയിൽ 5 വർഷ ബിടെക് – എംടെക് എൻജിനീയറിങ് ഫിസിക്സ്,മദ്രാസ് ഐഐടിയിൽ 5 വർഷ ബിടെക് – എംഎസ് ഫിസിക്സ്,ധൻബാദ് ഐഐടിയിൽ 5 വർഷ ഇന്റഗ്രേറ്റഡ് എംടെക് അപ്ലൈഡ് ജിയോഫിസിക്സ്.

4. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല:
5 വർഷത്തെ ഇന്റഗ്രേറ്റ്‌ഡ് എംഎസ്‌സി ഇൻ ഫോട്ടോണിക്‌സ്. വെബ്സൈറ്റ്: http://www.cusat.ac.in.

5. നെസ്‌റ്റ് (National Entrance Screening Test) വഴി ശാസ്ത്ര ഗവേഷണാന്തരീക്ഷമുള്ള 2 ശ്രേഷ്‌ഠ
സ്‌ഥാപനങ്ങളിലെ പഞ്ചവത്സര എംഎസ്‌സി.
1. ഭുവനേശ്വറിലെ നൈസർ (National Institute of Science Education and Research; http://www.niser.ac.in),
2. മൂംബൈയിലെ യുഎം – ഡിഎഇ സിഇബിഎസ് (University of Mumbai – Department of Atomic Energy Centre of Excellence in Basic Sciences; http://www.cbs.ac.in).
വെബ്സൈറ്റ്: http://www.nestexam.in.

6. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം : 5 വർഷ ഇരട്ടഡിഗ്രി – ബിടെക് (എൻജിനീയറിങ് ഫിസിക്സ്) – എംഎസ് അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ്.
വെബ്സൈറ്റ്: https://www.iist.ac.in/
ബിരുദം കഴിഞ്ഞ് :
7. ജാം (ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ എംഎസ്‌സി) : 16 ഐഐടികളിലെ എംഎസ്‌സി, ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്‌ഡി, ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി. http://jam.iitkgp.ac.in

8. ജെസ്റ്റ് (Joint Entrance Screening Test): പിഎച്ച്‌ഡി,ഇന്റഗ്രേറ്റഡ് എംഎസ്‌സി– പിഎച്ച്‌ഡി,എം ടെക് – പിഎച്ച്‌ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിനു യോഗ്യത.ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നൈനിറ്റാൾ,ബോസ് ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ഭുവനേശ്വർ, തിരുവനന്തപുരത്തേതടക്കം ഐസറുകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു, ഐഐഎസ്ടി തിരുവനന്തപുരം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഈ സ്കോർ നോക്കി പ്രവേശനം.
വെബ്സൈറ്റ്: http://www.jest.org.in.

9.കേരള സർവകലാശാല: ഓപ്‌ടോ ഇലക്‌ട്രോണിക്‌സ് ആൻഡ് ഓപ്‌ടിക്കൽ കമ്യൂണിക്കേഷൻ എംടെക്.ഫിസിക്‌സ് എംഎസ്‌സിക്കാർക്ക് അപേക്ഷിക്കാം.
വെബ്സൈറ്റ്: https://www.keralauniversity.ac.in/

അസ്‌ട്രോഫിസിക്‌സ്, അസ്‌ട്രോണമി, ജിയോഫിസിക്‌സ്, ബയോഫിസിക്‌സ്, മാത്തമാറ്റിക്കൽ ഫിസിക്‌സ്,ക്വാണ്ടം ഫിസിക്‌സ്,ന്യൂക്ലിയർ ഫിസിക്‌സ്, തിയററ്റിക്കൽ ഫിസിക്‌സ്,പ്ലാസ്‌മാ ഫിസിക്‌സ്, ഇലക്‌ട്രോണിക്‌സ്, മീറ്റിരിയോളജി, അക്കൂസ്റ്റിക്‌സ്, ഓപ്‌റ്റിക്‌സ് തുടങ്ങിയ മേഖലകളും തിരഞ്ഞെടുക്കാം. ‌

~~~~~~~~~~~~~~~~~~~~~~
ഇന്ത്യയിലെ ഏറ്റവും മികച്ച കായിക വിദ്യാഭ്യാസ സ്ഥാപനമായ ലക്ഷ്മിബായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ
 (LNIPE) വിവിധ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

കായിക വിദ്യാഭ്യാസത്തിൽ ബിരുദവും (ബി.പി.എഡ്) ബിരുദാനന്തര ബിരുദ(M.P.Ed.) പ്രോഗ്രാമുകൾക്കൊപ്പം M.A. (യോഗ), B.A.  (പ്രോഗ്രാം)സ്‌പോർട്‌സ് & പെർഫോമൻസ്, സ്‌പോർട്‌സ് മാനേജ്‌മെന്റിൽ എം.എ, വിവിധ സ്‌പോർട്‌സ് സയൻസസ് കോഴ്സുകൾ, വ്യത്യസ്ത പി.ജി.   ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളും ഗവേഷണ താല്പരരായ വിദ്യാർത്ഥികൾക്ക് പി.എച്. ഡി യും ഈ സ്ഥാപനം വാഗ്‌ദാനം ചെയ്യുന്നു.

 ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്ലേസ്മെന്റ് അവസരങ്ങൾ100%.  അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.

⛳ബിരുദ കോഴ്സുകൾ

▶️റെഗുലർ അടിസ്‌ഥാനത്തിൽ.

 (i) ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ(BPEd).
(ii) ഡിപ്ലോമ ഇൻ സ്പോർട്സ് കോച്ചിംഗ്  (പ്രതിരോധ, പാരാ മിലിട്ടറി പേഴ്‌സണലുകൾക്ക് മാത്രം)

▶️ഓപ്പൺ-വിദൂര പഠന കോഴ്‌സുകൾ(യു.ജി)

 (i) ബി.എ.  സ്പോർട്സ്&പെർഫോമൻസ്. (എലൈറ്റ് കായികതാരങ്ങൾക്ക് മാത്രം)
(ii) ഡിപ്ലോമ ഇൻ സ്പോർട്സ് ഇവന്റ് മാനേജ്മെന്റ്
 (ഇന്ത്യൻ പൗരന്മാർക്ക് മാത്രം).

⛳ബിരുദാനന്തര ബിരുദ കോഴ്സുകൾ


▶️റെഗുലർ അടിസ്ഥലത്തിൽ

(i) മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ(MPEd)
(ii)എം.എ. യോഗ
(iii)എം.സ്. സി. ഫിസിയോളജി
(iv) എം.എസ്.സി. സ്പോർട്സ് ബയോമെക്കാനിക്സ്‌
(v)എം.എ. സ്പോർട്സ് സൈക്കോളജി.
(vi) എം.എ.
സ്പോർട്സ് ജേണലിസം
(vii) എം‌.എ. സ്പോർട്സ് മാനേജ്മെന്റ്.
(viii) പി.ജി.ഡിപ്ലോമ ഇൻ സ്പോർട്സ് കോച്ചിംഗ്
(ix) പി.ജി.ഡിപ്ലോമ ഇൻ ഫിറ്റ്നസ് മാനേജ്മെന്റ്
(x) പി.ജി.ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ.

▶️ഓപ്പൺ-വിദൂര പഠന കോഴ്‌സുകൾ(പിജി)

(i) പി.ജി.ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ്.
 (ഇന്ത്യൻ പൗരന്മാർക്ക് മാത്രം)
(ii) പി.ജി.ഡിപ്ലോമ ഇൻ സ്പോർട്സ് ജേണലിസം.
(ഇന്ത്യൻ പൗരന്മാർക്ക് മാത്രം)

⛳പിഎച്ച്ഡി

(i) ഡോക്ടർ
ഓഫ് ഫിലോസഫി ഇൻ
ഫിസിക്കൽ എജ്യുക്കേഷൻ.
(ii)ഡോക്ടർ ഓഫ് ഫിലോസഫി ഇൻ യോഗ.
യു. ജി, പി.ജി കോഴ്സുകൾകക്കുള്ള അപേക്ഷകൾ ഓൺലൈനായി ജൂലൈ 31 വരെ നൽകാം. പി.എച്ച്.ഡി അപേക്ഷകൾക്കുള്ള അവസാന തീയതി ഓഗസ്റ്റ് 20 ആണ്.അപേക്ഷകൾ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും http://www.lnipe.edu.in അല്ലെങ്കിൽ https://www.mponline.gov.in സന്ദർശിക്കുക.
*************************************
സമുദ്ര സംബന്ധമായ പഠനങ്ങൾക്ക്  ഇന്ത്യൻ മാരിടൈം സർവകലാശാലയിൽ
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൻ്റെ കീഴിലുള്ള കേന്ദ്ര സർവകലാശാലയായ, ചെന്നൈയിലെ, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, വിവിധ കേന്ദ്രങ്ങളിൽ 2020 ൽ നടത്തുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
 ചെന്നൈ, കൊൽക്കത്ത, മുംബൈ പോർട്ട്, നവി മുംബൈ, വിശാഖപട്ടണം, കൊച്ചി കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്._

🔰 ബിരുദ പ്രോഗ്രാമുകൾ (നിശ്ചിത വിഷയങ്ങളോടെ പ്സ് ടു സയൻസ് യോഗ്യത):
ബി.ടെക് - മറൈൻ എൻജിനിയറിങ്, നേവൽ ആർക്കിട്ടക്ചർ & ഓഷ്യൻ എൻജിനിയറിങ്
* ബി എസ്.സി നോട്ടിക്കൽ സയൻസ്*
*ബി.എസ്.സി. ഷിപ്പ് ബിൽഡിംഗ് & റിപ്പയർ (അഫിലിയേറ്റഡ് സ്ഥാപനത്തിൽ മാത്രം )
* ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ്*
* ബി.ബി.എ. ലോജിസ്റ്റിക്സ് റിട്ടെയിലിംഗ് & ഇ-കൊമേഴ്സ് (പ്ലസ് ടു യോഗ്യത)*
*എം.ടെക് - നേവൽ ആർക്കിട്ടക്ചർ & ഓഷ്യൻ എൻജിനിയറിങ്; ഡ്രഡ്ജിംഗ് & ഹാർബർ എൻജിനിയറിങ്; മറൈൻ എൻജിനിയറിങ് & മാനേജ്മെൻ്റ്
*എം.എസ്.സി- കൊമേഴ്സ്യൽ ഷിപ്പിംഗ് & ലോജിസ്റ്റിക്സ്
*എം.ബി.എ - പോർട്ട് & ഷിപ്പിംഗ് മാനേജ്മെൻ്റ്; ഇൻ്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെൻ്റ്
*എം.എസ്‌ (ഗവേഷണം വഴി), പി.എച്ച്.ഡി
 ഓൺലൈൻ  കോമൺ എൻട്രൻസ് ടെസ്റ്റ് (ബി.ബി.എ. ഒഴികെ) : 2020 ആഗസ്റ്റ് 30

പരീക്ഷാകേന്ദ്രങ്ങൾ : കോഴിക്കോട്, കൊച്ചി, കോട്ടയം, കൊല്ലം, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം 

അപേക്ഷ  ആഗസ്റ്റ് 3 വരെ https://www.imu.edu.in//


*************************************
കേരള MCA പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
അവസാന തിയതി:   July 30.
കോഴ്സ് കാലാവധി: 2 കൊല്ലം
പ്രവേശന പരീക്ഷ: ഓഗസ്റ്റ് 8ന്
കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊച്ചി കോഴിക്കോട്
എഐസിടിഇ അംഗീകാരമുള്ള കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 30 വരെ LBS സൈറ്റ് വഴി അപേക്ഷ സ്വീകരിക്കുന്നു.
പ്രവേശന ഫീ: ഓൺലൈൻ വഴി / Fed Bank വഴി അടക്കണം
യോഗ്യത: നോട്ടിഫിക്കേഷൻ/പ്രോസ്പെക്ടസ് കാണുക
Website:https://lbscentre.in/mastofcompapp2020/frmRegistration.aspx

*************************************
പോണ്ടിച്ചേരി സര്‍വകലാശാല പ്രവേശനം: ജൂലായ് 31 വരെ അപേക്ഷിക്കാം
🔰 പോണ്ടിച്ചേരി സർവകലാശാല  ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 എം.എ., എം.എസ്‌സി, എം.ടെക്., എം.ബി.എ., എം.സി.എ., എം.കോം., എം.എഡ്., ലൈബ്രറി സയൻസ്, എം.പി.എഡ്., എം.എസ്.ഡബ്ല്യു., എം.പി.എ., എൽ.എൽ.എം.

പ്ലസ്ടു/തുല്യ പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾക്കും
പിജി, പിഎച്ച്ഡി കോഴ്സുകളിലേക്കും ദേശീയതലത്തിൽ ഓഗസ്റ്റ് 21, 22, 23 തീയതികളിലായി നടത്തുന്ന ഓൺലൈൻ അധിഷ്ഠിത എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. പിഎച്ച്ഡി പ്രവേശനത്തിന് ഇന്റർവ്യൂവുമുണ്ടാകും.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: കൊച്ചി, കോഴിക്കോട്, കോട്ടയം, മാഹി/ തലശ്ശേരി, തിരുവനന്തപുരം.
 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31
 http://www.pondiuni.edu.in

*************************************
എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് നൂതന സ്മാര്‍ട്ട് കോഴ്‌സുകളുമായി അസാപ്പ്
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം  (അസാപ്) അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളിലൂടെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കായി  നൂതന കോഴ്‌സുകള്‍ നടത്തുന്നു. എന്‍ജിനിയറിംഗ് വിദ്യാഭ്യാസത്തെ സ്മാര്‍ട്ട് ആക്കാന്‍ നിലവിലെ സിലബസിനോടൊപ്പം അത്യാധുനിക കോഴ്‌സുകള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുകയാണ് അസാപ്. അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റേഴ്‌സ് എന്ന പേരില്‍ സംസ്ഥാനത്തെ വിവിധ എന്‍ജിനിയറിംഗ് പോളിടെക്‌നിക് കോളജുകളിലായി സ്ഥാപിച്ചിരിക്കുന്ന അസാപ് സെന്ററുകളില്‍ കൂടി ആധുനിക കോഴ്‌സുകള്‍ പഠിക്കാം.
അസാപ് ലഭ്യമാക്കുന്ന കോഴ്‌സുകളും വിവരങ്ങളും: 
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡെവലപ്പര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പറ്റി എന്‍ജിനിയറിംഗ് ബിരുദത്തോടൊപ്പം പഠിക്കാം. ഇന്‍ഡസ്ട്രയിലുള്ള പ്രായോഗിക പഠനം ഉള്‍പ്പടെയുള്ള ഒരു മിശ്രിത പഠനമാണ് ഈ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്‍എസ്‌ക്യുഎഫ് അനുസൃതമായ ലെവല്‍ ഏഴ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സാണ് അസാപിലൂടെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയുക. മെഷീന്‍ ലേണിംഗിന്റെ അടിസ്ഥാന പാഠങ്ങളും, ഡീപ് ലേണിംഗ്, റീ ഇന്‍ഫോഴ്‌സ്ഡ് ലേണിംഗ് തുടങ്ങിയ കാര്യങ്ങളും ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയും. കോഴ്‌സില്‍ ജോയിന്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. കോഴ്‌സ് കാലാവധി - 756 മണിക്കൂര്‍.  ബാച്ച് - അഞ്ചാം സെമസ്റ്റര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക്. രജിസ്‌ട്രേഷന്‍ അവസാന തീയതി - ജൂലൈ 27. ഓണ്‍ലൈന്‍ യോഗ്യത പരീക്ഷ തീയതി - ഓഗസ്റ്റ് ഒന്ന്. യോഗ്യതാപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി അര്‍ഹരാവുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഫീസ്  സ്‌കോളര്‍ഷിപ്പായി ലഭിക്കും. ഫീസ് അടയ്ക്കാന്‍ തവണ വ്യവസ്ഥയും ലഭിക്കും.
ക്‌ളൗഡ് കമ്പ്യൂട്ടിങ് കോഴ്‌സുകള്‍
ഗൂഗിള്‍ അസോസിയേറ്റ് ക്‌ളൗഡ് എന്‍ജിനിയര്‍
 ഡാറ്റ സുരക്ഷയ്ക്കും ഡാറ്റ സംഭരണത്തിനും പ്രാധാന്യം നല്‍കുന്ന കോഴ്‌സാണ് ഗൂഗിള്‍ അസോസിയേറ്റ് ക്‌ളൗഡ് എന്‍ജിനിയര്‍. അസാപിലൂടെ ഗൂഗിള്‍ ആയിരിക്കും നേരിട്ട് കോഴ്‌സ് നല്‍കുക. കോഴ്‌സ് കാലാവധി - 48 മണിക്കൂര്‍. ബാച്ച് -ഏഴാം സെമസ്റ്റര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക്.
ക്ലൗഡ് ഫൗണ്ടേഷന്‍
ആമസോണ്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന കോഴ്‌സ്. കോഴ്‌സ് കാലാവധി - 20 മണിക്കൂര്‍. ബാച്ച് - അഞ്ചാം സെമസ്റ്റര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക്.
ക്ലൗഡ് അസോസിയേറ്റ്
ആമസോണ്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന കോഴ്‌സ്. ക്ലൗഡ് ഫൗണ്ടേഷന്‍ വിജയകരമായി പാസാകുന്ന കുട്ടികള്‍ക്കായിരിക്കും ക്ലൗഡ് അസോസിയേറ്റ് കോഴ്‌സ് പഠിക്കാനുള്ള അവസരം. കോഴ്‌സ് കാലാവധി - 40 മണിക്കൂര്‍.
സെയില്‍സ് ഫോഴ്‌സ് മുഖേന ലഭ്യമാക്കുന്ന കോഴ്‌സുകള്‍
സെയില്‍സ് ഫോഴ്‌സ് ഡെവലപ്പര്‍ കോഴ്‌സ്
സെയില്‍സ് ഫോഴ്‌സ് പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തി പുതിയ സോഫ്റ്റ്‌വെയറുകള്‍ എങ്ങനെ ഡെവലപ് ചെയ്യാം എന്ന് വിദ്യാര്‍ഥികള്‍ക്ക് ഈ കോഴ്‌സ് ചെയ്യുന്നതിലൂടെ പഠിക്കാനാവും. കോഴ്‌സ് കാലാവധി - 92 മണിക്കൂര്‍. 
സെയില്‍സ് ഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റര്‍
ഡെവലപ് ചെയ്യുന്ന സോഫ്റ്റ്‌വെയറുകള്‍ കൈകാര്യം ചെയ്യാനും അവ നിരീക്ഷിക്കുന്നതിനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പഠിപ്പിക്കുന്നതാണ് സെയില്‍സ് ഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റര്‍ കോഴ്‌സ്. കോഴ്‌സ് കാലാവധി - 48 മണിക്കൂര്‍.
റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍
എന്‍ജിനിയറിംഗ് ബിരുദധാരിയായ വിദ്യാര്‍ഥിക്ക് റോബോട്ടിക്‌സ് ഓട്ടോമേഷനില്‍ അധിക നൈപുണ്യം ഉണ്ടെന്നത് നേട്ടവും, തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതുമാണ്. കോഴ്‌സ് കാലാവധി - 42 മണിക്കൂര്‍. ബാച്ച്  -അഞ്ചാം സെമസ്റ്റര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക്.
വെര്‍ച്യുല്‍ റിയാലിറ്റി
ഫേസ്ബുക്ക് സ്‌കൂള്‍ ഓഫ് ഇന്നോവേഷന്‍ ആണ് ഈ കോഴ്‌സ് നല്‍കുന്നത്.
കോഴ്‌സ് കാലാവധി - 60 മണിക്കൂര്‍. കോഴ്‌സ് ഫീ - ആദ്യ ബാച്ചിന് പൂര്‍ണമായും സൗജന്യം. ബാച്ച്  - -അഞ്ചാം സെമസ്റ്റര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക്.
കോഡിങ് സ്‌കില്‍സ്
മാറുന്ന സാങ്കേതിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യരായ ചിന്താശേഷിയും നിലവാരവുമുള്ള എന്‍ജിനിയറിംഗ് ബിരുദധാരികളെ സൃഷ്ടിക്കുക എന്നുള്ളതാണ് കോഡിങ് സ്‌കില്‍സ് മോഡ്യൂളിലൂടെ അസാപ് ലക്ഷ്യമിടുന്നത്. ഡിസൈന്‍ തിങ്കിങ്, അനാലിറ്റിക്കല്‍ തിങ്കിങ്, തുടങ്ങി ഓരോ മാറുന്ന സാഹചര്യത്തിലും ഒരു എന്‍ജിനിയര്‍ ഏത് രീതിയില്‍ ചിന്തിക്കണമെന്നത് ഉള്‍പ്പെടെയുള്ള  പഠനമാണ് കോഡിങ് സ്‌കില്‍സ് മോഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അസാപ് സ്വയം വികസിപ്പിച്ച എന്‍എസ്‌ക്യുഎഫ്  ലെവല്‍ അഞ്ച് കോഴ്‌സാണ് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നത്. കോഴ്‌സ് കാലാവധി - 200 മണിക്കൂര്‍. 
ജനറേറ്റീവ് ഡിസൈന്‍
വിദ്യാര്‍ഥികള്‍ക്ക് ഡിസൈനിംഗില്‍ അടിസ്ഥാന പാഠങ്ങള്‍ പഠിക്കുവാനുള്ള അവസരം ഈ കോഴ്‌സിലൂടെ ലഭിക്കും. കോഴ്‌സ് കാലാവധി - 45 മണിക്കൂര്‍. 
ഇതിന് പുറമെ ടിസിഎസ് അയോണ്‍ നല്‍കുന്ന ഇന്‍ഡസ്ട്രി ഹോണര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ്, ലൈഫ് സ്‌കില്‍ മൊഡ്യൂള്‍ കോഴ്‌സ്,   തുടങ്ങി ആധുനിക സാങ്കേതിക മേഖലയിലെ വിവിധ കോഴ്‌സുകള്‍ ദേശീയ അന്താരാഷ്ട്ര സാങ്കേതിക വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അസാപ് നല്‍കുന്നുണ്ട്.
സ്‌കില്‍ ലോണും സ്‌കോളര്‍ഷിപ്പും
അസാപിലൂടെ എന്‍എസ്‌ക്യുഎഫ്  കോഴ്‌സുകള്‍ പഠിക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് ഫീസ് അടയ്ക്കുന്നതിനായി സ്‌കില്‍ ലോണ്‍ എന്ന പദ്ധതിയുണ്ട്. സാമ്പത്തിക സഹായത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ താത്പര്യമുള്ള കോഴ്‌സും വിവരങ്ങളും അടക്കം ബാങ്കിനെ സമീപിച്ചാല്‍ ഫീസ് അടയ്ക്കുന്നതിനാവശ്യമായ പണം ലോണായി ലഭിക്കും.
പുതിയ കോളജുകള്‍ക്കും അവസരം.
നിലവിലെ 66 എന്‍ജിനിയറിംഗ് കോളജുകള്‍ക്കും 45 പോളിടെക്‌നിക് കോളജുകള്‍ക്കും പുറമെ, അസാപിന്റെ അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കാന്‍ താത്പര്യമുള്ള കോളജുകളില്‍ നിന്ന് നിലവില്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷിക്കുന്ന കോളജുകളില്‍ അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് അവയില്‍ നിന്നും സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന കോളജുകളിലായിരിക്കും പുതിയ സ്‌കില്‍ സെന്ററുകള്‍ സ്ഥാപിക്കുക. ഇത്തരം ആധുനിക  കോഴ്‌സുകള്‍ നടത്താന്‍ സൗകര്യമുള്ള ഏതൊരു കോളജിനും അപേക്ഷകള്‍ സമര്‍പ്പിക്കാം.

കോഴ്‌സുകളെയും അസാപിനെയും അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളെയും കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് അസാപിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. http://asapkerala.gov.in/ ഫോണ്‍: 9567058626.


*************************************

പ്ലസ്‌ടു റിസൽട്ട് വന്നതോടെ  വിദ്യാർഥികളും രക്ഷിതാക്കളും  ഡിഗ്രി പ്രവേശനത്തിനുള്ള  തയ്യാറെടുപ്പിലാണ്.   പ്ലസ്‌ടുവിന് ശേഷം ഏത് കോഴ്സിന് ചേരണം? എന്നത് വിദ്യാർഥിയുടെ താൽപര്യം, അഭിരുചി, മനോഭാവം എന്നിവ വിലയിരുത്തിയാകണം.      ഉപരിപഠന മേഖല കണ്ടെത്തിയാൽ കോഴ്സ് പൂർത്തിയാക്കിയ ഉപരിപഠന, തൊഴിൽ സാധ്യതകളെ കുറിച്ച് അറിയാൻ ശ്രമിക്കണം.  ഒരിക്കലും മറ്റുള്ളവരുടെ നിർബന്ധപ്രകാരം കോഴ്സ് കണ്ടെത്തരുത്.    പ്ലസ്‌ടുപാസായവർക്ക്‌  നിരവധി പ്രൊഫഷണൽ കോഴ്സുകളും അല്ലാത്തവയുമുണ്ട്.  മൊത്തം കോഴ്സുകളിൽ 10 ശതമാനത്തോളം  മാത്രമേ പ്രൊഫഷണൽ കോഴ്സുകളുള്ളൂ.
എൻജിനിയറിങ്‌
എൻജിനിയറിങ്ങിന് ചേരുന്ന വിദ്യാർഥികളിൽ ഫിസിക്സിനും, കണക്കിനും താൽപര്യം ആവശ്യമാണ്. പ്രവേശന പരീക്ഷാഫലംവന്നശേഷം കോളേജുകൾ തെരഞ്ഞെടുക്കാം. ഐഐടി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബിറ്റ്സ് പിലാനി, സർക്കാർ എൻജിനിയറിങ്‌ കോളേജുകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലശാല, സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ കോളേജുകൾ, അമൃത എൻജിനിയറിങ്‌ കോളേജ്, വിഐടി, എസ്‌ആർഎം തുടങ്ങിയവ തെരഞ്ഞെടുക്കാം. എൻജിനിയറിങ്‌ കോളേജുകൾ തെരഞ്ഞെടുക്കുമ്പോൾ ഭൗതിക സൗകര്യം, യോഗ്യതയുള്ള അധ്യാപകർ, ഹോസ്റ്റൽ സൗകര്യം, ക്യാമ്പസ്സ് പ്ലേസ്മെന്റ് എന്നിവ വിലയിരുത്തണം.

കോർ ശാഖകളായ ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ,   ഇലക്ട്രോണിക്സ് ആൻഡ്‌  കമ്മ്യൂണിക്കേഷൻ  എന്നിവ തെരഞ്ഞെടുക്കാം.  കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്ങിനും, ഐടി യ്ക്കും സാധ്യതയേറെയുണ്ട്. വിദ്യാർഥി പാസാകുന്ന സമയത്തെ തൊഴിൽസാധ്യതയും കണക്കിലെടുക്കണം.

ക്രിയേറ്റിവിറ്റി, പ്ലാനിങ്‌ എന്നിവയിൽ താൽപര്യമുള്ളവർക്ക് ആർക്കിടെക്ചർ ഡിസൈൻ, സിവിൽ എന്നിവ മികച്ചതാണ്.  ബയോമെഡിക്കൽ, സൗണ്ട്, മീഡിയ, നാനോ, പെട്രോളിയം, എൻവിയോൺമെന്റൽ, മൈനിങ്‌, എൻജിനിയറിങ്‌, റോബോട്ടിക്സ്/മെക്കാട്രോണിക്സ്, ഓട്ടോമൊബൈൽ എൻജിനിയറിങ്‌ ശാഖകളും തെരഞ്ഞെടുക്കാവുന്നതാണ്. ഫുഡ് ടെക്നോളജി, ഡെയറി ടെക്നോളജി, ഷിപ്പ് ബിൽഡിംഗ് ആൻഡ്‌ നേവൽ ആർക്കിടെക്ചർ, പോളിമർ സയൻസ്, ബിടെക് പ്രോഗാമുകൾ എന്നിവ മികച്ച തൊഴിൽ ലഭിക്കാനുതകും.

ഇന്ത്യയിൽ നിന്നും പഠിച്ചിറങ്ങുന്ന ബിരുദധാരികളിൽ തൊഴിൽ ലഭ്യതാ മികവ് 33% പേർക്ക് മാത്രമേയുള്ളൂ. ആശയ വിനിമയം, തൊഴിൽ വൈദഗ്ദ്യം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, പൊതുവിജ്ഞാനം എന്നിവ ഡിഗ്രി പഠനത്തോടൊപ്പം സ്വായത്തമാക്കണം.   താൽപര്യമുള്ള കോഴ്സ് ലഭിച്ചില്ലെങ്കിൽ ഇനിയെന്ത്? എന്നതിന് രണ്ട് സാധ്യതകളെങ്കിലും മനസിൽ  കരുതണം. താൽപര്യമുള്ള മൂന്നു കോഴ്സുകളിൽ നിന്നും മികച്ചവ തെരഞ്ഞെടുക്കുന്നതാണു നല്ലത്‌.

ബയോളജി കോഴ്സുകൾ
ബയോളജിയിൽ താൽപര്യമുള്ളവർക്ക് നീറ്റിൽ മികച്ച റാങ്ക് ലഭിച്ചാൽ എംബിബിഎസ്‌, ബിഡിഎസ്‌,  ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, വെറ്ററിനറി, കാർഷിക, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകൾ തിരഞ്ഞെടുക്കാം.
എഐഐഎംഎസ്‌, ജിപ്‌മർ എന്നിവയിൽ മികച്ച റാങ്ക് നേടിയവർക്ക് എംബിബിഎസിന് ചേരാം. എംബിബിഎസിന് അഡ്മിഷൻ ലഭിച്ചില്ലെങ്കിൽ പ്രവേശന പരീക്ഷ റിപ്പീറ്റ് ചെയ്യുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്.  വീണ്ടും എഴുതിയാൽ കിട്ടുമെന്ന്‌ സാധ്യതയുള്ളവർക്ക്‌ വീണ്ടുമെഴുതാം. ആയുർവ്വേദ, യോഗ, സിദ്ധ, യുനാനി, ഹോമിയോപ്പതി എന്നിവയ്‌ക്കും സാധ്യതയേറുകയാണ്‌.  ബിഡിഎസിന്‌ വിദേശത്തും അവസരങ്ങളേറെയുണ്ട്.  വെറ്ററിനറി, കാർഷിക, ഫിഷറീസ് കോഴ്സുകൾക്ക് ഉപരിപഠന, തൊഴിൽ, ഗവേഷണ സാധ്യതകളുണ്ട്.

പ്ലസ്സ് ടു ബയോളജി ഗ്രൂപ്പെടുത്തവർക്ക് ബിഎ്‌സി നേഴ്‌സിങ്‌, ബിഎഎസ്‌എൽപി, ഒപ്റ്റോമെട്രി, മെഡിക്കൽ ലാബോറട്ടറീസ്, പെർഫ്യൂഷൻ ടെക്നോളജി, ബി.ഫാം, ഫാം ഡി, മെഡിക്കൽ റേഡിയോ ഗ്രാഫിക് ടെക്നോളജി, ഡയാലിസിസ് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങി നിരവധി  നേഴ്‌സിങ്‌‐പാരാമെഡിക്കൽ കോഴ്സുകളുണ്ട്.

സയൻസ്
മികച്ച തൊഴിലിന്  ബിരുദാനന്തര ബിരുദം ആവശ്യമാണെന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്. സയൻസിൽ താൽപര്യമുള്ള വിദ്യാർഥികൾക്ക് ഐസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സയൻസ്, ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ അഡ്മിഷന് ശ്രമിക്കാം.

ബിരുദ പഠനത്തിന് കേരളത്തിൽ മികച്ച കോളേജുകളുണ്ട്. താൽപര്യമുള്ള ഡിഗ്രി കോഴ്സെടുത്ത്  സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാം.  ബിഎസ്സി ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, എൻവിറോൺമെന്റൽ സയൻസ്  തുടങ്ങിയ നിരവധി പ്രോഗ്രാമുകളുണ്ട്.  കൂടാതെ ഡൽഹി, ജവഹർലാൽ നെഹ്റു സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല, ഹൈദരബാദ് സർവകലാശാല എന്നിവിടങ്ങളിൽ മികച്ച സയൻസ്‌ കോഴ്സുകളുണ്ട്.

ഹ്യുമാനിറ്റീസ്
ഹ്യുമാനിറ്റീസ് ഗ്രൂപ്പെടുത്തവർക്ക് ചെന്നൈ ഐഐടി യുടെ ഹ്യുമാനിറ്റീസ് ആൻഡ്‌ സോഷ്യൽ സയൻസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  സോഷ്യൽ സയൻസ്, മുംബൈ, അസിം പ്രേംജി സർവകലാശാല, സിംബയോസിസ് എന്നിവയിലും കേരളത്തിലെ കോളേജുകളിലും മികച്ച പ്രോഗ്രാമുകളുണ്ട്.  ബിഎ. ഇക്കണോമിക്സ്, ഡെവലപ്മെന്റൽ സയൻസ്, സോഷ്യൽ സയൻസ്, ബിസിനസ്‌  എക്കണോമിക്സ്, ബിസിനസ്സ് കമ്മ്യൂണിക്കേഷൻ, സൈക്കോളജി തുടങ്ങിയ കോഴ്സുകൾക്ക് ചേരാവുന്നതാണ്. ഇംഗ്ലീഷ്, വിദേശ ഭാഷകളായ ഫ്രഞ്ച്, ജർമ്മൻ, അറബി, ജാപ്പനീസ് എന്നിവയിൽ ഉപരിപഠനത്തിന് സാധ്യതകളുണ്ട്. ഹൈദരബാദിലെ ഇഎഫ്‌എൽ സർവകലാശാല കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ മികച്ച കോഴ്സുകളുണ്ട്.

 നിയമ പഠനത്തിൽ താൽപര്യുള്ളവർക്ക്  ത്രിവത്സര, പഞ്ചവത്സര എൽഎൽബി കോഴ്‌സുകളും ബിബിഎ എൽഎൽബി, ബിഎ എൽഎൽബി, ബികോം എൽഎൽബി  കോഴ്സുകളുമുണ്ട്‌. ക്ലാറ്റ്‌ പരീക്ഷയെഴുതി ദേശീയ നിയമ സർവകലാശാലയിൽ ഇന്റലക്‌ച്വൽപ്രോപ്പർട്ടി റൈറ്റ്സ്, പാറ്റന്റ് ലോ തുടങ്ങിയമേഖലകളിൽ സ്പെഷ്യലേസേഷനുകളുണ്ട്.

ബിസിനസ്സ് സ്റ്റഡീസ്, കൊമേഴ്‌സ്‌
സേവന മേഖലയിൽ തൊഴിൽ നേടാൻ ബിസിനസ്സ് സ്റ്റഡീസ്, കോമ്മേഴ്സ് ഗ്രൂപ്പെടുത്തവർക്ക് നിരവധി കോഴ്സുകളുണ്ട്. മാനേജ്മെന്റ് പ്രോഗ്രാമുകൾക്കും, ബി.ബി.എ, ബി.കോം. എന്നിവയ്.ക്കും സ്പെഷലൈസേഷനുകളുണ്ട്. ബി.കോമിന് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഐ.ടി, ഇ‐കൊമ്മേഴ്സ്, സി.എ. തുടങ്ങിയ സ്പെഷ്യലൈസേഷനുകളുണ്ട്.

ചാർട്ടേഡ് അക്കൗണ്ടന്റ്, എസിസിഎ, സിഐഎംഎ സിഐംഎ ഗ്ലോബൽ,  ആക്ച്വറിയൽ  സയൻസ്, ഫിനാൻഷ്യൽ അനലിസ്റ്റ് പ്രോഗ്രാമുകൾ, ബാങ്കിങ്ങിലും ഇൻഷൂറൻസിലുമുള്ള  ഡിഗ്രി പ്രോഗ്രാമുകൾ എന്നിവതിരഞ്ഞെടുക്കാം.  
മികച്ച  പ്രൊഫഷനലാകാം ....കു​റ​ഞ്ഞ ചെ​ല​വി​ല്‍

സി​എ, സി​എം​എ, സി​എ​സ് എ​ന്നി​വ​യാ​ണ് അ​ക്കൗ​ണ്ട​ന്‍​സി ലോ​ക​ത്തി​ലെ മൂ​ന്ന് പ്ര​ഫ​ഷ​ണ​ല്‍ കൈ​വ​ഴി​ക​ള്‍.
സി​എ (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി)​യി​ൽ ഫി​നാ‍​ൻ​സ് പ​ഠ​ന​ത്തി​നു പ്രാ​മു​ഖ്യം കൂ​ടു​ത​ലാ​ണ്. അ​തി​നാ​ല്‍ ക​ടു​പ്പ​മേ​റും.
സി​എ​സി​ൽ (ക​മ്പ​നി സെ​ക്ര​ട്ട​റി​ഷി​പ്) ഫി​നാ‍​ൻ​സി​നേ​ക്കാ​ൾ സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സി​നാ​ണു പ്രാ​മു​ഖ്യം.
ര​ണ്ടി​നു​മി​ട​യി​ലാ​ണു സി​എം​എ (കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് അ​ക്കൗ​ണ്ട​ന്‍​സി).
സി​എ​സ്, സി​എ കോ​ഴ്സു​ക​ള്‍ താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ പ​ഠ​ന​ദൈ​ര്‍​ഘ്യം കു​റ​വ്, കു​റ​ഞ്ഞ പ​ഠ​ന​ചെ​ല​വ് എ​ന്നി​ങ്ങ​നെ സി​എം​എ കോ​ഴ്സി​ന് പ്ര​ത്യേ​ക​ത​ക​ളേ​റെ​യാ​ണ്.

കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് അ​ക്കൗ​ണ്ട​ന്‍​സി (സി​എം​എ)

സ്വ​ത​ന്ത്ര ക​രി​യ​ർ എ​ന്ന നി​ല​യി​ലും കോ​സ്റ്റ് അ​ക്കൗ​ണ്ട​ൻ​സി​യു​ടെ സാ​ധ്യ​ത​ക​ൾ ഏ​റെ​യാ​ണ്. പ്ല​സ്ടു ക​ഴി​ഞ്ഞ ആ​ർ​ക്കും ക​ട​ന്നു​വ​രാ​വു​ന്ന മേ​ഖ​ല. ക​മ്പ​നി​ക​ളു​ടെ ഉ​ത്പാ​ദ​ന, സേ​വ​ന ചെ​ല​വു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണു കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് അ​ക്കൗ​ണ്ട​ന്‍റു​ക​ളു​ടെ (സി​എം​എ) പ്ര​ധാ​ന ദൗ​ത്യം. ക​മ്പ​നി നി​യ​മം, ജി​എ​സ്ടി നി​യ​മം തു​ട​ങ്ങി​യ​വ പ്ര​കാ​ര​വും സി​എം​എ പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ സേ​വ​നം അ​നി​വാ​ര്യം.

പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്കു സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സാ​ധ്യ​ത​ക​ളേ​റെ​യാ​ണ്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഐ​എ​എ​സ്, ഐ​എ​ഫ്എ​സ് മാ​തൃ​ക​യി​ൽ ഇ​ന്ത്യ​ൻ കോ​സ്റ്റ് അ​ക്കൗ​ണ്ട​ൻ​സി സ​ർ​വീ​സ് (ICoAS) ഉ​ണ്ട്.
യു​ജി​സി ച​ട്ട​പ്ര​കാ​ര​മു​ള്ള അ​ധ്യാ​പ​ക ജോ​ലി, സ്വ​ന്ത​മാ​യി പ്രാ​ക്ടീ​സ് തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു വ​ഴി​ക​ൾ. അ​വ​സ​ര​ങ്ങ​ൾ ഏ​റെ​യെ​ങ്കി​ലും യോ​ഗ്യ​ത​യു​ള്ള​വ​ർ കു​റ​വാ​ണ്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ (ഐ​സി​എ​ഐ)​യാ​ണ് സി​എം​എ കോ​ഴ്സ് ന​ട​ത്തു​ന്ന​ത്.

കോ​ഴ്സ് മൂ​ന്നു ഘ​ട്ടം:

1) ഫൗ​ണ്ടേ​ഷ​ൻ / സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ അ​ക്കൗ​ണ്ടിം​ഗ് ടെ​ക്‌​നീ​ഷ​ന്‍ കോ​ഴ്‌​സ് (CAT):
പ​ത്താം ക്ലാ​സ് പാ​സാ​യ​വ​ർ​ക്കു ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ങ്കി​ലും പ​രീ​ക്ഷ എ​ഴു​തും​ മു​ൻ​പ് പ്ല​സ്ടു പാ​സാ​യി​രി​ക്ക​ണം.
ദൈ​ർ​ഘ്യം: ആ​റു മാ​സം;
 നാ​ലു വി​ഷ​യ​ങ്ങ​ൾ. പ​ന്ത്ര​ണ്ടാം ക്ലാ​സി​ലോ ഡി​ഗ്രി ആ​ദ്യ വ​ർ​ഷ​മോ പ​ഠി​ക്കു​മ്പോ​ൾ ചേ​രാം.
ബി​രു​ദ​ധാ​രി​ക​ൾ​ക്കു ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്‌​സ് വേ​ണ്ട.

2) ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ്:
ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്‌​സ് പാ​സാ​യ​വ​ർ, ബി​രു​ദ​ധാ​രി​ക​ൾ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ത​ന്നെ കോ​ഴ്‌​സാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ക്കൗ​ണ്ടിം​ഗ് ടെ​ക്‌​നീ​ഷ​ൻ (CAT) പ​രീ​ക്ഷ പാ​സാ​യ​വ​ർ, ബി​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ർ പാ​സാ​യ​വ​ർ എ​ന്നി​വ​ർ​ക്ക് ഇ​ന്‍റ​ർ​മീ​ഡി​യ​റ്റി​നു ചേ​രാം.

3) ഫൈ​ന​ൽ:
ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് കോ​ഴ്‌​സ് പാ​സാ​യ​വ​ർ​ക്കു ഫൈ​ന​ൽ കോ​ഴ്‌​സി​നു ചേ​രാം. ഇ​ന്‍റ​ർ​മീ​ഡി​യ​റ്റി​ലും ഫൈ​ന​ലി​ലും ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി എ​ട്ടു വി​ഷ​യ​ങ്ങ​ളി​ൽ എ​ഴു​ത്തു​പ​രീ​ക്ഷ. ഓ​രോ വി​ഷ​യ​ത്തി​നും നൂ​റി​ൽ 40 മാ​ർ​ക്കെ​ങ്കി​ലും നേ​ട​ണം. നാ​ലു വി​ഷ​യം വീ​ത​മു​ള്ള ഓ​രോ ഗ്രൂ​പ്പി​നും 400 മാ​ർ​ക്ക്; ഇ​തി​ൽ 200 മാ​ർ​ക്ക് ല​ഭി​ച്ചാ​ൽ പാ​സാ​കാം.

നാ​ല് ഗ്രൂ​പ്പാ​യാ​ണ് സി​എം​എ പ​രീ​ക്ഷ എ​ഴു​തേ​ണ്ട​ത്. ആ​ദ്യ ര​ണ്ട് ഗ്രൂ​പ്പ് ജ​യി​ക്കു​ന്ന​വ​ര്‍ ഇ​ന്‍റ​ർ മീ​ഡി​യ​റ്റ് യോ​ഗ്യ​ത നേ​ടും.
ഇ​ന്‍റ​ർമീ​ഡി​യ​റ്റ് യോ​ഗ്യ​ത നേ​ടി​യ​വ​ര്‍​ക്ക് മൂ​ന്നും നാ​ലും ഗ്രൂ​പ്പു​ക​ൾ ഉ​ള്‍​പ്പെ​ടു​ന്ന ഫൈ​ന​ല്‍ പ​രീ​ക്ഷ എ​ഴു​താം. ഫൈ​ന​ല്‍ പ​രീ​ക്ഷ പാ​സാ​കു​ന്ന​വ​രാ​ണ് സി​എം​എ യോ​ഗ്യ​ത നേ​ടു​ന്ന​ത്. സി​എം​എ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് യോ​ഗ്യ​ത നേ​ടി​യ​വ​ര്‍​ക്കും ക​മ്പ​നി​ക​ളി​ല്‍ ജോ​ലി ല​ഭി​ക്കും. സി​എം​എ ഇ​ന്‍റ​ർമീ​ഡി​യ​റ്റ് പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​വ​ര്‍ ഒ​രു വ​ര്‍​ഷം ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യം നേ​ട​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ ഫൈ​ന​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യൂ.

ഒ​പ്പം പ​ഠി​ക്കാം, ബി​കോം, എം​കോം

ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി (ഇ​ഗ്നോ), സി​എം​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ബി​കോം, എം​കോം കോ​ഴ്‌​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.
സി​എം​എ​യോ​ടൊ​പ്പം ഏ​താ​നും വി​ഷ​യ​ങ്ങ​ൾ എ​ഴു​തി ബി​രു​ദം നേ​ടാം.
 കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: www.icmai.in

‌സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ അ​ക്കൗ​ണ്ടിം​ഗ് ടെ​ക്‌​നീ​ഷ​ന്‍ കോ​ഴ്‌​സ് (CAT)

കാ​ര്യ​ക്ഷ​മ​ത​യു​ള്ള അ​ക്കൗ​ണ്ട​ന്‍റു​മാ​രെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​നു ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ (ഐ​സി​എ​ഐ) വി​ഭാ​വ​നം ചെ​യ്ത കോ​ഴ്സാ​ണി​ത്. ഏ​തെ​ങ്കി​ലും ഗ്രൂ​പ്പി​ല്‍ പ്ല​സ്ടു​വി​നു പ​ഠി​ക്കു​ന്ന​വ​ര്‍​ക്കും പ്ല​സ്ടു പാ​സാ​യ​വ​ര്‍​ക്കും ഡി​ഗ്രി​ക്കു പ​ഠി​ക്കു​ന്ന​വ​ര്‍​ക്കും ഈ ​കോ​ഴ്‌​സി​നു ചേ​രാം. പ്ല​സ്ടു പ​രീ​ക്ഷ പാ​സാ​യ ശേ​ഷ​മേ ക്യാ​റ്റ് പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കൂ.

ഫി​നാ​ന്‍​ഷ്യ​ല്‍ അ​ക്കൗ​ണ്ടിം​ഗ്, വ്യാ​പാ​ര-​വ്യ​വ​സാ​യ നി​യ​മ​ങ്ങ​ള്‍, കോ​സ്റ്റ് പ്രി​ന്‍​സി​പ്പി​ള്‍​സ് ഉ​പ​യോ​ഗി​ച്ചു​ള്ള കോ​സ്റ്റ് സ്റ്റേ​റ്റ്‌​മെ​ന്‍റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന രീ​തി മു​ത​ലാ​യ​വ​യാ​ണ് ഈ ​കോ​ഴ്‌​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ കം​പ്യൂ​ട്ട​ര്‍ പ​രി​ശീ​ല​നം, ഓ​ണ്‍​ലൈ​ന്‍ റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള പ​രി​ശീ​ല​നം, പ്രാ​ക്ടി​ക്ക​ല്‍ പ​രി​ശീ​ല​നം എ​ന്നി​വ​യും ന​ല്‍​കും. ഫി​നാ​ന്‍​ഷ്യ​ല്‍ അ​ക്കൗ​ണ്ടിം​ഗ്, അ​പ്ലൈ​ഡ് ബി​സി​ന​സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ലോ​സ്, സ്റ്റാ​റ്റ്യൂ​ട്ട​റി കം​പ്ല​യ​ന്‍​സ്, ഫ​ണ്ട​മെ​ന്‍റ​ല്‍ ഓ​ഫ് കം​പ്യൂ​ട്ടേ​ഴ്‌​സ് എ​ന്നി​വ​യാ​ണ് കോ​ഴ്‌​സ് വി​ഷ​യ​ങ്ങ​ള്‍.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ധി​ക തൊ​ഴി​ല്‍​ ശേ​ഷി ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന അ​ഡീ​ഷ​ണ​ല്‍ സ്‌​കി​ല്‍ അ​ക്വി​സി​ഷ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ (അ​സാ​പ്) ഭാ​ഗ​മാ​യി ‘ക്യാ​റ്റ്‘ കോ​ഴ്‌​സ് ന​ട​ത്തു​ന്ന​തു
കൂ​ടാ​തെ ഐ​സി​എ​ഐ​യു​ടെ കൊ​ച്ചി, കോ​ട്ട​യം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ചാ​പ്റ്റ​റു​ക​ളി​ലും ഈ ​കോ​ഴ്‌​സ് ന​ട​ത്തു​ന്നു​ണ്ട്.

അ​ക്കൗ​ണ്ടിം​ഗ് ക്ല​ര്‍​ക്ക്, അ​ക്കൗ​ണ്ടിം​ഗ് അ​സോ​സി​യേ​റ്റ്, അ​ക്കൗ​ണ്ട​ന്‍റ്, ജൂ​നി​യ​ര്‍ ഓ​ഡി​റ്റ​ര്‍ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ല​ഭി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ള്‍, കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കു​ക​ള്‍, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ അ​ക്കൗ​ണ്ട​ന്‍റു​മാ​രാ​യി ക്യാ​റ്റ് പാ​സാ​യ​വ​ര്‍​ക്കു ജോ​ലി സാ​ധ്യ​ത​യു​ണ്ട്.
 സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ അ​ക്കൗ​ണ്ടിം​ഗ് ടെ​ക്‌​നീ​ഷ​ന്‍ കോ​ഴ്‌​സ് (CAT) പാ​സാ​കു​ന്ന​വ​ര്‍​ക്ക് ഐ​സി​എ​ഐ​യു​ടെ കോ​സ്റ്റ് ആ​ന്‍​ഡ് മാ​നേ​ജ്‌​മെ​ന്‍റ് അ​ക്കൗ​ണ്ട​ന്‍​സി കോ​ഴ്‌​സി​ന്‍റെ (സി​എം​എ) ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് ത​ല​ത്തി​ല്‍ നേ​രി​ട്ട് അ​ഡ്മി​ഷ​ന്‍ നേ​ടാ​നും ക​ഴി​യും.
കോ​ഴ്‌​സി​നു​ശേ​ഷം ഓ​ണ്‍​ലൈ​നി​ല്‍ അ​ഖി​ലേ​ന്ത്യാ​ ത​ല​ത്തി​ല്‍ ഒ​റ്റ ദി​വ​സ​മാ​ണ് പ​രീ​ക്ഷ.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്:
The Institute of Cost Accountants of India,
Directorate of Certificate in Accounting Technicians
CMA Bhawan,
3, Institutional Area,
Lodhi Road, New Delhi-110003.
E-mail: catdelhi@icmai.in;
വെ​ബ്സൈ​റ്റ്: www.icmai.in
                #########################

    മെഡിസിന്‍, എന്‍ജിനീയറിംഗ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് തുടങ്ങിയ കോഴ്‌സുകള്‍ കാലങ്ങളായി പഠിച്ചുവരുന്നുണ്ട്. എന്നാല്‍ ഇതിനുമപ്പുറം കൂടുതല്‍ വ്യത്യസ്തവും, ആകര്‍ഷകവുമായ പാഠ്യമേഖലകളും അവ തുറക്കുന്ന തൊഴില്‍ സാധ്യതകളുമുണ്ട്. ഇവയെ കുറിച്ച് കൂടി പരിശോധിച്ച് മാത്രമേ മുന്നോട്ട് പോകാവൂ. പുതു തലമുറയുടെ ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റത്തിനൊപ്പം മൂല്യമേറിയ ചില പുതിയ പഠനമേഖലകളാണിവിടെ പരിചയപ്പെടുത്തുന്നത്..
മ്യൂസിയോളജി
    ഒരിരുമ്പായുധം മ്യൂസിയത്തിലെ ചില്ലുകൂട്ടില്‍ കിടക്കുമ്പോള്‍ അതിന് ലഭിക്കുന്ന ചരിത്ര പരിവേഷം കാഴ്ചക്കാരന്റെ കണ്ണില്‍ കൗതുകവും ആശ്ചര്യവുമാണ് നിറയ്ക്കുന്നത്. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അനേകമായിരം ചരിത്രസംഭവങ്ങളിലേക്കും, പ്രപഞ്ചസത്യങ്ങളിലേക്കുമുള്ള കിളിവാതിലുകളാണ് ഓരോ മ്യൂസിയവും. ഒരു തൊഴില്‍ മേഖലയായി അധികമാരും ശ്രദ്ധ പതിപ്പിക്കാത്ത ഇടമാണ് മ്യൂസിയം സ്റ്റഡീസ് എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഈ കോഴ്‌സ്.

പ്ലസ് ടുവിന് ശേഷം ഹിസ്റ്ററി, സോഷ്യോളജി, ആര്‍ക്കിയോളജി, അപ്ലൈഡ് ആര്‍ട്‌സ് തുടങ്ങിയ വിഷങ്ങളില്‍ ബിരുദം നേടിയ ശേഷം മ്യൂസിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടാം. കേരളത്തില്‍ മാത്രമല്ല, രാജ്യത്തിനകത്തും, വിദേശ രാജ്യങ്ങളിലും മ്യൂസിയോളജി പഠിച്ചിറങ്ങുന്നവര്‍ക്ക് വലിയ തൊഴില്‍ സാധ്യതകളാണ് ഉള്ളത്. ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, കല്‍ക്കത്ത സര്‍വകലാശാല തുടങ്ങിയ ഇടങ്ങളില്‍ മ്യൂസിയോളജി കോഴ്‌സ് ലഭ്യമാണ്.
അര്‍ബന്‍ പ്ലാനര്‍
    രാജ്യത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന രാഷ്ട്രപിതാവിന്റെ വാക്യങ്ങള്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുമെങ്കിലും കാലഗതിയില്‍ ഓരോ ഗ്രാമവും വികസന വഴിയിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. അങ്ങാടികള്‍ മിനി ടൗണ്‍ഷിപ്പുകളായി മാറിയ നമ്മുടെ നാട്ടില്‍ പഞ്ചായത്ത് കവലയ്ക്ക് പോലും ഒരു മിനി മെട്രോയുടെ ഭംഗിയാണ്. കാലം മാറും തോറും നഗരങ്ങള്‍ക്ക് പോലും അടുക്കും ചിട്ടയും വേണമെന്ന ചിന്താഗതി രൂപപ്പെട്ടിട്ടുണ്ട്.

നഗരത്തിലെ നിരത്തുകള്‍, നടപ്പാതകള്‍, സ്‌കൂളുകള്‍, ഷോപ്പിങ് മാളുകള്‍, ആസ്പത്രികള്‍ തുടങ്ങിയവയ്‌ക്കെല്ലാം അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി നാടിന്റെ വികസനത്തിന് കൃത്യമായ ദിശാബോധം നല്‍കണം. നോക്കൂ, നാളെ ആ നഗരം നിങ്ങള്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് അഭിമാനത്തോടെ പറയാം. സാമ്പത്തികമായ വികാസത്തോടൊപ്പം നഗരവത്കരണം പുതുജീവന്‍ ആര്‍ജ്ജിക്കുമ്പോള്‍ അര്‍ബന്‍ പ്ലാനര്‍ കോഴ്‌സുകള്‍ക്ക് വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നത്.

ബിരുദ തലത്തില്‍ ആര്‍ക്കിടെക്ചര്‍ അല്ലെങ്കില്‍ പ്ലാനിംഗ് പഠിച്ചവര്‍ക്ക് ബിരുദാനന്തര ബിരുദ കോഴ്‌സായി അര്‍ബന്‍ പ്ലാനിംഗ് തിരഞ്ഞെടുക്കാം. നഗരങ്ങളില്‍ ജനസംഖ്യ ഉയര്‍ന്നുവരികയും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയും വേണ്ടപ്പോഴാണ് അര്‍ബന്‍ പ്ലാനറുടെ ആവശ്യം പ്രസക്തമാകുന്നത്. ന്യൂഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് മൈസൂര്‍, ഐ.ഐ.ടി.കള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കോഴ്‌സ് ലഭ്യമാണ്.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്
    ഏറ്റവുമധികം വേതനം ലഭിക്കുന്ന ജോലികളിലൊന്നായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മാറിക്കഴിഞ്ഞു. ഒരു ലക്ഷം വരെ പ്രതിമാസ വേതനം ലഭിക്കുന്ന ഒരു ജോലിയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളും, പ്രകൃതിദുരന്തങ്ങളും കൂടിയ സാഹചര്യത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ വലുതാണ്. പ്രത്യേകിച്ചും സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഈ കോഴ്‌സ് പഠിച്ചിറങ്ങിയവര്‍ക്ക് ആവശ്യമേറെയുള്ളത്.

എതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ ശേഷം ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടാവുന്നതാണ്. പ്ലസ് ടു വിന് ശേഷം ചെയ്യാവുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഉണ്ട്. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് മുംബൈ, സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പൂനെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ ഈ കോഴ്‌സ് ലഭ്യമാണ്.
ഒക്ക്യുപ്പേഷണല്‍ തെറാപ്പി
    അപകടങ്ങള്‍ നിത്യസംഭവങ്ങളാണ് ജീവിതത്തില്‍. പലപ്പോഴും കൈകാലുകള്‍ നഷ്ടപ്പെട്ട് ശിഷ്ടജീവിതം വീല്‍ചെയറില്‍ മാത്രമായി മാറുന്ന അനേകം ഹതഭാഗ്യരുണ്ട്. അവരുടെ ജീവിതങ്ങളിലേക്ക് നവോന്മേഷം പകരുക, ഭിന്ന ശേഷിയുള്ള കുട്ടികളെ അവരുടെ കഴിവുകള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സഹായിക്കുക എന്നതൊക്കെയാണ് ഒരു ഒക്ക്യുപ്പേഷന്‍ തെറാപ്പിസ്റ്റിന്റേ ജോലി. മെഡിസിനും, നഴ്‌സിംഗിനുമപ്പുറം ആരോഗ്യരംഗത്ത് മൂല്യമേറിയ ഒന്നാണ് ഇത്.

അപകടത്തില്‍ പെട്ടവര്‍ക്ക് നഷ്ടപ്പെട്ട കഴിവുകള്‍ തിരികെ ലഭ്യമാക്കുന്നതോടൊപ്പം വാര്‍ദ്ധക്യസഹജമായ ശാരീരിക മാനസിക പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുക തുടങ്ങിയവ ഇതിലുള്‍പ്പെടും. പുനരധിവാസ ക്യാമ്പുകള്‍, നഴ്‌സിങ് ഹോമുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സ്‌പെഷല്‍ സ്‌കൂളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ തൊഴില്‍ സാധ്യതയുണ്ട്. പ്ലസ് ടു വിന് ശേഷം ഒക്ക്യുപേഷണല്‍ തെറാപ്പിയില്‍ ബിരുദം നേടാന്‍ സാധിക്കും.
ആക്ചൂറിയല്‍ സയന്‍സ്
    മൊബൈല്‍ ഫോണ്‍ ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാല്‍ ആരും ഇക്കാലത്ത് അന്തം വിടില്ല. കാരണം വില കൂടിയ വസ്തുക്കളെല്ലാം നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ നഷ്ടം നികത്തുന്നതിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക പതിവാണ്. എന്നാല്‍ ആരാണ് നമ്മുടെ പ്രീമിയം തുകയും, നമുക്ക് ലഭിക്കേണ്ട തുകയും നിശ്ചയിക്കുന്നത്? ആരാണ് ഏതൊക്കെ അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന് നിശ്ചയിക്കുന്നത്? ഒരു ആക്ച്വറിയുടെ പ്രധാന ചുമതലകളാണിവ.

സംഭവിച്ചേക്കാവുന്ന ഒരു അപകടത്തിന്റെ സാമ്പത്തിക ബാദ്ധ്യത മുന്‍കൂട്ടി കണക്കാക്കുകയും, അതിനനുസരിച്ച് ഉപഭോക്താവില്‍ നിന്നും ഈടാക്കേണ്ട പ്രീമിയം തുക നിശ്ചയിക്കുന്നതുമായ ജോലിയാണ് ആക്ച്വറിയുടേത്. ആക്ച്വറി സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ലഭ്യമായാല്‍ മാത്രം പോര, ആക്ച്വറി സൊസൈറ്റിയില്‍ അംഗത്വം നേടുക കൂടി ചെയ്താലേ ആക്ച്വറിയായി പ്രാക്ടീസ് ചെയ്യാന്‍ സാധിക്കൂ. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും, പ്ലസ് ടു പരീക്ഷയില്‍ സ്റ്റാറ്റിസ്റ്റിക്‌സിലോ, ഗണിതത്തിലോ 85 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും ആക്ച്വറി സൊസൈറ്റിയില്‍ അംഗമാകാം. വിവരങ്ങള്‍ക്ക് : www.actuariesindia.org
ലാംഗ്വേജ് എക്‌സ്‌പേര്‍ട്ട്
    ലോകം തന്നെ ഒരു വില്ലേജായി മാറിക്കഴിഞ്ഞു. ഫ്രാന്‍സ്, ഇറ്റലി, കാനഡ, ജര്‍മനി എന്നിവിടങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കും ചേക്കേറുന്നവര്‍ക്ക് വിദേശ ഭാഷാപഠനം തുറന്നിടുന്ന സാധ്യതകള്‍ ചെറുതല്ല. ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, റഷ്യന്‍ തുടങ്ങി പത്തോളം ഭാഷാ പഠന പ്രോഗ്രാമുകള്‍ ഉണ്ട്. ലാംഗ്വേജ് സ്‌പെഷലിസ്റ്റ്, ഇന്റര്‍പ്രട്ടേര്‍സ്, ട്രാന്‍സ്‌ലേറ്റേര്‍സ്, തുടങ്ങി അനേകം തൊഴില്‍ സാധ്യതകളാണ് ഈ രംഗത്തുള്ളത്. വിദേശ രാജ്യങ്ങളുടെ എംബസ്സികളിലും വന്‍കിട കമ്പനികളിലും മറ്റു രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് ഭാഷാ വിദഗ്ദ്ധരെ നിയമിക്കാറുണ്ട്. പ്ലസ് ടു പഠിച്ചിറങ്ങുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ ശേഷം ചെയ്യാവുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഡിപ്ലോമ കോഴ്‌സുകളും പല സര്‍വകലാശാലകളും നല്‍കുന്നുണ്ട്.
നോട്ടിക്കല്‍ സയന്‍സ്
    കടല്‍ ഒരു കാലത്ത് മത്സ്യബന്ധനത്തിന് മാത്രമുള്ള സങ്കേതമായിരുന്നു. ഇന്നതില്‍ മാറ്റം വന്നു. വിവിധതരം ഗതാഗതങ്ങള്‍ക്ക് കടല്‍ ഒരു മീഡിയേറ്ററായി മാറിക്കഴിഞ്ഞു. കടലിലെ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും, നാല് മുതല്‍ ആറ് മാസം വരെ കരയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കുഴപ്പമില്ലാത്തവര്‍ക്കും ഉചിതമായ ജോലിസാധ്യതയാണ് നോട്ടിക്കല്‍ സയന്‍സ് തുറന്നുവെയ്ക്കുന്നത്.

പാസഞ്ചര്‍ ഷിപ്പ്, ടാങ്കേഴ്‌സ്, കാരിയേഴ്‌സ്, കണ്ടെയ്‌നര്‍ വെസ്സല്‍സ് തുടങ്ങി വിവിധ തരം കപ്പലുകളുണ്ട്. പ്ലസ് ടു വിന് ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് നോട്ടിക്കല്‍ സയന്‍സില്‍ ബിരുദം നേടാം. ഡെക്ക് കാഡറ്റ്, സെക്കന്‍ഡ് ഓഫീസര്‍, ചീഫ് ഓഫീസര്‍, ക്യാപ്റ്റന്‍ എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍. മാരിടൈം സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഈ കോഴ്‌സുകള്‍ ലഭ്യമാണ്.