ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Tuesday, August 9, 2022

യൂട്യൂബ് വീഡിയോയിൽ നിന്ന് ഓഡിയോ വേർതിരിക്കാൻ How to download audio from any Youtube video

 

യൂട്യൂബ് വീഡിയോയിൽ നിന്ന് ഓഡിയോ വേർതിരിക്കാൻ

How to download audio from any Youtube video

പാട്ട് ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ കാണില്ലല്ലോ? ഏതുതരം പാട്ടിന്റെയും വലിയൊരുശേഖരം യൂട്യൂബിലുണ്ട്. പക്ഷേ അതെല്ലാം വീഡിയോ ഫോർമാറ്റിലുള്ളവയാണ്. ചിലപ്പോൾ ഇങ്ങനെയുള്ള വീഡിയോകൾ കുറെയധികം പാട്ടുകൾ ചേർന്നിട്ടുള്ളതാകാം. ഇത്തരം വീഡിയോയിൽ നിന്ന് ഓഡിയോ മാത്രമായി ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

  • ആദ്യമായ് www.youtube.com ൽ പ്രവേശിക്കുക.

  • ഓഡിയോ എക്സ്ട്രാക്റ്റ് ചെയ്യേണ്ട വീഡിയോ സേർച്ച് ചെയ്യുക.

  • തുടർന്ന് ആ വീഡിയോയുടെ URL കോപ്പി ചെയ്യണം.

ഇത് പ്ലേ ചെയ്യുന്ന വീഡിയോയുടെ അഡ്രസ് ബാറിൽ നിന്ന് കോപ്പിചെയ്യാം. അല്ലെങ്കിൽ പ്ലേ ചെയ്യുന്ന വീഡിയോയ്ക്കുള്ളിൽ റൈറ്റ് ക്ലിക്ക് ചെയ്ത് copy video URL വഴിയുമാവാം.

Video URL കോപ്പി ചെയ്തതിനു ശേഷം ഓഡിയോ വേർതിരിക്കാനായ്

  • https://tuberipper.com/ എന്ന സൈറ്റിൽ പ്രവേശിക്കുക. https://tuberipper.com/

  • അവിടെ Enter URL link address here... എന്ന സ്ഥലത്ത് മുമ്പ് കോപ്പിചെയ്ത് വച്ച വീഡിയോയുടെ URL പേസ്റ്റ് ചെയ്യുക.

  • എന്റർ പ്രസ് ചെയ്യുക.

  • URL ലോഡായിക്കഴിയുമ്പോൾ ചുവടെയായി Extract Audio എന്ന ബട്ടൺ കാണാം.

  • അതിൽനിന്നും mp3 സെലക്ട് ചെയ്യുക.

അൽപസമയത്തിനുള്ളിൽ സേവ്ചെയ്യാനുള്ള ഫയൽ ദൃശ്യമാവും. അനുയോജ്യമായ ലൊക്കേഷനിൽ സേവ് ചെയ്യുക.. ആസ്വദിക്കുക...

No comments:

Post a Comment