ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Tuesday, August 23, 2022

ഒരു വെബ് പേജിലെ പട്ടികയിൽ നിന്ന് നമുക്കാവശ്യമായ കോളങ്ങൾ മാത്രം എങ്ങനെ സെലക്ട് ചെയ്ത് കോപ്പി ചെയ്യാം

 

 

ഒരു വെബ് പേജിലെ പട്ടികയിൽ നിന്ന് നമുക്കാവശ്യമായ കോളങ്ങൾ മാത്രം എങ്ങനെ സെലക്ട് ചെയ്ത് കോപ്പി ചെയ്യാം.

    നമ്മൾ നിത്യവും എത്രയെത്ര വെബ് പേജുകളാണ് സന്ദർശിക്കുന്നത്. ചില വെബ് പേജുകളിൽ നിന്ന് നമുക്കാവശ്യമായ വിവരങ്ങൾ കോപ്പിചെയ്യേണ്ടതായും വന്നേക്കാം. ചിലത് വെബ് പേജ് മുഴുവനായോ മറ്റ് ചിലത് ഏതാനും കോളങ്ങൾ മാത്രമായോ ആവശ്യമുള്ളവയായിരിക്കും. ഒരു വെബ് പേജിലെ പട്ടികയിൽ നിന്ന് നമുക്കാവശ്യമായ കോളങ്ങൾ മാത്രം എങ്ങനെ സെലക്ട് ചെയ്ത് കോപ്പി ചെയ്യാമെന്നു നോക്കാം.


    ഇതിനായ് നിർദിഷ്‍ട വെബ് പേജ് തുറക്കുക. പേജ് പട്ടിക രൂപത്തിലുള്ളതാണെങ്കിൽ കീ ബോർഡിലെ Ctrl കീയും Alt കീയും ഒന്നിച്ചമർത്തി ആവശ്യമായ കോളങ്ങൾ ഡ്രാഗ് ചെയ്ത് സെലക്ട് ചെയ്യാം. തുടർന്ന് സെലക്ഷനുള്ളിൽ റൈറ്റ് ക്ലിക്ക് ചെയ്ത് കോപ്പി ക്ലിക്ക് ചെയ്ത് അനുയോജ്യമായ സ്ഥലത്ത് പേസ്റ്റ് ചെയ്യാം. സമ്പൂർണ, സമേതം തുടങ്ങിയ സൈറ്റുകളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ മാത്രം ഈ രീതിയിൽ കോപ്പി ചെയ്തെടുക്കാം. സ്കൾ സംബന്ധമായ പല റിപ്പോർട്ടുകളും തയ്യാറാക്കുന്നതിന് ഇത് വളരെ ഉപകരിക്കും. ആവശ്യമുള്ള ഭാഗം മാത്രമായി കോപ്പി ചെയ്തെടുക്കാം.

    ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽനിന്നും ആദ്യ രണ്ട് കോളങ്ങൾ മാത്രമായി സെലക്ട് ചെയ്തിരിക്കുന്നത് നോക്കു... Use Ctrl + Alt 




No comments:

Post a Comment