ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Monday, October 24, 2022

ഫ്ലേംഷോട്ട് Powerful screenshot software - Flameshot

 

Powerful screenshot software - Flameshot

ഓപ്പൺ സോഴ്‌സ് സ്‌ക്രീൻഷോട്ട് സോഫ്റ്റ്‌വെയറുകളിൽ വളരെ ശക്തവും എന്നാൽ ഉപയോഗിക്കാൻ ലളിതവുമായ ഒരു സോഫ്റ്റ്‌വെയറാണ് Flameshot

To install Flameshot, simply use the following command:

sudo apt update

sudo apt install snapd

sudo snap install flameshot

Applications --> Graphics --> Flameshot(Snappy Edition) എന്ന് ക്ലിക്ക് ചെയ്യുമ്പോൾ Flameshot ന്റെ ഒരു ഐക്കൺ മുകളിലെ പാനലിൽ വരും. അതിൽ ക്ലിക്ക് ചെയ്ത് Take Screenshot ഓപ്ഷൻ കൊടുക്കുക. അപ്പോൾ കഴ്സർ + ആകൃതിയിലാവും. ആവശ്യമായ ഏരിയ ഡ്രാഗ് ചെയ്തെടുക്കുക. ഡ്രാഗ് ചെയ്ത ഏരിയ വീണ്ടും വലുതാക്കാനോ ചെറുതാക്കാനോ സാധിക്കും. ഡ്രാഗ് ചെയ്ത ഏരിയക്ക് ചുറ്റുമായ് ഒട്ടനവധി ടൂളുകൾ കാണാവുന്നതാണ്.

Freehand drawing, Lines, Arrows, Boxes, Circles, Highlighting, Blur തുടങ്ങിയവ. ഒരു ഡോക്കുമെന്റിൽ അമ്പടയാളം ചേർക്കാനും, ടെക്‌സ്‌റ്റ് ഹൈലൈറ്റ് ചെയ്യാനും, ഒരു ഭാഗം മങ്ങിയതാക്കാനും (ഒരു ഏരിയ പിക്‌സലേറ്റ് ചെയ്യുക), Text ടൂൾ ഉപയോഗിച്ച് ഒരു വാചകം ടൈപ്പ് ചെയ്ത് ചേർക്കുക, Pencil ടൂൾ ഉപയോഗിച്ച് വരയ്ക്കുക, (മൗസ് വീൽ സ്ക്രോൾ ചെയ്ത് വരയുടെ വിഡ്‍ത് കൂട്ടാവുന്നതാണ്) ദീർഘചതുരം/വൃത്താകൃതിയിലുള്ള ബോർഡർ ചേർക്കുക, വർദ്ധിച്ചുവരുന്ന കൗണ്ടർ നമ്പർ ചേർക്കുക (add an incrementing counter number), സോളിഡ് കളർ ബോക്‌സ് ചേർക്കുക എന്നി പ്രവർത്തനങ്ങൾ ഫ്ലേംഷോട്ടിന്റെ ബിൽറ്റ്-ഇൻ എഡിറ്റിംഗ് ടൂളുകൾക്കൊണ്ട് ചെയ്യാൻ സാധിക്കും.

Terminal നിലും സോഫ്റ്റ്‍വെയർ പ്രവർത്തിപ്പിക്കാം. flameshot gui എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തിയാൽ മതി.

സ്ക്രീൻഷോട്ടെടുത്ത് അതിൽതന്നെ ആവശ്യമായ എഡിറ്റിഗുകൾ നടത്താമെന്നുള്ളതാണ് ഈ സോഫ്റ്റ്‍വെയറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഷട്ടർ സോഫ്റ്റ്‍വെയറിന് സമാനമായി ഇമേജിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി ആശയവ്യക്തത കൈവരിക്കുന്നതിനും സാധിക്കും.


  • ഫ്ലേംഷോട്ട് ഉപയോഗിച്ചെടുത്ത സ്‌ക്രീൻഷോട്ടുകൾ മറ്റുള്ളവരുമായി എളുപ്പത്തിൽ പങ്കിടുന്നതിന് ക്ലൗഡിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാൻ സാധിക്കും.

  • ഫ്ലേംഷോട്ടിലെ Copy ബട്ടൺ ഉപയോഗിച്ച് ക്യാപ്ചർ ഏരിയ കോപ്പി ചെയ്ത് നേരിട്ട് LibreOffice Writer ലോ മറ്റോ പേസ്റ്റ് ചെയ്യാനാവും.

  • Save screenshot to a file ഉപയോഗിച്ച് സ്‌ക്രീൻഷോട്ടുകൾ സേവ് ചെയ്യാം.

  • Space Key അമർത്തിയാൽ Side Panel ദൃശ്യമാകും.

  • Right click ചെയ്താൽ Color Picker ലഭിക്കും.

  • Escape അമർത്തി പുറത്ത് കടക്കാം.

Sunday, October 23, 2022

ഒരു സ്ക്രീൻഷോട്ട് മാജിക് pdftohtml

ഒരു സ്ക്രീൻഷോട്ട് മാജിക്

അധ്യാപകർക്ക് പലപ്പോഴും വിഭവനിർമ്മാണവുമായ് ബന്ധപ്പെട്ട് പാഠപുസ്തകങ്ങളിലെ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ എടുക്കേണ്ടതായി വന്നേക്കാം. സ്ക്രീൻഷോട്ടുകൾ എടുക്കാൻ Print Screen, Shutter, Screenshot, Flameshot (flameshot gui :command line), Spectacle, Kazam, Import command line, തുടങ്ങിയ ആപ്ലിക്കേഷനുകൾ നമുക്കറിയാംപക്ഷേ ഇവയെല്ലാം single screenshot കളായാണ് ലഭിക്കുന്നത്. എന്നാൽ ഒരു പാഠപുസ്തകത്തിലെ മുഴുവൻ ചിത്രങ്ങളുടെയും സ്ക്രീൻഷോട്ടുകൾ ഒരു ഫോൾഡറിൽ ഒറ്റ ക്ലിക്കിൽ ലഭിച്ചാലോ ! വഴിയുണ്ട്...

  • ബന്ധപ്പെട്ട പാഠപുസ്തകം ഒരു ഫോൾഡറിൽ കോപ്പിചെയ്തിടുക.

  • ഫോൾഡർ തുറന്ന് ഒഴിഞ്ഞ സ്ഥലത്ത് Right click ചെയ്ത് Open in Terminal ക്ലിക് ചെയ്യുക.

  • ടെർമിനൽ ജാലകത്തിൽ pdftohtml എന്ന് ടൈപ്പ് ചെയ്യുക. ( കമാന്റ് space ഇല്ലാതെ)

  • Space കീ അമർത്തിയശേഷം Tab കീ പ്രസ് ചെയ്യുക.

  • എന്റർ അമർത്തുക.

ഇതോടെ ആ പാഠപുസ്തകത്തിലെ എല്ലാ ചിത്രങ്ങളും ആ ഫോൾഡറിൽ വന്നിട്ടുണ്ടാകും. ഈ പറഞ്ഞ ക്രമത്തിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ആ ഫോൾഡറിൽ ഒരു ഫയൽ മാത്രമേ കാണാവൂ..

Kiteboard, PhotoGalore തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പ്രയോജനപ്പെടുത്താം.