കസം സ്ക്രീന്‍ റിക്കോർഡർ ഉബണ്ടുവില്‍ (Kazam – Screen Recorder)
ഉബണ്ടുവില്‍ ലഭ്യമായ മറ്റൊരു സ്ക്രീന്‍ റിക്കോർഡർ ആണ് കസം. സ്ക്രീന്‍ഷോട്ടുകള്‍ എടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്. മുഴുവന്‍ സ്ക്രീൻ, ആവശ്യമുള്ള ജാലകം, ഒരു നിശ്ചിത ഭാഗം മാത്രം എന്നിങ്ങനെ വ്യത്യസ്ത രീതിയില്‍ ഇതുപയോഗിച്ച് റിക്കോർഡിങ് നടത്താം. mp4, avi, webm എന്നിങ്ങനെ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വീഡിയോ ഔട്ട്പുട്ട് ലഭ്യമാക്കാം. മൈക്രോഫോണില്‍ നിന്നോ സ്പീക്കറില്‍ നിന്നോ ഉള്ള ശബ്ദം റിക്കോർഡ് ചെയ്യാം. ഓഡിയോ റെക്കോർഡിംഗും വിവിധ വീഡിയോ ഫയൽ ഫോർമാറ്റുകളും ഇത് പിന്തുണയ്ക്കുന്നു. ലളിതമായ യു ഐ, ഒന്നിലധികം വീഡിയോ ഫോർമാറ്റുകൾ പിന്തുണയ്ക്കുന്നു, ഓഡിയോ റെക്കോർഡിംഗ് ഓപ്ഷൻ, Delay timer പിന്തുണ എന്നിവ ഈ അപ്ലിക്കേഷന്റെ മികച്ച സവിശേഷതകളിൽ ചിലതാണ്. ഏറ്റവും കുറഞ്ഞ ടൂളുകളുമായി വളരെ ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഈ സോഫ്റ്റ്‍വെയറിന്റെ ഏറ്റവും പ്രധാന സവിശേഷത. വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കുന്നതിനും, ഗൂഗിള്‍മീറ്റ്, ജിറ്റ്സിമീറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന മീറ്റിംഗുകളും, ക്ലാസുകളും റിക്കോര്‍ഡ് ചെയ്യുന്നതിനുള്ള ഏറ്റവും നല്ല ആപ്ലിക്കേഷനാണിത്.
Applications -->Sound & Video --> Kazam എന്ന ക്രമത്തില്‍ സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കാം. Screencast, Screenshot എന്നീ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ചെയ്യാവുന്നത്. File --> Preferences വഴി Screencast, Screenshot എന്നിവയുടെ ക്രമീകരണങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താം. റീക്കോര്‍ഡിങ്ങിനു മുമ്പായി കംപ്യൂട്ടറിന്റെ ശബ്ദക്രമീകരണങ്ങള്‍ പരിശോധിക്കണം.
When
capturing include: എന്നഭാഗത്ത്
Mouse
cursor, Sound from speakers, Sound from microphone എന്നീ
ചെക്ക് ബോക്സുകള്‍ ടിക്ക്
ചെയ്യുക.
Fullscreen, Window, Area എന്നീ
രീതിയില്‍ സ്ക്രീന്‍
റിക്കോര്‍ഡിംഗ് നടത്താം.
Fullscreen ആയാണ്
സ്ക്രീന്‍കാസ്റ്റ്
ചെയ്യുന്നതെങ്കില്‍ Fullscreen
ബട്ടണ്‍
സെലക്ട് ചെയ്ത് ചുവട്ടില്‍
കാണുന്ന Capture
ബട്ടണ്‍
അമര്‍ത്തുക.
ഇപ്പോള്‍
സ്ക്രീന്‍ റിക്കോര്‍ഡിങ്ങ്
ആരംഭിച്ചു.
ക്യാപ്ചര്‍
ഡിലേ ക്രമീകരിക്കാനുള്ള
സൗകര്യവുമുണ്ട്.
Screencast ആരംഭിക്കുമ്പോള്‍
മുകളിലെ പാനലില്‍ ഒരു വീഡിയോ
ക്യാമറയുടെ രൂപത്തില്‍ കസം
കംഡ്രോളറുകള്‍ കാണാവുന്നതാണ്.
Start recording, Pause recording, Finish recording മുതലായവ. പാനലിലെ വീഡിയോ
ക്യാമറയുടെ രൂപത്തിലുള്ള കസം
കംഡ്രോളറില്‍ ചുവന്ന വൃത്തം ദൃശ്യമാകുന്നുവെങ്കില്‍ അത് റിക്കോര്‍ഡിങ്ങ് ആരംഭിച്ചതിന്റെ സൂചനയാണ്.
Screencast അവസാനിക്കുമ്പോള്‍
Finish
recording നല്‍കി
save
ചെയ്യണം. ഹോമിലെ
Videos
ഫോള്‍ഡറിലാണ്
വീഡിയോ സേവ് ആകുന്നത്. ആവശ്യമെങ്കില്‍ ഫയല്‍നാമം നല്‍കി മറ്റ് ലൊക്കേഷനില്‍ സേവ് ചെയ്യാം. റിക്കോര്‍ഡിങ്ങ് ആരംഭിക്കുന്നതിനും, അവസാനിപ്പിക്കുന്നതിനും, താല്‍കാലികമായി പോസ് ചെയ്യുന്നതിനും ഷോട്ട്കട്ട് കീകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ സൗകര്യം. കസം പ്രധാന ഷോട്ട്കട്ട് കീകള്‍ ചുവടെ...
Kazam Hotkeys :-
Start recording : Super + Ctrl + R
Pause/resume recording : Super + Ctrl + P
Finish recording : Super + Ctrl + F
Quit recording : Super + Ctrl + Q
No comments:
Post a Comment