ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Wednesday, May 27, 2020

പ്രൈമറി അധ്യാപക പരിശീലന വീഡിയോ : നാലാം ദിവസം

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഉൾച്ചേരൽ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ സാം ജി ജോൺ സംസാരിക്കുന്നു.

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഭാഷ പഠനത്തിലെ ആധുനിക പ്രവണതകൾ എന്ന വിഷയത്തില്‍ അജി ഡി പി സംസാരിക്കുന്നു.

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍പഠനത്തിൽ കുട്ടികളുടെ വ്യക്തിഗത മാസ്റ്റർ പ്ലാനും സഹിതവും എന്ന വിഷയത്തില്‍ ഡോ എം പി നാരായണനുണ്ണി സംസാരിക്കുന്നു.

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍പഠനത്തിൽ കുട്ടികളുടെ ആത്മ വിശ്വാസം അദ്ധ്യാപകന്റെയും എന്ന വിഷയത്തില്‍ ഗോപിനാഥ് മുതുകാട് സംസാരിക്കുന്നു.

പ്രൈമറി അധ്യാപക പരിശീലന വീഡിയോ : മൂന്നാം ദിവസം

പ്രൈമറി അധ്യാപക പരിശീലന വീഡിയോ : മൂന്നാം ദിവസം

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ് എന്ന വിഷയത്തില്‍ ഡോ. ഇ കെ കൃഷ്ണന്‍ സംസാരിക്കുന്നു.

 അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ് എന്ന വിഷയത്തില്‍ കുഞ്ഞബ്ദുള്ള, രവികുമാര്‍ എന്നിവര്‍ സംസാരിക്കുന്നു.

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ശാസ്ത്ര ബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനം എന്ന വിഷയത്തില്‍ ഡോ സി പി അരവിന്ദാക്ഷന്‍ സംസാരിക്കുന്നു.

 അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ശാസ്ത്ര ബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനം എന്ന വിഷയത്തില്‍ ഡോ പുരുഷോത്തമന്‍ സംസാരിക്കുന്നു.

പ്രൈമറി അധ്യാപക പരിശീലന വീഡിയോ : രണ്ടാം ദിവസം

പ്രൈമറി അധ്യാപക പരിശീലന വീഡിയോ : രണ്ടാം ദിവസം

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ വിവര വിനിമയ സാങ്കേതിക വിദ്യ സ്‌കൂൾ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത്‌ സംസാരിക്കുന്നു.

അവധിക്കാല അധ്യാപക പരിവർത്തന പരിപാടി വിവര വിനിമയ സാങ്കേതിക വിദ്യ സ്‌കൂൾ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ ഡോ സജി ഗോപിനാഥ് സംസാരിക്കുന്നു.

 അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഇംഗ്ലീഷ് ഭാഷ പഠനത്തിലെ നൂതനാശയങ്ങള്‍ എന്ന വിഷയത്തില്‍ ഡോ പി കെ ജയരാജ്‌ സംസാരിക്കുന്നു.Part 1

 അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഇംഗ്ലീഷ് ഭാഷ പഠനത്തിലെ നൂതനാശയങ്ങള്‍ എന്ന വിഷയത്തില്‍ ഡോ പി കെ ജയരാജ്‌ സംസാരിക്കുന്നു.Part 2

പ്രൈമറി അധ്യാപക പരിശീലന വീഡിയോ ഒന്നാം ദിവസം

പ്രൈമറി അധ്യാപക പരിശീലന വീഡിയോ : ഒന്നാം ദിവസം

കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി   'ക്ലാസ്‍മുറിയിലെ അധ്യാപകന്‍' എന്ന വിഷയത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ  ആദ്യ ക്ലാസ്സ്.

പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്തു,അവധിക്കാല അധ്യാപക പരിവർത്തന പരിപാടി Dr. മുരളി തുമ്മാരക്കുടി

അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ഡോ ബി ഇക്ബാൽ  സംസാരിക്കുന്നു.

അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ മുഹമ്മദ് അഷിൽ  സംസാരിക്കുന്നു.

അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ അമർ ഫെറ്റിൽ  സംസാരിക്കുന്നു.

അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ എലിസബത്ത് കെ ഇ സംസാരിക്കുന്നു.

പ്രൈമറി അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സില്‍

കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി പ്രൈമറി അധ്യാപകര്‍ക്കുള്ള പരിശീലനം നാളെ (മെയ് 14 – വ്യാഴാഴ്ച) മുതല്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30നുമാണ് പരിശീലനം തുടങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 'ക്ലാസ്‍മുറിയിലെ അധ്യാപകന്‍' എന്ന വിഷയത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ആദ്യ ക്ലാസെടുക്കുന്നത്. തുടര്‍ന്ന് പ്രകൃതി ദുരന്തങ്ങളുടേയും മഹാമാരികളുടേയും കാലത്തെ സ്കൂള്‍ സുരക്ഷയെക്കുറിച്ച്
മുരളി തുമ്മാരക്കുടി ക്ലാസെടുക്കും. ഉച്ചയ്ക്ക് ശുചിത്വം, ആരോഗ്യം, രോഗപ്രതിരോധം കൊറോണയുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ഡോ. ബി.ഇക്ബാല്‍, ഡോ. മുഹമ്മദ് അഷീല്‍, ഡോ. അമര്‍ ഫെറ്റില്‍, ഡോ. എലിസബത്ത് എന്നിവര്‍ ക്ലാസെടുക്കും.

വെള്ളിയാഴ്ച്ച രാവിലെ സാങ്കേതിക വിദ്യയിലെ പുതിയ പ്രവണതകളെക്കുറിച്ച് ഡോ. സജി ഗോപിനാഥും വിവരവിനിമയ സാങ്കേതിക വിദ്യ വിദ്യാഭ്യാസത്തില്‍ എന്ന വിഷയത്തെക്കുറിച്ച് കെ. അന്‍വര്‍ സാദത്തും ക്ലാസെടുക്കും. ഉച്ചയ്ക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തിലെ പുതിയ പ്രവണതകള്‍ ഡോ. പി.കെ. ജയരാജ് അവതരിപ്പിക്കും.

മൂന്നാം ദിനമായ തിങ്കളാഴ്ച (മെയ് 18) രാവിലെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ്‍മുറിയെക്കുറിച്ച് ഡോ. ഇ.കൃഷ്ണന്‍, എം.കുഞ്ഞബ്ദുള്ള, രവികുമാര്‍ ടി.എസ് എന്നിവര്‍ ക്ലാസെടുക്കും. ഉച്ചയ്ക്ക് ശാസ്ത്രബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനത്തെക്കുറിച്ച് ഡോ. സി.പി അരവിന്ദാക്ഷന്‍, പ്രൊഫ.കെ. പാപ്പുട്ടി, ഡോ. പി.വി. പുരുഷോത്തമന്‍ എന്നിവര്‍ ക്ലാസെടുക്കും.

ചൊവ്വാഴ്ച്ച രാവിലെ ഭാഷാ പഠനത്തിലെ ആധുനിക പ്രവണതകള്‍ (അജി.ഡി.പി), ഉള്‍ച്ചേരല്‍ വിദ്യാഭ്യാസം (സാം.ജി.ജോണ്‍) എന്നീ സെഷനുകളും ഉച്ചയ്ക്ക് അന്വേഷണാത്മക പഠനത്തിന്റെ അനുഭവ മാതൃകകളും (ഡോ.ടി.പി. കലാധരന്‍), കുട്ടികളുടെ വ്യക്തിഗത മാസ്റ്റര്‍ പ്ലാനും സഹിതവും (ഡോ. എം.പി. നാരായണനുണ്ണി) ക്ലാസുകള്‍ നടക്കും. 

ബുധനാഴ്ച രാവിലെ സാമൂഹ്യശാസ്ത്ര പഠനവും സാമൂഹികാവബോധവും എന്ന സെഷന്‍ യൂസഫ് കുമാര്‍, ജി.പി ഗോപകുമാര്‍, പുഷ്പാംഗദന്‍ എന്നിവര്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് "പഠനത്തില്‍ കുട്ടികളുടെ ആത്മവിശ്വാസം, അധ്യാപകന്റെയും" എന്ന വിഷയത്തില്‍ ഗോപിനാഥ് മുതുകാട് ക്ലാസെടുക്കും. തുടര്‍ന്ന് സംശയ നിവാരണവും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകളും എ. ഷാജഹാന്‍ ഐ.എ.എസ്, കെ. ജീവന്‍ ബാബു ഐ.എ.എസും അവതരിപ്പിക്കും.

അധ്യാപകര്‍ക്ക് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും വെബിലൂടെയും www.victers.kite.kerala.gov.in, മൊബൈല്‍ ആപ്പ് വഴിയും (KITE VICTERS) പരിപാടികള്‍ കാണാം. പിന്നീട് കാണുന്നതിനായി കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനലിലും www.youtube.com/itsvicters, അധ്യാപകരുടെ സമഗ്ര ലോഗിനിലും ക്ലാസുകള്‍ ലഭ്യമാക്കും. മുഴുവന്‍ അധ്യാപകരും ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. സമഗ്ര പോര്‍ട്ടലിലെ ലോഗിനില്‍ അധ്യാപകര്‍ ഫീഡ്ബാക്കും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതും രേഖപ്പെടുത്തണം.

വിക്‌ടേഴ്‌‌സ് ചാനലിലൂടെ മെയ് 14 മുതൽ പ്രത്യേക അധ്യാപക പരിശീലന പരിപാടി

KITE VICTERS
പ്രൈമറി അവധിക്കാല പരിശീലനം ലഭ്യമാകുന്ന മാർഗ്ഗങ്ങൾ

🔸 1. വെബ്ബ് വഴി
https://victers.kite.kerala.gov.in
കമ്പ്യൂട്ടർ ഉപയോഗിയ്ക്കാം.
(മൊബൈൽ ഉപയോഗിക്കുകയാണെങ്കിൽ ബ്രൗസറിന്റെ ഡെസ്ക്ടോപ്പ് വ്യൂ ടിക്ക് ചെയ്യുന്നത് നന്നായിരിക്കും)

🔸 2. മൊബൈൽ ആപ്പ്

Android
https://play.google.com/store/apps/details?id=com.kite.victers
Iphone
ഐഫോണിലും ആപ്പ് ലഭ്യമാണ്.ആപ്പ് സ്റ്റോർ സന്ദർശിക്കുക
https://apps.apple.com/in/app/victers-live-streaming/id1460379126
🔸 3. യൂട്യൂബ്
 തത്സമയം കാണാൻ കഴിയാത്തവർക്ക് പിന്നീട് കാണാം.
https://www.youtube.com/itsvicters

🔸 4. സമഗ്ര

സമഗ്രയിലും ക്ലാസ്സുകൾ ലഭ്യമാകും.ഫീഡ്ബാക്ക് നൽകാം സംശയങ്ങൾ രേഖപ്പെടുത്താം
https://samagra.kite.kerala.gov.in/

 വെക്കേഷൻ ട്രെയിനിങ്ങ് എന്ന് ഇനം സമഗ്രയിൽ കാണുന്നില്ലെങ്കിൽ. മോസില്ല ഫയർഫോക്സ് സോഫ്റ്റ്‍വെയര്‍ ജാലകത്തിൽ വലതു മുകളിലുള്ള മൂന്നു വര ചിഹ്നത്തിൽ (ഓപ്ഷൻ മെനു )നിന്നും ഒരു പ്രൈവറ്റ് വിൻഡോ തുറന്ന് അതിൽ സമഗ്ര എടുക്കുക.

Monday, May 25, 2020

ചില യൂട്യൂബ് വിശേഷങ്ങള്‍

ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റാണ്‌ യൂട്യൂബ്. ഈ സംവിധാനത്തിലൂടെ ലോകത്തെവിടെനിന്നും ഉപഭോക്താക്കൾക്ക് വീഡിയോ ഖണ്ഡങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കഴിയുന്നു. 2005 ഫെബ്രുവരിയിൽ പേപ്പാൽ എന്ന ഇ-വ്യാപാര കമ്പനിയിൽ ജോലി ചെയ്തിരുന്ന എതാനും പേർ ചേർന്നാണു യൂട്യൂബിനു രൂപം കൊടുത്തത്. കാലിഫോർണിയയിലെ സാൻ ബ്രൂണൊ അസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച ഈ വെബ് സേവന കമ്പനി അഡോബ് ഫ്ലാഷ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്. വീഡിയോ ഖണ്ഡങ്ങൾ, സംഗീതം, ടെലിവിഷൻ പരിപാടികൾ തുടങ്ങിയവയെല്ലാം ഈ വെബ് സൈറ്റ് വഴി പങ്കുവയ്ക്കപ്പെടുന്നുണ്ട്. യുട്യൂബിൽ അംഗമായാൽ ആർക്കും വീഡിയോകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ശ്ലീലമായ വീഡിയോകൾ മാത്രമാണ് അനുവദിക്കുക. പുതിയ ഉപഭോക്താക്കൾക്ക് 10 മിനുട്ടിൽ കൂടുതൽ വീഡിയോ കയറ്റാൻ അനുമതി നൽകുന്നില്ല. ഉപഭോക്താക്കൾക്ക് യൂട്യൂബിൽ നിന്ന് വീഡിയോ ഖണ്ഡങ്ങൾ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

യൂട്യൂബില്‍നിന്നും വീഡിയോകള്‍ ഡൗണ്‍ലേഡ് ചെയ്ത് ഉപയോഗിക്കുന്നതിന് അനുമതിവേണം. Creative Commons സില്‍പ്പെടുന്നത് നമുക്ക് യഥേഷ്ടം ഉപയോഗിക്കാം. അതിനായി യൂട്യൂബ് തുറക്കുമ്പോള്‍ കാണുന്ന Search ബോക്സില്‍ നമുക്കാവശ്യമായ വീഡിയോ കീവേഡ് നല്കി സേര്‍ച്ച് ചെയ്യുക. അപ്പോള്‍ നമ്മള്‍ സേര്‍ച്ച് ചെയ്ത കീവേഡിനനുസരിച്ചുള്ള വീഡിയോകള്‍ മാത്രമായി ലിസ്റ്റ് ചെയ്യും. അതിന്റെ മുകളിലായി FILTER എന്നു കാണും. FILTER ല്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന വിന്‍ഡോയില്‍ Creative Commons സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നമുക്ക് യഥേഷ്ടം ഉപയോഗിക്കാന്‍ അനുവാദമുള്ള വീഡിയോകള്‍ മാത്രമായി ലിസ്റ്റ് ചെയ്യപ്പെടും. ഇത് നമുക്ക് ആവശ്യനുസരണം ഉപയോഗിക്കാം.

അല്‍പം യൂട്യൂബ് ടിപ്‍സ്ഉം ആവാം

1. യൂട്യൂബിൽ വീഡിയോ കാണുമ്പോൾ PAUSE / PLAY ചെയ്യാൻ K ബട്ടൺ അമർത്തിയാൽ മതി. വീഡിയോ പതുക്കെ PLAY ചെയ്യാൻ K ബട്ടൺ അമര്‍ത്തി പിടിക്കുക.

2. വീഡിയോയുടെ തുടക്കത്തിലേക്ക് പെട്ടെന്ന് മടങ്ങാൻ 0 (സീറോ) ബട്ടൺ ക്ലിക്ക് ചെയ്യുക.

3. വീഡിയോ ഫുൾസ്‌ക്രീൻ ആവാൻ F ബട്ടൺ അമര്‍ത്തുക. തിരികെപോകാനും F ബട്ടൺ അമര്‍ത്തിയാല്‍ മതി.

4. DOWN ARROW KEY അമർത്തിപ്പിടിച്ചാൽ സൗണ്ട് കുറഞ്ഞു MUTE ആകും,

അതുപോലെ UP ARROW KEY അമർത്തിപ്പിടിച്ചാൽ സൗണ്ട് കൂടിക്കൂടി വരും.

5. വീഡിയോ Mute/unmute ചെയ്യാന്‍ M അമര്‍ത്തുക.

6. പ്ലേ ചെയ്യുന്ന വീഡിയോ Miniplayer ആയി കാണാന്‍ i അമര്‍ത്തുക.

7. അഞ്ചു സെക്കൻഡ് വീതം വീഡിയോ മുന്നോട്ടു /പിറകോട്ടു നീങ്ങണമെങ്കിൽ: LEFT / RIGHT (⇾ ⇽) കീ കൾ അമർത്തിയാൽ മതി.

അഞ്ചിൽകൂടുതൽ സമയം നീങ്ങാൻ CONTROL KEY യും LEFT RIGHT KEY യും അമർത്തുക.

8. വീഡിയോ Play/Pause ചെയ്യാന്‍ Spacebar ഉം ഉപയോഗിക്കാം.

9. വീഡിയോ theater mode ല്‍ കാണാണ്‍ T അമര്‍ത്തുക.

10. യൂട്യൂബിൽ നിന്നും വിഡിയോ ഡൗണ്‍ലോഡ് ചെയ്യാൻ 

a. Youtube അഡ്രസ് ബാറിലെ www. ശേഷം SS എന്ന് ടൈപ് ചെയ്യ്ത് എന്റര്‍ അമര്‍ത്തുക. തുടര്‍ന്ന് ദൃശ്യമാകുന്ന ജാലകത്തിൽ download ബട്ടണില്‍ ക്ലിക്ക് ചെയ്യ്ത് വിഡിയോ ഡൗണ്‍ലോഡ് ചെയ്യാം.

b. പ്ലേ ചെയ്യുന്ന വീഡിയോയില്‍ റൈറ്റ് ബട്ടണ്‍ അമര്‍ത്തി copy video URLക്ലിക്ക്ചെയ്ത് Applications --> Internet --> YouTube DL GUI ക്ലിക്ക് ചെയ്യുക. Enter URLs below എന്ന ബോക്സില്‍ പേസ്റ്റ് ചെയ്യുക. Add ബട്ടണ്‍ അമര്‍ത്തി ചുവടെയുള്ള Start ബട്ടണ്‍ അമര്‍ത്തുന്നതോടെ ഡൗണ്‍ലോഡ് ആരംഭിക്കും. ഹോമിലായിരിക്കും ഡിഫോള്‍ട്ടായി ഡൗണ്‍ലോഡ് ആവുക. ലോക്കോഷന്‍ മാറ്റിക്കൊടുക്കുകയുമാവാം.

ഉബുണ്ടു 18.04 ലെ വെബ് ബ്രൗസറുകൾ

മോസില്ല ഫയർഫോക്സ്, ക്രോമിയം, ഗ്നോം വെബ് (webഎന്ന പേരിൽ) എന്നീ മൂന്ന് വെബ് ബ്രൗസറുകളാണ് ഉബുണ്ടു 18.04 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. Applications – Internet എന്ന മെനുവിൽ ഈ മൂന്നു വെബ് ബ്രൗസറുകളും സജ്ജീകരിച്ചിരിക്കുന്നു

ഫയര്‍ഫോക്സ് വെബ് ബ്രൗസര്‍ (Firefox Web Browser)

      Firefox 65.0.1 അണ് ഈ പതിപ്പില്‍ ഡിഫോള്‍ട്ട് ആയി ഉള്‍പ്പെടുത്തിയിട്ടുള്ളത്. Firefox ന്റെ ഈ വേര്‍ഷനിലും‍ മെനുബാര്‍ ഹൈഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ F10കീ അമർത്തി മെനുബാര്‍ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. കൂടാതെ അഡ്രസ്ബാര്‍ ഉള്‍പ്പെടുന്ന ഭാഗത്തിന്റെ അവസാനമുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്താലും മെനുവിലുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. അഡ്രസ്ബാറിനു മുകളിലുള്ള ഒഴിഞ്ഞ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് Menu Bar ല്‍ ടിക് നല്‍കി മെനു ബാര്‍ സ്ഥിരമായ് ഉറപ്പിക്കാം.

ക്രോമിയം വെബ് ബ്രൗസര്‍ (Chromium Web Browser)

      ഗൂഗിളിന്റെ ഓപ്പൺ സോഴ്സ് വെബ് ബ്രൗസർ പ്രോജക്ടിൽ നിന്നാണ് ക്രോമിയം ബ്രൗസർ ഉണ്ടാവുന്നത്. ക്രോമിയത്തിന്റെ 71.0.3578.98 പതിപ്പാണ് ഉബുണ്ടു 18.04ൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് വെബ് ബ്രൗസറുകളെ പോലെ ഇതിലും മെനുബാർ ദൃശ്യമല്ല. മൊബൈൽ ഫോണിൽ ഉള്ളതുപോലെ ഒരു Three dot menu അഡ്രസ്സ് ബാറിന്റെ അവസാനം കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ മെനു ദൃശ്യമാകുന്നതാണ്.

GNOME Web - വെബ് ബ്രൗസര്‍ (Web)

      മുമ്പ് എപ്പിഫനി വെബ് ബ്രൗസർ (Epiphany web browser) എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കുവേണ്ടി നിർമ്മിച്ചിട്ടുള്ള വളരെ ലളിതമായ ഈ വെബ് ബ്രൗസറാണിത്.

മറ്റ് വെബ് സോഫ്റ്റ്‍വെയറുകൾ

ഫയൽസില്ല (FileZilla)

ഫയൽ ട്രാൻസ്ഫർ പ്രോട്ടോകോൾ (FTP) ഉപയോഗിച്ച് വെബ്സെർവറിലേക്കും തിരിച്ചും ഫയലുകൾ കൈമാറാനുള്ള ക്ലയന്റ് സോഫ്റ്റ്‍വെയർ ആണ് ഫയൽസില്ല. FTPക്ക് പുറമെ SFTP, FTPS എന്നീ പ്രോട്ടോകോളുകളെയും ഫയൽസില്ല പിന്തുണക്കുന്നുണ്ട്. ക്രോസ് പ്ലാറ്റ്ഫോം സോഫ്റ്റ്‍വെയറായതുകൊണ്ട് ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കും ഫയൽ കൈമാറ്റം സാധ്യമാണ്. ക്ലയന്റ്സോഫ്റ്റ്‍വെയറിനുപുറമേ ഫയൽസില്ല സെർവർ എന്ന പേരിൽ സെർവർ സോഫ്റ്റ്‍വെയറും ലഭ്യമാണ്. ഫയൽസില്ല ക്ലയന്റിന്റെ 3.28.0 പതിപ്പാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കൂടെ ലഭ്യമാക്കിയിരിക്കുന്നത്.

സവിശേഷതകൾ

  • സ്വതന്ത്രസോഫ്റ്റ്‍വെയർ

  • IPv6 പ്രോട്ടോകോൾ സപ്പോർട്ട് ചെയ്യുന്നു.

  • വ്യത്യസ്ത ടാബുകളിലായി ഒന്നിലധികം സെർവറുകൾ കണക്ട് ചെയ്യാനും ഫയലുകൾ കൈമാറാനും സാധിക്കുന്നു.

  • സെർവറിലെയും ലോക്കലിലെയും ഡയറക്ടറികൾ ബുക്ക്മാർക്ക് ചെയ്യാനുള്ള സംവിധാനം

  • ഫയൽനെയിം ഫിൽട്ടറുകൾ

  • റിമോട്ട് ഫയൽ എഡിറ്റിംഗ്. സെർവറിൽനിന്നും ഫയൽ ഡൗൺലോഡ് ചെയ്യാതെ എഡിറ്റ് ചെയ്യാനുള്ള സൗകര്യം

  • ക്രോസ്പ്ലാറ്റ്ഫോം. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ആശ്രിതത്വം ഇല്ല.

ഫയൽസില്ല ഉപയോഗിച്ച് ലോക്കൽ നെറ്റ്‍വർക്കിൽ ഫയൽ ഷെയർചെയ്യുന്നവിധം

  • രണ്ട് കമ്പ്യൂട്ടറുകൾ ഒരേ നെറ്റ്‍വർക്കിൽ കണക്ട് ചെയ്യുക.

  • ഫയൽസില്ല ഓപ്പൺ ചെയ്ത് ഇനിപറയുന്ന ഫീൽഡുകൾ ശരിയായി പൂരിപ്പിക്കുക.

    1. Host : കണക്ട് ചെയ്യേണ്ട സിസ്റ്റത്തിന്റെ ഐ.പി അഡ്രസ്സ്

    1. Username: കണക്ട് ചെയ്യേണ്ട സിസ്റ്റത്തിന്റെ username

    1. Password: കണക്ട് ചെയ്യേണ്ട സിസ്റ്റത്തിന്റെ password

    1. Port: 22

  • തുടർന്ന് Quick connect എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  • Remote site എന്ന ഭാഗത്ത് കണക്ടചെയ്ത സിസ്റ്റത്തിലെ ഫയൽസിസ്റ്റം തുറന്നുവന്നിരിക്കുന്നത് കാണാം.

  • Local siteഎന്ന ഭാഗത്തുനിന്നും ഫയൽബ്രൗസ് ചെയ്ത് ഷെയർ ചെയ്യേണ്ട ഫയൽ സെലക്ട് ചെയ്യുക.

  • Remote site ലെ ഫയൽബ്രൗസ് ചെയ്ത് ഫയൽ സേവ് ചെയ്യേണ്ട ഫോൾഡർ സെലക്ട് ചെയ്യുക.

  • എന്റർ കീ അമർത്തുകയോ സെലക്ട്ചെയ്തുവച്ചിരിക്കുന്ന ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Upload ൽ ക്ലിക്ക് ചെയ്തോ ഫയൽ കൈമാറാം.

SOME BROWSING TRICKS .....

1. അബദ്ധത്തിൽ നിങ്ങൾ സന്ദർശിച്ചുകൊണ്ടിരുന്ന സൈറ്റ് Close ആയിപ്പോയാൽ Ctrl + Shift + T അമർത്തുക. പഴയ ടാബിലേക്കു മടങ്ങിയെത്താം.

2. സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന സൈറ്റിന്റെ URL ഹൈലൈറ്റ് ആകാന്‍

Ctrl + L അമര്‍ത്തുക. പുതിയ ടാബിലേയ്ക്ക് ലിങ്ക് കോപ്പി ചെയ്യുന്നതിനും, സന്ദര്‍ശിക്കുന്ന സൈറ്റിന്റെ ലിങ്ക് മറ്റാര്‍ക്കെങ്കിലും ഷെയര്‍ ചെയ്യുന്നതിനായി കോപ്പിയെടുക്കുന്നതിനും സഹായകരമാണ്.

3. ഏറ്റവും എളുപ്പത്തിൽ screenshot എടുക്കാൻ print screen ബട്ടൺ അമർത്തുക.

4. ബ്രൌസര്‍ ഹിസ്റ്ററി സേവ് ആകാതെ ബ്രൌസ് ചെയ്യാന്‍

ക്രോം യൂസേര്‍സ് ബ്രൌസര്‍ ഓപ്പണ്‍ ചെയ്ത് CTRL + SHIFT + N പ്രസ്സ് ചെയ്യുക. ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ CTRL + SHIFT + P പ്രസ്സ് ചെയ്യണം.. ആപ്പോള്‍ വരുന്ന സീക്രട്ട് ബ്രൌസിംഗ് വിന്‍ഡോയില്‍ നിങ്ങള്‍ ഏതൊക്കെ സൈറ്റ് ഓപ്പണ്‍ ചെയ്താലും അത് ഹിസ്റ്ററിയില്‍ സേവ് ആകില്ല!

5. വെബ്‍ബ്രൗസറില്‍ പുതിയ ടാബ് ആരംഭിക്കാന്‍ Ctrl + T

6. വെബ്‍ബ്രൗസറിനെ നോട്ട്പാഡാക്കി മാറ്റാന്‍ പുതിയ ടാബ് തുറന്ന് അഡ്രസ്ബാറില്‍ ഇത് കോപ്പിചെയ്താല്‍ മതി

 data:text/html, <html contenteditable>

7. Ctrl + U അമര്‍ത്തിയാല്‍ സന്ദര്‍ശിക്കുന്ന പേജിന്റെ source code കാണാവുന്നതാണ്.