ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Thursday, June 3, 2021

എന്താണ് ക്ലബ് ഹൗസ് : ക്ലബ് ഹൗസില്‍ കൂട്ട് കൂടാം.


 

എന്താണ് ക്ലബ് ഹൗസ് : ക്ലബ് ഹൗസില്‍ കൂട്ട് കൂടാം.

    ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ക്ലബ്ഹൗസ് (Clubhouse). ‘ക്ലബ്ഹൗസ്: ഡ്രോപ്പ് ഇൻ ഓഡിയോ ചാറ്റ്’ എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്. ശബ്ദത്തിലൂടെ ലൈവായി സംവദിക്കാവുന്ന ഒരു സമൂഹ മാധ്യമ ആപ്പാണിത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറ്റവും ട്രെൻഡിങ്ങിൽ ആയുള്ള ആപ്പും ഇതാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ ആപ്ലികേഷന്‍സ് ഡൗൺലോഡ് ചെയ്തത്. കഴിഞ്ഞകുറച്ചു ദിവസ്സങ്ങളായി മലയാളികൾ ഏറെ ചർച്ചചെയ്യുന്ന ഒരു ആപ്ലികേഷനും ഇതാണ്. ഈ ആപ്പ്ലികേഷനുകൾ 2020 ൽ ആണ് പുറത്തിറക്കിയത്. എന്നാൽ തുടക്കത്തിൽ ഐ ഓ എസ് പ്ലാറ്റ് ഫോമുകളിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്. 2021 മെയ് മാസം മുതല്‍ ആൻഡ്രോയിഡിന്റെ ഉപഭോതാക്കൾക്കും ഈ പുതിയ ആപ്ലികേഷനുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു.

    ഈ ആപ്ലികേഷനുകൾ വാട്ട്സ് ആപ്പ് പോലെയാണ് എന്ന് കരുതരുത്. ഇത് വോയ്‌സ് കൊണ്ട് സംവാദിക്കുവാൻ സാധിക്കുന്ന ഒരു പ്ലാറ്റ് ഫോമാണ്. ക്ലബ് ഹൗസ് ഒരു ഗെയിമിങോ ഇൻസ്റ്റന്റ് മസേജിങ് ആപ്ലിക്കേഷനോ അല്ല. ഫേസ്ബുക്കു്, ട്വിറ്റര്‍, ഇൻസ്റ്റഗ്രാമാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ പോലെയുള്ള ഒരു പ്ലാറ്റഫോമും അല്ല. ഫേസ്‌ബുക്ക്, വാട്ട്സ്‌ആപ്പ്, സൂം തുടങ്ങിയ സോഷ്യൽ ചാറ്റ് പ്രോഗ്രാമുകളിൽനിന്നു് വ്യത്യസ്തമാണു് ക്ലബ് ഹൗസ് എന്ന പുതിയ ആപ്പിന്റെ പ്രവർത്തനരീതി. പിന്നീടു് വായിക്കാനോ കേൾക്കാനോ വേണ്ടി റെക്കോർഡ് ചെയ്തുവെക്കാനോ ആവില്ല. എന്നാൽ തികച്ചും സജീവമായ ഒരനുഭവമാണു് ക്ലബ് ഹൗസിലേതു്. ലൈവ് മാത്രം. അതുകൊണ്ടുതന്നെ ആ ആപ്പിലൂടെ എന്തൊക്കെ പുതിയ പരീക്ഷണങ്ങളും സാദ്ധ്യതകളും ഉണ്ടായിത്തീരുമെന്നു് ഇപ്പോൾ പറയാനാവില്ല.

    ഇതിൽ നിങ്ങൾക്ക് പല തരത്തിലുള്ള സംവാദങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുന്നു. അതിൽ നിങ്ങൾക്കും നിങ്ങളുടെ അനുഭവങ്ങള്‍ മറ്റ് ആളുകളുമായി പങ്കിടുവാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ നിങ്ങൾക്കും ഇത്തരത്തിൽ സംവാദങ്ങൾ ക്രിയേറ്റ് ചെയ്യുവാനും സാധിക്കുന്നതാണ്. ആദ്യം തന്നെ പ്ലേ സ്റ്റോറിൽ നിന്നും ക്ലബ് ഹൗസ് എന്ന ആപ്ലികേഷൻ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഡൗൺലോഡ് ചെയ്യുക. അതിനുശേഷം നിങ്ങളെ അതിൽ മെമ്പർ ആയിരിക്കുന്ന ഒരു വ്യക്തിയ്ക്ക് ഇന്‍വൈറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ്. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഈ ആപ്ലികേഷൻ ഉപയോഗിക്കുന്ന ഒരു സുഹൃത്തിനു നിങ്ങളെ ഇതിലേക്ക് ഇന്‍വൈറ്റ് ചെയ്താൽ മാത്രമേ നിങ്ങൾക്ക് ഇതിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളു. ചുരുക്കത്തില്‍ വാട്ട്സ് ആപ്പ് പോലെ ഡൗൺലോഡ് ചെയ്തു ഉടനെ തന്നെ ഉപയോഗിക്കുവാൻ സാധിക്കുകയില്ല.

    അത്തരത്തിൽ നിങ്ങളെ നിങ്ങളുടെ ഒരു സുഹൃത്തു ഇന്‍വൈറ്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് അതിൽ യൂസർ നെയിം എടുത്തു അതിൽ മെമ്പർ ആകുവാൻ സാധിക്കുന്നതാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന യൂസർ നെയിം മറ്റൊരാൾ നിങ്ങൾക്ക് മുൻപ് തന്നെ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അതിൽ ലഭിക്കില്ല. അതുകൊണ്ടു തന്നെ യൂസർ നെയിം പുതിയതായിരിക്കണം .

    അതിനു ശേഷം നിങ്ങളുടെ അക്കൗണ്ട് ഓപ്പൺ ആകുന്നതാണ്. നിങ്ങളെ ആരാണ് അതിലേക്കു ഇന്‍വൈറ്റ് ചെയ്തത് അയാളുടെ വിവരങ്ങൾ നിങ്ങളുടെ ക്ലബ് ഹൗസ് അക്കൗണ്ടിൽ കൊടുക്കുന്നതായിരിക്കും. അതിനു ശേഷം നിങ്ങൾക്കും പുതിയ സംവാദങ്ങളിലും മറ്റും ഇതിൽ പങ്കെടുക്കുവാൻ സാധിക്കുന്നതാണ്. ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക. ഇത് ഒരു പേർസണൽ ചാറ്റ് ആപ്ലികേഷൻ അല്ല. ഒരു ഗ്രൂപ്പ് ഡിസ്കഷൻ പോലെ സംവദിക്കുവാൻ ഉള്ള ഒരു ആപ്ലികേഷൻ മാത്രമാണ് .

    5000 പേരെ വരെ ഒരു റൂമിൽ ഉൾപ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് മോഡറേറ്റർ. സ്വീകരണം ലഭിച്ച് റൂമിൽ പ്രവേശിക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാം. ക്ലോസ്ഡ് റൂമുകൾ ക്രിയേറ്റ് ചെയ്ത് സ്വകാര്യ സംഭാഷണങ്ങളും നടത്താം. ക്യാമറ ഓണാക്കാനോ വിഡിയോ പ്ലേ ചെയ്യാനോ ടെക്സ്റ്റ് മെസേജ് അയക്കാനോ സാധിക്കില്ല. ശബ്ദമാണ് ക്ലബ് ഹൗസിലാകെ. ഇഷ്ടമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനൊരിടം, പ്രശ്‌നങ്ങളില്‍ ശബ്ദമുയര്‍ത്താനൊരിടം, തമാശകള്‍ പറയാനൊരിടം, ഇവയെല്ലാം കേള്‍ക്കാനൊരിടം. സൗഹൃദങ്ങള്‍ പങ്കുവെക്കാനൊരിടം. എല്ലാവരും പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുകയാണ് ക്ലബ് ഹൗസില്‍. ഒരു ഓഡിയോ ചാറ്റ് ആപ്ലിക്കേഷന്‍. ഉപയോക്താക്കള്‍ക്ക് വിവിധ വിഷയങ്ങളില്‍ ആളുകള്‍ നടത്തുന്ന സംഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, ചര്‍ച്ചകള്‍ കേള്‍ക്കാം. ക്ലബ് ഹൗസിലെ സംഭാഷണങ്ങളെല്ലാം തത്സമയം കേള്‍ക്കാം. ഒരു കോണ്‍ഫറന്‍സ് ഹാളിന് സമാനമാണ് ക്ലബ് ഹൗസിലെ കോണ്‍വര്‍സേഷന്‍ റൂം. അതില്‍ കുറച്ച് പേര്‍ സംസാരിക്കുകയായിരിക്കും. മറ്റുള്ളവര്‍ അത് കേള്‍ക്കുന്നവരും. സിനിമ, രാഷ്ട്രീയം, സംഗിതം തുടങ്ങി നിങ്ങളുടെ ഇഷ്ട മേഖല എന്തു തന്നെയായാലും ഇതിലെ വോയിസ് ചാറ്റ് റൂമുകൾ വഴി നടക്കുന്ന ചർച്ചകളിൽ നിങ്ങൾക്ക് പങ്കെടുക്കാനും സംസാരിക്കാനും സാധിക്കും. ഒരേ സമയം ലൈവായി സംഭവിക്കുന്ന ഏത് റൂമുകളിലേക്കും മാറി കയറാനും സാധിക്കും.

നിലവിലുള്ള അംഗങ്ങള്‍ ക്ഷണിച്ചാല്‍ മാത്രമേ ക്ലബ് ഹൗസില്‍ അംഗമാവാന്‍ സാധിക്കൂ.

എങ്ങനെയാണു് ക്ലബ് ഹൗസിൽ അംഗമാകുക?

തുടക്കത്തിൽ വേറെ ഏതെങ്കിലുമൊരാൾ അയച്ചുതന്ന ഇൻവൈറ്റ് ടിക്കറ്റ് ഉപയോഗിച്ചുമാത്രമേ ക്ലബ് ഹൗസിൽ ചേർന്നു് അക്കൗണ്ട് ഉപയോഗിച്ചു തുടങ്ങാൻ പറ്റുമായിരുന്നുള്ളൂ. പക്ഷേ ഇപ്പോൾ അതു നിർബന്ധമല്ല. ഗൂഗിള്‍ പ്ല സ്റ്റോറില്‍ നിന്ന് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാം.

ക്ലബ് ഹൗസിൽ അഗമാകേണ്ട വിധം:

  • ഗൂഗിള്‍ പ്ല സ്റ്റോറില്‍ നിന്നോ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നോ നിങ്ങളുടെ മൊബൈൽ ഫോണിൽ ക്ലബ് ഹൗസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

  • ആപ്പ് തുറന്ന് Sign in എന്നഭാഗത്ത് നിങ്ങളുടെ മൊബൈൽ നമ്പർ നല്‍കുക.

  • മൊബൈലില്‍ വരുന്ന OTP, ആപ്പിലെ കോളത്തില്‍ രേഖപ്പെടുത്തുക.

  • തുടർന്നു് നിങ്ങളുടെ പേരും ഇഷ്ടപ്പെട്ട ഒരു വിളിപ്പേരും ചേർക്കുക.

  • അതോടെ, നിങ്ങളുടെ അക്കൗണ്ട് സജ്ജമായിക്കൊണ്ടിരിക്കുന്നു. കാത്തിരിക്കുക എന്ന സന്ദേശം വരും.

    തുടർന്നു് കുറേ മണിക്കൂറുകൾക്കു ശേഷം ആപ്പ് വീണ്ടും തുറക്കുക. നിങ്ങളുടെ ഫോൺ കോണ്ടാക‍്റ്റ് ലിസ്റ്റിലുള്ള ആരെങ്കിലും മുഖേന നിങ്ങൾക്കും ഒരു ഇൻവൈറ്റ് ലഭിച്ചിരിക്കും. അതോടെ നിങ്ങൾക്കും ക്ലബ് ഹൗസിൽ ചേർന്നു് അവിടെയുള്ള പബ്ലിക് ചാറ്റ് റൂമുകളിൽ ഒരു ശ്രോതാവായോ, ആവശ്യമെങ്കിൽ ഒരു വക്താവായോ പങ്കെടുത്തുതുടങ്ങാം.

ചുവടെടുള്ള ലിങ്കില്‍ നിന്നും ക്ലബ് ഹൗസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യം. (മൊബൈലില്‍ തുറക്കുക) 

https://play.google.com/store/apps/details?id=com.clubhouse.app&hl=en&gl=US 

No comments:

Post a Comment