തിരുവല്ല സബ്ജില്ല സ്കൂൾ കലോത്സവം റിസൾട്ട് ചുവടെ.....
All result_Tiruvalla Sub-District Kalolsavam 2022 - 2023 - FINAL (New)
തിരുവല്ല സബ്ജില്ല സ്കൂൾ കലോത്സവം റിസൾട്ട് ചുവടെ.....
All result_Tiruvalla Sub-District Kalolsavam 2022 - 2023 - FINAL (New)
ഓപ്പൺ സോഴ്‌സ് സ്‌ക്രീൻഷോട്ട് സോഫ്റ്റ്‌വെയറുകളിൽ വളരെ ശക്തവും എന്നാൽ ഉപയോഗിക്കാൻ ലളിതവുമായ ഒരു സോഫ്റ്റ്‌വെയറാണ് Flameshot
To install Flameshot, simply use the following command:
sudo apt update
sudo apt install snapd
sudo snap install flameshot
Applications --> Graphics --> Flameshot(Snappy Edition) എന്ന് ക്ലിക്ക് ചെയ്യുമ്പോൾ Flameshot ന്റെ ഒരു ഐക്കൺ മുകളിലെ പാനലിൽ വരും. അതിൽ ക്ലിക്ക് ചെയ്ത് Take Screenshot ഓപ്ഷൻ കൊടുക്കുക. അപ്പോൾ കഴ്സർ + ആകൃതിയിലാവും. ആവശ്യമായ ഏരിയ ഡ്രാഗ് ചെയ്തെടുക്കുക. ഡ്രാഗ് ചെയ്ത ഏരിയ വീണ്ടും വലുതാക്കാനോ ചെറുതാക്കാനോ സാധിക്കും. ഡ്രാഗ് ചെയ്ത ഏരിയക്ക് ചുറ്റുമായ് ഒട്ടനവധി ടൂളുകൾ കാണാവുന്നതാണ്.
Freehand drawing, Lines, Arrows, Boxes, Circles, Highlighting, Blur തുടങ്ങിയവ. ഒരു ഡോക്കുമെന്റിൽ അമ്പടയാളം ചേർക്കാനും, ടെക്‌സ്‌റ്റ് ഹൈലൈറ്റ് ചെയ്യാനും, ഒരു ഭാഗം മങ്ങിയതാക്കാനും (ഒരു ഏരിയ പിക്‌സലേറ്റ് ചെയ്യുക), Text ടൂൾ ഉപയോഗിച്ച് ഒരു വാചകം ടൈപ്പ് ചെയ്ത് ചേർക്കുക, Pencil ടൂൾ ഉപയോഗിച്ച് വരയ്ക്കുക, (മൗസ് വീൽ സ്ക്രോൾ ചെയ്ത് വരയുടെ വിഡ്‍ത് കൂട്ടാവുന്നതാണ്) ദീർഘചതുരം/വൃത്താകൃതിയിലുള്ള ബോർഡർ ചേർക്കുക, വർദ്ധിച്ചുവരുന്ന കൗണ്ടർ നമ്പർ ചേർക്കുക (add an incrementing counter number), സോളിഡ് കളർ ബോക്‌സ് ചേർക്കുക എന്നി പ്രവർത്തനങ്ങൾ ഫ്ലേംഷോട്ടിന്റെ ബിൽറ്റ്-ഇൻ എഡിറ്റിംഗ് ടൂളുകൾക്കൊണ്ട് ചെയ്യാൻ സാധിക്കും.
Terminal നിലും സോഫ്റ്റ്‍വെയർ പ്രവർത്തിപ്പിക്കാം. flameshot gui എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തിയാൽ മതി.
സ്ക്രീൻഷോട്ടെടുത്ത് അതിൽതന്നെ ആവശ്യമായ എഡിറ്റിംഗുകൾ നടത്താമെന്നുള്ളതാണ് ഈ സോഫ്റ്റ്‍വെയറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഷട്ടർ സോഫ്റ്റ്‍വെയറിന് സമാനമായി ഇമേജിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി ആശയവ്യക്തത കൈവരിക്കുന്നതിനും സാധിക്കും.
ഫ്ലേംഷോട്ട് ഉപയോഗിച്ചെടുത്ത സ്‌ക്രീൻഷോട്ടുകൾ മറ്റുള്ളവരുമായി എളുപ്പത്തിൽ പങ്കിടുന്നതിന് ക്ലൗഡിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാൻ സാധിക്കും.
ഫ്ലേംഷോട്ടിലെ Copy ബട്ടൺ ഉപയോഗിച്ച് ക്യാപ്ചർ ഏരിയ കോപ്പി ചെയ്ത് നേരിട്ട് LibreOffice Writer ലോ മറ്റോ പേസ്റ്റ് ചെയ്യാനാവും.
Save screenshot to a file ഉപയോഗിച്ച് സ്‌ക്രീൻഷോട്ടുകൾ സേവ് ചെയ്യാം.
Space Key അമർത്തിയാൽ Side Panel ദൃശ്യമാകും.
Right click ചെയ്താൽ Color Picker ലഭിക്കും.
Escape അമർത്തി പുറത്ത് കടക്കാം.
ഒരു സ്ക്രീൻഷോട്ട് മാജിക്
അധ്യാപകർക്ക്
പലപ്പോഴും വിഭവനിർമ്മാണവുമായ്
ബന്ധപ്പെട്ട് പാഠപുസ്തകങ്ങളിലെ
ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ
എടുക്കേണ്ടതായി വന്നേക്കാം.
സ്ക്രീൻഷോട്ടുകൾ
എടുക്കാൻ Print
Screen, Shutter, Screenshot, Flameshot (flameshot gui :command line),
Spectacle, Kazam, Import command line, തുടങ്ങിയ
ആപ്ലിക്കേഷനുകൾ നമുക്കറിയാം. പക്ഷേ
ഇവയെല്ലാം single
screenshot കളായാണ്
ലഭിക്കുന്നത്.
എന്നാൽ
ഒരു പാഠപുസ്തകത്തിലെ
മുഴുവൻ ചിത്രങ്ങളുടെയും
സ്ക്രീൻഷോട്ടുകൾ ഒരു ഫോൾഡറിൽ
ഒറ്റ ക്ലിക്കിൽ ലഭിച്ചാലോ
!
വഴിയുണ്ട്...
ബന്ധപ്പെട്ട പാഠപുസ്തകം ഒരു ഫോൾഡറിൽ കോപ്പിചെയ്തിടുക.
ഫോൾഡർ തുറന്ന് ഒഴിഞ്ഞ സ്ഥലത്ത് Right click ചെയ്ത് Open in Terminal ക്ലിക് ചെയ്യുക.
ടെർമിനൽ ജാലകത്തിൽ pdftohtml എന്ന് ടൈപ്പ് ചെയ്യുക. ( കമാന്റ് space ഇല്ലാതെ)
Space കീ അമർത്തിയശേഷം Tab കീ പ്രസ് ചെയ്യുക.
എന്റർ
അമർത്തുക.
ഇതോടെ ആ പാഠപുസ്തകത്തിലെ എല്ലാ ചിത്രങ്ങളും ആ ഫോൾഡറിൽ വന്നിട്ടുണ്ടാകും. ഈ പറഞ്ഞ ക്രമത്തിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ആ ഫോൾഡറിൽ ഒരു ഫയൽ മാത്രമേ കാണാവൂ..
Kiteboard, PhotoGalore തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പ്രയോജനപ്പെടുത്താം.
ഫയർഫോക്സിലെ ഡൗൺലോഡ് ക്രമീകരണം.
How do I get Firefox to open files instead of saving?
Firefox ൽ ഡിഫോൾട്ടായി ഡൗൺലോഡ് ചെയ്യുന്നത് Downloads ഫോൾഡറിലാണ് വരുന്നത്. ഇത് നമുക്ക് Firefox മെനുബാറിലെ Edit --> Setting --> General --> Downloads --> Always ask you where to save file നൽകി ഇഷ്ടമുള്ള ലൊക്കേഷനിൽ സേവ് ചെയ്യാം. ഫയർഫോക‍്സ് വെബ് ബ്രൗസർ ഉപയോഗിച്ച് ഇന്റർനെറ്റിൽ നിന്നും വിവിധ ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ Open With, Save File എന്നീ ഓപ്ഷനുകൾ കാണാവുന്നതാണ്. എന്നാൽ ചിലപ്പോൾ ഫയർഫോക‍്സ് അപ്ഡേറ്റ് ചെയ്യുമ്പോഴോ, നമ്മുടെ ശ്രദ്ധക്കുറവു മൂലം ചില പ്രശ്നങ്ങൾ സംഭവിക്കുമ്പോഴോ Open With ഓപ്ഷൻ നഷ്ടപ്പെടും. എപ്പോൾ ഡൗൺലോഡ് ചെയ്താലും നേരെ സേവാകും. ചിലപ്പോൾ നമുക്ക് ആ ഫയൽ സേവ്ചെയ്യാതെ തന്നെ തുറന്നു നോക്കിയാൽ മതിയാകും. ഫയർഫോക‍്സിൽ ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന നോക്കാം.
Firefox മെനുബാറിലെ Edit --> Setting (പഴയ വേർഷനിൽ Preference) ക്ലിക് ചെയ്യുക.
തുറക്കുമ്പോൾ ആദ്യം കാണുന്ന General ടാബിലെ Download ന് താഴെയുള്ള Applications സിൽ വരിക. (Choose how Firefox handles the files you download from the web)
Applications
നു
താഴെയായി Content
Type, Action എന്നീ
ഹെഡുകള്‍ കാണാം.
Content Type എന്നാൽ
വിവിധ ഫയൽ ഫോർമാറ്റുകൾ.
Action എന്നാൽ
ആ ഫയലുകൾ എങ്ങനെ തുറക്കണം
എന്നാണ്.
ഉദാഹരണത്തിന്
MP3 audio എന്നതിന്
വലതു വശത്തായി Always
ask എന്നാണു
കാണുന്നതെങ്കിൽ Always
ask ൽ
ക്ലിക്ക് ചെയ്താൽ drop
down option ലഭിക്കും.
അതിൽ
നിന്ന് Save
file സെലക്ട്
ചെയ്യാം.
അങ്ങനെ
ഓരോ ഫയൽ ടൈപ്പിനും Always
ask വേണോ
Save file വേണോ
എന്ന് തീരുമാനിക്കാം.
Firefox അതത്
സമയത്ത് അപ്ഡോറ്റ് ചെയ്തില്ലെങ്കിലും
ഡൗൺലോഡ് സമയത്ത് പ്രശ്നങ്ങൾ
കാണിക്കാം. sudo apt update, sudo apt install firefox എന്നീ കമാന്റുകൾ ടെർമിനലിൽ (Applications --> Accessories --> Terminal) ഒന്ന് പൂർത്തിയാകുമ്പോൾ അടുത്തത് എന്ന ക്രമത്തിൽ നൽകി ഫയർഫോക‍്സ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
ഇങ്ങിനെ ചെയ്തിട്ടും ചിലപ്പോൾ open ചെയ്ത ഫയലുകൾ Save ചെയ്യപ്പെടുന്നുണ്ട്. തുറക്കുന്ന file temp folder ൽ save അകാത്തതാണ് കാരണം. ഇത് പരിഹരിക്കുന്നതിനായ് Firefox തുറന്ന് അഡ്രസ് ബാറിൽ about:config എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തുക. Accept the Risk and Continue നൽകുക. Show All ക്ലിക്ക് ചെയ്യുക. browser.download.start_downloads_in_tmp_dir എന്നത് true ആക്കുക.
ഫയര്‍ഫോക്സില്‍ ഡിഫോള്‍ട്ടായി മെനുബാര്‍ കാണില്ല. മെനുമാര്‍ ഉള്‍പ്പെടുത്താന്‍
ഫയര്‍ഫോക്സ് തുറന്ന് അഡ്രസ് ബാറിന് മുകളില്‍ കാണുന്ന + സൈനിന് വലതുവശത്ത് (Open a new tab) റൈറ്റ് ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന Menu Bar എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇതില്‍ അണ്‍ചെക്ക് ചെയ്ത് മെനുബാര്‍ നീക്കുകയും ആവാം..
ഫയര്‍ഫോക്സില്‍ മെനുബാര്‍ ഉള്‍പ്പെടുത്താന്‍ മറ്റൊരു വിധം
ഫയര്‍ഫോക്സ് തുറന്ന് മുകളില്‍ വലതുവശത്തുള്ള മൂന്ന് വരയില്‍ ക്ലിക്ക് ചെയ്യുക. (Open Application Menu) താഴെയുള്ള More Tools --> Customize Toolbar--> A new Customize Firefox tab will open. തുറന്നു വരുന്ന വിന്‍ഡോയുടെ ചുവടെയുള്ള Toolbars ല്‍ നിന്നും Menu Bar ടിക് നല്‍കുക.
ഒരു
വെബ് പേജിലെ പട്ടികയിൽ നിന്ന്
നമുക്കാവശ്യമായ കോളങ്ങൾ
മാത്രം എങ്ങനെ സെലക്ട് ചെയ്ത്
കോപ്പി ചെയ്യാം.
നമ്മൾ നിത്യവും എത്രയെത്ര വെബ് പേജുകളാണ് സന്ദർശിക്കുന്നത്. ചില വെബ് പേജുകളിൽ നിന്ന് നമുക്കാവശ്യമായ വിവരങ്ങൾ കോപ്പിചെയ്യേണ്ടതായും വന്നേക്കാം. ചിലത് വെബ് പേജ് മുഴുവനായോ മറ്റ് ചിലത് ഏതാനും കോളങ്ങൾ മാത്രമായോ ആവശ്യമുള്ളവയായിരിക്കും. ഒരു വെബ് പേജിലെ പട്ടികയിൽ നിന്ന് നമുക്കാവശ്യമായ കോളങ്ങൾ മാത്രം എങ്ങനെ സെലക്ട് ചെയ്ത് കോപ്പി ചെയ്യാമെന്നു നോക്കാം.
ഇതിനായ്
നിർദിഷ്‍ട വെബ് പേജ് തുറക്കുക.
പേജ്
പട്ടിക രൂപത്തിലുള്ളതാണെങ്കിൽ
കീ ബോർഡിലെ Ctrl
കീയും
Alt
കീയും
ഒന്നിച്ചമർത്തി ആവശ്യമായ
കോളങ്ങൾ ഡ്രാഗ് ചെയ്ത് സെലക്ട്
ചെയ്യാം. തുടർന്ന്
സെലക്ഷനുള്ളിൽ റൈറ്റ് ക്ലിക്ക്
ചെയ്ത് കോപ്പി ക്ലിക്ക് ചെയ്ത്
അനുയോജ്യമായ സ്ഥലത്ത് പേസ്റ്റ്
ചെയ്യാം. സമ്പൂർണ, സമേതം തുടങ്ങിയ സൈറ്റുകളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ മാത്രം ഈ രീതിയിൽ കോപ്പി ചെയ്തെടുക്കാം. സ്കൾ സംബന്ധമായ പല റിപ്പോർട്ടുകളും തയ്യാറാക്കുന്നതിന് ഇത് വളരെ ഉപകരിക്കും. ആവശ്യമുള്ള ഭാഗം മാത്രമായി കോപ്പി ചെയ്തെടുക്കാം.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽനിന്നും ആദ്യ രണ്ട് കോളങ്ങൾ മാത്രമായി സെലക്ട് ചെയ്തിരിക്കുന്നത് നോക്കു... Use Ctrl + Alt
യൂട്യൂബ് വീഡിയോയിൽ നിന്ന് ഓഡിയോ വേർതിരിക്കാൻ
How to download audio from any Youtube video
പാട്ട് ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ കാണില്ലല്ലോ? ഏതുതരം പാട്ടിന്റെയും വലിയൊരുശേഖരം യൂട്യൂബിലുണ്ട്. പക്ഷേ അതെല്ലാം വീഡിയോ ഫോർമാറ്റിലുള്ളവയാണ്. ചിലപ്പോൾ ഇങ്ങനെയുള്ള വീഡിയോകൾ കുറെയധികം പാട്ടുകൾ ചേർന്നിട്ടുള്ളതാകാം. ഇത്തരം വീഡിയോയിൽ നിന്ന് ഓഡിയോ മാത്രമായി ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
ആദ്യമായ് www.youtube.com ൽ പ്രവേശിക്കുക.
ഓഡിയോ എക്സ്ട്രാക്റ്റ് ചെയ്യേണ്ട വീഡിയോ സേർച്ച് ചെയ്യുക.
തുടർന്ന് ആ വീഡിയോയുടെ URL കോപ്പി ചെയ്യണം.
ഇത് പ്ലേ ചെയ്യുന്ന വീഡിയോയുടെ അഡ്രസ് ബാറിൽ നിന്ന് കോപ്പിചെയ്യാം. അല്ലെങ്കിൽ പ്ലേ ചെയ്യുന്ന വീഡിയോയ്ക്കുള്ളിൽ റൈറ്റ് ക്ലിക്ക് ചെയ്ത് copy video URL വഴിയുമാവാം.
Video URL കോപ്പി ചെയ്തതിനു ശേഷം ഓഡിയോ വേർതിരിക്കാനായ്
https://tuberipper.com/ എന്ന സൈറ്റിൽ പ്രവേശിക്കുക. https://tuberipper.com/
അവിടെ Enter URL link address here... എന്ന സ്ഥലത്ത് മുമ്പ് കോപ്പിചെയ്ത് വച്ച വീഡിയോയുടെ URL പേസ്റ്റ് ചെയ്യുക.
എന്റർ പ്രസ് ചെയ്യുക.
URL ലോഡായിക്കഴിയുമ്പോൾ ചുവടെയായി Extract Audio എന്ന ബട്ടൺ കാണാം.
അതിൽനിന്നും mp3 സെലക്ട് ചെയ്യുക.
അൽപസമയത്തിനുള്ളിൽ സേവ്ചെയ്യാനുള്ള ഫയൽ ദൃശ്യമാവും. അനുയോജ്യമായ ലൊക്കേഷനിൽ സേവ് ചെയ്യുക.. ആസ്വദിക്കുക...
ഉബണ്ടുവില്‍ Firefox അപ്ഡേറ്റ് ചെയ്യാന്‍
ഫയര്‍ഫോക്സ് അപ്ഡേറ്റഡ് വേര്‍ഷന്‍ ആണെങ്കിലേ ഇന്റര്‍നെറ്റിലെ പല പ്രവര്‍ത്തനങ്ങളും സുഗമമായി ചെയ്യാന്‍ പറ്റൂ. അപ്ഡേറ്റ് ചെയ്യുന്നതിന് മുമ്പായി നിങ്ങളുടെ Firefox വേര്‍ഷന്‍ ഏതാണെന്ന് മനസിലാക്കുക. ഫയര്‍ഫോക്സ് തുറന്ന് മുകളില്‍ വലതുവശത്തുള്ള മൂന്ന് വരയില്‍ ക്ലിക്ക് ചെയ്യുക. (Open Application Menu) തുറന്നു വരുന്നതില്‍നിന്ന് Help ക്ലിക്ക് ചെയ്ത് About Firefox തുറക്കുന്നതോടെ ഫയര്‍ഫോക്സ് വേര്‍ഷന്‍ ഏതാണെന്ന് കാണാവുന്നതാണ്. പഴയ വേര്‍ഷനാണെങ്കില്‍ അപ്ഡേറ്റ് ചെയ്യണം.
ഇതിനായ് നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കണം. ടെര്‍നിനല്‍ വഴി അപ്ഡേറ്റ് ചെയ്യന്നതാണ് എളുപ്പം. രണ്ട് കമാന്റുകള്‍ മാത്രം മതി.
ആദ്യമായി Terminal തുറക്കുക.
Applications --> Accessories--> Terminal
(Alt+ Ctrl+T) ഈ മൂന്ന് കീകള്‍ ഒന്നിച്ചമര്‍ത്തിയാലും മതി.
Terminal ല്‍ sudo apt-get update എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. Password for user : ചോദിക്കുമ്പോള്‍ സിസ്റ്റത്തിന്റെ പാസ്‍വേഡ് നല്‍കുക. പാസ്‍വേഡ് ടൈപ്പ് ചെയ്യുമ്പോള്‍ കാണില്ല. കീബോര്‍ഡ് നോക്കി ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. ഈ കമാന്റ് റണ്‍ ആകാന്‍ കുറച്ചുസമയമെടുക്കും.
അത് തീര്‍ന്നതിനുശേഷം sudo apt-get install firefox എന്ന് കമാന്റ് ടൈപ്പ്ചെയ്ത് എന്റര്‍ അമര്‍ത്തുക.
ചുരുക്കത്തില്‍ Firefox അപ്ഡേറ്റ് ചെയ്യാന്‍ രണ്ട് കമാന്റുകള്‍ മാത്രം മതി
1. sudo apt-get update
2. sudo apt-get install firefox
നമ്മള്‍ ഓണ്‍ലൈനായി ചെയ്യുന്ന പല കാര്യങ്ങളും കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ നമ്മള്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസര്‍ അപ്‍ടുഡേറ്റ് ആയിരിക്കണം. ഇക്കാര്യം അറിയാമെങ്കിലും പലപ്പോഴും പല സൈറ്റുകള്‍ എടുക്കുമ്പോഴും പലവിധ പ്രശ്നങ്ങള്‍ കാണിക്കാറുണ്ട്. പുതിയ പല സൈറ്റുകളും ഏറ്റവും ലേറ്റസ്റ്റ് വെബ് ബ്രൗസര്‍ മാത്രമേ പിന്‍തുണക്കു. അകാരണമായ പ്രശ്നങ്ങള്‍ കാണിച്ചുകൊണ്ടിരിക്കും. പാസ് വേഡ് കയറാതിരിക്കുക, പി. ഡി. ഫ് ജനറേറ്റ് ചെയ്യാതിരിക്കുക തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം.PFMS സൈറ്റ് ഒരു ഉദാഹരണം മാത്രം.
ഫയര്‍ഫോക്സില്‍ ഡിഫോള്‍ട്ടായി മെനുബാര്‍ കാണില്ല. മെനുമാര്‍ ഉള്‍പ്പെടുത്താന്‍
ഫയര്‍ഫോക്സ് തുറന്ന് അഡ്രസ് ബാറിന് മുകളില്‍ കാണുന്ന + സൈനിന് വലതുവശത്ത് (Open a new tab) റൈറ്റ് ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന Menu Bar എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇതില്‍ അണ്‍ചെക്ക് ചെയ്ത് മെനുബാര്‍ നീക്കുകയും ആവാം..
ഫയര്‍ഫോക്സില്‍ മെനുബാര്‍ ഉള്‍പ്പെടുത്താന്‍ മറ്റൊരു വിധം
ഫയര്‍ഫോക്സ് തുറന്ന് മുകളില്‍ വലതുവശത്തുള്ള മൂന്ന് വരയില്‍ ക്ലിക്ക് ചെയ്യുക. (Open Application Menu)
താഴെയുള്ള More Tools --> Customize Toolbar--> A new Customize Firefox tab will open. തുറന്നു വരുന്ന വിന്‍ഡോയുടെ ചുവടെയുള്ള Toolbars ല്‍ നിന്നും Menu Bar ടിക് നല്‍കുക.
സംസ്ഥാനത്തെ മുഴുവൻ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂളുകളും സ്കൾ വിക്കിയിൽ അവരവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. സ്കൂളുകൾ, അവരുടെ വിവരങ്ങൾ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തുന്നതിന് സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് മാത്രം തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണിക്കുന്നതും ഈ അംഗത്വനാമം നോക്കിയാണ്.
സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. സ്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (Username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്ത വ്യക്തികള്‍ക്ക് സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും പ്രവേശിക്കാത്ത ഒരാൾക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല. പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
സ്കൂള്‍ വിക്കിയില്‍ അംഗത്വമെടുക്കല്‍
സ്കൂള്‍ വിക്കിയില്‍ അംഗത്വമില്ലാത്തവര്‍ സ്കൂള്‍ വിക്കി പേജിലെ വലതു മുകള്‍ ഭാഗത്തുള്ള അംഗത്വമെടുക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുറന്നു വരുന്ന അംഗത്വമെടുക്കുക എന്ന പേജില്‍ ഉപയോക്തൃനാമം ( സ്കൂള്‍ വിക്കിയില്‍ പ്രവേശിക്കുവാനുള്ള User Name) നല്‍കുക.
തൊട്ടുതാഴെയുള്ള രഹസ്യവാക്ക് എന്ന കോളത്തില്‍ നിങ്ങള്‍ നല്‍കുവാന്‍ ഉദ്ദേശിക്കുന്ന പാസ്‍വേഡ് നല്‍കുക. പാസ്‍വേഡിന് കുറഞ്ഞത് പത്ത് ക്യാരക‍്ടര്‍ ഉണ്ടായിരിക്കണം.
രഹസ്യവാക്ക് സ്ഥിരീകരണം എന്ന ഭാഗത്ത് മുമ്പ് നല്‍കിയ പാസ്‍വേഡ് ഒന്നുകൂടി നല്‍കുക.
അതിനു താഴെയുള്ള ഇമെയിൽ വിലാസം എന്ന ബോക‍്സില്‍ പ്രവര്‍ത്തനക്ഷമമായ നിങ്ങളുടെ ഇമെയില്‍ വിലാസം നല്‍കുക. ഇതിനു മുമ്പുതന്നെ മെയിലില്‍ ലോഗിന്‍ ചെയ്ത് മിനിമൈസ് ചെയ്തിടുന്നതാണ് ഉത്തമം.
ഉപയോക്തൃനാമം, രഹസ്യവാക്ക്, ഇമെയിൽ വിലാസം എന്നിവ നല്‍കികഴിയുമ്പോള്‍ നിങ്ങള്‍ നല്‍കിയ ഇമെയിലിലേയ്ക്ക് ഒരു സ്ഥിരീകരണ മെയില്‍ വരുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ അംഗത്വം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ഇമെയില്‍ സ്ഥിരീകരണം നടത്താത്തവര്‍ക്ക് സ്കൂള്‍ വിക്കിയില്‍ തിരുത്തല്‍ അനുവാദം ലഭ്യമല്ല. അതായത് സ്കൂള്‍ വിക്കി പേജില്‍ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ മൗസ് കഴ്‍സര്‍ ലഭ്യമാവില്ല. ഇങ്ങനെ വരുമ്പോള്‍ അംഗത്വം സൃഷ്ടിക്കാന്‍ നല്‍കിയ മെയിലില്‍ പ്രവേശിച്ച് സ്ഥിരീകരണ ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി. ഇമെയില്‍ സ്ഥിരീകരണം അംഗത്വം സൃഷ്ടിക്കുന്ന ഉടനെ തന്നെ നല്‍കേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞാല്‍ സ്ഥിരീകരണ ലിങ്ക് ആക‍്ടീവാകില്ല. സ്കൂളുകളുടെ അംഗത്വം സൃഷ്ടിക്കുമ്പോള്‍ വ്യക്തിഗത ഇമെയില്‍ വിലാസം ഉപയോഗിക്കാതെ സ്കൂളിന്റെ ഇമെയില്‍ വിലാസം ഉപയോഗിക്കുന്നതാണ് അഭികാമ്യം. വ്യക്തിഗത ഇമെയില്‍ വിലാസം ഉപയോഗിച്ച് അംഗത്വം സൃഷ്ടിച്ചവര്‍ സ്കൂള്‍ വിക്കിയില്‍ ലോഗിന്‍ ചെയ്തതിനുശേഷം പേജിന്റെ മുകളിലുള്ള 'ക്രമീകരണങ്ങള്‍' എന്ന ടാബില്‍ ക്ലിക്ക്ചെയ്ത് ഇമെയില്‍ വിലാസം മാറ്റുവാനുള്ള സംവിധാനം ഉപയോഗിച്ച് ഇമെയില്‍ വിലാസത്തില്‍ മാറ്റം വരുത്താവുന്നതാണ്. ഇവിടെയും ഇമെയില്‍ സ്ഥിരീകരണം നടത്തേണ്ടതാണ്.
സ്കൂള്‍ വിക്കി പാസ്‍വേഡ് മറന്നു പോയാല്‍
സ്കൂള്‍ വിക്കി പേജിലെ വലതു മുകള്‍ ഭാഗത്തുള്ള പ്രവേശിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.പാസ്‍വേഡ് ഓര്‍മ്മയില്ലാത്തവര്‍ താങ്കൾ രഹസ്യവാക്ക് മറന്നോ? എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രഹസ്യവാക്ക് പുനഃക്രമീകരിക്കുവാനുള്ള പേജിലെത്താം.
അവിടെ ഇമെയിൽ വഴി താത്കാലിക രഹസ്യവാക്ക് ലഭിക്കാനായി ഉപയോക്തൃനാമമോ, ഇമെയിൽ വിലാസമോ നല്‍കണം.
തുടര്‍ന്ന് രഹസ്യവാക്ക് പുനക്രമീകരിക്കുക എന്ന കണ്ണിയില്‍ ക്ലിക്ക്ചെയ്യുമ്പോള്‍ നിങ്ങളുടെ ഇമെയിലില്‍ താല്‍കാലിക പാസ്‍വേഡ് വന്നിട്ടുണ്ടാകും.
ഇപ്പോള്‍ ലഭിച്ച പാസ്‍വേഡ് ഉപയോഗിച്ച് സ്കൂള്‍ വിക്കിയില്‍ പ്രവേശിച്ച് പുതിയ സ്ഥിരം പാസ്‍വേഡ് നല്‍കാം.
ഭാവിയില്‍ ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിനായ് ലോഗിന്‍ നര്‍മ്മാണത്തിന് നല്‍കിയ ഇമെയില്‍ വിലാസം, ഉപയോക്തൃനാമം, പാസ്‍വേഡ് എന്നിവ എഴുതി സൂക്ഷിക്കുക. രഹസ്യവാക്ക് പുന:ക്രമീകരിക്കുന്നതിന് ഇതിനായ് ഉപയോഗിച്ച ഇമെയില്‍ വിലാസം കൂടിയേ തീരൂ.
വിവരങ്ങൾ ' = ' ചിഹ്നത്തിന് ശേഷം മാത്രമാണ് ഉൾപ്പെടുത്തേണ്ടത്.
' = ' ചിഹ്നത്തിന് മുന്നിലുള്ള ചരങ്ങളിൽ മാറ്റം (നിലവിലുള്ളത് മായ്ക്കുകയോ പുതിയത് കൂട്ടിച്ചേർക്കുകയോ) അനുവദനീയമല്ല.
('|'(പൈപ്പ്) ചിഹ്നം ഓരോ വരിയുടെയും അവസാനത്തിലോ അടുത്ത വരിയുടെ ആദ്യത്തിലോ ഉൾപ്പെടുത്താം).
ഏതെങ്കിലും വിവരം നൽകുന്നില്ല എങ്കിലും പ്രസ്തുത വരിയിൽ മാറ്റം വരുത്താൻ പാടില്ല.
ഓരോ വരിയുടെയും അവസാനത്തിൽ നൽകുന്ന '|' (പൈപ്പ്) ചിഹ്നം നഷ്ടമാകുന്നത് തുടർന്നുള്ള വരികളിലെ വിവരങ്ങളെയും ബാധിക്കുമെന്നതിനാൽ അവ നഷ്ടമാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
Infobox School |
---|
{{Infobox School |സ്ഥലപ്പേര്= |
വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ
ഹെഡര്‍ ടാബുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍
ഹെഡര്‍ ടാബുകള്‍ ഉള്‍പ്പെടുത്താന്‍ മുകളില്‍ നല്‍കിയിരിക്കുന്ന 'വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ' പട്ടികയില്‍നിന്നും ഓരോ സ്കൂളിനും അനുയോജ്യമായ 'പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ്'’ കോപ്പി ചെയ്ത് ഇന്‍ഫോ ബോക്സിനു മുകളിലായി പേസ്റ്റ് ചെയ്യുക. ഉദാഹരണത്തിന് ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി സ്കൂളിന് {{PschoolFrame/Header}} എന്ന കോഡ് ഉള്‍പ്പെടുത്തുക. ഇത് സേവായിക്കഴിയുമ്പോള്‍ സ്കൂളിനെക്കുറിച്ച്, സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ, ക്ലബ്ബുകൾ, ചരിത്രം, അംഗീകാരങ്ങൾ എന്നീ ടാബുകള്‍ മുകളില്‍ വന്നിട്ടുണ്ടാകും. ഇതിനുശേഷം മുകളില്‍ പറഞ്ഞ ഓരോ ടാബും തുറന്ന് അതിനുള്ളില്‍ ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ് {{PSchoolFrame/Pages}} കോപ്പിചെയ്ത് പേസ്റ്റ് ചെയ്യുക. ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗും ഓരോ വിഭാഗത്തിനും വ്യത്യസ്തമാണ്. അനുയോജ്യമായത് മാത്രം കോപ്പി പേസ്റ്റ് ചെയ്യുക.
*ഇന്‍ഫോ ബോക‍്സിലെ സ്കൂള്‍ ചിത്രം മാറ്റാന്‍*
താളുകളിൽ ഉൾപ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. സ്കൂൾ വിക്കിയിലെ പ്രധാന താളിലെ ഇടതുവശത്തുള്ള ഉപകരണങ്ങള്‍ക്ക് താഴെയുള്ള അപ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ്‍ലോഡ് ചെയ്യാം. ചിത്രങ്ങള്‍ക്ക് പേര് കൊടുക്കുമ്പോള്‍ സ്കൂള്‍ കോഡ്-1.jpg (37001-1.jpg) ഇവിടെ 37001-1 എന്നത് ഒരു പ്രാവശ്യമെ കൊടുക്കാന്‍ പറ്റു. തുടര്‍ന്നു വരുന്നതിന് ഫയല്‍നാമം മാറ്റി നല്‍കുക. ഇനി 'തിരുത്തുക' എടുത്ത് ഇന്‍ഫോ ബോക്സിലെ ഏറ്റവും താഴെയുള്ള | സ്കൂൾ ചിത്രം= ന് ശേഷം നിങ്ങള്‍ അപ്‍ലോഡ് ചെയ്ത ചിത്രത്തിന്റെ ഫയല്‍ നാമം നല്‍കുക. ഉദാ. | സ്കൂൾ ചിത്രം=37001-1.jpg ഇപ്പോള്‍ പഴയ ചിത്രം മാറി പുതിയത് വന്നിട്ടുണ്ടാകും. = ന് ശേഷമുള്ള ഫയല്‍ നാമം മാത്രമേ മാറ്റാവു. | പൈപ്പ് ചിഹ്നം കളയരുത്.
ആമുഖം ചേര്‍ക്കല്‍
സ്കൂള്‍ വിക്കിയില്‍ പേജിന്റെ മുകളിലുള്ള ഹെഡര്‍ ടാബിന്റെ താഴെ (സ്കൂളിനെക്കുറിച്ച്, സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ, ക്ലബ്ബുകൾ, ചരിത്രം, അംഗീകാരങ്ങള്‍)സ്കൂളിനെക്കുറിച്ച് ചുരുക്കി രണ്ടോ മൂന്നോ വരികള്‍ ചേര്‍ക്കേണ്ടതാണ്. ഇത് ചേര്‍ക്കുവാനായി സ്കൂള്‍ വിക്കിയില്‍ ലോഗിന്‍ ചെയ്യുക. മുകളിലെ തിരുത്തുക ക്ലിക്ക് ചെയ്യുക. സ്കൂളിനെക്കുറിച്ച് എന്ന ടാബിന്റെ താഴെ മൗസ് കൊണ്ടുവരുമ്പോള്‍ ഇൻഫോബോക്സിന്റെ മുകൾഭാഗത്തിൽ നിന്ന് നീലനിറത്തിലുള്ള റിബണ്‍ പോലെ ഒരു ഭാഗം ഇടത്തേയ്ക്ക് ഹൊറിസോണ്ടലായി നീണ്ടു നില്‍ക്കുന്നത് കാണാം. ആ നീലവരയുടെ താഴെ ക്ലിക്ക് ചെയ്ത് സ്കൂളിനെക്കുറിച്ച് ചുരുക്കി വിശദീകരിക്കാം. ഈ പ്രവര്‍ത്തനം തിരുത്തുക ക്ലിക്ക് ചെയ്താണ് ചെയ്യേണ്ടത്.
*ഉപതാളുകൾ നിര്‍മ്മിക്കുന്ന വിധം*
പ്രധാനതാളിലെ ഓരോതലക്കെട്ടിനുള്ളില്‍ വളരെയധികം വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് അനുചിതമാണ്. അങ്ങനെ വരുമ്പോള്‍ പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നതിന് പകരം ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം. പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര് ഈ വിധത്തിലാവണം പ്രധാനതാളിലെ അധികവിവരങ്ങള്‍ ഉപതാളിലേയ്ക്ക് മാറ്റേണ്ടത്. ഉദാഹരണത്തിന് പ്രധാനതാളിലെ ചരിത്രം എന്ന തലക്കെട്ടിനുതാഴെ കുറെയധികം വിവരങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് കരുതുക. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. പ്രധാനപ്പെട്ട ഒന്നോ രണ്ടോ ഖണ്ഡികകള്‍ നിലനിര്‍ത്തി ബാക്കി വരുന്നത് ഹെഡര്‍ ടാബിലെ ചരിത്രം എന്ന ഉപതാളിലേയ്ക്ക് മാറ്റാം.
ലോഗിന്‍
ചെയ്തതിനു ശേഷം ചരിത്രം എന്ന
ശീര്‍ഷകത്തിലെ തിരുത്തുക/മൂലരൂപംതിരുത്തുക
ക്ലിക്ക് ചെയ്യുക.
പ്രധാന
പേജില്‍ നിലനിര്‍ത്തേണ്ട
ഖണ്ഡികള്‍ക്ക് ശേഷം
പ്രദര്‍ശിപ്പിക്കേണ്ട
തലവാചകം/സൂചകവാക്ക്
ടൈപ്പ് ചെയ്യുക.
ഉദാഹരണമായി
അവിടെ പ്രദര്‍ശിപ്പിക്കേണ്ടത്
"
കൂടുതല്‍
ചരിത്ര വിശേഷങ്ങള്‍"
എന്നാണെന്നിരിക്കട്ടെ..അവിടെ
രണ്ട് സ്‍ക്വയര്‍ ബ്രായ്ക്കറ്റിനുള്ളില്‍
സൂചകവാക്ക് നല്‍കുക.ഉദാ.
[[കൂടുതല്‍
ചരിത്ര വിശേഷങ്ങള്‍]]
താള്‍
സേവ് ചെയ്യുന്നതോടെ അത് ഒരു
ലിങ്കായി മാറി.'
എങ്ങനെയുണ്ടെന്നു
കാണുക'
നോക്കി
പ്രിവ്യു നിരീക്ഷിക്കുക.
അപ്പോള്‍
നമ്മള്‍ നല്‍കിയ സൂചക വാക്ക്
ചുവന്ന കളറില്‍ പുതിയൊരു
ലിങ്കോടുകൂടി ദൃശ്യമാവും.
ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍
ഹെഡര്‍ ടാബിലെ ചരിത്രത്തിലേയ്ക്ക്
പോകണമെങ്കില്‍ സൂചകവാക്കിനു
മുമ്പില്‍ അതിന്റെ പാത്ത്
കൂടി നല്‍കണം.
അതിനായ്
ചരിത്രം എന്ന ഹെഡര്‍ ടാബില്‍
ക്ലിക്ക് ചെയ്യുക.
അപ്പോള്‍
മെയിന്‍ പേജിന്റെ പേര്/ചരിത്രം
ഉദാ.(എൻ.
എം.
ഹൈസ്കൂൾ
കരിയംപ്ലാവ്/ചരിത്രം)
എന്ന്
തലക്കുറി കാണാം.
ഇതാണ്
പാത്ത് .
ഇത്
കോപ്പി ചെയ്യുക.
തുടര്‍ന്ന്
പ്രധാന പേജിലെ ചരിത്രം എടുത്ത്
മൂലരൂപംതിരുത്തുക ക്ലിക്ക്
ചെയ്ത് ലിങ്ക് നല്‍കാനായി
രണ്ട് സ്‍ക്വയര്‍ ബ്രായ്ക്കറ്റിനുള്ളില്‍
നല്‍കിയ സൂചകവാക്കിനു മുമ്പിലായ്
പേസ്റ്റ് ചെയ്യുന്നു.
ഇവ
തമ്മില്‍ വേര്‍തിരിക്കാനായ്
പൈപ്പ് ചിഹ്നവും നല്‍കണം.
[[എൻ.
എം.
ഹൈസ്കൂൾ
കരിയംപ്ലാവ്/ചരിത്രം|കൂടുതൽ
ചരിത്ര വിശേഷങ്ങൾ]]
മാറ്റങ്ങള്‍
സേവ് ചെയ്യുന്നതോടെ സൂചകവാക്കില്‍
ക്ലിക്ക് ചെയ്താല്‍ ഹെഡര്‍
ടാബിലെ ഉപതാളിലേയ്ക്ക്
പോകുന്നതാണ്.
ഇനി
പുതിയതായി വന്ന കണ്ണിയില്‍
ക്ലിക്ക് ചെയ്ത് ചരിത്രം
സംബന്ധിച്ച വിവരണങ്ങളും,
ചിത്രങ്ങളും
ചേര്‍ക്കാവുന്നതാണ്.
പ്രധാന
പേജില്‍നിന്ന് ചരിത്രം എന്ന
ശീര്‍ഷകത്തിലെ വിവരങ്ങള്‍
കോപ്പി ചെയ്ത് ഹെഡര്‍ ടാബിലെ
ചരിത്രം തുറന്ന് വീണ്ടും
മൂലരൂപംതിരുത്തുക ക്ലിക്ക്
ചെയ്ത് പേസ്റ്റ് ചെയ്യുക.
മാറ്റങ്ങള്‍
സേവ് ചെയ്യുക.
ശേഷം
പ്രധാന താളിലെ ചരിത്രത്തില്‍നിന്ന്
ഒഴിവാക്കേണ്ടതിനെ നീക്കം
ചെയ്യാം. ഉപതാളിൽ ഉൾപ്പെടുത്താനുള്ള അനുയോജ്യമായ ടാഗ് ഓരോ ഉപതാളിലും പേസ്റ്റ് ചെയ്തിരിക്കണം.
വിദ്യാലയത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഭൂപടം ഉൾപ്പെടുത്തനും സ്കൂൾവിക്കിയിൽ സൗകര്യമുണ്ട്. {{#multimaps: 11.04848, 76.071535 | width=800px | zoom=16 }} എന്ന നിർദേശം നൽകി മാപ്പ് ഉൾപ്പെടുത്താം. ഇതിൽ 11.04848, 76.071535 എന്നിവ സ്കൂളിന്റെ സ്ഥാനം സൂചിപ്പിക്കുന്നു. നിലവിൽ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തിയിരുന്ന സ്ഥാനം (Latitude and Longitude) തന്നെ ഇവിടെ ഉൾപ്പെടുത്തിയാൽ മതി.
www.google.com തുറന്ന് മുകളില്‍ വലതു ഭാഗത്തായി കാണുന്ന Google apps ( ഒന്‍പത് ചതുര കട്ടകള്‍)ല്‍ നിന്ന് Maps ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ജാലകത്തിലെ Search Google Maps ല്‍ നിങ്ങളുടെ സ്കൂളിന്റെ സ്ഥലപ്പേര് നല്‍കി സേര്‍ച് ചെയ്യുക. മിക്കവാറും സ്ഥാപനങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും. മാപ്പ് സും ചെയ്ത് സ്കൂള്‍ അടയാളപ്പെടുത്തിയതിന് മുകളില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ അഡ്രസ് ബാറില്‍ നിങ്ങളുടെ സ്കൂളിന്റെ lat-log (അക്ഷാംശ - രേഖാംശ) വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. അഡ്രസ് ബാറില്‍ @ നു ശേഷം. ഉദാ: 9.3784412,76.5661206 ഇതില്‍ ആദ്യം കാണുന്നത് അക്ഷാംശവും രണ്ടാമത്തേത് രേഖാംശവുമാണ്. അഡ്രസ് ബാറില്‍ നിന്നും ഇത് മാത്രം കോപ്പിചെയ്ത് #multimaps: ന് ശേഷം പേസ്റ്റ് ചെയ്യുക.
വഴികാട്ടി സഹായത്തിനെത്തുമ്പോള്‍...
വിദ്യാലയത്തിലേയ്ക്ക്
എത്തുന്ന വഴി നിങ്ങൾക്ക് സുപരിചിതമാണെങ്കിലും സ്ഥല പരിചയമില്ലാത്ത
ഒരാൾക്ക് സ്കൂൾ എവിടെയാണെന്ന് കൃത്യമായി മനസ്സിലാകുന്ന തരത്തിലായിരിക്കണം
വിശദീകരണം നല്‍കേണ്ടത്. എവിടെ ഇറങ്ങി എങ്ങോട്ടു പോകണം, പ്രധാന ടൗണിൽ
നിന്നുള്ള അകലം, സ്കൂളിലേയ്ക്ക് എത്തുന്നതിന് ഒന്നിൽ കൂടുതൽ മാർഗങ്ങൾ
ഉണ്ടെങ്കിൽ അതും, സ്ഥലം പെട്ടന്ന് തിരിച്ചറിയാനുള്ള ലാന്റ് മാർക്കുകൾ, ദിശ
എന്നിവയും നല്‍കാം.