ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Saturday, June 19, 2021

കസം സ്ക്രീന്‍ റിക്കോർഡർ ഉബണ്ടുവില്‍ (Kazam – Screen Recorder)

 

കസം സ്ക്രീന്‍ റിക്കോർഡർ ഉബണ്ടുവില്‍ (KazamScreen Recorder)

    ഉബണ്ടുവില്‍ ലഭ്യമായ മറ്റൊരു സ്ക്രീന്‍ റിക്കോർഡർ ആണ് കസം. സ്ക്രീന്‍ഷോട്ടുകള്‍ എടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്. മുഴുവന്‍ സ്ക്രീൻ, ആവശ്യമുള്ള ജാലകം, ഒരു നിശ്ചിത ഭാഗം മാത്രം എന്നിങ്ങനെ വ്യത്യസ്ത രീതിയില്‍ ഇതുപയോഗിച്ച് റിക്കോർഡിങ് നടത്താം. mp4, avi, webm എന്നിങ്ങനെ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വീ‍ഡിയോ ഔട്ട്പുട്ട് ലഭ്യമാക്കാം. മൈക്രോഫോണില്‍ നിന്നോ സ്പീക്കറില്‍ നിന്നോ ഉള്ള ശബ്ദം റിക്കോർ‍‍ഡ് ചെയ്യാം. ഓഡിയോ റെക്കോർഡിംഗും വിവിധ വീഡിയോ ഫയൽ ഫോർമാറ്റുകളും ഇത് പിന്തുണയ്ക്കുന്നു. ലളിതമായ യു ഐ, ഒന്നിലധികം വീഡിയോ ഫോർമാറ്റുകൾ പിന്തുണയ്ക്കുന്നു, ഓഡിയോ റെക്കോർഡിംഗ് ഓപ്ഷൻ, Delay timer പിന്തുണ എന്നിവ ഈ അപ്ലിക്കേഷന്റെ മികച്ച സവിശേഷതകളിൽ ചിലതാണ്. ഏറ്റവും കുറഞ്ഞ ടൂളുകളുമായി വളരെ ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഈ സോഫ്റ്റ്‍വെയറിന്റെ ഏറ്റവും പ്രധാന സവിശേഷത. വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കുന്നതിനും, ഗൂഗിള്‍മീറ്റ്, ജിറ്റ്സിമീറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന മീറ്റിംഗുകളും, ക്ലാസുകളും  റിക്കോര്‍ഡ് ചെയ്യുന്നതിനുള്ള ഏറ്റവും നല്ല ആപ്ലിക്കേഷനാണിത്.

    Applications -->Sound & Video --> Kazam എന്ന ക്രമത്തില്‍ സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കാം. Screencast, Screenshot എന്നീ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ചെയ്യാവുന്നത്. File --> Preferences വഴി Screencast, Screenshot എന്നിവയുടെ ക്രമീകരണങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താം. റീക്കോര്‍ഡിങ്ങിനു മുമ്പായി കംപ്യൂട്ടറിന്റെ ശബ്ദക്രമീകരണങ്ങള്‍ പരിശോധിക്കണം.

    When capturing include: എന്നഭാഗത്ത് Mouse cursor, Sound from speakers, Sound from microphone എന്നീ ചെക്ക് ബോക്സുകള്‍ ടിക്ക് ചെയ്യുക. Fullscreen, Window, Area എന്നീ രീതിയില്‍ സ്ക്രീന്‍ റിക്കോര്‍ഡിംഗ് നടത്താം. Fullscreen ആയാണ് സ്ക്രീന്‍കാസ്റ്റ് ചെയ്യുന്നതെങ്കില്‍ Fullscreen ബട്ടണ്‍ സെലക്ട് ചെയ്ത് ചുവട്ടില്‍ കാണുന്ന Capture ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ സ്ക്രീന്‍ റിക്കോര്‍ഡിങ്ങ് ആരംഭിച്ചു. ക്യാപ്ചര്‍ ഡിലേ ക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്. Screencast ആരംഭിക്കുമ്പോള്‍ മുകളിലെ പാനലില്‍ ഒരു വീഡിയോ ക്യാമറയുടെ രൂപത്തില്‍ കസം കംഡ്രോളറുകള്‍ കാണാവുന്നതാണ്. Start recording, Pause recording, Finish recording മുതലായവ. പാനലിലെ വീഡിയോ ക്യാമറയുടെ രൂപത്തിലുള്ള കസം കംഡ്രോളറില്‍ ചുവന്ന വൃത്തം ദൃശ്യമാകുന്നുവെങ്കില്‍ അത് റിക്കോര്‍ഡിങ്ങ് ആരംഭിച്ചതിന്റെ സൂചനയാണ്. Screencast അവസാനിക്കുമ്പോള്‍ Finish recording നല്‍കി save ചെയ്യണം. ഹോമിലെ Videos ഫോള്‍ഡറിലാണ് വീഡിയോ സേവ് ആകുന്നത്. ആവശ്യമെങ്കില്‍ ഫയല്‍നാമം നല്‍കി മറ്റ് ലൊക്കേഷനില്‍ സേവ് ചെയ്യാം.  റിക്കോര്‍ഡിങ്ങ് ആരംഭിക്കുന്നതിനും, അവസാനിപ്പിക്കുന്നതിനും, താല്‍കാലികമായി പോസ് ചെയ്യുന്നതിനും ഷോട്ട്കട്ട് കീകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ സൗകര്യം. കസം പ്രധാന ഷോട്ട്കട്ട് കീകള്‍ ചുവടെ...

Kazam Hotkeys :-

    Start recording                 : Super + Ctrl + R

    Pause/resume recording : Super + Ctrl + P

    Finish recording                 : Super + Ctrl + F

    Quit recording                    : Super + Ctrl + Q

 

Friday, June 18, 2021

സിമ്പിള്‍ സ്ക്രീൻ റിക്കോർ‍ഡർ (Simple Screen Recorder) ഉപയോഗിച്ച് സ്ക്രീന്‍ റിക്കോര്‍ഡ് ചെയ്യാം

 
 സിമ്പിള്‍ സ്ക്രീൻ റിക്കോർ‍ഡർ (SimpleScreenRecorder)

    സ്ക്രീൻ റിക്കോർഡിങിനുള്ള മറ്റൊരു ലളിതമായ ആപ്ളിക്കേഷൻ. MKV, MP4, WebM, OGG തുടങ്ങിയ വ്യത്യസ്തങ്ങളായ വീഡിയോ ഫോർമാറ്റുകളെ പിൻതുണയ്ക്കുന്നു. സൗകര്യമനുസരിച്ച് വിവിധ സോഴ്സുകളിൽനിന്നും ശബ്ദം റിക്കോർ‍ഡു ചെയ്യാം. ആവശ്യമായ ഭാഗം മാത്രം സെലക്റ്റ് ചെയ്യാനും ലൈവ് ആയി റിക്കോർ‍ഡിങ് കാണാനും സൗകര്യം. ഒരു പ്രസന്റേഷനെ വീഡിയോ ആക്കുന്നതിനും, വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കുന്നതിനും, ചില ക്ലാസുകള്‍ റിക്കോര്‍ഡ് ചെയ്യുന്നതിനും, ഡസ്ക്ടോപ്പില്‍ നടക്കുന്ന ഏതു പ്രവര്‍ത്തനും റിക്കോര്‍ഡ് ചെയ്യുന്നതിനും സഹായകരമായ ആപ്ലിക്കേഷനാണ്.

കംപ്യൂട്ടറിലെ ശബ്ദക്രമീകരണം പരിശോദിക്കുക. ഇതിനായ് പാനലിലെ സ്പീക്കറിന്റെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് Sound Settings എടുക്കുക. അല്ലെങ്കില്‍

  • Applications →  System tools →  Preferences → settings → sound
  • Output ടാബില്‍ ക്ലിക്ക് ചെയ്ത് Volume ക്രമീകരിക്കുക (Mute ആവരുത്)
  • Input ടാബില്‍ ക്ലിക്ക് ചെയ്ത് മൈക്ക് പ്രവര്‍ത്തിപ്പിച്ച് നോക്കുക (Mute ആവരുത് )
  • Input Level  waves ശ്രദ്ധിക്കുക.
  • Input volume ക്രമീകരിച്ച് റിക്കോര്‍ഡിങ് മൈക്കിന്റെ Volume ക്രമീകരിക്കുക.
  • Show sound volume in the menu bar എന്നതിന് Tick Mark നല്‍കുക.

    ഇതു കൂടാതെ Applications -->Sound & Video --> GNOME ALSA Mixer  ല്‍ പ്രവേശിച്ച് ആവശ്യമായ ക്രമീകരണവും നടത്തുമല്ലോ..

Applications -->Sound & Video --> SimpleScreenRecorder എന്ന ക്രമത്തില്‍ സിമ്പിള്‍ സ്ക്രീന്‍ റെക്കോര്‍ഡര്‍ പ്രവര്‍ത്തിപ്പിക്കാം.

തുറന്നു വരുന്ന വിന്‍ഡോയുടെ ചുവടെ കാണുന്ന continue ബട്ടന്‍ ക്ലിക്ക് ചെയ്യുക.

Record the entire screen, Record a fixed rectangle, Follow the cursor എന്ന രീതിയിലൊക്കെ റിക്കാര്‍ഡിങ്ങ് നടത്താം. Video input, Audio input എന്നിവ സെറ്റ് ചെയ്യുകയാണ് ആദ്യ പടി.

Video input എന്നതില്‍ നിന്നും Record the entire screen സെലക്ട് ചെയ്യുക.

Record audio എന്ന ചെക്ക് ബോക്സില്‍ ടിക് നല്‍കുക.

Backend : എന്നില്‍ ALSA സെലക്ട് ചെയ്യുക. Continue നല്‍കുക. തുറന്നു വരുന്ന പേജില്‍

Container: എന്നതിനു നേരെ MP4 സെലക്ട് ചെയ്യുക.

Video Codec: H.264

Audio യുടെ താഴെയുള്ള Coedec : എന്നതില്‍ MP3 സെലക്ട് ചെയ്യുക.

Save as : എന്നതില്‍ വീഡിയോ സേവ് ചെയ്യേണ്ട സ്ഥലം കാണിച്ചുകൊടുക്കുക. Browse ക്ലിക്ക് ചെയ്ത് ആവശ്യമെങ്കില്‍ വീഡിയോ സേവ് ചെയ്യേണ്ട ഫോള്‍ഡര്‍ മാറ്റി നല്‍കാം. ഫയല്‍നാമവും ഇക്കൂടെ നല്‍കാവുന്നതാണ്.

ഇത്രയും നല്‍കി Continue ക്ലിക്ക് ചെയ്യുന്നതോടെ Start Recording വിന്‍ഡോ കാണാം. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ റിക്കോര്‍ഡിങ്ങ് ആരംഭിച്ചു. പാനലില്‍ മുകള്‍ വശത്ത് ഇതിന്റെ ഐക്കണ്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ Simple Screen Recorder ന്റ കൂടുതല്‍ കണ്‍ഡ്രോളറുകള്‍ കാണാം. Start Recording, Stop Recording, Cancel Recording, Save Recording etc.. ചുവന്ന ബട്ടന്‍ കാണുന്നുവെങ്കില്‍ റിക്കോര്‍ഡിങ്ങ് ആരംഭിച്ചുവെന്നര്‍ത്ഥം

    നിങ്ങളുടെ റെക്കോർഡിംഗ് ആരംഭിച്ചുകഴിഞ്ഞാൽ, Start Recording  എന്നുള്ളത് Pause Recording  എന്നായി മാറും.  റെക്കോർഡിംഗ് പൂർത്തിയാക്കുമ്പോൾ pause ബട്ടണ്‍ അമര്‍ത്തി റെക്കോർഡിംഗ് അവസാനിപ്പിക്കുകയും Save ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തനം സേവ് ചെയ്യുകയും വേണം. സേവ് ബട്ടൺ അമർത്തിയില്ലെങ്കിൽ നിങ്ങളുടെ വീഡിയോ നഷ്‌ടപ്പെടുന്നതായിരിക്കും.  റെക്കോർഡുചെയ്യുമ്പോൾ ഒരു തെറ്റ് സംഭവിക്കുകയാണെങ്കിൽ,  റെക്കോർഡിംഗ് Cancel ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. നിര്‍മ്മിക്കുന്ന ഓരോ വീഡിയോയുടെയും തുടക്കത്തിലും അവസാനത്തിലും സിമ്പിൾസ്ക്രീൻ റെക്കോർഡർ ഡയലോഗ് ബോക്സ് ദൃശ്യമാകരുതെന്ന്  ആഗ്രഹിക്കുന്നുവെങ്കിൽ, റെക്കോർഡിംഗ് ഹോട്ട്കീ എനേബിള്‍ ചെയ്താല്‍ മതി.
Start recording നു തൊട്ട് താഴെയായി Enable Recording Hotkey എന്ന ചെക്ക് ബോക്സ് ടിക് ഇടുക. Ctrl + R  റെക്കോർഡിംഗ് ആരംഭക്കുന്നതിനായ് സെറ്റ് ചെയ്യാം.

Simple Screen Recorder വിൻേഡാ Minimize ചെയ്യുക.

റിക്കോർ‍ഡിങ്ങ് അവസാനിക്കുമ്പോള്‍ Minimize ചെയ്ത Simple Screen Recorderവിൻേഡാ തുറന്ന് Save Recording എന്നതിൽ ക്ലിക്ക് ചെയ്ത് വീഡിയോ സേവ് ചെയ്യുക.


Friday, June 11, 2021

ഓണ്‍ലൈനായി ചിത്രത്തിലെ ബാഗ്രൗണ്ട് നീക്കം ചെയ്യാന്‍

ഓണ്‍ലൈനായി ചിത്രത്തിലെ ബാഗ്രൗണ്ട് നീക്കം ചെയ്യാന്‍

    ഇമേജ് എഡിറ്റിങ്ങ് പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പല ആവശ്യങ്ങൾക്കായി ചിത്രങ്ങളുടെ ബാഗ്രൗണ്ട് നീക്കം ചെയ്യേണ്ടതായി വന്നേക്കാം. ഇതിനായി നമ്മൾ പലപ്പോഴും ഉപയോഗിക്കുന്നത് ഫോട്ടോഷോപ്പ്, ജിമ്പ് പോലുള്ള സോഫ്റ്റ്‌വെയറുകളാണ്. ഇപ്രകാരം ചിത്രങ്ങളുടെ പശ്ചാത്തലം മാറ്റുമ്പോൾ പലപ്പോഴും കൃത്യത കുറവ് ഉണ്ടായേക്കാം. കൂടാതെ ഈ സോഫ്റ്റ്‌വെയറുകളിലെ ടൂളുകൾ ഉപയോഗിക്കുന്നതിന് നല്ല പരിശീലനവും ആവശ്യമാണ്. Pen tool / Path tool മുതലായവ ഉപയോഗിച്ച് കട്ട് ചെയ്യുമ്പോള്‍ അരികുകള്‍ കൃത്യമാവണമെന്നുമില്ല. പ്രത്യേകിച്ചും തലഭാഗം തലമുടി ഉള്‍പ്പെടെ മാര്‍ക്ക് ചെയ്യുമ്പോള്‍. എന്നാൽ വലിയ സോഫ്റ്റ് വെയർ പരിശീലനം ഒന്നുമില്ലാതെ തന്നെ ഓൺലൈനായി ഈ പ്രവർത്തനം എങ്ങനെ ചെയ്യാം എന്ന് നോക്കാം. അതിനായി ഗൂഗിളില്‍ remove bg എന്ന് സെർച്ച് ചെയ്യുക. അപ്പോൾ ലഭിക്കുന്ന Remove Background from Image – remove.bg എന്ന സൈറ്റിൽ പ്രവേശിക്കുക. https://www.remove.bg/ അവിടെ Upload Image എന്ന ബട്ടൺ വഴി നമുക്കാവശ്യമായ ചിത്രം ഉൾപ്പെടുത്താം. ചിത്രം അപ‍ലോഡ് ആയതിനുശേഷം ബാഗ്രൗണ്ട് നീക്കംചെയ്ത ഇമേജ് അവിടെ കാണാവുന്നതാണ്. Original / Removed Background എന്നീ ടാബുകളില്‍ നിന്ന് ഒറിജിനല്‍ ചിത്രവും ബാഗ്രൗണ്ട് ഇല്ലാത്ത ചിത്രവും നിരീക്ഷിക്കാവുന്നതാണ്. ഇത് Download ബട്ടൺ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക.  

    പശ്ചാത്തലം ഇല്ലാത്ത ഈ ചിത്രത്തിന് വേണമെങ്കിൽ പുതിയ പശ്ചാത്തലമോ, നിറമോ നല്‍കാവുന്നതാണ്. അതിന് പല സോഫ്റ്റ‍്‍വെയറുകൾ ഉപയോഗിക്കാം. ജിമ്പ് ഉപയോഗിച്ച് എങ്ങനെയാണ് ഒരു പശ്ചാത്തല നിറം നൽകുന്നതെന്ന് നോക്കാം. അതിനായി ചിത്രത്തെ റൈറ്റ് ക്ലിക്ക് ചെയ്ത് Open With Gimp Image Editor ക്രമത്തില്‍ ചിത്രത്തെ ജിമ്പില്‍ തുറക്കുക. ഇപ്പോൾ ആ ചിത്രം ജിമ്പിൽ തുറന്നു വരുന്നത് കാണാം. ഈ ചിത്രത്തിന് പശ്ചാത്തലനിറം ഇല്ലായിരിക്കും. പശ്ചാത്തലനിറം ഉള്‍പ്പെടുത്തുന്നതിനായി പുതിയൊരു ലയർ ആഡ് ചെയ്യുക. മെനു ബാറില്‍നിന്നും Layer --‍‍> New Layer ക്രമത്തിൽ പുതിയ ലയർ ഉൾപ്പെടുത്താം. പുതുതായി നിർമ്മിക്കപ്പെട്ട ലെയര്‍ ചിത്രത്തിന്റെ മുകളിലാണ് വരുന്നത്. ലയര്‍ ബോക്സില്‍ നിന്നും അതിനെ ഡ്രാഗ് ചെയ്ത് ചിത്രത്തിന്റെ താഴെയായി ക്രമീകരിക്കുക. അതല്ലെങ്കിൽ ലയർ പാലറ്റിൽ ലയറുകൾ ക്രമീകരിക്കാനുള്ള ഐക്കണിൽ ക്ലിക്ക് ചെയ്ത് മുന്നോട്ടും പുറകോട്ടും ലയറുകളെ മാറ്റാവുന്നതാണ്. പശ്ചാത്തലമായി വന്ന ലയർ ഏറ്റവും താഴെ ആകുവാൻ വേണ്ടിയാണ് ഈ പ്രവർത്തനം ചെയ്തത്. ഇനി പശ്ചാത്തലമായി ആവശ്യമുള്ള നിറം നല്‍കാം. ജിമ്പ്  Tool Box ലെ Foreground & background കളറില്‍ ആവശ്യമായ കളർ ക്രമീകരിച്ചതിനുശേഷം ഫോർഗ്രൗണ്ട് കളർ ബട്ടണിൽക്ലിക്ക് ചെയ്ത് ചിത്രത്തിലേക്ക് ഡ്രാഗ് ചെയ്തിടുക. അപ്പോൾ ചിത്രത്തിനു പുറകിലായി ആ ബാഗ്രൗണ്ട് വരുന്നത് കാണാം. വേണമെങ്കിൽ gradient ആയും പശ്ചാത്തലം ക്രമീകരിക്കാം. ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം File --> Export As വഴി ചിത്രത്തെ png/jpg ആയി export ചെയ്തെടുക്കാം.

    ഓണ്‍ലൈന്‍ പഠനത്തിന്റെ ഈ കാലഘട്ടത്തില്‍  പോസ്റ്ററുകളും വര്‍ക്ക്ഷീറ്റുകളുമൊക്കെ നിര്‍മ്മിക്കുമ്പോള്‍ ഇത് ആവശ്യമായി വന്നേക്കാം.  അതല്ലെങ്കില്‍ നമ്മുടെതന്നെ ഒരു ഫോട്ടോയുടെ ബാഗ്രൗണ്ട് മാറ്റി പരീക്ഷിക്കുന്നതും ഒരു കൗതുകമല്ലേ !!!!

 

Wednesday, June 9, 2021

ഗ്രാഫിക് ഡിസൈനിങ്ങ് ഓണ്‍ലൈനില്‍


ഗ്രാഫിക് ഡിസൈനിങ്ങ് ഓണ്‍ലൈനില്‍

    Postermywall.com വെബ്‌സൈറ്റ് ഉപയോഗിച്ച് മനോഹരമായ പോസ്റ്ററുകൾ എങ്ങനെ നിർമ്മിക്കാമെന്നാണ് ഇവിടെ വിശദീകരിക്കുന്നത്. ഒരു ഡിസൈനറുടെ സഹായമില്ലാതെ പ്രൊഫഷണൽ പോസ്റ്ററുകൾ സൃഷ്ടിക്കാനുള്ള എളുപ്പവഴിwww.Postermywall.com എന്ന വെബ്‌സൈറ്റാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മെ സഹായിക്കുന്നത്. ചുവടെ പറഞ്ഞിരിക്കുന്ന ഡിസൈനിങ്ങ് പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ഗ്രാഫിക് ഡിസൈനിങ്ങ് പരിശിലനമില്ലാതെ ഏതൊരാള്‍ക്കും അനായാസം ചെയ്യുവാന്‍ സാധിക്കും.

FLYERS

POSTERS

SOCIAL MEDIA GRAPHICS

DIGITAL SIGNAGE

ALBUM COVERS

LOGOS

MENUS

ZOOM BACKGROUNDS

WEB BANNERS

GIFT CERTIFICATES

BUSINESS CARDS

PRINT BANNERS

KINDLE/BOOK COVERS

ONLINE ADS

RESUMES

LABELS

NEWSLETTERS

INVOICES

POST CARDS

TEACHING AIDS

CERTIFICATES

CONCEPT MAPS

SCHEDULES

INVITATIONS

PRICE LISTS

PERSONAL

MAGAZINE COVERS

RECIPE CARDS

LETTERHEADS

BROCHURES

TICKETS

TAGS

DOCUMENTS

    Postermywall.com എന്ന വെബ്‌സൈറ്റാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മെ സഹായിക്കുന്നത്. ഗൂഗിളില്‍ Postermywall എന്ന് സേര്‍ച്ച് ചെയ്ത് PosterMyWall: Easy Promotional Posters, Graphics & Videos Postermywall സൈറ്റിലെത്തുക. 201000 ലധികം ടംബ്ലേറ്റുകള്‍ ഇതില്‍ ലഭ്യമാണ്.

CREATE A DESIGN ബട്ടണില്‍ ക്ലിക്ക് ചെയ്ത് Discover templates ജാലകത്തിലെത്തുന്നു.

ഇടതുവശത്തെ Browse by size നുതാഴെ നിന്നും ഡിസൈന്‍ നിര്‍മ്മിക്കേണ്ട മേഖല സെലക്ട് ചെയ്യുക.

ഓരോ തീമിലും പതിനായിരത്തിലധികം ടംബ്ലേറ്റുകള്‍ ലഭ്യമാണ്. ഉദാഹരണത്തിന് ഓണവുമായ് ബന്ധപ്പെട്ട ഒരു പോസ്റ്റര്‍ നിര്‍മ്മിക്കണമെന്നിരിക്കട്ടെ..

ഇടതുവശത്തെ Poster ല്‍ ക്ലിക്ക് ചെയ്യുന്നു.

മുകളിലെ സേര്‍ച്ച് ബോക‍്സില്‍ Onam എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുന്നതോടെ ഓണവുമായ് ബന്ധപ്പെട്ട ടംബ്ലേറ്റുകള്‍ ലഭ്യമാകും. യോജിച്ച ടംബ്ലേറ്റില്‍ ക്ലിക്ക് ചെയ്യുക.

CUSTOMIZE TEMPLATE ബട്ടണില്‍ ക്ലിക്ക് ചെയ്ത് മാറ്റങ്ങള്‍ വരുത്താം.

സോഫ്റ്റ്‍വെയറില്‍ ലഭ്യമായ മറ്റ് എഡിറ്റിങ്ങ് ടൂളുകള്‍ സ്വയം മനസിലാക്കാവുന്നതേയുള്ളു.

environment day, teachers day, birth day, retirement എന്നിങ്ങനെയുള്ള കീ വേഡുകള്‍ നല്‍കി നമുക്കാവശ്യമായ ടംബ്ലേറ്റുകള്‍ കണ്ടെത്തുക. വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തുക.

കസ്റ്റമൈസേഷന്‍ പൂര്‍ത്തിയായാല്‍ ഇമേജ് ഡൗണ്‍ലോഡ് ചെയ്യാം. File --> Download--‍Basic Image--> Download വഴി ഇമേജ് ഡൗണ്‍ലോഡ് ചെയ്യാം.

    The PosterMyWall editor is all about simplifying design, with the help of easy drag and drop options, and built in libraries to browse and use additional content, such as stock images and videos, clipart and shapes.

    Now we will look at some of the most basic parts of the PosterMyWall editor to get you started with designing. To familiarize yourself with the editor, here are its 6 most basic parts, useful for all kinds of designs:

Background - Use this option to change your background, and you have a variety of options, which include:

  • Solid Colored Backgrounds: Choose a solid color for your background.

  • Gradient Backgrounds: Use this to set two-colored backgrounds with a linear or radial gradient.

  • Transparent Background: This is a must have if you’re creating logos and vector designs.

  • Upload Background: Use this to upload a background from your device.

  • Stock Photo Background: Use this option to browse stock photos from Storyblocks, GettyImages, Pixabay or PosterMyWall.

Media - Use this option to add videos and audio to your design. These options include:

  • Add from My Videos - Upload a video from your device to use in your design.

  • Add Stock Video - Browse and pick a video from our stock video resources to use in your design.

  • Add from My Audio - Upload an audio file from your device to use in your design.

  • Add Stock Audio - Browse and pick audio clips from our stock audio resources. You can add multiple audio files to your design.

Photo - Use this option to add a photo. You have multiple options to add photos in your design. These are:

  • My Photos: This allows you to add photos from your device.

  • Stock Photos: Use this option to add stock photos from Storyblocks, GettyImages, Pixabay and Flickr.

  • Add from Facebook: Browse and add photos from your connected Facebook account’s albums and photos to your design.

  • Add from Google Drive: Add photos directly from your connected Google Drive to your design.

  • Add from Dropbox: Add photos directly from your Dropbox account to your design.

Layout - Add from various layout options to create specific kinds of designs, such as menus and schedules.

  • Add Schedule - Choose from various schedule layout options to create a sports or concert schedule.

  • Add Menu - Choose from various menu layouts, add your menu items and create a menu.

  • Add Table - Add a table to neatly display any kind of data in your design.

  • Add Tear-off Tabs - Add tear-off tabs to your flyer with contact information.

Text - Text allows you to add text boxes, and even menu layouts to your design. Here are the text options.

  • Add Plain text: This is the backbone of any of your designs. When your text box is selected, you’ll find a variety of font options. You can also change the font size, color, alignment, line height and kerning.

  • Add Fancy text: Add vibrant, texture heavy text items.

  • Add Menu: If you’re creating a menu, this is a must use option.

  • Add Animation: Use this option to animate your text, and to present more in less space.

Clipart - Use this option to add shapes and clipart in your design:

  • Add Shape: Add geometric shapes, such as squares, triangles and circles, and other shapes such as arrows and price tags.

  • Add Clipart: Browse and add stock clipart from Pixabay and Storyblocks.

Save - Once you’re done designing, save the design. Saved designs will appear in your My Stuff page, and can be edited, copied, downloaded and removed at any time.

Download - Get a free download, which are great for sharing online, or if you’re looking for a higher resolution download for prints and videos, you can also purchase a paid download via the download option.

വലിയ കംപ്യൂട്ടര്‍ പരിജ്‍ഞാനം ഒന്നുമില്ലെങ്കിലും സ്വന്തമായി ഒരു ഡിസൈന്‍ നിര്‍മ്മിക്കുന്നതിന് നമുക്ക് സാധിക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം ആവശ്യങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ ധാരാളമുണ്ട്. അവര്‍ക്ക് സഹായകരമാകാനാണ് ഈ പോസ്റ്റ്. സ്വന്തമായി പ്രാക്ടീസ് ചെയ്യുക. നല്ലൊരു ഡിസൈനറാകുക.

Thursday, June 3, 2021

എന്താണ് ക്ലബ് ഹൗസ് : ക്ലബ് ഹൗസില്‍ കൂട്ട് കൂടാം.


 

എന്താണ് ക്ലബ് ഹൗസ് : ക്ലബ് ഹൗസില്‍ കൂട്ട് കൂടാം.

    ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ക്ലബ്ഹൗസ് (Clubhouse). ‘ക്ലബ്ഹൗസ്: ഡ്രോപ്പ് ഇൻ ഓഡിയോ ചാറ്റ്’ എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്. ശബ്ദത്തിലൂടെ ലൈവായി സംവദിക്കാവുന്ന ഒരു സമൂഹ മാധ്യമ ആപ്പാണിത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറ്റവും ട്രെൻഡിങ്ങിൽ ആയുള്ള ആപ്പും ഇതാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ ആപ്ലികേഷന്‍സ് ഡൗൺലോഡ് ചെയ്തത്. കഴിഞ്ഞകുറച്ചു ദിവസ്സങ്ങളായി മലയാളികൾ ഏറെ ചർച്ചചെയ്യുന്ന ഒരു ആപ്ലികേഷനും ഇതാണ്. ഈ ആപ്പ്ലികേഷനുകൾ 2020 ൽ ആണ് പുറത്തിറക്കിയത്. എന്നാൽ തുടക്കത്തിൽ ഐ ഓ എസ് പ്ലാറ്റ് ഫോമുകളിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്. 2021 മെയ് മാസം മുതല്‍ ആൻഡ്രോയിഡിന്റെ ഉപഭോതാക്കൾക്കും ഈ പുതിയ ആപ്ലികേഷനുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു.

    ഈ ആപ്ലികേഷനുകൾ വാട്ട്സ് ആപ്പ് പോലെയാണ് എന്ന് കരുതരുത്. ഇത് വോയ്‌സ് കൊണ്ട് സംവാദിക്കുവാൻ സാധിക്കുന്ന ഒരു പ്ലാറ്റ് ഫോമാണ്. ക്ലബ് ഹൗസ് ഒരു ഗെയിമിങോ ഇൻസ്റ്റന്റ് മസേജിങ് ആപ്ലിക്കേഷനോ അല്ല. ഫേസ്ബുക്കു്, ട്വിറ്റര്‍, ഇൻസ്റ്റഗ്രാമാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ പോലെയുള്ള ഒരു പ്ലാറ്റഫോമും അല്ല. ഫേസ്‌ബുക്ക്, വാട്ട്സ്‌ആപ്പ്, സൂം തുടങ്ങിയ സോഷ്യൽ ചാറ്റ് പ്രോഗ്രാമുകളിൽനിന്നു് വ്യത്യസ്തമാണു് ക്ലബ് ഹൗസ് എന്ന പുതിയ ആപ്പിന്റെ പ്രവർത്തനരീതി. പിന്നീടു് വായിക്കാനോ കേൾക്കാനോ വേണ്ടി റെക്കോർഡ് ചെയ്തുവെക്കാനോ ആവില്ല. എന്നാൽ തികച്ചും സജീവമായ ഒരനുഭവമാണു് ക്ലബ് ഹൗസിലേതു്. ലൈവ് മാത്രം. അതുകൊണ്ടുതന്നെ ആ ആപ്പിലൂടെ എന്തൊക്കെ പുതിയ പരീക്ഷണങ്ങളും സാദ്ധ്യതകളും ഉണ്ടായിത്തീരുമെന്നു് ഇപ്പോൾ പറയാനാവില്ല.

    ഇതിൽ നിങ്ങൾക്ക് പല തരത്തിലുള്ള സംവാദങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുന്നു. അതിൽ നിങ്ങൾക്കും നിങ്ങളുടെ അനുഭവങ്ങള്‍ മറ്റ് ആളുകളുമായി പങ്കിടുവാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ നിങ്ങൾക്കും ഇത്തരത്തിൽ സംവാദങ്ങൾ ക്രിയേറ്റ് ചെയ്യുവാനും സാധിക്കുന്നതാണ്. ആദ്യം തന്നെ പ്ലേ സ്റ്റോറിൽ നിന്നും ക്ലബ് ഹൗസ് എന്ന ആപ്ലികേഷൻ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഡൗൺലോഡ് ചെയ്യുക. അതിനുശേഷം നിങ്ങളെ അതിൽ മെമ്പർ ആയിരിക്കുന്ന ഒരു വ്യക്തിയ്ക്ക് ഇന്‍വൈറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ്. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഈ ആപ്ലികേഷൻ ഉപയോഗിക്കുന്ന ഒരു സുഹൃത്തിനു നിങ്ങളെ ഇതിലേക്ക് ഇന്‍വൈറ്റ് ചെയ്താൽ മാത്രമേ നിങ്ങൾക്ക് ഇതിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളു. ചുരുക്കത്തില്‍ വാട്ട്സ് ആപ്പ് പോലെ ഡൗൺലോഡ് ചെയ്തു ഉടനെ തന്നെ ഉപയോഗിക്കുവാൻ സാധിക്കുകയില്ല.

    അത്തരത്തിൽ നിങ്ങളെ നിങ്ങളുടെ ഒരു സുഹൃത്തു ഇന്‍വൈറ്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് അതിൽ യൂസർ നെയിം എടുത്തു അതിൽ മെമ്പർ ആകുവാൻ സാധിക്കുന്നതാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന യൂസർ നെയിം മറ്റൊരാൾ നിങ്ങൾക്ക് മുൻപ് തന്നെ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അതിൽ ലഭിക്കില്ല. അതുകൊണ്ടു തന്നെ യൂസർ നെയിം പുതിയതായിരിക്കണം .

    അതിനു ശേഷം നിങ്ങളുടെ അക്കൗണ്ട് ഓപ്പൺ ആകുന്നതാണ്. നിങ്ങളെ ആരാണ് അതിലേക്കു ഇന്‍വൈറ്റ് ചെയ്തത് അയാളുടെ വിവരങ്ങൾ നിങ്ങളുടെ ക്ലബ് ഹൗസ് അക്കൗണ്ടിൽ കൊടുക്കുന്നതായിരിക്കും. അതിനു ശേഷം നിങ്ങൾക്കും പുതിയ സംവാദങ്ങളിലും മറ്റും ഇതിൽ പങ്കെടുക്കുവാൻ സാധിക്കുന്നതാണ്. ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക. ഇത് ഒരു പേർസണൽ ചാറ്റ് ആപ്ലികേഷൻ അല്ല. ഒരു ഗ്രൂപ്പ് ഡിസ്കഷൻ പോലെ സംവദിക്കുവാൻ ഉള്ള ഒരു ആപ്ലികേഷൻ മാത്രമാണ് .

    5000 പേരെ വരെ ഒരു റൂമിൽ ഉൾപ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് മോഡറേറ്റർ. സ്വീകരണം ലഭിച്ച് റൂമിൽ പ്രവേശിക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാം. ക്ലോസ്ഡ് റൂമുകൾ ക്രിയേറ്റ് ചെയ്ത് സ്വകാര്യ സംഭാഷണങ്ങളും നടത്താം. ക്യാമറ ഓണാക്കാനോ വിഡിയോ പ്ലേ ചെയ്യാനോ ടെക്സ്റ്റ് മെസേജ് അയക്കാനോ സാധിക്കില്ല. ശബ്ദമാണ് ക്ലബ് ഹൗസിലാകെ. ഇഷ്ടമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനൊരിടം, പ്രശ്‌നങ്ങളില്‍ ശബ്ദമുയര്‍ത്താനൊരിടം, തമാശകള്‍ പറയാനൊരിടം, ഇവയെല്ലാം കേള്‍ക്കാനൊരിടം. സൗഹൃദങ്ങള്‍ പങ്കുവെക്കാനൊരിടം. എല്ലാവരും പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുകയാണ് ക്ലബ് ഹൗസില്‍. ഒരു ഓഡിയോ ചാറ്റ് ആപ്ലിക്കേഷന്‍. ഉപയോക്താക്കള്‍ക്ക് വിവിധ വിഷയങ്ങളില്‍ ആളുകള്‍ നടത്തുന്ന സംഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, ചര്‍ച്ചകള്‍ കേള്‍ക്കാം. ക്ലബ് ഹൗസിലെ സംഭാഷണങ്ങളെല്ലാം തത്സമയം കേള്‍ക്കാം. ഒരു കോണ്‍ഫറന്‍സ് ഹാളിന് സമാനമാണ് ക്ലബ് ഹൗസിലെ കോണ്‍വര്‍സേഷന്‍ റൂം. അതില്‍ കുറച്ച് പേര്‍ സംസാരിക്കുകയായിരിക്കും. മറ്റുള്ളവര്‍ അത് കേള്‍ക്കുന്നവരും. സിനിമ, രാഷ്ട്രീയം, സംഗിതം തുടങ്ങി നിങ്ങളുടെ ഇഷ്ട മേഖല എന്തു തന്നെയായാലും ഇതിലെ വോയിസ് ചാറ്റ് റൂമുകൾ വഴി നടക്കുന്ന ചർച്ചകളിൽ നിങ്ങൾക്ക് പങ്കെടുക്കാനും സംസാരിക്കാനും സാധിക്കും. ഒരേ സമയം ലൈവായി സംഭവിക്കുന്ന ഏത് റൂമുകളിലേക്കും മാറി കയറാനും സാധിക്കും.

നിലവിലുള്ള അംഗങ്ങള്‍ ക്ഷണിച്ചാല്‍ മാത്രമേ ക്ലബ് ഹൗസില്‍ അംഗമാവാന്‍ സാധിക്കൂ.

എങ്ങനെയാണു് ക്ലബ് ഹൗസിൽ അംഗമാകുക?

തുടക്കത്തിൽ വേറെ ഏതെങ്കിലുമൊരാൾ അയച്ചുതന്ന ഇൻവൈറ്റ് ടിക്കറ്റ് ഉപയോഗിച്ചുമാത്രമേ ക്ലബ് ഹൗസിൽ ചേർന്നു് അക്കൗണ്ട് ഉപയോഗിച്ചു തുടങ്ങാൻ പറ്റുമായിരുന്നുള്ളൂ. പക്ഷേ ഇപ്പോൾ അതു നിർബന്ധമല്ല. ഗൂഗിള്‍ പ്ല സ്റ്റോറില്‍ നിന്ന് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാം.

ക്ലബ് ഹൗസിൽ അഗമാകേണ്ട വിധം:

  • ഗൂഗിള്‍ പ്ല സ്റ്റോറില്‍ നിന്നോ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നോ നിങ്ങളുടെ മൊബൈൽ ഫോണിൽ ക്ലബ് ഹൗസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

  • ആപ്പ് തുറന്ന് Sign in എന്നഭാഗത്ത് നിങ്ങളുടെ മൊബൈൽ നമ്പർ നല്‍കുക.

  • മൊബൈലില്‍ വരുന്ന OTP, ആപ്പിലെ കോളത്തില്‍ രേഖപ്പെടുത്തുക.

  • തുടർന്നു് നിങ്ങളുടെ പേരും ഇഷ്ടപ്പെട്ട ഒരു വിളിപ്പേരും ചേർക്കുക.

  • അതോടെ, നിങ്ങളുടെ അക്കൗണ്ട് സജ്ജമായിക്കൊണ്ടിരിക്കുന്നു. കാത്തിരിക്കുക എന്ന സന്ദേശം വരും.

    തുടർന്നു് കുറേ മണിക്കൂറുകൾക്കു ശേഷം ആപ്പ് വീണ്ടും തുറക്കുക. നിങ്ങളുടെ ഫോൺ കോണ്ടാക‍്റ്റ് ലിസ്റ്റിലുള്ള ആരെങ്കിലും മുഖേന നിങ്ങൾക്കും ഒരു ഇൻവൈറ്റ് ലഭിച്ചിരിക്കും. അതോടെ നിങ്ങൾക്കും ക്ലബ് ഹൗസിൽ ചേർന്നു് അവിടെയുള്ള പബ്ലിക് ചാറ്റ് റൂമുകളിൽ ഒരു ശ്രോതാവായോ, ആവശ്യമെങ്കിൽ ഒരു വക്താവായോ പങ്കെടുത്തുതുടങ്ങാം.

ചുവടെടുള്ള ലിങ്കില്‍ നിന്നും ക്ലബ് ഹൗസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യം. (മൊബൈലില്‍ തുറക്കുക) 

https://play.google.com/store/apps/details?id=com.clubhouse.app&hl=en&gl=US 

Friday, May 28, 2021

യൂട്യൂബ് ലൈവ് എങ്ങനെ ചെയ്യാം

 

യൂട്യൂബ് ലൈവ് എങ്ങനെ ചെയ്യാം ?

ഇതിന് OBS Studio പോലുള്ള Streaming/Recording സോഫ്റ്റ്‌വെയർ ആവശ്യമാണ്. ഉബണ്ടുവില്‍ ചുവടെ പറയുന്ന രണ്ട് ടെര്‍മിനല്‍ കമാന്റ് വഴി OBS ഇന്‍സ്റ്റാള്‍ ചെയ്യാം.  

sudo apt update

sudo apt install obs-studio
(ചുവടെയുള്ള പോസ്റ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്)

Applications --> Sound and Video --> OBS ക്രമത്തിൽ സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കാം. ഇതൊരു Streaming/Recording സോഫ്റ്റ്‌വെയർ ആണ്. ഓണ്‍ലൈന്‍ ക്ലാസുകളുടെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് സ്വയം വീഡിയോ റെക്കോര്‍ഡ് ചെയ്ത് ക്ലാസുകള്‍ തയാറാക്കുന്നതിനും, നൂറില്‍കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച്  ക്ലാസുകള്‍ നടത്തുന്നതിന് ലൈവ് സ്ട്രീമിംഗ് സംവിധാനം ക്രമീകരിക്കുന്നതിനുമെല്ലാം OBS Studio ഉപയോഗിക്കാം.

യൂട്യൂബ് ലൈവ് ചെയ്യുന്നതിനായ് ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് യൂട്യൂബില്‍ പ്രവേശിക്കുക. ജീമെയിലില്‍ Sign in ചെയ്താല്‍ ഗൂഗിളിന്റെ എല്ലാ സേവനങ്ങളിലേയ്ക്കുമുള്ള പ്രവേശനമായി. യൂട്യൂബിന്റെ വലത് മുകള്‍ ഭാഗത്ത് കാണുന്ന 

സൈനില്‍ ക്ലിക്ക് ചെയ്യുക. ( Create Icon on the Top Right Corner)

 ഇതില്‍നിന്നും Go Live ക്ലിക്ക് ചെയ്യുക. 

തുടര്‍ന്ന് വരുന്ന Enable Button ക്ലിക്ക് ചെയ്യുക.

Verify ബട്ടണില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി മൊബൈലില്‍ വരുന്ന otp രേഖപ്പെടുത്തി വേരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കുക. ഇത് ഒരു പ്രാവശ്യം മാത്രമേ ചെയ്യേണ്ടതുള്ളു

24 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ ആക്ടിവേഷന്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളു.

ലൈവ് സ്ട്രീമിങ്ങ് നടത്തുവാനായി OBS Studio യും YouTube ആവശ്യമാണ്. സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്യുന്നത് OBS Studio യും ലൈവ് സ്ട്രീമിങ്ങ് നടത്തുന്നത് YouTube ഉം ആണ്.

 YouTube ആക്ടിവേഷനുശേഷം യൂട്യൂബില്‍ Sign in ചെയ്ത് വലതുവശത്ത് മുകളില്‍ കാണുന്ന (Create Icon) ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

അവിടെ Upload Video, Go  live എന്നീ ഓപ്ഷനുകള്‍ കാണാം.

അതില്‍ Go  live ക്ലിക്ക് ചെയ്ത് Studio വിന്‍ഡോയില്‍ എത്തുക.

അവിടെ Stream, Webcam, Manage എന്നീ ടാബുകള്‍ കാണാം.

അതില്‍ Stream ക്ലിക്ക് ചെയ്യുക. അവിടെ STREAM SETTING, ANALYTICS, STREAM HEALTH എന്നീ ടാബുകള്‍ കാണാം.

STREAM SETTING സെലക്ട് ചെയ്ത് Stream Key കോപ്പി ചെയ്യുക.

അതോടൊപ്പം Stream Key യുടെ മുകളുല്‍ കാണുന്ന Service ല്‍ YouTube/YouTube Gaming സെലക്ട് ചെയ്യുക. Stream Type - Streaming Services, Server – Primary YouTube ingest server  എന്നീ വിലകള്‍ സെലക്റ്റ് ചെയ്യുക.

തുടര്‍ന്ന് OBS തുറക്കുന്നു. File മെനുവിലെ Settings  ക്ലിക്ക് ചെയ്യുക.

Stream ടാബ് തുറന്ന് Stream Key എന്ന ഭാഗത്ത് മുമ്പ് കോപ്പിചെയ്ത Stream Key പേസ്റ്റ് ചെയ്യുക. Apply, OK നല്‍കുക.

സ്ക്രീൻ റെക്കോർഡ് ചെയ്യണമെങ്കിൽ OBS സോഫ്റ്റ്‌വെയറില്‍ ചില സെറ്റിങ്ങുകൾ കൂടി വരുത്തണം. OBS Studio യുടെ പ്രധാന ജാലകത്തിൽ താഴെയായി Sources എന്നൊരു ടാബ് കാണാം. Sources ടാബിനു താഴെ കാണുന്ന + (Add)ബട്ടണില്‍ ക്ലിക്ക് ചെയ്ത് Screen Capture (XSHM) സെലക്ട് ചെയ്ത് OK അമര്‍ത്തുക. ഇത് സ്ക്രീന്‍ ക്യാപ്ചറിനു വേണ്ടിയാണ്. ആവശ്യമെങ്കില്‍ ചുവന്ന നിറത്തില്‍ കാണുന്ന ലൈനില്‍ ക്ലിക്ക് ചെയ്ത് ക്യാപ്ചര്‍ ഏറിയാ ക്രമീകരിക്കാം.

തുടർന്ന് ഓഡിയോ കിട്ടുന്നതിനായി വീണ്ടും Sources ടാബിലെ + (Add)ബട്ടണ്‍ അമര്‍ത്തി Audio Output Capture (PulseAudio) സെലക്ട് ചെയ്ത് OK അമര്‍ത്തുക. Sources ടാബിലെ - (Remove) അമര്‍ത്തി ആഡ് ചെയ്തവ ഒഴിവാക്കാവുന്നതാണ്.

ഇതോടുകൂടി OBS Studio സ്ക്രീൻ ക്യാപ്ചര്‍ ചെയ്യാൻ തയ്യാറായി കഴിഞ്ഞു. Live Streaming ചെയ്യുന്നതിനായി OBS ല്‍ വലതുഭാഗത്ത് താഴെയായി കാണുന്ന Controls വിന്‍ഡോയില്‍ Start Streaming ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഈ ജാലകം മിനിമൈസ് ചെയ്യാം. അതിനുശേഷം ഗൂഗിൾ മീറ്റ് പോലുള്ള ഓൺലൈൻ കോൺഫറൻസിൽ പ്രവേശിക്കാം. അപ്പോള്‍ മുതല്‍ സ്ക്രീനിൽ വരുന്ന കാര്യങ്ങൾ മുഴുവൻ റെക്കോർഡ് ചെയ്തുകൊണ്ടിരിക്കും.

ഇനി യ്യൂട്യൂബില്‍ പ്രവേശിച്ച് മുകളിലെ  + (Create) ഐക്കണില്‍ ക്ലിക്ക് ചെയ്ത്  Go  live --> Stream ക്ലിക്ക് ചെയ്യുമ്പോള്‍ വലതുവശത്ത് മുകളില്‍ ദൃശ്യമാകുന്ന Share (വലത് ആരോ അടയാളം) ഐക്കണില്‍ ക്ലിക്ക് ചെയ്ത് Live Stream ന്റെ ലിങ്ക് ചുവടെ കാണുന്ന video link ല്‍ നിന്ന് കോപ്പി ചെയ്യണം. കോപ്പി ചെയ്ത ലിങ്ക് WhatsApp, Facebook പോലുള്ള മാധ്യമങ്ങളില്‍ കൂടി ഷെയര്‍ ചെയ്യാവുന്നതാണ്. അവസാനം OBS ലെ Stop Streaming നല്‍കണം. YouTube ല്‍ നിന്നും End Stream നല്‍കി ലൈവ് സ്ട്രീമിങ്ങ് അവസാനിപ്പിക്കണം.

മുകളില്‍ പറഞ്ഞ പ്രവര്‍ത്തനങ്ങളുടെ വിശദമായ സ്ക്രീന്‍ഷോട്ടോടുകൂടിയ  പി ഡി എഫ് ചുവടെ നല്‍കിയിരിക്കുന്നു.

Open Broadcaster Software (OBS) : YouTube Live - help file pdf

മോസില്ല ഫയർഫോക്സ്, ക്രോമിയം, ഗ്നോം വെബ് (webഎന്ന പേരിൽ) എന്നീ മൂന്ന് വെബ് ബ്രൗസറുകളാണ് ഉബുണ്ടു 18.04 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. Applications – Internet എന്ന മെനുവിൽ ഈ മൂന്നു വെബ് ബ്രൗസറുകളും സജ്ജീകരിച്ചിരിക്കുന്നു. ഓരോ വെബ് ബ്രൗസറിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ഉബണ്ടുവില്‍ ഏറ്റവും കൂടുതല്‍പേര്‍ ഉപയോഗിക്കുന്നത് മോസില്ല ഫയർഫോക്സ് ആണെങ്കിലും 'ഗൂഗിള്‍ മീറ്റ് ' പോലുള്ള ആവശ്യങ്ങള്‍ക്ക് 'ഗൂഗിള്‍ ക്രോം' ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായി വന്നേക്കാം. ഫയര്‍ഫോക്സിന്റെ പഴയ പതിപ്പാണെങ്കില്‍  എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി വര്‍ക്ക് ചെയ്യില്ല. ഗൂഗിള്‍ മീറ്റ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ Google Chrome ല്‍ ചെയ്യുന്നതാണ് ഉത്തമം.

ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും ഗൂഗിള്‍ ക്രോം ഡൗണ്‍ലോ‍ഡ് ചെയ്യാം.

Google Chrome download

ഗൂഗിള്‍ മീറ്റും ഓഡിയോ പ്രശ്നങ്ങളും : പരിഹാരം

    കംപ്യൂട്ടറില്‍ ഗൂഗിള്‍ മീറ്റ് നടത്തുന്നതിന് 'ഗൂഗിള്‍ ക്രോം ' വെബ്‍ബ്രൗറാണ് ഏറ്റവും അനുയോജ്യം. സ്കൂള്‍ പ്രവേശനോല്‍സവം പോലുള്ള പരിപാടികള്‍ നടത്തുമ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കിവച്ച ശബ്ദസന്ദേശങ്ങളും, വീഡിയോകളും ഗൂഗിള്‍ മീറ്റില്‍ പ്രസന്റ് ചെയ്യേണ്ടതായി വരും. അപ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ഓഡിയോ ലഭിക്കാത്ത സാഹചര്യവും ചിലപ്പോള്‍ ഉണ്ടാകാം. ഇത് പരിഹരിക്കുന്നതിനായ് ശബ്ദസന്ദേശങ്ങളും, വീഡിയോകളും ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കുക. പ്രസന്റ് ചെയ്യാനുള്ള ഓഡിയോ/വീഡിയോ ബ്രൗസറില്‍ തുറക്കുകയാണ് ഇതിനുള്ള പരിഹാരം. പ്രദര്‍ശിപ്പിക്കേണ്ട വീഡിയോ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Google Chrome നല്‍കുക. ആദ്യമായി ചെയ്യുന്നവര്‍ Open With Other Application --> View All Application ക്രമത്തില്‍ ഗൂഗിള്‍ ക്രോം കണ്ടെത്തുക. അപ്പോള്‍ അത് പുതിയൊരു ടാബിലായിരിക്കും തുറന്നുവരുന്നത്. അത് Pause ബട്ടണ്‍ അമര്‍ത്തി പോസ് ചെയ്യുക.വീണ്ടും മുകളില്‍ നിന്നും ഗൂഗിള്‍ മീറ്റിന്റെ ടാബ് തുറന്ന് മീറ്റിങ്ങിലെത്തുക. തുടര്‍ന്ന് Present now ക്ലിക്ക് ചെയ്യുമ്പോള്‍ Your entire screen, A window, A tab എന്നീ ഓപ്ഷനുകള്‍ കാണാം. അതില്‍നിന്നും ' A tab ' സെലക്ട് ചെയ്യുക. അപ്പോള്‍ ബ്രൗസറില്‍ തുറന്നിരിക്കുന്ന എല്ലാ ടാബുകളും കാണുവാന്‍ സാധിക്കും. അതില്‍ നിന്നും നമുക്കാവശ്യമായ ഓഡിയോ/വീഡിയോ ഫയലുള്ള ടാബ് കാണിച്ചു കൊടുക്കുക. ഫയല്‍ പ്ലേ ചെയ്യുക. ഇത് വെബ്‍ബ്രൗസറിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ എല്ലാവര്‍ക്കും ലഭ്യമാണ്. ഇങ്ങനെ ഓഡിയോ പ്രശ്നം പരിഹരിക്കാം.

വീഡിയോകോണ്‍ഫറന്‍സുകള്‍ സ്വതന്ത്രസോഫ്റ്റ്‍വെയറില്‍ - ജിറ്റ്‌സി മീറ്റ്

     

ഇത് ഒരു ഓപ്പൺ സോഴ്‌സ് ജാവാസ്ക്രിപ്റ്റ് വെബ്‌ആർ‌ടി‌സി ആപ്ലിക്കേഷനാണ്. ഇത് വീഡിയോ കോൺഫറൻസിംഗിനായി ഉപയോഗിക്കാം. ഒരു ലിങ്ക് ഉപയോഗിച്ച് വീഡിയോ കോൺഫറൻസിനായി പുതിയ അംഗങ്ങളെ ക്ഷണിക്കാൻ കഴിയും. ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുന്നതിലൂടെയോ അല്ലെങ്കിൽ ഒരു ബ്രൗസറിൽ നേരിട്ട് ഉപയോഗിച്ചോ ഉപയോഗിക്കാൻ കഴിയും, മാത്രമല്ല ജിറ്റ്സി സമീപകാലത്തെ ഏത് ബ്രൗസറിലും നന്നായി പ്രവർത്തിക്കുന്നു. ഓരോ ഉപയോക്താവിനും Jitsi.org സെർവറുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ ലിനക്സ് അടിസ്ഥാനമാക്കിയുള്ള മെഷീനിൽ സെർവർ സോഫ്റ്റ്‍വെയർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാനും കഴിയും. ഗൂഗിള്‍ മീറ്റ് പോലുള്ള വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം പ്രവര്‍ത്തിക്കുന്നതിന് ഒരു മെയില്‍ അക്കൗണ്ട് നിര്‍ബന്ധമാണ്. 'എന്നാല്‍ പ്രത്യേക അക്കൗണ്ട് ഇല്ലാതെതന്നെ നേരിട്ട് ജിറ്റ്സി ഉപയോഗിക്കാമെന്നത് ഇതിന്റെ സവിശേഷതയാണ്. ' 'jitsi meet' മൊബൈല്‍ ആപ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് മൊബൈലിലും പ്രവര്‍ത്തിപ്പിക്കാം.

പ്രവര്‍ത്തനം

  • Jitsi Meet മീറ്റ് എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് ജിറ്റ്സിയുടെ സൈറ്റിലെത്തുക.

  •   https://meet.jit.si എന്നതാണ് ജിറ്റ്സിയുടെ സൈറ്റ് അഡ്രസ്.

  • Start meeting ന്റെ ഇടതു ഭാഗത്ത് മീറ്റിങ്ങിനൊരു പേര് നല്‍കുക. എന്തു പേരും നല്‍കാം. ഉദാ. 37001praveshanolsavam

  • അഡ്രസ്‍ബാറില്‍ നിന്നും ഈ വിലാസം കോപ്പിചെയ്താണ് പങ്കെടുക്കുന്നവര്‍ക്ക് നല്‍കേണ്ടത്. https://meet.jit.si/37001praveshanolsavam

    Start meeting ല്‍ ക്ലിക്ക് ചെയ്യുക. ക്യാമറയും മൈക്രൊഫോണും അക്സസ് ചെയ്യാനുള്ള അനുവാദം ചോദിക്കും. അവ allow നല്‍കുക. Please enter your name എന്ന ബോക്സ് വരും. അവിടെ നിങ്ങളുടെ പേര് രേഖപ്പെടുത്തുക. Join meeting ക്ലിക്ക് ചെയ്യുക.

ഇനി എങ്ങനെയാണ് മറ്റുള്ളവര്‍ ഇതില്‍ ജോയിന്‍ ചെയ്യുന്നതെന്ന് നോക്കാം.

  • പങ്കെടുക്കുന്നവര്‍ https://meet.jit.si എന്ന വെബ്‍വിലാസത്തിലൂടെ ജിറ്റ്സിയില്‍ പ്രവേശിക്കുന്നു.

  • അഡ്രസ്‍ബാറിലെ https://meet.jit.si എന്ന വിലാസത്തിനു ശേഷം / ഇട്ട് മീറ്റിങ്ങിനു നല്‍കിയ പേര് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തി ജോയിന്‍ ചെയ്യാം. https://meet.jit.si/37001praveshanolsavam ഇത് ഉദാഹരണം മാത്രമാണ്. മീറ്റിങ്ങിനു നല്‍കിയ പേരാണ് പ്രധാനം.

സവിശേഷതകള്‍

  • 1000 പേരെ വരെ ഉള്‍പ്പെടുത്തി മീറ്റിംഗ് നടത്താവുന്നതാണ്.

  • മീറ്റിങ്ങിന് നിശ്ചിത സമയപരിധി ഇല്ല.

  • സ്ക്രീന്‍ ഷെയറിങ്ങ് സംവിധാനമുണ്ട്.

  • Text chatting സാധ്യമാണ്.

  • YouTube സ്ട്രീമിങ്ങ് സൗകര്യമുണ്ട്.

  • Raise/Lower hand ബട്ടണ്‍ ഉപയോഗിച്ച് പങ്കെടുക്കുന്നവര്‍ക്ക് സംസാരിക്കാന്‍ അനുവാദം ചോദിക്കാം.

  • YouTube വീഡിയോ ലിങ്ക് നേരിട്ട് നല്‍കാം.

  • പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാരെയും ഒറ്റ ക്ലിക്കില്‍ മ്യൂട്ട് ചെയ്യാം.

    ഗൂഗിള്‍ ക്രോമില്‍ ലഭ്യമായ സൗകര്യം ഉപയോഗിച്ച് സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്യാന്‍ : Loom for Chrome


    വീഡിയോ ട്യൂട്ടോറിയലുകളും, ഹെല്‍പ് ഫയലുകളും തയ്യാറാക്കാനോ, ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ റെക്കോര്‍ഡ് ചെയ്യാനോ, യൂട്യൂബ്, ഫേസ്‍ബുക്ക്, വാട്ട്സ്അപ്പ് തുടങ്ങിയ മാധ്യമത്തില്‍ കൂടി ലൈവ് ഷെയര്‍ ചെയ്യാനോ ഉപകരിക്കും. ഗൂഗിള്‍ ക്രോമില്‍ ലഭ്യമായ Loom extension ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്.

  • നിങ്ങളുടെ കംപ്യൂട്ടറിലെ Google Chrome വെബ്‍ബ്രൗസര്‍ തുറക്കുക.

  • ഗൂഗിളിന്റെ സേര്‍ച്ച് ബോക‍്സില്‍ Loom for chrome എന്ന് സേര്‍ച്ച് ചെയ്യ്ത് എന്റര്‍ അമര്‍ത്തുക.

  • തുടര്‍ന്ന് ലഭിക്കുന്ന Loom for Chrome ലിങ്കില്‍ ക്ലിക്ക് ചെയ്ത് Add to Chrome ക്ലിക്ക് ചെയ്യക.

  • Add extension ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Sign up for Loom വിന്‍ഡോ വരും. ആദ്യതവണ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ഇത് ചെയ്യേണ്ടിവരിക.

  • Sign in with google സെലക്ട് ചെയ്യുക.

തുറന്നുവരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ മെയിലില്‍കൂടി ലോഗിന്‍ ചെയ്യുക. ഇതോടുകൂടി നിങ്ങളുടെ കംപ്യൂട്ടറില്‍ Loom for Chrome extension ആഡ് ചെയ്യപ്പെട്ടു കഴിഞ്ഞു. അഡ്രസ്‍ബാറിന്റെ വലതുഭാഗത്ത് Extensions ഐക്കണ്‍ കാണാം. അതില്‍ ക്ലിക്ക്ചെയ്താല്‍ പുതുതായി ആഡ്ചെയ്ത Loom for Chrome എന്ന extension കാണാം. ഇപ്പോള്‍ നമ്മുടെ കംപ്യൂട്ടര്‍ സ്ക്രീന്‍ റെക്കോര്‍ഡിങ്ങിന് സജ്ജമായിക്കഴിഞ്ഞു. ഇനി നമുക്ക് സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് തുടങ്ങാം. അതിനായി

  • ഗൂഗിള്‍ ക്രോം തുറക്കുക.

  • വിന്‍ഡോയുടെ വലത് മുകള്‍ ഭാഗത്ത് കാണുന്ന extension ഐക്കണില്‍ നിന്ന് Loom for Chrome സെലക്ട് ചെയ്യുക.

  • തുറന്നു വരുന്ന loom വിന്‍ഡോയില്‍ Screen and Camera, Full Desktop, Mic Default എന്നിവ സെലക്ട് ചെയ്ത് Start Recording --> Yes, proceed ബട്ടണ്‍ അമര്‍ത്തുക.

  • തുറന്നു വരുന്ന Share Your Screen വിന്‍ഡോയില്‍ നിന്നും Your Entire Screen സെലക്ട് ചെയ്ത് ചുവടെ കാണുന്ന ഡെസ്‍ക‍്ടോപ്പ് തമ്പ്നെയിലില്‍ ക്ലിക്ക്ചെയ്ത് Share അമര്‍ത്തുന്നതോടെ റിക്കോര്‍ഡിങ്ങ് ആരംഭിച്ചുകഴിഞ്ഞു.

ചുവടെയായി Cancel, Pause, Finish Recording ബട്ടണുകള്‍ കാണാം. ഡെസ്‍ക‍്ടോപ്പില്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെടും. Finish Recording ബട്ടണ്‍ അമര്‍ത്തി റിക്കോര്‍ഡിങ്ങ് അവസാനിപ്പിക്കാം. റിക്കോര്‍ഡിങ്ങ് അവസാനിക്കുമ്പോള്‍ മകളില്‍ കാണുന്ന Copy Video link ഉപയോഗിച്ച് വീഡിയോ ലിങ്ക് ഷെയര്‍ ചെയ്യാം. Copy Video link ന്റെ വലതു ഭാഗത്ത് കാണുന്ന മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്ത് വീഡിയോ ഡൗണ്‍ലോ‍ഡ് ചെയ്യാം. loom.com ല്‍ sign in ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും വീഡിയോ കാണാം.