ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Tuesday, September 22, 2020

സ്കൂള്‍ വിക്കിയില്‍ തിരുത്തലുകള്‍ വരുത്തുന്നതെങ്ങനെ ?

സ്കൂള്‍ വിക്കി : അംഗത്വം

    സംസ്ഥാനത്തെ മുഴുവൻ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂളുകളും സ്കൾ വിക്കിയിൽ അവരവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. സ്കൂളുകൾ, അവരുടെ വിവരങ്ങൾ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തുന്നതിന് സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് മാത്രം തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണിക്കുന്നതും ഈ അംഗത്വനാമനോക്കിയാണ്.

    സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. ്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്കളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (Username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്ത വ്യക്തികള്‍ക്ക് സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും പ്രവേശിക്കാത്ത ഒരാൾക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല. പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.

സ്കൂള്‍ വിക്കിയില്‍ അംഗത്വമെടുക്കല്‍

  • സ്കൂള്‍ വിക്കിയില്‍ അംഗത്വമില്ലാത്തവര്‍ സ്കൂള്‍ വിക്കി പേജിലെ വലതു മുകള്‍ ഭാഗത്തുള്ള അംഗത്വമെടുക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

  • തുറന്നു വരുന്ന അംഗത്വമെടുക്കുക എന്ന പേജില്‍ ഉപയോക്തൃനാമം ( സ്കൂള്‍ വിക്കിയില്‍ പ്രവേശിക്കുവാനുള്ള User Name) നല്‍കുക.

  • തൊട്ടുതാഴെയുള്ള രഹസ്യവാക്ക് എന്ന കോളത്തില്‍ നിങ്ങള്‍ നല്‍കുവാന്‍ ഉദ്ദേശിക്കുന്ന പാസ്‍വേഡ് നല്‍കുക. പാസ്‍വേഡിന് കുറഞ്ഞത് പത്ത് ക്യാരക‍്ടര്‍ ഉണ്ടായിരിക്കണം.

  • രഹസ്യവാക്ക് സ്ഥിരീകരണം എന്ന ഭാഗത്ത് മുമ്പ് നല്‍കിയ പാസ്‍വേഡ് ഒന്നുകൂടി നല്‍കുക.

  • അതിനു താഴെയുള്ള ഇമെയിൽ വിലാസം എന്ന ബോക‍്സില്‍ പ്രവര്‍ത്തനക്ഷമമായ നിങ്ങളുടെ ഇമെയില്‍ വിലാസം നല്‍കുക. ഇതിനു മുമ്പുതന്നെ മെയിലില്‍ ലോഗിന്‍ ചെയ്ത് മിനിമൈസ് ചെയ്തിടുന്നതാണ് ഉത്തമം.

    ഉപയോക്തൃനാമം, രഹസ്യവാക്ക്, ഇമെയിൽ വിലാസം എന്നിവ നല്‍കികഴിയുമ്പോള്‍ നിങ്ങള്‍ നല്‍കിയ ഇമെയിലിലേയ്ക്ക് ഒരു സ്ഥിരീകരണ മെയില്‍ വരുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ അംഗത്വം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ഇമെയില്‍ സ്ഥിരീകരണം നടത്താത്തവര്‍ക്ക് സ്കൂള്‍ വിക്കിയില്‍ തിരുത്തല്‍ അനുവാദം ലഭ്യമല്ല. അതായത് സ്കൂള്‍ വിക്കി പേജില്‍ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ മൗസ് കഴ്‍സര്‍ ലഭ്യമാവില്ല. ഇങ്ങനെ വരുമ്പോള്‍ അംഗത്വം സൃഷ്ടിക്കാന്‍ നല്‍കിയ മെയിലില്‍ പ്രവേശിച്ച് സ്ഥിരീകരണ ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി.   ഇമെയില്‍ സ്ഥിരീകരണം അംഗത്വം സൃഷ്ടിക്കുന്ന ഉടനെ തന്നെ നല്‍കേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞാല്‍ സ്ഥിരീകരണ ലിങ്ക് ആക‍്ടീവാകില്ല. സ്കൂളുകളുടെ അംഗത്വം സൃഷ്ടിക്കുമ്പോള്‍ വ്യക്തിഗത ഇമെയില്‍ വിലാസം ഉപയോഗിക്കാതെ സ്കൂളിന്റെ ഇമെയില്‍ വിലാസം ഉപയോഗിക്കുന്നതാണ് അഭികാമ്യം. വ്യക്തിഗത ഇമെയില്‍ വിലാസം ഉപയോഗിച്ച് അംഗത്വം സൃഷ്ടിച്ചവര്‍ സ്കൂള്‍ വിക്കിയില്‍ ലോഗിന്‍ ചെയ്തതിനുശേഷം പേജിന്റെ  മുകളിലുള്ള 'ക്രമീകരണങ്ങള്‍' എന്ന ടാബില്‍ ക്ലിക്ക്ചെയ്ത് ഇമെയില്‍ വിലാസം മാറ്റുവാനുള്ള സംവിധാനം ഉപയോഗിച്ച് ഇമെയില്‍ വിലാസത്തില്‍ മാറ്റം വരുത്താവുന്നതാണ്. ഇവിടെയും  ഇമെയില്‍ സ്ഥിരീകരണം നടത്തേണ്ടതാണ്.

സ്കൂള്‍ വിക്കി പാസ്‍വേഡ് മറന്നു പോയാല്‍

  • സ്കൂള്‍ വിക്കി പേജിലെ വലതു മുകള്‍ ഭാഗത്തുള്ള പ്രവേശിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

  • പാസ്‍വേഡ് ഓര്‍മ്മയില്ലാത്തവര്‍ താങ്കൾ രഹസ്യവാക്ക് മറന്നോ? എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രഹസ്യവാക്ക് പുനഃക്രമീകരിക്കുവാനുള്ള പേജിലെത്താം.

  • അവിടെ ഇമെയിൽ വഴി താത്കാലിക രഹസ്യവാക്ക് ലഭിക്കാനായി ഉപയോക്തൃനാമമോ, ഇമെയിൽ വിലാസമോ നല്‍കണം.

  • തുടര്‍ന്ന് രഹസ്യവാക്ക് പുനക്രമീകരിക്കുക എന്ന കണ്ണിയില്‍ ക്ലിക്ക്ചെയ്യുമ്പോള്‍ നിങ്ങളുടെ ഇമെയിലില്‍ താല്‍കാലിക പാസ്‍വേഡ് വന്നിട്ടുണ്ടാകും.

  • ഇപ്പോള്‍ ലഭിച്ച പാസ്‍വേഡ് ഉപയോഗിച്ച് സ്കൂള്‍ വിക്കിയില്‍ പ്രവേശിച്ച് പുതിയ സ്ഥിരം പാസ്‍വേഡ് നല്‍കാം.

    ഭാവിയില്‍ ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിനായ് ലോഗിന്‍ നര്‍മ്മാണത്തിന് നല്‍കിയ ഇമെയില്‍ വിലാസം,  ഉപയോക്തൃനാമം, പാസ്‍വേഡ് എന്നിവ എഴുതി സൂക്ഷിക്കുക. രഹസ്യവാക്ക് പുന:ക്രമീകരിക്കുന്നതിന് ഇതിനായ് ഉപയോഗിച്ച ഇമെയില്‍ വിലാസം കൂടിയേ തീരൂ.

സ്കൂൾ താളുകൾ

    സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ അടുക്കും ചിട്ടയും വരുത്തുന്നതിന്നായി, ചില കീഴ്‍വഴക്കങ്ങൾ പാലിക്കേണ്ടതാണ്. സ്കൂൾ താളുകളുകൾക്ക് പേരു നൽകുമ്പോൾ കഴിവതും ചുരുക്ക പേരുകൾ നൽകാൻ ശ്രമിക്കുക. പൊതുവായി വരുന്ന വാക്കുകൾ ഉപയോഗിക്കുമ്പോൾ ഐക്യരൂപം വരുത്താൻ ശ്രദ്ധിക്കുക. ഗവൺമെൻറ്, എച്ച്. എസ്. എസ് കോട്ടയം, ഗവ. എച്ച്. എസ്സ് .എസ്സ് ശൂരനാട്, എന്നിങ്ങനെ ഉൾപ്പെടുത്തുന്നതിനു പകരം (ജി.എച്ച്.എസ്.എസ്.കോട്ടയം) ഔദ്യോഗിക പേരുകൾ നൽകുന്നതാണ് അഭികാമ്യം. ഓരോ ചുരുക്കപ്പേരിന് ശേഷവും '.' (dot) ചിഹ്നം നല്കുക, വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കുക തുടങ്ങിയവ സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട കീഴ്‍വഴക്കങ്ങളാണ്. എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള താളുകൾ നേരത്തേ തയ്യാറാക്കി വച്ചിട്ടുണ്ട്.

  

    ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂൾ എന്നീ ക്രമത്തിൽ സ്കൂൾ താളുകൾ തുറക്കാവുന്നതാണ്. പുതിയ താളുകൾ തുടങ്ങുമ്പോഴും വിവരങ്ങൾ ഉൾപ്പെടുത്തുമ്പോഴും കീഴ്‍വഴക്കങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. നിലവിൽ ഒഴിഞ്ഞ താളിലേക്ക് താൾമാതൃകയുടെ മൂലരൂപം (Click Here) പകർത്തി നിങ്ങളുടെ സ്കൂൾ താളിന് ഘടന നൽകാവുന്നതും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തി കൂടുതൽ ആകർഷകമാക്കാവുന്നതും ആണ്. പരിപൂർണ്ണമായും മലയാളത്തിലാണ് വിവരങ്ങൾ ഉൾപ്പെടുത്തേണ്ടത്. യുണികോഡ് അനുകൂലിക്കുന്ന മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യുന്നതാണ് ഏറ്റവും നല്ല രീതി‌. ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ തയ്യാറാക്കിയ ലേഖനത്തെ സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തും സ്കൂൾ വിക്കി പേജുകൾ തയ്യാറാക്കാം. പ്രൈമറി സ്കൂളുകള്‍ സ്കൂള്‍ വിക്കി താളുകളില്‍ തിരുത്തലുകള്‍ വരുത്തുമ്പോള്‍ വിക്കി പ്രധാന താളില്‍ നിന്നും ജില്ല തിരഞ്ഞെടുത്ത്  ഉപജില്ലകള്‍ക്കുള്ളില്‍ നിന്നും നിങ്ങളുടെ ഉപജില്ല തിരഞ്ഞെടുത്ത് മലയാളത്തില്‍ നല്‍കിയിരിക്കുന്ന സ്കൂള്‍ പേരില്‍ ക്ലിക്ക്ചെയ്ത് വേണം തിരുത്തലുകള്‍ വരുത്താന്‍.

*സ്കൂള്‍ വിക്കിയില്‍ മലയാളത്തില്‍ എഴുതാന്‍ എന്തെളുപ്പം*

    സ്കൂള്‍ വിക്കിയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് പലര്‍ക്കുമുള്ള പ്രധാന വെല്ലുവിളി മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനുള്ള പ്രയാസമാണ്. ഇതിന് ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ പല മാര്‍ഗങ്ങളുമുണ്ട്. ഏറ്റവും എളുപ്പമുള്ള വഴി നിങ്ങളുടെ ഫോണില്‍ Google Handwriting Input എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണില്‍ എഴിതിയതിനെ web whatsapp വഴി കംപ്യൂട്ടറിലേയ്ക്ക് എടുക്കുക എന്നതാണ്. 'ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിങ്' മിക്കവരും ഉപയോഗിക്കുന്നതാണ്. എന്നാല്‍   WhatsApp Web പലര്‍ക്കും ഉപയോഗിക്കാന്‍ അറിയില്ല. ചുവടെ പറയുന്ന രീതിയില്‍ ഉപയോഗിച്ചു നോക്കു.

*ഡെസ്ക്‌ടോപ്പിൽ/ലാപ്‍ടോപ്പില്‍ എങ്ങനെ വാട്സാപ്പ് ഉപയോഗിക്കാം?*

  • കംപ്യൂട്ടറിന്റെ ബ്രൗസറിൽ https://web.whatsapp.com/ എന്ന വെബ്‌സൈറ്റ് തുറക്കുക.

  • തുറന്നു വരുന്ന പേജിൽ നിങ്ങള്‍ക്ക് ഒരു ക്യൂആര്‍ കോഡ് കാണാൻ കഴിയും. ഫോണിൽ വാട്സാപ്പ് തുറന്ന് വലത് ഭാഗത്ത് മുകളില്‍ കാണുന്ന മൂന്നു കുത്തുകളില്‍ ക്ലിക്ക് ചെയ്ത് സെറ്റിങ്സിൽ നിന്നും വാട്സാപ്പ് വെബ് ( WhatsApp Web) തിരഞ്ഞെടുക്കുക.

  • നിങ്ങളുടെ ഫോണിലെ ക്യാമറ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തെടുക്കുക. ഫോണ്‍ നേരേ ക്യൂആര്‍ കോഡിലേയ്ക്ക് പിടിക്കുക. അല്പസമയത്തിനുള്ളില്‍ കണക്ട് ആകും.


    ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതോടെ ഫോണിലെ വാട്സാപ്പ് ഡെസ്ക്‌ടോപ്പിൽ ഓപ്പറേറ്റ് ചെയ്യാനാവും. നിങ്ങള്‍ വെബ് വഴി വാട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ ഫോണിലും ലഭ്യമാവും. ശ്രദ്ധിക്കേണ്ട ഒരു കാര്യം വെബിൽ വാട്സാപ്പ് ഉപയോഗിക്കുമ്പോള്‍ ഫോണിൽ ഡാറ്റ കണക്ടഡ് ആയിരിക്കണം.

    ഫോണിൽ ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും കംപ്യൂട്ടറിൽ വാട്സാപ്പ് വെബ് ഉപയോഗിക്കുമ്പോൾ ചെയ്യാം. കംപ്യൂട്ടറിലുള്ള ഫയലുകള്‍ ഫോണിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ സാധിക്കും. കൂടാതെ ചാറ്റിലെ മീഡിയ ഫയലുകള്‍ ആവശ്യാനുസരണം നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഫോണില്‍ മലയാളത്തില്‍ എഴുതിയ കാര്യങ്ങള്‍ ഇതുവഴി വളരെ എളുപ്പം കംപ്യൂട്ടറിലേയ്ക്ക് കോപ്പി ചെയ്യാം. സ്കൂള്‍ വിക്കി പേജുകള്‍ എഡിറ്റ് ചെയ്യുന്നതിന് ഇത് വളരെ സഹായകരമാണ്.  

മറ്റു ചില എഴുത്തുപകരണങ്ങള്‍

മംഗ്ലീഷ് ഉപയോഗിക്കുന്നവര്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് Space bar അമര്‍ത്തുമ്പോള്‍ അത് മലയാളത്തിലായിട്ടുണ്ടാകും. അവിടെ നിന്നും കോപ്പി പേസ്റ്റ് ചെയ്യാം.

മംഗ്ലീഷിലെഴുതാന്‍  

മംഗ്ലീഷിലെഴുതാന്‍ - ഗൂഗിള്‍ എഴുത്തുപകരണങ്ങള്‍ 

വിന്‍ഡോസിലെഴുതിയതിനെ യൂണികോഡിലേയ‍്ക്കാക്കാന്‍   

(വിന്‍‍ഡോസില്‍ തയ്യാറാക്കിയ ഫയല്‍ ഫോണ്ട് സപ്പോര്‍ട്ടാകാതെ വരുമ്പോള്‍)

സ്കൂൾ താളുകളിൽ പൊതുവായി ഉൾപ്പെടുത്തേണ്ട ചില ഘടകങ്ങളുണ്ട്. 

ഇംഗ്ലീഷ് വിലാസം

സ്കൂൾവിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള ലിങ്ക്, ബ്ലോഗിലോ, -മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ്‌ 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സർച്ച് ചെയ്ത് കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങൾ ഉപകാരപ്രദമാണ്. സ്കൂൾ താളുകളിൽ ഇംഗ്ലീഷ് വിലാസം ഉൾപ്പെടുത്തുന്നതിന്, {{prettyurl|K.N.M.G.H.S. Kaviyoor}} എന്ന് സ്കൂൾ പേജിന്റെ എഡിറ്റിംഗ് ജാലകത്തിൽ ഏറ്റവും മുകളിലായി ഉൾപ്പെടുത്തുക. prettyurl കോഡ് എഡിറ്റിംഗ് ജാലകത്തിൽ നൽകുന്നതോടെ K.N.M.G.H.S. Kaviyoor എന്ന പേരിൽ ഒരു പുതിയ താൾ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള ലിങ്ക്, സ്കൂൾ പേജിന് മുകളിൽ വലതുഭാഗത്തായി ചതുരക്കള്ളിയിൽ ദൃശ്യമാകുകയും ചെയ്യും. സ്കൂള്‍ വിക്കിയിലെ ഇംഗ്ലീഷ് വിലാസത്തിലോ, ഇന്‍ഫോ ബോക്സിലെ സ്കൂള്‍ കോഡിലോ ക്ലിക്ക് ചെയ്യുമ്പോള്‍ മലയാളത്തില്‍ തയ്യാറാക്കിയ നമ്മുടെ മെയിന്‍ പേജിലേയ്ക്ക് പോകുന്ന വിധത്തില്‍ പേജുകള്‍ തിരിച്ചു വിടണം. അതിനായ്


  • സ്കൂള്‍ വിക്കിയില്‍ പ്രവേശിച്ചതിനു ശേഷം മുകളിലെ തിരുത്തുക എടുക്കുക.

  • തിരുത്തുന്ന പേജിന്റെ മുകളിലെ {{Infobox AEOSchool നു മുകളില്‍ പ്രറ്റി യു ആര്‍ എല്‍ കോഡ് {{prettyurl| }}ഉണ്ടെന്ന് ഉറപ്പു വരുത്തുക.

  • ഇല്ലാത്തവര്‍ ഇവിടെ തന്നിരിക്കുന്ന {{prettyurl| }} കോഡ് കോപ്പി ചെയ്ത് അതിലെ പൈപ്പ് ചിഹ്‍നത്തിനു (|) ശേഷം സ്കൂളിന്റെ ഇംഗ്ലീഷിലുള്ള പേര് രേഖപ്പെടുത്തുക. പൈപ്പ് ചിഹ്‍നവും,ബ്രായ്‍ക്കറ്റും കളയരുത്.

  • പൈമറി സ്കൂളുകള്‍ പ്രധാന താളില്‍ നിന്നും എ ഇ ഒ സ്കൂള്‍ ലിസ്റ്റിലെ ഇംഗ്ലീഷില്‍ നല്‍കിയിരിക്കുന്ന സ്കൂള്‍ പേര് കോപ്പിചെയ്ത് prettyurl ല്‍ നല്‍കുന്നതാണ് അഭികാമ്യം.

prettyurl കോഡ് എഡിറ്റിംഗ് ജാലകത്തിൽ നൽകുന്നതോടെ നിങ്ങള്‍ നല്‍കിയ ഇംഗ്ലീഷ് പോരോടുകൂടിയ ഒരു പുതിയ താൾ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള ലിങ്ക്, സ്കൂൾ പേജിന്റെ മുകളിൽ വലതുഭാഗത്തായി ചതുരക്കള്ളിയിൽ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജിൽ നിന്നും സ്കൂൾ പേജിലേയ്ക്ക് റീഡയറക്ട് ചെയ്യുകയാണ് വേണ്ടത്. അതിനായ്


  • സ്കൂള്‍ വിക്കിയില്‍ നിങ്ങളുടെ സ്കൂള്‍ പേജിന്റെ മുകളില്‍ മലയാളത്തില്‍ നല്‍കിയിരിക്കുന്ന സ്കൂളിന്റെ പേര് കോപ്പി ചെയ്യുക.

  • സ്കൂൾ പേജിന്റെ മുകളിൽ വലതുഭാഗത്തായി ചതുരക്കള്ളിയിൽ നല്‍കിയിരിക്കുന്ന ഇംഗ്ലീഷിലുള്ള സ്കൂള്‍ പേരില്‍ ക്ലിക്ക് ചെയ്യുക.

  • തുറന്നു വരുന്ന ഇംഗ്ലീഷ് നാമത്തോടുകൂടിയ സ്കൂള്‍ പേജിലെ തിരുത്തുക എടുക്കുക.

  • ടൂള്‍ ബാറിലെ വിപുലം ക്ലിക്ക് ചെയ്യ്ത് തൊട്ടു താഴെയുള്ള തിരിച്ചുവിടല്‍ ബട്ടണ്‍         അമര്‍ത്തുക.

  • അപ്പോള്‍ ദൃശ്യമാകുന്ന വരിയിലെ ( #തിരിച്ചുവിടുക [[ലക്ഷ്യതാളിന്റെ പേര്]] ) 'ലക്ഷ്യതാളിന്റെ പേര്' മാറ്റി മുമ്പ് കോപ്പി ചെയ്ത് വച്ചിരിക്കുന്ന മലയാളത്തിലെ സ്കൂള്‍ പേജിന്റെ പേര് പേസ്റ്റ് ചെയ്യുക

  • പ്രസിദ്ധീകരിക്കുക ക്ലിക്ക് ചെയ്യുന്നതോടെ സ്കൂളിന്റെ ഇംഗ്ലീഷ് വിലാസത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മലയാളം പേജിലേയ്ക്ക് റീഡയറക‍്ട് ആകുന്നതാണ്.


ഇംഗ്ലീഷ് വിലാസത്തില്‍ നിന്നും തിരിച്ചു വിട്ടതുപോലെ ഇന്‍ഫോ ബോക്സിലെ സ്കൂള്‍ കോഡില്‍ നിന്നും ഇതേക്രമത്തില്‍ തിരുച്ചു വിടേണ്ടതാണ്. ഇത് ഒരിക്കല്‍ മാത്രമേ ചെയ്യേണ്ടതുള്ളു. സ്കൂള്‍ കോഡില്‍ നിന്നും ഇംഗ്ലീഷ് വിലാസത്തില്‍ നിന്നും റീഡയറക്ട് ആകുന്നുണ്ടെങ്കില്‍ വീണ്ടും ചെയ്യേണ്ടതില്ല. മലയാളം പേജില്‍ രേഖപ്പെടുത്തിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും കോപ്പി ചെയ്ത് ഇംഗ്ലീഷ് വിലാസത്തിലുള്ള പേജില്‍ പേസ്റ്റ് ചെയ്തിടരുത്. മുകളില്‍ പറഞ്ഞ 'തിരിച്ചു വിടല്‍ ' പ്രക്രിയയിലൂടെ മാത്രം ചെയ്യുക.


ഇൻഫോ ബോക്സ്

വിദ്യാലയത്തെ സംബന്ധിക്കുന്ന ഏറ്റവും അടിസ്ഥാന വിവരങ്ങൾ ചേർക്കുന്നതിനാണ് ഇൻഫോബോക്സുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാ സ്കൂൾ പേജിലും ഇൻഫോബോക്സ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. രണ്ടുതരം ഇൻഫോബോക്സുകളാണ് നിലവിലുള്ളത്.

  • {{Infobox School}}

  • {{Infobox AEOSchool}} എന്നിവയാണവ.

പ്രൈമറി വിദ്യാലയങ്ങൾ {{Infobox AEOSchool}} എന്ന ഇൻഫോബോക്സാണ് ഉപയോഗിക്കേണ്ടത്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂൾ എന്നിവ {{Infobox School}} എന്ന ഇൻഫോബോക്സുമാണ് ഉപയോഗിക്കേണ്ടത്. ഒരു കാരണവശാലും ഇവതമ്മിൽ മാറാൻ പാടില്ല. ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇൻഫോ ബോക്സിൽ പ്രദർശിപ്പിക്കുന്നതിനുള്ള വിവരങ്ങൾ സ്വീകരിക്കുന്നത്. ഇൻഫോബോക്സ് ഉൾപ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകൾ കൃത്യമായി നൽകേണ്ടതാണ്.

Infobox School (For HS and HSS)
{{Infobox School

| സ്ഥലപ്പേര്=
|
വിദ്യാഭ്യാസ ജില്ല=
|
റവന്യൂ ജില്ല=
|
സ്കൂൾ കോഡ്=
|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|
സ്ഥാപിതദിവസം=
|
സ്ഥാപിതമാസം=
|
സ്ഥാപിതവർഷം=
|
സ്കൂൾ വിലാസം= പി., <br/>
|
പിൻ കോഡ്=
|
സ്കൂൾ ഫോൺ=
|
സ്കൂൾ ഇമെയിൽ=
|
സ്കൂൾ വെബ് സൈറ്റ്=
|
ഉപ ജില്ല=
|
ഭരണം വിഭാഗം=സർക്കാർ / എയ്ഡഡ് / അംഗീകൃതം
|
സ്കൂൾ വിഭാഗം= സ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ്
|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
|
പഠന വിഭാഗങ്ങൾ2=
|
പഠന വിഭാഗങ്ങൾ3=
|
മാദ്ധ്യമം=
|
ആൺകുട്ടികളുടെ എണ്ണം=
|
പെൺകുട്ടികളുടെ എണ്ണം=
|
വിദ്യാർത്ഥികളുടെ എണ്ണം=
|
അദ്ധ്യാപകരുടെ എണ്ണം=
|
പ്രിൻസിപ്പൽ=
|
പ്രധാന അദ്ധ്യാപകൻ=
|
പി.ടി.. പ്രസിഡണ്ട്=
|
സ്കൂൾ ചിത്രം=
}}

_____________________________________________________________________ 
 

Infobox AEOSchool (For Primary School)

{{Infobox AEOSchool

| സ്ഥലപ്പേര് =
|
വിദ്യാഭ്യാസ ജില്ല =
|
റവന്യൂ ജില്ല =
|
സ്കൂൾ കോഡ് =
|
സ്ഥാപിതവർഷം =
|
സ്കൂൾ വിലാസം = പി., <br/>
|
പിൻ കോഡ് =
|
സ്കൂൾ ഫോൺ =
|
സ്കൂൾ ഇമെയിൽ =
|
സ്കൂൾ വെബ് സൈറ്റ് =
|
ഉപ ജില്ല =
|
ഭരണ വിഭാഗം = സർക്കാർ / എയ്ഡഡ് / അംഗീകൃതം
|
സ്കൂൾ വിഭാഗം = സ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ്
|
പഠന വിഭാഗങ്ങൾ1 = എൽ.പി
|
പഠന വിഭാഗങ്ങൾ2 = യു.പി
|
മാദ്ധ്യമം =
|
ആൺകുട്ടികളുടെ എണ്ണം =
|
പെൺകുട്ടികളുടെ എണ്ണം =
|
വിദ്യാർത്ഥികളുടെ എണ്ണം =
|
അദ്ധ്യാപകരുടെ എണ്ണം =
|
പ്രധാന അദ്ധ്യാപകൻ =
|
പി.ടി.. പ്രസിഡണ്ട് =
|
സ്കൂൾ ചിത്രം =
}}

_____________________________________________________________________  

വിവരങ്ങൾ ' = ' ചിഹ്നത്തിന് ശേഷം മാത്രമാണ് ഉൾപ്പെടുത്തേണ്ടത്.

  • ' = ' ചിഹ്നത്തിന് മുന്നിലുള്ള ചരങ്ങളിൽ മാറ്റം (നിലവിലുള്ളത് മായ്ക്കുകയോ പുതിയത് കൂട്ടിച്ചേർക്കുകയോ) അനുവദനീയമല്ല.

  • ('|'(പൈപ്പ്) ചിഹ്നം ഓരോ വരിയുടെയും അവസാനത്തിലോ അടുത്ത വരിയുടെ ആദ്യത്തിലോ ഉൾപ്പെടുത്താം).

  • ഏതെങ്കിലും വിവരം നൽകുന്നില്ല എങ്കിലും പ്രസ്തുത വരിയിൽ മാറ്റം വരുത്താൻ പാടില്ല.

  • ഓരോ വരിയുടെയും അവസാനത്തിൽ നൽകുന്ന '|' (പൈപ്പ്) ചിഹ്നം നഷ്ടമാകുന്നത് തുടർന്നുള്ള വരികളിലെ വിവരങ്ങളെയും ബാധിക്കുമെന്നതിനാൽ അവ നഷ്ടമാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

താൾ വിവരങ്ങൾ

    വിദ്യാലയത്തെ സംബന്ധിക്കുന്ന ആമുഖ വാചകങ്ങളാണ് ഏറ്റവും ആദ്യം ഉൾപ്പെടുത്തേണ്ടത്. ഇതിന് തലക്കെട്ട് നല്കേണ്ടതില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. വിദ്യാലയത്തെ കുറിച്ച് അടുത്തറിയാൻ സഹായിക്കുന്ന വിവരങ്ങളാകണം തുടർന്ന് സ്കൂൾ താളുകളിൽ ഉൾപ്പെടുത്തേണ്ടത്. പൊതുവായി ഉൾപ്പെടുത്താവുന്ന ചില വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

  • ചരിത്രം

  • ഭൗതികസൗകര്യങ്ങൾ

  • പാഠ്യേതര പ്രവർത്തനങ്ങൾ

  • നേട്ടങ്ങൾ

  • മാനേജ്മെന്റ്

  • മുൻ സാരഥികൾ

  • പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വഴികാട്ടി

താൾ തിരുത്തലുകൾ

    തയ്യാറാക്കിയ താളുകളിൽ ആവശ്യമായ തിരുത്തലുകൾ ഏത് സമയത്തും അവരവർക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താൻ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കിൽ അധികവിവരങ്ങൾ കൂട്ടിച്ചേര്‍ക്കാവുന്നതും തിരുത്തലുകൾ വരുത്താവുന്നതുമാണ്. മാറ്റം വരുത്തേണ്ട താളിൽ ചെല്ലുക. മുകളിലുള്ള 'തിരുത്തുക' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ദൃശ്യമാകുന്ന തിരുത്തുന്ന താൾ  ജാലകത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്. എങ്ങനെയുണ്ടെന്നു കാണുക   ക്ലിക്ക് ചെയ്ത് തങ്ങൾ വരുത്തിയ മാറ്റങ്ങൾ നിരീക്ഷിക്കാവുന്നതാണ്. വീണ്ടും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ വിക്കി എഴുത്ത് ക്ലിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. മാറ്റങ്ങൾ തൃപ്തികരമെങ്കിൽ 'പ്രസിദ്ധീകരിക്കുക' ക്ലിക്ക് ചെയ്ത് ലേഖനം പ്രസിദ്ധീകരിക്കുന്നതോടെ അത് സ്കൂള്‍ വിക്കിയുടെ ഭാഗമായിക്കഴിഞ്ഞു.  

    എച്ച്.ടി.എം.എൽ ഭാഷയിലേതുപോലെ വിവരങ്ങൾ നിശ്ചിതരൂപത്തിൽ ദൃശ്യമാക്കുന്നതിന്ന് ചില കോഡുകൾ ഉപയോഗിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഒരു പാരഗ്രാഫിന്റെ തുടക്കത്തിൽ സ്പേസ് (Space) ഇടുന്നത് ആ പാരഗ്രാഫിനെ പ്രത്യേക ബോക്സായി കാണിക്കാൻ ഇടയാക്കും. ഒരു പാരഗ്രാഫിനെ ഇടതു മാർജിനിൽ നിന്നും അല്പം മാറി (left Indentation) ഉൾപ്പെടുത്തുന്നതിന്ന് പാരഗ്രാഫിന്റെ തുടക്കത്തിൽ ' : ' നൽകിയാൽ മതിയാകും. ഭംഗിവരുത്തലുകൾ വരുത്തേണ്ട വാക്കുകൾ സെലക്ട് ചെയ്ത്, താഴെ പറയുന്ന എഡിറ്റിംഗ് ടൂളുകൾ ക്ലിക്ക് ചെയ്ത് താളിനെ ആകർഷകമാക്കാം




ചിത്രങ്ങൾ

    താളുകളുടെ ആകർഷണീയതക്ക് ആവശ്യമെങ്കിൽ ചുരുക്കം ചിത്രങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്നു മുമ്പായി, അവയ്ക്ക് അനുയോജ്യമായ പേര് നൽകേണ്ടതാണ്. ഒരു പേരിൽ ഒരു ചിത്രം മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകൾ സ്കൂൾ ചിത്രങ്ങൾക്ക് അഭികാമ്യമല്ല. അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ് ഉൾപ്പെടുത്തി, 24015_1.png , 18015_pic_1.jpg തുടങ്ങിയ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. 1 MB യിൽ താഴെയുള്ള ചിത്രങ്ങൾ മാത്രമേ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ.

ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന വിധം

    താളുകളിൽ ഉൾപ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയ്യേണ്ടതുണ്ട്. സ്കൂൾ വിക്കിയിലെ പ്രധാന താളിലെ ഇടതുവശത്തുള്ള  ഉപകരണങ്ങള്‍ക്ക് താഴെയുള്ള  അപ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ്‍ലോഡ് ചെയ്യാം. സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ ലേഖന ങ്ങളിൽ ചേർക്കുവാൻ [[ചിത്രം:ഫയലിന്റെ_പേര്‌.jpg]], [[ചിത്രം:ഫയലിന്റെ_പേര്‌.png|ചിത്രത്തിനുപകരമുള്ള എഴുത്ത്‌]] എന്നി നിർദ്ദേശങ്ങൾ ഉപയോഗിക്കാവുന്നതാണ്‌. വലിയ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് താളുകൾക്ക് അഭംഗിയുണ്ടാക്കും എന്നതിനാൽ അനുയോജ്യമായ വിധത്തിൽ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ പറയുന്ന രീതികൾ അവലംബിക്കാം. [[ചിത്രം:ഫയലിന്റെ_പേര്‌.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്‌]] [[ചിത്രം:18019_3.jpg|thumb|150px|center|''സ്മാർട്ട് റൂം'']] [[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'',<br>ഒരു [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം.]] ഈ നിർദ്ദേശത്തിലെ അടിക്കുറിപ്പിൽ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോർമാറ്റിംഗ്‌ സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right, center എന്നിങ്ങനെയും, വീതി പിക്സലിലും ആണ്‌ കൊടുക്കേണ്ടത്‌. സ്കൂൾ താളുകളിലെ ഇൻഫോബോക്സിൽ ഉൾപ്പെടുത്തുന്ന ചിത്രങ്ങൾക്ക് ക്രമീകരണങ്ങൾ ആവശ്യമില്ല. സ്കൂള്‍ വിക്കിയില്‍ അപ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുവാന്‍ സ്കൂള്‍ ലെവല്‍ യൂസര്‍ക്ക് അനുവാദമില്ല. പക്ഷേ ഇന്‍ഫോ ബോക‍്സിലെ പഴയ സ്കൂള്‍ ചിത്രം മാറ്റി പുതിയത് അപ്‍ഡേറ്റ് ചെയ്യാം.

*ഇന്‍ഫോ ബോക‍്സിലെ സ്കൂള്‍ ചിത്രം മാറ്റാന്‍*

    താളുകളിൽ ഉൾപ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. സ്കൂൾ വിക്കിയിലെ പ്രധാന താളിലെ ഇടതുവശത്തുള്ള  ഉപകരണങ്ങള്‍ക്ക് താഴെയുള്ള  അപ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ്‍ലോഡ് ചെയ്യാം. ചിത്രങ്ങള്‍ക്ക് പേര് കൊടുക്കുമ്പോള്‍ സ്കൂള്‍ കോഡ്-1.jpg (37001-1.jpg) ഇവിടെ 37001-1 എന്നത് ഒരു പ്രാവശ്യമെ കൊടുക്കാന്‍ പറ്റു. തുടര്‍ന്നു വരുന്നതിന് ഫയല്‍നാമം മാറ്റി നല്‍കുക. ഇനി 'തിരുത്തുക' എടുത്ത്  ഇന്‍ഫോ ബോക്സിലെ ഏറ്റവും താഴെയുള്ള | സ്കൂൾ ചിത്രം= ന് ശേഷം നിങ്ങള്‍ അപ്‍ലോഡ് ചെയ്ത ചിത്രത്തിന്റെ ഫയല്‍ നാമം നല്‍കുക. ഉദാ. | സ്കൂൾ ചിത്രം=37001-1.jpg  ഇപ്പോള്‍ പഴയ ചിത്രം മാറി പുതിയത് വന്നിട്ടുണ്ടാകും. = ന് ശേഷമുള്ള ഫയല്‍ നാമം മാത്രമേ മാറ്റാവു.  | പൈപ്പ് ചിഹ്നം കളയരുത്.

 *ഫോട്ടോ ഗാലറി ഉള്‍പ്പെടുത്താന്‍*


    വഴികാട്ടിക്കു മുകളിലായി സ്കൂള്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഫോട്ടോ ഗാലറി ചേര്‍ക്കുവാനായി പുതിയൊരു ശീര്‍ഷകം നിര്‍മ്മിക്കണം. ==സ്കൂള്‍ ഫോട്ടോകള്‍== ഇങ്ങനെ നല്‍കി പ്രസിദ്ധീകരിക്കുന്നതോടെ പുതിയ ശീര്‍ഷകം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ഈ വിധത്തില്‍ ഏതു ശീര്‍ഷകം വേണമെങ്കിലും നല്‍കാം. ഇതിനു ശേഷം ആവശ്യമുള്ള ചിത്രങ്ങള്‍ മുകളില്‍ പറഞ്ഞിരിക്കുന്നതു പോലെ സ്കൂൾ വിക്കിയിലെ പ്രധാന താളിലെ ഇടതുവശത്തുള്ള  ഉപകരണങ്ങള്‍ക്ക് താഴെയുള്ള  അപ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത്  അപ്‍ലോഡ് ചെയ്യുക. ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ എല്ലാ ചിത്രങ്ങള്‍ക്കും ഒരേ പേര് നല്‍കരുത്. ചിത്രങ്ങള്‍ സേര്‍വറിലാണ് അപ്‍ലോഡാവുന്നത്. സ്കൂള്‍ തല യൂസര്‍ക്ക് പിന്നിട് അത് ഡിലീറ്റ് ചെയ്യാനാവില്ല. അതുകൊണ്ട് അപ്‍ലോഡ് ചെയ്ത ചിത്രങ്ങളുടെ പേര് എക‍്സ്റ്റന്‍ഷന്‍ ഉള്‍പ്പെടെ (.jpg/.jpeg/.png ) എഴുതി വയ്ക്കുക. ഇതിനു ശേഷം സ്കൂള്‍ ലോഗിനില്‍ വരിക. ലോഗിന്‍ ചെയ്തതിനു ശേഷം  സ്കൂള്‍ ഫോട്ടോകള്‍ എന്ന ശീര്‍ഷകത്തിലെ തിരുത്തുക എടുക്കുക. തുറന്നു വരുന്ന ജാലകത്തിലെ  ==സ്കൂൾ ഫോട്ടോകൾ== എന്ന ശീര്‍ഷകത്തിനു താഴെ ക്ലിക്ക് ചെയ്ത് കഴ്‍സര്‍ ഉറപ്പിക്കുക. ശേഷം  ടൂള്‍ബാറിലെ വിപുലം എന്നതില്‍ ക്ലിക് ചെയ്യുക. അപ്പോള്‍ അതിനു താഴെയായി കുറച്ച് ടൂളുകള്‍ കൂടി ദൃശ്യമാവും. ആ വരിയില്‍ ഉള്‍പ്പെടുത്തുക ക്ക്ശേഷമുള്ള ചിത്രശാല എന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ ചേര്‍ക്കുന്നതിനുള്ള കോഡ് ജാലകത്തില്‍ വന്നു കഴിഞ്ഞു.

<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>


    ഇതില്‍  ഏറ്റവും മുകളിലും താഴെയുമുള്ള gallery എന്ന ഓപ്പണിങ്ങ് ടാഗും ക്ലോസിങ്ങ് ടാഗും മാറ്റരുത്. ഇതിനിടയിലാണ് ചിത്രങ്ങള്‍ ചേര്‍ക്കേണ്ടത്. Example.jpg എന്നത് മാറ്റി നിങ്ങള്‍ അപ്‍ലോഡ് ചെയ്ത ചിത്രത്തിന്റെ പേര് എക‍്സ്റ്റന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുക. തുടര്‍ന്നുള്ള | പൈപ്പ് ചിഹ്നം കളയരുത്. കുറിപ്പ്1 എന്നത് മാറ്റി ചിത്രത്തിന്റെ അടിക്കുറിപ്പ് ചേര്‍ക്കുക. കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ Example.jpg|കുറിപ്പ്1 എന്ന വരി താഴെ താഴെയായി കോപ്പി പേസ്റ്റ് ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. ചിത്രത്തിന്റെ പേര് നല്‍കുമ്പോള്‍ അപ്‍ലോഡ് ചെയ്ത അതേ ചിത്രത്തിന്റെതാണെന്ന് ഉറപ്പാക്കുക. ആ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുമ്പോള്‍ Name എന്നത് സെലക‍്ഷന്‍ വരുന്നത് കാണാം. അവിടെനിന്നും വേണമെങ്കില്‍ ചിത്രത്തിന്റെ പേര് കോപ്പി ചെയ്യാം.

*ചിത്രങ്ങള്‍ അപ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടവ*

  • അപ്‍ലോഡ് ചെയ്യുന്ന ഉപയോക്താവിന് പകർപ്പവകാശമുള്ള ചിത്രങ്ങൾ മാത്രമേ അപ്‍ലോഡ് ചെയ്യാവൂ.

  • വിദ്യാർത്ഥികളുടേയോ അധ്യാപകരുടേയോ സൃഷ്ടികൾ അവരുടെ അനുമതിയോടെ മാത്രമേ അപ്‍ലോഡ് ചെയ്യാവൂ. സൃഷ്ടിയുടെ ഉടമസ്ഥർ എന്ന നിലയ്ക്ക് അവരുടെ പേര് രേഖപ്പെടുത്തേണ്ടതുമാണ്.

  • സ്കൂളിൽ നടക്കുന്ന വിവിധപരിപാടികളുടെ ചിത്രങ്ങൾ ചേർക്കുമ്പോൾ പ്രാതിനിധ്യസ്വഭാവമുള്ള മികച്ച ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുക.

  • അപ്‍ലോഡ്ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുക.

  • അപ്‍ലോഡ് വിസാർഡ് ഉപയോഗിച്ച് കണ്ടമാനം ചിത്രങ്ങൾ ഒരുമിച്ച് അപ്‍ലോഡ് ചെയ്യാതിരിക്കുക.

  • ഇന്റർനെറ്റിൽനിന്നും ഡൗൺലോഡ്ചെയ്ത ചിത്രങ്ങൾ (മറ്റുവ്യക്തികൾക്ക് പകർപ്പവകാശമുള്ളവ. പകർപ്പവകാശത്തെക്കുറിച്ച് കൃത്യമായ സൂചനകളില്ലാത്തവ) ഒരുകാരണവശാലും സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യരുത്.

  • ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ സ്കൂള്‍ കോഡ് കൂട്ടി നല്‍കുക. ഉദാ. 37001-pravesanolsavam.jpg സ്കൂള്‍ കോഡ് ചേര്‍ക്കാത്ത ചിത്രങ്ങള്‍ ഭാവിയില്‍ ഒഴിവാക്കപ്പെട്ടേക്കാം. ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഡിഫോള്‍ട്ടായി വരുന്ന പേര് റീനെയിം ചെയ്ത് സൂചനയില്‍ പറഞ്ഞിരിക്കുന്നതു പോലെ ക്രമീകരിക്കുക.

  • ഒരേ പരിപാടിയുടെ ഒന്നിലധികം ചിത്രങ്ങള്‍ അപ്‍ലോഡ് ചെയ്യരുത്.

  • കൂടുതല്‍ ഫയല്‍ സൈസുള്ള ചിത്രങ്ങള്‍ റീസൈസ് ചെയ്ത് ഉപയോഗിക്കുക.

     

*ഉപതാളുകൾ നിര്‍മ്മിക്കുന്ന വിധം*


    സ്കൾ പേജിലെ ഏതെങ്കിലും വാക്കിന് അധികവിവരങ്ങൾ ഉൾപ്പെടുത്തുമ്പോൾ, അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട വിവരങ്ങളാണ് എങ്കിൽ ഉപതാൾ  ആയി മാത്രം ഉൾപ്പെടുത്തുക. ഉദാഹരണമായി ചരിത്രം എന്ന ശീര്‍ഷകത്തില്‍ സ്കൂള്‍ ശദാബ്ദിയെക്കുറിച്ച് ഒരു ഉപതാള്‍ നിര്‍മ്മിക്കണമെന്നിരിക്കട്ടെ.

  • ലോഗിന്‍ ചെയ്തതിനു ശേഷം ചരിത്രം എന്ന ശീര്‍ഷകത്തിലെ തിരുത്തുക ക്ലിക്ക് ചെയ്യുക.

  • ‍‍ലേഖനത്തില്‍ എവിടെയാണോ ശദാബ്ദിയെപ്പറ്റി പ്രദിപാദിക്കുന്നത് അവിടെ ക്ലിക്ക് ചെയ്യുക.

  • അവിടെ രണ്ട് സ്‍ക്വയര്‍ ബ്രായ്ക്കറ്റിനുള്ളില്‍ സൂചകവാക്ക് നല്‍കുക.ഉദാ. [[ശദാബ്‍ദി സ്മരണിക]] 'എങ്ങനെയുണ്ടെന്നു കാണുക' നോക്കി പ്രിവ്യു നിരീക്ഷിക്കുക.

  • അപ്പോള്‍ നമ്മള്‍ നല്‍കിയ സൂചക വാക്ക് ചുവന്ന കളറില്‍ പുതിയൊരു ലിങ്കോടുകൂടി ദൃശ്യമാവും.

  • മാറ്റങ്ങള്‍ തൃപ്തികരമെങ്കില്‍ 'പ്രസിദ്ധീകരിക്കുക' ക്ലിക്ക് ചെയ്യുക.

  • ഇനി പുതിയതായി വന്ന കണ്ണിയില്‍ ക്ലിക്ക് ചെയ്ത് ശദാബ്ദി സംബന്ധിച്ച  വിവരണങ്ങളും, ചിത്രങ്ങളും ചേര്‍ക്കാവുന്നതാണ്.

  • വിവരങ്ങള്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ചു കഴിയുമ്പോള്‍ കണ്ണിയുടെ നിറം നീലയായിട്ടുണ്ടാകും. പ്രധാന പേജില്‍ സൂചകവാക്ക് മാത്രമേ കാണു.

  • ഉപതാളിലേക്ക്  ലിങ്കു തയ്യാറാക്കുകയും അതിൽ പിന്നീട് വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാം.
*താളുകളില്‍ ലിങ്ക് നല്‍കുന്ന വിധം*
  • കണ്ണികള്‍ ഉള്‍പ്പെടുത്തേണ്ട ശീര്‍ഷകത്തിലെ തിരുത്തുക ക്ലിക്ക് ചെയ്യുക.

  • തുറന്നു വരുന്ന ജാലകത്തില്‍ എവിടെയാണോ ലിങ്ക് വരേണ്ടത് അവിടെ ക്ലിക്ക് ചെയ്യുക.

  • തുടര്‍ന്ന് വിക്കി എഴുത്ത് എന്നെഴുതിയതിനു തൊട്ടു താഴെയുള്ള ചങ്ങലയുടെ ചിത്രമുള്ള 'കണ്ണി'യില്‍ ക്ലിക്ക് ചെയ്യുക.

  • അപ്പോള്‍ കണ്ണി ഉള്‍പ്പെടുത്തുക എന്ന ജാലകം തുറന്നു വരും.

  • താളിന്റെ തലക്കെട്ട്: എന്നതില്‍ ലിങ്ക് നല്‍കാനുദ്ദേശിക്കുന്ന സൈറ്റിന്റെ അഡ്രസ് നല്‍കുക.

  • കണ്ണിയാവേണ്ട എഴുത്ത്: എന്നതില്‍ പേജില്‍ പ്രദര്‍ശിപ്പിക്കേണ്ട എഴുത്ത് നല്‍കുക.

  • ഒരു വിക്കി താളിലേയ്ക്ക്, പുറത്തുള്ള വെബ് താളിലേയ്ക്ക് എന്നിങ്ങനെ രണ്ട് റേഡിയോ ബട്ടനുകള്‍ കാണാം.

  • അവിടെ, വിക്കി താളിലേക്കാണോ, പുറത്തുള്ള വെബ് താളിലേക്കാണോ ലിങ്ക് വരേണ്ടത് എന്ന് കാണിച്ച് കൊടുക്കുക.

  • ശേഷം കണ്ണി ഉൾപ്പെടുത്തുക ക്ലിക്ക് ചെയ്യുക. എങ്ങനെയുണ്ടെന്ന് കാണുക നോക്കി ലിങ്ക് ചെയ്ത അക്ഷരം നീല നിറത്തിൽ ആയെങ്കില്‍ താള്‍ സേവ് ചെയ്ത് പ്രസിദ്ധീകരിക്കുക.

  • ഇനി നമ്മള്‍ ലിങ്ക് ചെയ്ത കണ്ണിയിലെ എഴുത്തില്‍ ക്ലിക്ക് ചെയ്താല്‍ ആ സൈറ്റിലേയ്ക്ക് പോകുന്നതാണ്.

    ഹൈടെക് പൂര്‍ത്തീകരണ പ്രഖ്യാപനം സ്കൂള്‍ വിക്കിയില്‍

    സ്കൂള്‍ വിക്കിയില്‍ പുതിയ ശീര്‍ഷകം നല്‍കിയോ, പുതിയ താളിലേയ്ക്ക് ലിങ്ക് നല്‍കിയോ നിങ്ങളുടെ സ്കൂളിന്റെ ഹൈടെക് പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങളും, ചിത്രങ്ങളും നല്‍കാവുന്നതാണ്

    • ഭൗതിക സൗകര്യങ്ങൾ  എന്ന ശീര്‍ഷകത്തില്‍ [[സമ്പൂര്‍ണ്ണ ഹൈടെക് സ്കൂള്‍ പൂര്‍ത്തീകരണ പ്രഖ്യാപനം]] എന്ന് നല്‍കിയാല്‍ അത് പുതിയ ലിങ്ക് ആകും. അത് തുറന്ന് വിശദാംശങ്ങള്‍ നല്‍കാം.

    • ഭൗതിക സൗകര്യങ്ങൾ  എന്ന ശീര്‍ഷകത്തിന്റെ താഴെ ==ഹൈടെക് സ്കൂള്‍ പൂര്‍ത്തീകരണ പ്രഖ്യാപനം== എന്ന് നല്‍കിയാല്‍ അത് പുതിയ ശീര്‍ഷകമാകും. അവിടെ തിരുത്തുക എടുത്ത് വിവരങ്ങള്‍ ചേര്‍ക്കാം.

      സമ്പൂർണ്ണ ഹൈടെക് സ്കൂൾ പ്രഖ്യാപനം എന്ന് പുതിയ താളിലേയ്ക്ക് ലിങ്ക് നല്‍കുമ്പോള്‍ ചുവടെ കാണിച്ച രീതിയില്‍ സ്കൂളിന്റെ പേര് കൂടി കാണിച്ച് രേഖപ്പെടുത്തുക. ഒരേ ശീര്‍ഷകം ആകരുതെന്നര്‍ത്ഥം.    ഉദാ.[[എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി സ്കൂളിന്റെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂര്‍ത്തീകരണ പ്രഖ്യാപനം]] 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.

സ്കൂൾ മാപ്പ്

    വിദ്യാലയത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഭൂപടം ഉൾപ്പെടുത്തനും സ്കൂൾവിക്കിയിൽ സൗകര്യമുണ്ട്. {{#multimaps: 11.04848, 76.071535 | width=800px | zoom=16 }} എന്ന നിർദേശം നൽകി മാപ്പ് ഉൾപ്പെടുത്താം. ഇതിൽ 11.04848, 76.071535 എന്നിവ സ്കൂളിന്റെ സ്ഥാനം സൂചിപ്പിക്കുന്നു. നിലവിൽ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തിയിരുന്ന സ്ഥാനം (Latitude and Longitude) തന്നെ ഇവിടെ ഉൾപ്പെടുത്തിയാൽ മതി

    www.google.com തുറന്ന് മുകളില്‍ വലതു ഭാഗത്തായി കാണുന്ന Google apps ( ഒന്‍പത് ചതുര കട്ടകള്‍)ല്‍ നിന്ന് Maps ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ജാലകത്തിലെ Search Google Maps ല്‍ നിങ്ങളുടെ സ്കൂളിന്റെ സ്ഥലപ്പേര് നല്‍കി സേര്‍ച് ചെയ്യുക. മിക്കവാറും സ്ഥാപനങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും. മാപ്പ് സും ചെയ്ത് സ്കൂള്‍ അടയാളപ്പെടുത്തിയതിന് മുകളില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ അഡ്രസ് ബാറില്‍ നിങ്ങളുടെ സ്കൂളിന്റെ lat-log (അക്ഷാംശ - രേഖാംശ) വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. അഡ്രസ് ബാറില്‍ @ നു ശേഷം. ഉദാ: 9.3784412,76.5661206 ഇതില്‍ ആദ്യം കാണുന്നത് അക്ഷാംശവും രണ്ടാമത്തേത് രേഖാംശവുമാണ്. അഡ്രസ് ബാറില്‍ നിന്നും ഇത് മാത്രം കോപ്പിചെയ്ത് #multimaps: ന് ശേഷം പേസ്റ്റ് ചെയ്യുക. 

വഴികാട്ടി സഹായത്തിനെത്തുമ്പോള്‍...
വിദ്യാലയത്തിലേയ്ക്ക് എത്തുന്ന വഴി നിങ്ങൾക്ക് സുപരിചിതമാണെങ്കിലും സ്ഥല പരിചയമില്ലാത്ത ഒരാൾക്ക് സ്കൂൾ എവിടെയാണെന്ന് കൃത്യമായി മനസ്സിലാകുന്ന തരത്തിലായിരിക്കണം വിശദീകരണം നല്‍കേണ്ടത്. എവിടെ ഇറങ്ങി എങ്ങോട്ടു പോകണം, പ്രധാന ടൗണിൽ നിന്നുള്ള അകലം, സ്കൂളിലേയ്ക്ക് എത്തുന്നതിന് ഒന്നിൽ കൂടുതൽ മാർഗങ്ങൾ ഉണ്ടെങ്കിൽ അതും, സ്ഥലം പെട്ടന്ന് തിരിച്ചറിയാനുള്ള ലാന്റ് മാർക്കുകൾ, ദിശ എന്നിവയും നല്‍കാം. 

Loading map...

+-

Leaflet | © OpenStreetMap contributors

മീഡിയ ഫയലുകളെ ചേർക്കാൻ

സ്കൂൾ വിക്കിയിലേക്ക് ഉൾപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന ഓഡിയോ, വീഡിയോ ഫയലുകളെ അപ് ലോഡ് ചെയ്യേണ്ടതുണ്ട്. അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഫയലുകളെ ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ പറയുന്ന നിർദ്ദേശങ്ങൾ പ്രയോജനപ്പെടുത്താം. ഓഡിയോ ഫയലുകൾ : <flashmp3>filename.mp3|autostart=no|bg=0xADFF2F</flashmp3> വീഡിയോ ഫയലുകൾ : {{#ev:youtube|KXO53VUF4ls|400}} എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്‌.

അവസാന തിരുത്തലുകൾ അറിയാം

Last edit.png

ഒരു സ്കൂൾ പേജിൽ അവസാനമായി ആര് തിരുത്തലുകൾ വരുത്തി എന്ന് ഇൻഫോ ബോക്സിൽ നിന്നും അറിയാം

 

നേർക്കാഴ്ച പദ്ധതിയിൽ ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ

  • ചിത്രത്തിന്റെ പരമാവധി സൈസ് - 512kb മാത്രം

  • സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്ന് ഏതൊരു ചിത്രത്തിനും സ്കൂൾകോഡ്- (സ്കൂൾകോഡ് ഹൈഫൺ) എന്നു തുടങ്ങുന്ന പേര് മാത്രം നൽകക.(ഉദാഹരണം:16041-newbuilding.jpg)

  •  
    നേർക്കാഴ്ച പദ്ധതിയുടെ ഭാഗമായി അപ്‍ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് Nerkazhcha എന്ന വർഗ്ഗം (category) ചേർക്കണം.

  • ഒന്നിലധികം ചിത്രങ്ങളും മറ്റ് ഫയലുകളും അപ്‍ലോഡ്ചെയ്യാൻ സ്കൂൾവിക്കിയിലെ അപ്‍ലോഡ് വിസാർഡ് ഉപയോഗിക്കുന്നതാണ് നല്ലത്. സ്കൂൾവിക്കി സൈഡ് പാനലിലെ ഉപകരണങ്ങൾ എന്ന വിഭാഗത്തിലെ അപ്‍ലോഡ് എന്ന ലിങ്കിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്. (ഉപകരണശേഖരം എന്ന വിഭാഗത്തിലെ അപ്‍ലോഡ് അല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.)

    • അപ്‌ലോഡ് സഹായി ചിത്രത്തില്‍ ശരി ചിഹ്നമിട്ട് സൂചിപ്പിച്ചിരിക്കുന്നു.

    • അഞ്ചു ഘട്ടങ്ങളിലൂടെയാണ് അപ്‌ലോഡ് സഹായി വഴിയുള്ള ഫയ‍ൽ അപ്‍ലോഡിംഗ് പൂ‌‌ർണ്ണമാകുന്നത്.

      • അറിയുക

      • അപ്‍ലോഡ്

      • അവകാശങ്ങൾ സ്വതന്ത്രമാക്കുക

      • വിവരിക്കുക

      • ഉപയോഗിക്കുക.

  • അപ്‌ലോഡ് സഹായിയിലെ വിവരിക്കുക എന്ന ഘട്ടത്തിൽ ശീർഷകം, വിവരണം, സൃഷ്ടിച്ച തീയതി, വർഗ്ഗങ്ങൾ എന്നിവ ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാകും. വർഗ്ഗങ്ങള്‍ എന്ന ടെക്സ്റ്റ് ബോക്സിൽ Nerkazhcha എന്ന് ടൈപ്പ് ചെയ്ത് ചേർക്കുക. ടൈപ്പ് ചെയ്ത് തുടങ്ങുമ്പോൾ തന്നെ ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങളിൽ തുടങ്ങുന്ന വർഗ്ഗങ്ങള്‍ ലോഡ് ചെയ്തു വരുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്താൽ മതിയാകും. വർഗ്ഗം ചേർക്കുമ്പോൾ അക്ഷരത്തെറ്റില്ലാതിരിക്കാൻ ശ്രദ്ധിക്കുക. ശരിയായ വർഗ്ഗങ്ങള്‍ നീലനിറത്തിൽ കാണപ്പെടും.

  • അപ്‍ലോഡ് ചെയ്ത ചിത്രങ്ങൾ അതത് സ്കൂൾ താളിൽ നേർക്കാഴ്ച എന്ന തലക്കെട്ടിന് താഴെ പ്രദർശിപ്പിക്കേണ്ടതാണ്. എന്നാൽ കൂടുതൽ ചിത്രങ്ങൾ ഉണ്ടെങ്കിൽ അവ പ്രധാന താളിൽ പ്രദർശിപ്പിക്കുന്നതിനു പകരം നേർക്കാഴ്ച എന്ന ഉപതാളിലാണ് പ്രദർശിപ്പിക്കേണ്ടത്.

  • പാഠ്യേതരപ്രവർത്തനങ്ങൾ എന്ന തലക്കെട്ടിനു കീഴെയാണ് ഈ ഉപതാളിലേക്കുള്ള ലിങ്ക് നൽകേണ്ടത്.


    • ഇതിനായി, പാഠ്യേതരപ്രവർത്തനങ്ങൾ എന്ന തലക്കെട്ടിനു നേരെയുള്ള തിരുത്തുക എന്ന വാക്കിൽ ക്ലിക്ക് ചെയ്യുക.

    • തുറന്നുവരുന്ന ജാലകത്തിൽ ചുവടെയുള്ള കോഡ് പകർത്തി ഏറ്റവും അവസാനത്തെ വരിയായി ചേർക്കുക.

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]



  • താൾ സേവ് ചെയ്യുക.

ഇപ്പോൾ പാഠ്യേതരപ്രവർത്തനങ്ങൾ എന്ന തലക്കെട്ടിനുതാഴെ നേർക്കാഴ്ച എന്ന ചുവന്നനിറത്തിലുള്ള ലിങ്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കാണാം.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ സ്കൂൾതാൾ/നേർക്കാഴ്ച (ഉദാ - ജിയുപി സ്കൂൾ കോഴിക്കോട്/നേർക്കാഴ്ച) എന്ന പേരിൽ പുതിയ താൾ സൃഷ്ടിക്കാനുള്ള ജാലകം തുറന്നുവരും.

നേർക്കാഴ്ച എന്ന താളിൽ ചിത്രങ്ങൾ ഒരു ഗ്യാലറിയായിട്ടാണ് ചേർക്കേണ്ടത്. ഇതിനായി അപ്‍ലോഡ് ചെയ്ത ചിത്രത്തിന്റെ പേരുകൾ ഇനി പറയുന്ന മാതൃകയിൽ ചേർക്കുക.

file:name of picture.jpg|name of student class. ഉദാ: file:16041-studentwork1.jpg|Sooryadev -8A (file: എന്നതിനു പകരം പ്രമാണം: എന്നായാലും മതി പ്രമാണം:16041-studentwork1.jpg|Sooryadev -8A)


  • <gallery mode="packed"> </gallery> എന്നീ htmlടാഗുകൾക്കിടയിലാണ് ചിത്രങ്ങളുടെ പേര് നൽകേണ്ടത്.


മാതൃക

<gallery mode="packed">

file:16041-studentwork1.jpg|Sooryadev -8A

file:16041-studentwork2.jpg|Fathima -9B

പ്രമാണം:16041-studentwork3.jpg|Suresh - 5A

</gallery>











 






 


 

 സ്കൂള്‍ വിക്കി കൈപുസ്തകം

വിക്കി കൈപുസ്തകം _രണ്ടാം പതിപ്പ് 

സ്കൂള്‍ വിക്കിയില്‍ ‍ഡോക്കുമെന്റേഷന്‍ 

അക്ഷരവൃക്ഷം 2020 

നേര്‍കാ‍ഴ്‍ച : ചിത്രങ്ങള്‍ അപ്‍ലോഡ് ചെയ്യുന്ന വിധം